09/04/2026
പോളിംഗ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞതായി പരാതി
പനമരം : ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചതായി പരാതി. വോട്ട് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന തേർഡ് പോളിംഗ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചതായി പരാതി ഉയർന്നത്. വോട്ട് ചെയ്തിറങ്ങിയ 4 പേർ ഇതുസംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചതോടെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ട. ഓഫീസർക്ക് പരാതി നൽകി.