sajad_mp_mampad

sajad_mp_mampad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sajad_mp_mampad, Video Creator, Wayanad.

28/02/2026

Shazil sajad.

24/02/2026
പ്രിയപ്പെട്ട എൻ്റെ സഹപ്രവർത്തകരെ, വോട്ടർമാരെ...​വർഷങ്ങളായി 'മുസ്ലിം ലീഗിൻ്റെ ഉറച്ച കോട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ...
14/12/2025

പ്രിയപ്പെട്ട എൻ്റെ സഹപ്രവർത്തകരെ, വോട്ടർമാരെ...
​വർഷങ്ങളായി 'മുസ്ലിം ലീഗിൻ്റെ ഉറച്ച കോട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മമ്പാട് ഡിവിഷനിൽ മത്സരിക്കാൻ എനിക്ക് ലഭിച്ച അവസരം ഒരു ബഹുമതിയാണ്.
പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെങ്കിലും, നിങ്ങൾ ഓരോരുത്തരും എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി 🙏.
​ജനാധിപത്യത്തിൽ ജനവിധി പരമപ്രധാനമാണ്. ഈ ഫലം ഞങ്ങൾ താഴ്മയോടെ അംഗീകരിക്കുന്നു. വിജയിച്ച സ്ഥാനാർത്ഥിക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!❤️

​നന്ദി പറയാനുണ്ട്:
​രാവും പകലും ഇല്ലാതെ, സ്വന്തം കാര്യം മറന്ന്, എന്നോടൊപ്പം പ്രവർത്തിച്ച ഓരോ പ്രവർത്തകനും,
​എനിക്ക് വോട്ട് ചെയ്ത (1880 വോട്ടർമാർ),എൻ്റെ കൂടെ നിന്ന, എല്ലാ വോട്ടർമാർക്കും.
​എൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും.
​ഈ പരാജയം എന്നെ തളർത്തുന്നില്ല. മറിച്ച്, കൂടുതൽ ശക്തിയോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രചോദനമാണ്. നാട്ടിൽ ജനങ്ങളുടെ ശബ്ദമായി ഞാൻ എന്നും ഉണ്ടാകും.
​ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും! അടുത്ത നല്ല നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം!
​സ്നേഹത്തോടെ,
Manjampalli Sajad.

03/12/2025

Let's move forward together...
...

Mattummal Saleem ന്റെ നേതൃത്വത്തിലുള്ള ആ സുവർണ്ണ കാലഘട്ടത്തിന്റെ കാലാവധി തീരുകയാണ്..കാൽ നൂറ്റാണ്ടോളം ഒരു പാർട്ടിയുടെ കുത...
08/11/2025

Mattummal Saleem ന്റെ നേതൃത്വത്തിലുള്ള ആ സുവർണ്ണ കാലഘട്ടത്തിന്റെ കാലാവധി തീരുകയാണ്..

കാൽ നൂറ്റാണ്ടോളം ഒരു പാർട്ടിയുടെ കുത്തകയായിരുന്നു നിലമ്പൂർ. ആ നിലമ്പൂരിനെ വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് ജനകീയ മുന്നണി അധികാരത്തിൽ വന്നത്.
Mattummal Saleem ചെയർമാൻ ആയി വന്നപ്പോൾ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. തനിക്ക് നേരെ വന്ന എല്ലാ ആക്രമണങ്ങളെയും ഭരണ മികവ് കൊണ്ട് മറികടന്നാണ് ചെയർമാൻ മുന്നോട്ട് പോയത് എന്നത് കഴിഞ്ഞ അഞ്ച് വർഷത്തെ നിലമ്പൂർ നഗരസഭയുടെ പ്രവർത്തനം പരിശോധിക്കുമ്പോൾ മനസ്സിലാക്കാം.

നഗരസഭയിലെ എല്ലാവിഭാഗം ജനങ്ങൾക്കും വികസന വെളിച്ചം പകർന്നുകൊണ്ട് മാട്ടുമ്മൽ സലീമിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ലോക,രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധനേടി.
#ഐക്യരാഷ്ട്ര സഭയുടെ ലേണിംഗ് സിറ്റി പദവി ലഭിച്ച ഇന്ത്യയിലെ ഏക മുനിസിപ്പാലിറ്റിയാണ് നിലമ്പൂർ നഗരസഭ... (ഇന്ത്യയിൽ മൂന്ന് ലേണിംഗ് സിറ്റി പദവിയാണ് ലഭിച്ചത് വാറങ്കൾ കോർപ്പറേഷനും, തൃശ്ശൂർ കോർപ്പറേഷൻ, നിലമ്പൂർ നഗരസഭയും മാത്രമാണ്)

കഴിഞ്ഞ അഞ്ചുവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് #നിലമ്പൂർ_നഗരസഭയിൽ വിവിധ വാർഡുകളിലായി ഓരോ വർഷവും ം റോഡുകളുടെ വർക്കുകളാണ് പൂർത്തീകരിച്ചു കഴിഞ്ഞത്...
കോൺക്രീറ്റോ, ട്ടാറോ ചെയ്യാത്ത ഒരു റോഡും ഇന്ന് നഗരസഭയിൽ ഇല്ല.
പുതിയ ഡ്രൈനേജുകൾ നിർമ്മിച്ച്
റോഡുകൾ ഒക്കെ വീതി കുട്ടി,
ഒരിക്കലും നടക്കൂല എന്ന് കരുതിയ നിലമ്പൂർ #ടൗൺ റോഡ് വീതി കൂട്ടി

ഒരു കുടുംബാരോഗ്യം മാത്രം ഉണ്ടായിരുന്ന നഗരസഭയിൽ ഇന്ന് നാല് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി സ്ഥാപിച്ചു.
നഗരസഭയിലെ ക്യാൻസർ രോഗികൾക്ക് എല്ലാ മാസവും 4000 രൂപ സഹായം നൽകുന്നുണ്ട്..
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്തു. ജില്ലാ ഹോസ്പിറ്റലിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചു..

നഗരസഭയിൽ ഉൾപ്പെട്ട എല്ലാ #സ്കൂളുകളിൽ പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചും, സ്കൂളുകളെയും അംഗൻവാടികളെയും ഹൈടെക് ആക്കി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചു,
പുതിയതായി ഒന്നാം ക്ലാസിലേക്ക് പോകുന്ന എല്ലാ കുട്ടികൾക്കും സൗജന്യ പഠന കിറ്റ് വിതരണം നടന്നുവരുന്നുണ്ട്.

#യൂറോപ്പ്യൻ രാജ്യങ്ങളിലൊക്കെ നമ്മൾ ടിവിയിൽ കണ്ടിരുന്നത് പോലെയുള്ള #സ്റ്റേഡിയം വരെ നിലമ്പൂരിൽ കൊണ്ടുവരാൻ മുഖ്യപങ്കുവഹിച്ചു,
എല്ലാവർക്കും 24 മണിക്കൂറും സ്പോർട്സ് ആക്ടിവിറ്റി ചെയ്യാൻ മയ്യന്താണി ഗ്രൗണ്ടിൽ എല്ലാ സജ്ജീകരണവും ചെയ്തു.

ഏറെ ദുരിതമനുഭവിക്കുന്ന #പാർശ്വവൽക്കരിക്കപ്പെട്ട #ഭിന്നശേഷി കുടുംബങ്ങൾക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് ഭിന്നശേഷി വില്ലേജ് വരെ കൊണ്ടുവന്നു കേരളത്തിൽ നാലെണ്ണമാണ് അനുവദിച്ചത

പരാതി നൽകിയ റോഡ് പണി വീണ്ടും തുടങ്ങി.🙏 #ജനങ്ങൾ_കാഴ്ചക്കാരല്ല_കാവൽക്കാരാണ്...മാസങ്ങൾക്ക് മുമ്പ് പാച്ചുവർക്ക് നടത്തിയ  #ഓട...
07/11/2025

പരാതി നൽകിയ റോഡ് പണി വീണ്ടും തുടങ്ങി.🙏
#ജനങ്ങൾ_കാഴ്ചക്കാരല്ല_കാവൽക്കാരാണ്...
മാസങ്ങൾക്ക് മുമ്പ് പാച്ചുവർക്ക് നടത്തിയ #ഓടായിക്കൽ_വീട്ടിക്കുന്ന് റോഡ് മാസങ്ങൾക്കുള്ളിൽ തന്നെ പൂർണമായും തകർന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡബ്ല്യുഡി വകുപ്പിന് കഴിഞ്ഞ 26 ന് Pwd 4U ആപ്പിൽ ഞാൻ പരാതി നൽകിയിരുന്നു... തിരുവനന്തപുരം ഓഫീസിൽ നിന്നും, മഞ്ചേരി പിഡബ്ല്യുഡി ഓഫീസിൽ നിന്നും സ്റ്റാഫ് എന്നെ വിളിച്ച് വേണ്ട നടപടികൾ ഒക്കെ സ്വീകരിക്കുന്നുണ്ട് എന്ന് പറയുകയും ഒരു മാസം കൊണ്ട് തന്നെ അത് പേസ്റ്റിംഗ് ടാർ ചെയ്യാം എന്ന് വാക്കാൽ ഉറപ്പുതരുകയും ചെയ്തിരുന്നു.

ഇന്നലെത്തന്നെ അവർ പണി തുടങ്ങുകയും, മഞ്ചേരി പിഡബ്ല്യുഡി AE യും,ഓവർസിയറും എന്നെ വിളിക്കുകയും കാര്യങ്ങൾ സൈറ്റിൽ വന്ന് പറഞ്ഞു തരികയും ചെയ്തു നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്നും പറഞ്ഞു.. വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളൊക്കെ മണ്ണ് നീക്കം ചെയ്ത് താൽക്കാലികമായി ടാർ പേസ്റ്റ് ചെയ്തു പോകുന്ന നടപടിയാണ് ഇപ്പോൾ ചെയ്യുന്നത്.
അധികം വൈകാതെ റി ട്ടാറിങ് നടത്താൻ ടെൻഡർ ചെയ്യാനുള്ള നടപടികൾ എടുത്തിട്ടുണ്ട് എന്ന് ഇവിടെ വന്ന് അറിയിക്കുകയും ചെയ്തു..
P A Muhammad Riyas 🙏🥰🙏

LDF Keralam

01/10/2025
ഇന്നത്തെ മാതൃഭൂമി ന്യൂസ്.
22/09/2025

ഇന്നത്തെ മാതൃഭൂമി ന്യൂസ്.

My Sister in low's marriage function.
21/09/2025

My Sister in low's marriage function.

01/04/2025

Address

Wayanad

Website

Alerts

Be the first to know and let us send you an email when sajad_mp_mampad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sajad_mp_mampad:

Share

Category