11/08/2026
പുസ്തകസദ്യയുടെ നിലവിലുള്ളതിൽ ഏറ്റവും വലിയ ഷോപ്പ് ആണ് കൽപ്പറ്റയിൽ അടുത്ത തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നൂറോളം പ്രസാധകരുടെ ആയിരക്കണക്കിന് മലയാള പുസ്തകങ്ങൾ ഇനി എപ്പോഴും പുസ്തകസദ്യയുടെ ഷെൽഫിൽ ഉണ്ടാകും. ബാക്ക് എൻഡ് ഓപ്പറേഷൻ പൂർണമായും ബത്തേരിയിൽ നിന്നും, ഡെലിവറി ബത്തേരി, കൽപ്പറ്റ, ബാംഗ്ലൂർ ഷോപ്പുകളിൽ നിന്നും നടക്കുന്നത് കൊണ്ട് തന്നെ സെയിം ഡേ ഡെലിവറി ആയിരിക്കും. ഉച്ചയ്ക്ക് മുമ്പ് വരുന്ന ഓർഡറുകൾ അന്നേ ദിവസം തന്നെ അയക്കുന്ന രീതിയിലും ഉച്ചയ്ക്ക് ശേഷം വരുന്ന ഓർഡറുകൾ അടുത്ത പ്രവൃത്തി ദിവസം അയക്കുന്ന രീതിയിലും ആണ് നമ്മുടെ സിസ്റ്റം. വാട്ട്സ് ആപ്പ് ഓർഡർ ആണെങ്കിലും , ഇൻസ്റ്റാഗ്രാം ഓർഡർ ആണെങ്കിലും ഓർഡർ സ്വീകരിച്ച് പേയ്മെൻ്റ് ചെയ്ത ഉടൻ ഒരു ഓർഡർ നമ്പർ നിങ്ങൾക്ക് ലഭിക്കും . അന്നേ ദിവസം അല്ലെങ്കിൽ തൊട്ടടുത്ത ദിവസം നിങ്ങളുടെ മെയിലിലേക്കും വാട്ട്സ് ആപ്പിലേക്കും പാഴ്സൽ ട്രാക്കിംഗ് നമ്പർ ലഭിക്കും . പ്രധാന ടൗണുകളിൽ ഉള്ള ഓഫീസുകളിലേക്കും ഷോപ്പുകളിലേക്കും അല്ലാത്ത ( കൊറിയർ ഡോർ ഡെലിവറി തരാത്ത) എല്ലാ അഡ്രസ്സുകളിലേക്കും ഇനി ഇന്ത്യാ പോസ്റ്റ് വഴിയാണ് അയക്കുക. 350 രൂപയുടെ മുകളിൽ ഉള്ള എല്ലാ ഓർഡറുകൾക്കും ഇന്ത്യയിലുടനീളം ഡെലിവറി ചാർജ് തീർത്തും ഫ്രീ ആയിരിക്കും. 350 രൂപയുടെ താഴെ വരുന്ന ഓർഡറുകൾക്ക് 30 രൂപ മാത്രം ഡെലിവറി ചാർജ് നൽകിയാൽ ഹോം ഡെലിവറി ലഭിക്കുന്നതായിരിക്കും. മറ്റൊരു പുസ്തകവിൽപനക്കാരിൽ നിന്നും ലഭിക്കാത്ത ഏറ്റവും വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കുന്നതോടൊപ്പം ഏറ്റവും വേഗത്തിലുള്ള ഡോർ ഡെലിവറിയും പുസ്തക സദ്യ നിങ്ങൾക്ക് ലഭ്യമാക്കുന്നതായിരിക്കും. ഇത്രയും കാലം പുസ്തക സദ്യയുടെ കൂടെ നിന്ന എല്ലാ വായനക്കാർക്കും നന്ദിയും സ്നേഹവും ആശംസകളും.