26/11/2021
Oommen Chandy സാറും Benny Behanan MP യും. ❤️
ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി തന്നത് Saran Lal ചേട്ടായി ആണ്. 😘
ഞങ്ങൾ സാറിനെ കാണുമ്പോൾ
കേരള ഹൗസിനു പുറത്ത് ഉമ്മൻചാണ്ടി സാറിനെ കാത്തു മീഡിയക്കാരും ആൾക്കാരും കാത്തു നിൽക്കുകയായിരുന്നു. ആ തിരക്കിനിടയിലും ഞങ്ങൾ യാത്ര നിർത്തി നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും യാത്ര വിശേഷങ്ങൾ ചോദിച്ചറിയാനും സമയം കണ്ടെത്തിയത് എനിൽ അത്ഭുതം ഉളവാക്കി. MP ബെന്നി ചേട്ടൻ ഞങ്ങൾക്ക് ചായയും തന്നാണ് യാത്ര ആക്കിയത്.
ഞങ്ങൾക്ക് യാത്ര പൂർത്തീകരിക്കാൻ സാധിച്ചില്ല എന്ന വിഷമത്തിൽ ആയിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹിയിൽ താമസിക്കുമ്പോൾ മനസ്സ് നിറയെ. എന്നാൽ ആ വിഷമങ്ങളെ ഒക്കെ മാറ്റി മുന്നോട്ടു പൊരുതാനുള്ള ഊർജം ആണ് ഇവർ ഞങ്ങൾക്ക് നൽകിയത്. 😊