Malayalam movies

Malayalam movies Malayalam Movies and News Channel

28/08/2025

ഈശ്വരൻ ഉണ്ട് എന്ന വിശ്വാസമേ ഉണ്ടായിരുന്നുള്ളു ഇപ്പൊ ബോധ്യമായി | Oru Abhibhashakante Case Diary | Mammootty | Rajan P Dev

" മാക്ട" ലൈബ്രറി ഉൽഘാടനം."""""""""""""""""""മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ "മാക്ട"യുടെ ...
26/08/2025

" മാക്ട" ലൈബ്രറി
ഉൽഘാടനം.
"""""""""""""""""""
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ "മാക്ട"യുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
എറണാകുളം
"മാക്ട"ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മയുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായ
ശ്വേതാ മേനോൻ, മാക്ട ചെയർമാൻ ജോഷി മാത്യുവിന് പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ
പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.രാകേഷ്, മാക്ടക്കോസ് സെക്രട്ടറി വ്യാസൻ എടവനക്കാട് എന്നിവർ മുഖ്യാതിഥികളായി. പുസ്തകത്തിനുള്ള ആദ്യ ഡിപ്പോസിറ്റ് തുക വ്യാസൻ എടവനക്കാടിൽ നിന്നും ബി.രാകേഷ് ഏറ്റുവാങ്ങി, പുസ്തകം നല്കി.
ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഹംസ, പ്രശസ്ത നോവലിസ്റ്റ് ബാറ്റൻ ബോസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം
ജിസ്സൻ പോളിനെ ചെയർമാൻ ജോഷി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.
സോണി സായി, ബാദുഷ (ജോയിന്റ് സെക്രട്ടറിമാർ ), എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ
ഏ എസ്സ് ദിനേശ്, അഞ്ജു അഷറഫ്, സംവിധായകരായ എം ഡി സുകുമാരൻ,കെ ജെ ബോസ്, ക്യാമറമാൻ സാലു ജോർജ്ജ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സജിൻ ലാൽ നന്ദി പ്രകാശിപ്പിച്ചു.

ജയറാം - കാളിദാസ് ജയറാം  ആശകൾ ആയിരം  ആരംഭിച്ചു..........................................അച്ഛൻ. അമ്മ, .മക്കൾ ഇതോക്കെ നമ്മു...
18/08/2025

ജയറാം - കാളിദാസ് ജയറാം
ആശകൾ ആയിരം
ആരംഭിച്ചു..........................................
അച്ഛൻ. അമ്മ, .മക്കൾ ഇതോക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും.
ഇത്തരമൊരു ശക്തമായ കുടുംബ ജീവിതത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് ആശകൾ ആയിരം '
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ജയറാം , മകൾ മാളവികയും, ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇവിടെ മേൽപ്പറഞ്ഞതുപോലെ തന്നെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിൻ്റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽകാട്ടിത്തരുന്നത്.

കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം.
ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഇഷാനി കൃഷ്ണകുമാറാണ്
നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായഇഷാനി
മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
ജൂഡ് ആൻ്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.
തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ - ജൂഡ് ആൻ്റണി ജോസഫ്.
സംഗീതം - സനൽ ദേവ്.
ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ് '
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
കലാസംവിധാനം - നിമേഷ് താനൂർ.
മേക്കപ്പ് - ഹസ്സൻ വണ്ടൂർ .
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ.
സ്റ്റിൽസ് - ലിബിസൺ ഗോപി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ -- എൻ. എം. ബാദുഷ.
പ്രൊഡക്ഷൻ
എക്സിക്കുട്ടീവ് - സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ മാനേജർ - അഭിലാഷ് അർജുൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ.
കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്..

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടതിൽ സെക്രട്ടറികൊച്ചി: മലയാള ചലച്ചിത്ര മേഖലയ...
11/08/2025

ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടതിൽ സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ്പ്രസിഡൻ്റായും, പി.ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തുർ, റഹീം പനവൂർ, എം.കെ ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ എന്നിവരേയും തിരഞ്ഞെടുത്തു.

16/07/2025
'ഓടും കുതിര ചാടും കുതിര' സെക്കന്‍ഡ് ലുക്ക് പോസ്റ്റർ.""“"""""""""""""""""""""ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാ...
16/07/2025

'ഓടും കുതിര ചാടും കുതിര' സെക്കന്‍ഡ് ലുക്ക് പോസ്റ്റർ.
""“"""""""""""""""""""""

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി.

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'' ആഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തും.

ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.
സുഹൈൽ കോയ എഴുതിയ വരികൾക്ക് ജെസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്ക്, കലാ സംവിധാനം- ഔസേഫ് ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വനി കലേ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സൗണ്ട്- നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍,
അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടര്‍- ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍,
അമീന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശിവകുമാര്‍ പെരുമുണ്ട, വിഎഫ്എക്‌സ്- ഡിജിബ്രിക്‌സ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

"മിഡിൽ ക്ലാസ് മാത്തുക്കുട്ടി "ടൈറ്റിൽ പോസ്റ്റർ."""""""""""""""""""""""""""""ജന്റിൽവുമൺ " എന്ന ചിത്രത്തിനു ശേഷം കോമള ഹരി ...
16/07/2025

"മിഡിൽ ക്ലാസ് മാത്തുക്കുട്ടി "
ടൈറ്റിൽ പോസ്റ്റർ.
""""""""""""""""""""""""""""

"ജന്റിൽവുമൺ " എന്ന ചിത്രത്തിനു ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി,ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് മലയാളത്തിൽ നിർമ്മിക്കുന്ന "മിഡിൽ ക്ലാസ് മാത്തുക്കുട്ടി " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
കാർത്തിക് രാമകൃഷ്ണൻ,
ഡയാന ഹമീദ്,എ കെ വിജുബാൽ,രാജ് കലേഷ്,ഗിനീഷ് ഗോവിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മിഥുൻ ജ്യോതി
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിചിത്രമാണ് "മിഡിൽ ക്ലാസ് മാത്തുക്കുട്ടി ".
രജിത്ത് രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
ഷാരോൺ പോൾ എഴുതിയ വരികൾക്ക്
സാമുവൽ പോൾ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്,കല-
അരുൺ മോഹൻ
അസോസിയേറ്റ് ഡയറക്ടർ-ഹിരൺ ഹരികുമാർ,അഭിനന്ദ് എം,പബ്ലിസിറ്റി ഡിസൈൻ-ലാസി ആർട്ടിസ്റ്റ്,പി ആർ ഒ-എ എസ് ദിനേശ്.

ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.FRAME THEORY അവതരിപ്പിക്കുന്ന രസ വിസ്മയം 25 UK എന്ന മെഗാ ഷോയുടെ ടൈറ്റിൽ പ്രകാശനം നടൻ സുരാജ് ...
05/07/2025

ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.

FRAME THEORY അവതരിപ്പിക്കുന്ന രസ വിസ്മയം 25 UK എന്ന മെഗാ ഷോയുടെ ടൈറ്റിൽ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു.

2025 ഒക്ടോബർ 24, 25, 26 തീയതികളിൽ UKയിൽ വച്ച് നടക്കുന്ന മെഗാ ഷോയിൽ മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

UKയിലെ വിവിധ നഗരങ്ങളായ ലണ്ടൻ, ഷെഫീൽഡ്, വെയിൽസ് എന്നിവിടങ്ങളിലാണ് രസ വിസ്മയം 25 UK അരങ്ങേറുന്നത്.

നടൻ സുരാജ് വെഞ്ഞാറമൂട്, മെന്റലിസ്റ്റ് നിപിൻ നിരവത്ത്‌, നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ, നടിയും ബിഗ്ബോസ് താരവുമായ ദിൽഷാ പ്രസന്നൻ, നടിയും നർത്തകിയുമായ നന്ദന വർമ്മ തുടങ്ങിയ 15 ഓളം കലാകാരന്മാർ ഈ ഷോ യുടെ ഭാഗമാവുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടും മെന്റലിസ്റ്റ് നിപിൻ നിരവത്തും ചേർന്നുള്ള മെന്റലിസം & ഹ്യൂമർ കോമ്പോ ആണ് ഷോയുടെ പ്രധാന ഹൈലൈറ്റ്. സിദ്ധാർത്ഥ് മേനോൻ ടീമിൻറെ ലൈവ് മ്യൂസിക് പ്രോഗ്രാമാണ് മറ്റൊരു ആകർഷണം. ബിഗ് ബോസ്സ് താരം ദിൽഷാ പ്രസന്നനും, നടി നന്ദന വർമ്മയും UK യിലെ മറ്റു കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തവിസ്മയങ്ങൾ രസ വിസ്മയത്തിന് കൂടുതൽ മാറ്റെകും.

നിരവധി രാജ്യങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു പരിചയ സമ്പന്നനായ ബിജു എം.പി യാണ് ഷോയുടെ ഡയറക്ടർ. പ്രൊഡ്യൂസർ വൈശാഖ് രാജീവ്(UK), ഷോ കോഡിനേറ്റർ ആൻറണി ഇടക്കൊച്ചി.
പിന്നണിയിൽ, ഗൗതം, ബ്രയൻ, സാജൻ,നെക്കിബ്ബ്, അജു വിജയ്.

" *ആറ് ആണുങ്ങൾ". പ്രിവ്യൂ കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിലേക്ക് .സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ...
27/06/2025

" *ആറ് ആണുങ്ങൾ". പ്രിവ്യൂ കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിലേക്ക് .

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന "ആറ് ആണുങ്ങൾ" എന്ന ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഏരീസ് പ്ലസ്തീയേറ്ററിൽനടന്നു.മാധ്യമ പ്രവർത്തകരുടെയും, പ്രേക്ഷകരുടെയും,മികച്ച അഭിപ്രായം നേടിയ ചിത്രം ജൂലൈ മാസം തീയേറ്ററിലെത്തും.

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

നിരവധി പുരസ്കാരങ്ങൾ നേടിയ ചാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇരുപത്തിമൂന്നുകാരനായസംബ്രാജ് തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആറ് ആണുങ്ങൾ". ചാമയുടെ രചയിതാവായ യെസ് കുമാർ തന്നെയാണ് പുതിയ ചിത്രത്തിന്റേയും രചയിതാവ്.

ആണിനേയും, പെണ്ണിനേയും, ഇന്ന് സമൂഹത്തിൽ വേർതിരിച്ച് കാണേണ്ട ഒന്നല്ല. എഴുത്തിലും, വാക്കുകളിലും ആണും, പെണ്ണും സമമാണെന്ന് പറയുകയും, പ്രവൃത്തികളിൽ രണ്ടായി കാണുകയും ചെയ്യുന്നു. ഇതിനെതിരെ, സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പ്രതികരിക്കുകയാണ് "ആറ് ആണുങ്ങൾ "എന്ന ചിത്രം.

പ്രത്യേക സംരക്ഷണം, പ്രത്യേക ആനുകൂല്യം, പ്രത്യേക നിയമം, ഇങ്ങനെ വേർതിരിവിൽ, സ്ത്രീ പുരുഷനേക്കാൾ ഒരുപിടി മുന്നിലെത്തുന്നു. അപ്പോഴും പറച്ചിലിൽ,ധൈര്യവാനും കൊമ്പൻ മീശക്കാരനുമൊക്കെയായ ആണ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദുരിതങ്ങൾ, പലതാണ്. ഒരു സ്ത്രീ ഒന്ന് വിളിച്ചു പറഞ്ഞാൽ ആണിന് മേൽ നിയമ കുരിക്കിടാൻ ഇന്ന് കഴിയും.

ബാല്യം മുതൽ വാർദ്ധ്യകം വരെ ആണുങ്ങൾ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളാണ് "ആറ് ആണുങ്ങൾ" എന്ന ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകളോടുള്ള ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ, സ്ത്രീജനങ്ങളുടെ തന്നെ മകൻ, ഭർത്താവ്, അച്ഛൻ എന്നിവർ കടന്നുപോയ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് "ആറ് ആണുങ്ങൾ "എന്ന ചിത്രം.

വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന "ആറ് ആണുങ്ങൾ" മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളിൽ എത്തുകയാണ്.

മഞ്ജുസല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന "ആറ് ആണുങ്ങൾ", സം ബ്രാജ്, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. രചന - യെസ് കുമാർ, ക്യാമറ - ഗോഗുൽ കാർത്തിക്, ഗാന രചന - വഞ്ചിയൂർ ശശി, ധന്യ സുനീഷ്, സംഗീതം - അടൂർ ഉണ്ണികൃഷ്ണൻ, ജിനോ എസ്.എൽ, ആലാപനം - സുധീപ് കുമാർ, ആദി ശ്രീകുമാർ, പശ്ചാത്തല സംഗീതം - ജിനോ എസ്.എൽ, അസോസിയേറ്റ് ഡയറക്ടർ - സുനീഷ് സുകുമാരൻ, അസിസ്റ്റന്റ് ഡയറക്ടർ - സിംസാർ പ്രേമ്, കല സംവിധാനം - പി.ജി.എസ്.നായർ, ചമയം - വിഷ്ണു എസ്, വസ്ത്രാലങ്കാരം - നിരഞ്ജന, പ്രൊഡഷൻ മാനേജർ - ഫെബിൻ സി. സാമുവൽ, സ്റ്റിൽ - അശ്വിൻ കമ്മത്ത്, പബ്ലിസിറ്റി ഡിസൈൻ - ക്വിൻ പെൻ ഡിസൈൻസ്, പി.ആർ. ഒ - അയ്മനം സാജൻ, സ്റ്റുഡിയോ - റെഡ് ആർക് സ്റ്റുഡിയോ, ട്രാവൻ കോർപിക്ച്ചേഴ്സ്, ബെൻസൺ ക്രീയേഷൻസ്, എസ്.എസ്. ഡിജിറ്റൽ, ഐറീസ് ഡിജിറ്റൽ, തരംഗ് മീഡിയ, ദിൽരുപ സ്റ്റുഡിയോ.

ശിവ മുരളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, സജിത് ലാൽ നന്ദനം, നസീഫ് ഒതായി, ആദിൽ മുഹമ്മദ്, ബാലുകൈലാസ്, മുരളി കാലോളി, ആദിത്യ ഹരി, ദീപ, ജിനി ഇളക്കാട്, ഗീത, സനൂജ എന്നിവർ അഭിനയിക്കുന്നു.

With N Alagappan Isc – I just got recognized as one of their top fans! 🎉
27/06/2025

With N Alagappan Isc – I just got recognized as one of their top fans! 🎉

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന  ദിഡാർക്ക് വെബ്ബ്  പൂർത്തിയായി...................................വ്യത്യസ്ഥമായ നിരവധി ലൊ...
25/06/2025

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന
ദിഡാർക്ക് വെബ്ബ്
പൂർത്തിയായി...................................
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
കൊച്ചി, വാഗമൺ , ഒറ്റപ്പാലം,,ആതിരപ്പള്ളി,,തിരുവനന്തപുരം, ഹൈദ്രാബാദ്,
എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായത്,
ഹൈദ്രബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെ യായിരുന്നു ചിത്രീകരണം പൂർത്തിയായത്.
സമീപകാലത്ത് ഇത്രയും വ്യത്യസ്ഥമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഒരു ചിത്രം ഇതായിരിക്കും.

ട്രൂപാലറ്റ്ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം
പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളിൽ നിലനിന്നു പോരുന്ന ബിറ്റ് കൊയിൻ എന്ന സമ്പ്രദായത്തിൻ്റെ ചുവടുകൾക്കൊപ്പ മാണ് കഥാ സഞ്ചാരം.
നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കൊയിൻ നേടുന്ന സമ്പ്രദായമാണ് ഇത്.
ഇവിടെ
ഇത്തരത്തിൽ അകപ്പെട്ടു പോയ രണ്ടാ പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസ്സികമായ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പെൺകുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച ഏഴു സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്.
മികച്ച ആക്ഷനും, ചേസും,, അടിപൊളി ഗാനങ്ങളുമൊക്കെ യായി മലയാളത്തിൽ ഒരു പാശ്ചാത്യ ചിത്രമെന്ന് ഈ ചിത്രത്തെ ക്കുറിച്ച് വിശേഷിപ്പിക്കാം.
ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.
മുംബൈയിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.
പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം.
താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്.
നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം.
മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി
ടെഹ് ലാൻ. ഈ പ് ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ
ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ -
സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ,
ഗാനങ്ങൾ - ഡോ. അരുൺ കൈമൾ.
ഛായാഗ്രഹണം - മണി പെരുമാൾ.
എഡിറ്റിംഗ് - അലക്സ് വർഗീസ്.
കലാസംവിധാനം - അരുൺ കൊടുങ്ങല്ലൂർ.
മേക്കപ്പ് - പട്ടണം റഷീദ്.
കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻ സ്ജയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ.. ആദർശ്.
കോ-ഡയറക്ടർ -ജയദേവ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട
പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ് '
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - മോഹൻ സുരഭി . movies

住所

Kochi-shi, Kochi
682017

電話番号

+918075270446

ウェブサイト

アラート

Malayalam moviesがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Malayalam moviesにメッセージを送信:

共有する