Baselian TV

Baselian TV The media partner of Jacobite Syrian Church......

12/12/2025

22-ാമത് കിഴക്കമ്പലം ബൈബിൾ കൺവെൻഷൻ | ഫാ. ജിനു പള്ളിപ്പാട്ട് | അഞ്ചാം ദിവസം |മാർ കൗമ യൂത്ത് കിഴക്കമ്പലം

10/12/2025

22-ാമത് കിഴക്കമ്പലം ബൈബിൾ കൺവെൻഷൻ| ഫാ.സോബിൻ ഏലിയാസ് | മൂന്നാം ദിവസം |മാർ കൗമ യൂത്ത് കിഴക്കമ്പലം

23/11/2025

കാനഡ മിസിസാഗ സെന്റ് മേരിസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ അമേരിക്കൻ അതിഭദ്രാസനാധിപൻ മോർ തിത്തോസ് യെൽദോ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും വി. കുർബ്ബാനയും

16/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ വിശുദ്ധ കുർബ്ബാന

15/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ സന്ധ്യാ നമസ്കാരം

10/11/2025

LIVE STREAMING || സന്ധ്യാപ്രാർത്ഥന ||

ശിലാസ്ഥാപന പെരുന്നാൾ

കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി, കോട്ടപ്പടി

വി. കുർബ്ബാന

അഭി. ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്

09/11/2025

LIVE STREAMING || സന്ധ്യാപ്രാർത്ഥന ||

ശിലാസ്ഥാപന പെരുന്നാൾ

കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി, കോട്ടപ്പടി

സന്ധ്യാ നമസ്‌കാരം, പ്രസംഗം

അഭി: പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ (കോഴിക്കോട് ഭദ്രാസനം)

26/09/2025

കോതമംഗലം ചെറിയ പള്ളിയിലെ കൽക്കുരിശ് പെരുന്നാൾ ❤️

കോതമംഗലം ഭക്തി സാന്ദ്രം; ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി; ഇനി പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്...
26/09/2025

കോതമംഗലം ഭക്തി സാന്ദ്രം; ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി; ഇനി പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്രങ്ങൾ

കോതമംഗലം ● പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്രങ്ങളിലേക്ക് കോതമംഗലം. ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തിയതോടെ ഭക്തിസാന്ദ്രമായ തുടക്കമായി. ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നാണ് പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രദക്ഷിണം വാദ്യമേളങ്ങളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്.

പ്രാർത്ഥനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. മതസൗഹാർദത്തിന്റെ പ്രതീകമായി പ്രദക്ഷിണവഴിയിൽ തൂക്കുവിളക്കേന്തി പുതീയ്ക്കൽ സുരേഷ് മുൻ നിരയിൽ ഉണ്ടായിരുന്നു. കോഴിപ്പിള്ളി ചക്കാലക്കുടിയിൽ എത്തിയ പരിശുദ്ധ ബാവയെ ചെറിയപള്ളിയിലേക്ക് വഴികാണിച്ചത് പുതിയ്ക്കൽ കുടുംബാംഗമായിരുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്. കൊടിയേറ്റിന് സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സഭയിലെ അനേകം വൈദീകർ, കോതമംഗലം എംഎൽഎ ആന്‍റണി ജോൺ, പെരുമ്പാവൂർ എംഎൽഎ അഡ്വ. എൽദോസ് കുന്നപ്പിള്ളി, മുവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴൽനാടൻ, മുൻ മന്ത്രി ടി.യു. കുരുവിള, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, ഷിബു തെക്കും പുറം, ഷമീർ പനയ്ക്കൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഗവർമെന്‍റിന്‍റെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജന പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

കൊടിയേറ്റിനു ശേഷം കരിങ്ങാച്ചിറ പള്ളിയിൽ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച വിശ്വാസികൾക്കായി നൽകി. ബാവ കോതമംഗലത്ത് എത്തിച്ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്‍റെ അനുസ്മരണയിലാണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറയിൽ നിന്നും വികാരിമാരായ ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ട്രസ്റ്റിമാർ, അൽമായ വൈസ് പ്രസിഡന്‍റ്, സംഘടന ഭാരവാഹികളും എത്തി ചേർന്നു. ഒക്ടോബർ 2 മുതൽ 4 വരെയാണു പ്രധാന പെരുന്നാൾ.

住所

കോതമംഗലം
Kochi-shi, Kochi

アラート

Baselian TVがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー