Thejas Kuwait

Thejas Kuwait Kuwait Local News

*കൊവിഡ്: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു*
31/05/2020

*കൊവിഡ്: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു*

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി പവ.....

*കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു*
31/05/2020

*കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു*

കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്.

കുവൈത്തിൽ ചെറുവത്തൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു.കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയയാളി യുവാവ്‌ മരണമടഞ്ഞു. കാസർഗ്ഗോഡ്‌ തൃ...
30/05/2020

കുവൈത്തിൽ ചെറുവത്തൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയയാളി യുവാവ്‌ മരണമടഞ്ഞു. കാസർഗ്ഗോഡ്‌ തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി സ്വദേശി തൈലകണ്ടി പുരയിൽ റാഷിദ്‌ (40) ആണു ഇന്ന് വൈകുന്നേരം അമീരി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. സമ്പൂർണ്ണ കർഫ്യൂ മൂലം അടച്ചിട്ടിരുന്ന ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ എത്തിയ ഇദ്ദേഹം ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്ന് ഉടൻ തന്നെ അമീരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്‌ എന്നാണ് പ്രാഥമിക നിഗമനം.

കുവൈത്തിൽ  കൊറോണ ബാധിച്ച്‌ ഇന്ന് രണ്ട് മലയാളികൾ മരണമടഞ്ഞു1. കോഴിക്കോട്  വടകര ലോകനാർകാവ് സ്വദേശി കുഞ്ഞി പറമ്പത്ത്‌  അജയൻ ...
30/05/2020

കുവൈത്തിൽ കൊറോണ ബാധിച്ച്‌ ഇന്ന് രണ്ട് മലയാളികൾ മരണമടഞ്ഞു

1. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞി പറമ്പത്ത്‌ അജയൻ പദ്മനാഭൻ (48) ആണ് ഇന്ന് മരണമടഞ്ഞത്‌.
കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മിഷ്‌രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്‌.

2. പത്തനം തിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശി കുമാർ ( 52) ആണു മരണമടഞ്ഞത്‌. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് കാലത്താണ് മരണമടഞ്ഞത്‌. കെ. ജി.എൽ. കമ്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പൻ , പൊന്നമ്മ എന്നിവരുടെ മകനാണ്. ഭാര്യ കാവേരി. സ്നേഹ , സന്ദീപ്‌. മൃത ദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം സുലൈബിക്കാത്ത്‌ ശ്മശാനത്തിൽ സംസ്കരിച്ചു.

കുവൈത്തിൽ പയ്യോളി സ്വദേശിയെ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി...
30/05/2020

കുവൈത്തിൽ പയ്യോളി സ്വദേശിയെ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ തുറയൂർ അട്ടകുണ്ട്‌ സ്വദേശി സുരേഷ്‌ ബാബു കണ്ടിയിൽ ( 45) നെയാണു ഇന്ന് കാലത്ത്‌ ബിനീദ്‌ അൽ ഘർ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ 15 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം 9 വർഷമായി മെയ്സ്‌ അൽ ഘാനം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരിന്നു .ഇപ്പോൾ പയ്യോളി അയനിക്കാട്‌ താരമ്മലിൽ ആണു താമസിക്കുന്നത്‌. പരേതനായ കണ്ടിയിൽ കണാരന്റെ മകനാണു.അമ്മ ദേവകി. ഭാര്യ രസ്ന .വാസുദേവൻ , മാളവിക എന്നിവർ മക്കളാണ്.

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ പിൻവലിച്ച്‌ രാജ്യ വ്യാപകമായി ഭാഗിക കർഫ്യൂ ഏർപ്പെടുത്തി.കുവൈത്ത്‌ സിറ്റി : കൊറോണ വ്യാപനത്തിന്റ...
28/05/2020

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ പിൻവലിച്ച്‌ രാജ്യ വ്യാപകമായി ഭാഗിക കർഫ്യൂ ഏർപ്പെടുത്തി.

കുവൈത്ത്‌ സിറ്റി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ മെയ്‌ 10 മുതൽ ആരംഭിച്ച സമ്പൂർണ്ണ കർഫ്യൂ പിൻവലിച്ച്‌ രാജ്യ വ്യാപകമായി ഭാഗിക കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട്‌ 6 മണി മുതൽ കാലത്ത്‌ 6 മണി വരെയാണ് കർഫ്യൂ സമയം. ഇതിനു പുറമേ വിദേശി താമസ കേന്ദ്രങ്ങളായ ജിലീബ്‌ അൽ ശുയൂഖ്‌ , മഹബൂല , ഫർവ്വാനിയ , ഖൈത്താൻ , ഹവല്ലി , മൈദാൻ ഹവല്ലി ( സാൽമിയ ബ്ലോക്ക്‌ 12 ) മുതലായ സ്ഥലങ്ങളിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. മെയ്‌ 31 മുതലാണ് പ്രാബല്യത്തിൽ വരിക. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്‌. ജിലീബ്‌ അൽ ശുയൂഖ്‌ , മഹബൂല എന്നീ സ്ഥലങ്ങളിൽ സമ്പൂർണ ലോക്ക്‌ ഡൗൺ ഏപ്രിൽ 7 മുതൽ ആരംഭിച്ചതാണ്. 31മുതൽ മൂന്ന് ആഴ്ച കൂടി തുടരുമെന്നാണ് പുതിയ തീരുമാനം.

*കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു*
28/05/2020

*കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു*

തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരിച്ചത്.

*കൊറോണ: കുവൈത്തില്‍ 10 മരണം കൂടി; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു*
28/05/2020

*കൊറോണ: കുവൈത്തില്‍ 10 മരണം കൂടി; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു*

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്.

പ്രവാസികളോട് കാണിക്കുന്നത്  കൊടും വഞ്ചന ഇന്ത്യൻ സോഷ്യൽ ഫോറം.കുവൈത്ത്:   മാസങ്ങൾ നീണ്ട പ്രയാസങ്ങൾക്ക് ശേഷം  നാട്ടിലേക്ക് ...
26/05/2020

പ്രവാസികളോട് കാണിക്കുന്നത് കൊടും വഞ്ചന ഇന്ത്യൻ സോഷ്യൽ ഫോറം.

കുവൈത്ത്: മാസങ്ങൾ നീണ്ട പ്രയാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിച്ച പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോറന്റൈൻ സെൻററുകൾ വിട്ടുകൊടുക്കാൻ കേരളത്തിലെ മതസംഘടനകളും, സ്ഥാപന ഉടമകളും തയ്യാറായിരിക്കുന്ന സമയത്താണ് മാസങ്ങളോളം ജോലിയില്ലാതെ പ്രയാസപ്പെട്ടു മറ്റുള്ളവരുടെ സഹായത്താൽ ജീവൻ നിലനിർത്തിയ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ കോറന്റൈനിന് ഫീസ് ഈടാക്കുന്നത്. ഇതിൽനിന്ന് അടിയന്തരമായി സർക്കാർ പിന്മാറണം. 150 ൽ പരം പ്രവാസി മലയാളികൾ മരിച്ചിരിക്കേ അവരുടെ കുടുംബങ്ങൾക്കും പ്രയാസപ്പെടുന്ന പ്രവാസികൾക്കും ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിന് പകരം കൂടുതൽ സാമ്പത്തികഭാരം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി.

കുവൈത്തിൽ ഇന്ന് കൊറോണ വൈറസ്‌ ബാധിച്ചു നാല് മലയാളികൾ മരണമടഞ്ഞു.കുവൈത്ത്: ഇന്ന് കുവൈത്തിൽ 8 മണവും 260 ഇന്ത്യക്കാർ ഉൾപ്പെടെ...
24/05/2020

കുവൈത്തിൽ ഇന്ന് കൊറോണ വൈറസ്‌ ബാധിച്ചു നാല് മലയാളികൾ മരണമടഞ്ഞു.

കുവൈത്ത്: ഇന്ന് കുവൈത്തിൽ 8 മണവും 260 ഇന്ത്യക്കാർ ഉൾപ്പെടെ 838 പേർക്ക് വൈറസ്‌ബാധയും സ്ഥിരീകരിച്ചു.

കുവൈത്തിൽ വൈറസ്‌ബാധയേറ്റവരുടെ എണ്ണം 21302 ആയി. ഇതിൽ 6835 പേര് ഇന്ത്യക്കാരാണ്.
ഇന്ന് 370 പേര് ഉൾപ്പെടെ 6117 പേര് രോഗമുക്തി നേടി. 117 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ഉൾപ്പെടെ 15029 പേർ ചികിത്സയിൽ ഉണ്ട്.

1. മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത് .അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കൾ കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയും ആയിരുന്നു.

2. കോവിഡ് ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്‌സും ഇന്ന് കോവിഡിന് കീഴടങ്ങി. പത്തനം തിട്ട , പുതുക്കുളം മലയാളപ്പുഴ, ഏറം ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ (59) ആണു മരിച്ചത്. ഇന്ന് ഉച്ചക്ക്‌ മുബാറക് അൽ കബീർ ആശുപത്രിയിൽ ആയിരുന്നു മരണം. രണ്ടു ദിവസം മുൻപാണ്കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയിരുന്നു . പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. മക്കൾ സാറ ടെൺസൺ , തോമസ്‌ ജേക്ക്കബ്‌ (ഇരുവരും കുവൈത്തിൽ). പിതാവ്‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌.

3. തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ (65) അമീരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത് .25 വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലർ ആയിരുന്നു. ഭാര്യ ശരീഫ .

4. കോഴിക്കോട് സ്വദേശിപാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ(49) ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത് . കോവിഡ് ബാധിച്ചു നിരീക്ഷണത്തിൽ ആയിരുന്നു. അദാൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന രണ്ടു മക്കളുണ്ട്.

Address

Farwaniah

Alerts

Be the first to know and let us send you an email when Thejas Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thejas Kuwait:

Share