Snehithan News

Snehithan News snehithannews

21/10/2025


 #ഐപിസി_കുവൈറ്റ് സഭ 2025 ലെ  #കൺവെൻഷൻ പ്രഖ്യാപിച്ചുകുവൈത്ത് സിറ്റി, സെപ്റ്റംബർ 2025 – ഐപിസി കുവൈറ്റ് സഭയുടെ വാർഷിക കൺവെൻ...
08/09/2025

#ഐപിസി_കുവൈറ്റ് സഭ 2025 ലെ #കൺവെൻഷൻ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി, സെപ്റ്റംബർ 2025 – ഐപിസി കുവൈറ്റ് സഭയുടെ വാർഷിക കൺവെൻഷൻ 2025 സന്തോഷപൂർവ്വം പ്രഖ്യാപിച്ചു, 2025 സെപ്റ്റംബർ 9 മുതൽ 12 വരെ കുവൈറ്റ് സിറ്റിയിലെ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ ആരാധനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹീതമായ ഒരു കൂടിച്ചേരൽ ആഘോഷിക്കുന്നു.

ലോകമെമ്പാടും വചനം പ്രചരിപ്പിക്കുന്നതിൽ ശക്തമായി ഉപയോഗിക്കപ്പെട്ട പ്രശസ്ത ദൈവദാസനായ പാസ്റ്റർ ഷിബു തോമസ് (യുഎസ്എ) ഈ വർഷത്തെ കൺവെൻഷന് നേതൃത്വം നൽകും. ഐപിസി കുവൈറ്റ് ഗായകസംഘത്തോടൊപ്പം സുവിശേഷകനായ ജിസൺ ആന്റണിയും ആരാധനാ സെഷനുകൾ നയിക്കും, ഇത് സ്തുതിയുടെയും നവീകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കും.

നാലു ദിവസത്തെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സഭ പൊതുജനങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒത്തുചേരാനും ആത്മീയ ഉണർവിന്റെയും പ്രോത്സാഹനത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം അനുഭവിക്കാനും പ്രോത്സാഹിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക: 97869964,97775648

03/09/2025

#കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ഒരുക്കുന്ന പത്താമത് ടാലന്റ് ടെസ്റ്റ് – 2025,സെപ്റ്റംബർ 4, വ്യാഴാഴ്ച രാവിലെ 8:30 മുതൽ എൻ.ഇ.സി.കെ. (NECK) യിൽ വെച്ച് നടത്തുന്നു..

കുവൈറ്റിൽ തിരുവല്ല പുല്ലാട് സ്വദേശി T V  വർഗീസ്  (സുനിൽ-50 ) നിര്യാതനായി.അർബുദ രോഗത്തെ തുടർന്ന് KCC ആശുപത്രിയിൽ ചികിത്സയ...
20/07/2025

കുവൈറ്റിൽ തിരുവല്ല പുല്ലാട് സ്വദേശി T V വർഗീസ് (സുനിൽ-50 ) നിര്യാതനായി.
അർബുദ രോഗത്തെ തുടർന്ന് KCC ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. PCK സഭാംഗമാണ്
ഭാര്യ-ലിന്റാ വർഗീസ് സ്റ്റാഫിനേഴ്സ് മറ്റേണിറ്റി ഹോസ്പിറ്റൽ മക്കൾ-
സലീറ്റ, നാട്ടിൽ പഠിക്കുന്നു സലീന, 12 ലും സ്റ്റാബിൻ. 10 ലും യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു ഇവർ കുടുംബമായി അബ്ബാസിയയിലാണ് താമസിക്കുന്നത് . മൃതുദേഹം പിന്നീട് നാട്ടിലേക്കു കൊണ്ടുപോകും.

 #നിത്യതയിൽ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ആഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസ്‌ സിസ്റ്റർ തുളസി ദമ്പതികളുടെ മകൻ പ്രിത്വി ഭാന...
27/06/2025

#നിത്യതയിൽ

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ആഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസ്‌ സിസ്റ്റർ തുളസി ദമ്പതികളുടെ മകൻ പ്രിത്വി ഭാനുദാസ്‌ (18) ഇന്നലെ (26/06/2025) രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റ്‌ അദാൻ ഹോസ്പിറ്റൽ ഐ സി യുവിലായിരുന്നു അന്ത്യം. മറ്റ്‌ സഹോദരങ്ങൾ പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്‌). സംസ്കാരക്രമീരണങ്ങൾ നടന്നു വരുന്നു.

കുവൈറ്റ്: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭാംഗം ഷാരോൺ ജിജി സാമുവൽ (16) ഹൃദയാഘാതം മൂലം കുവൈറ്റിൽ നിര്യാതയായി. പ്ലസ് ട...
15/04/2025

കുവൈറ്റ്: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭാംഗം ഷാരോൺ ജിജി സാമുവൽ (16) ഹൃദയാഘാതം മൂലം കുവൈറ്റിൽ നിര്യാതയായി. പ്ലസ് ടു വിദ്യാത്ഥിയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ.

01/04/2025

 #ചർച്ച്_ഓഫ്_ഗോഡ്_കുവൈറ്റ്‌_റീജിയന്_പുതിയ_നേതൃത്വം*. കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ...
17/02/2025

#ചർച്ച്_ഓഫ്_ഗോഡ്_കുവൈറ്റ്‌_റീജിയന്_പുതിയ_നേതൃത്വം*.

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. എബി ടി ജോയ് ( ചർച്ച് ഓഫ് ഗോഡ് അഹ്മദി) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രദർ.ജെബി പി മർക്കോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ട്രഷറർ ആയി ബ്രദർ.ജോജി എം ഐസക്ക്(കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ),
വൈസ് പ്രസിഡന്റായി പാസ്റ്റർ എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), റീജിയൺ
ജോയിന്റ് സെക്രട്ടറിയായി ബ്രദർ. റോബിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് അഹ്മദി), ജോയിന്റ് ട്രഷറർ ആയി ബ്രദർ.അനു ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), പബ്ലിസിറ്റി കൺവീനറായി ബ്രദർ.സജി കെ.ജെ. (ചർച്ച് ഓഫ് അഹ്മദി) യും തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.സണ്ണി ആൻഡ്രൂസ്,ബ്രദർ ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ബ്രദർ എം.ടി.എബ്രഹാം, ബ്രദർ.സാംകുട്ടി സാമുവേൽ,ബ്രദർ ജെയിംസ് തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ബ്രദർ ഫിലിപ്പ് ജോൺ, ബ്രദർ സഞ്ചു പാപ്പച്ചൻ (ചർച്ച് ഓഫ് ഗോഡ് അഹ്മദി) എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങൾ.

പുത്രിക സംഘടനയായ വൈ.പി.ഇ യുടെ സെക്രട്ടറി ആയി ബ്രദർ. വെസ്‌ലി ഷാജി (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ സജി കെ.ജെ (ചർച്ച് ഓഫ് ഗോഡ് അഹ്മദി), ബ്രദർ.അനീഷ് മാത്യു (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

ലേഡീസ് മിനിസിട്രിയുടെ സെക്രട്ടറി ആയി(സിസ്റ്റർ. സൂസൻ ആൻഡ്രൂസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഷെറിൻ മാത്യു (ചർച്ച് ഓഫ് ഗോഡ് അഹ്മദി), സിസ്റ്റർ.സുജാ ജെയിംസ്(കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ഫെബ്രുവരി 7 ന് കൂടിയ സഭാ പ്രതിനിധി യോഗത്തിൽ ആയിരുന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

Address

Jalib Ash Shuyukh

Website

Alerts

Be the first to know and let us send you an email when Snehithan News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snehithan News:

Share