22/12/2025
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ! ❤️🩺
റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്... ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത... ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം! അവിടെയാണ് ദൈവത്തെപ്പോലെ ആ മൂന്ന് ഡോക്ടർമാർ അവതരിച്ചത്.
എറണാകുളം ഉദയംപേരൂരിലെ റോഡരികിൽ നടന്നത് അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസനാളം അടഞ്ഞ് 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്.
ആ വഴിയെത്തിയ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ), ഡോ. മനൂപ് (കോട്ടയം മെഡിക്കൽ കോളേജ്) എന്നിവർക്ക് മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും.
പിന്നെ നടന്നത് മനോധൈര്യത്തിന്റെ അടിയന്തര ശസ്ത്രക്രിയ! 🚑
കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും! 🥤
റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.
വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു. പ്രിയപ്പെട്ട ഡോക്ടർമാർക്ക് ബിഗ് സല്യൂട്ട് 🫡. കണ്മുന്നിൽ കണ്ട ജീവനെ കൈവിടാതെ പോരാടിയ നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!
ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ.. നന്മയുള്ള മനുഷ്യർ ഇത് അറിയട്ടെ.. ❤️