ZION MUSIC

ZION MUSIC ദൈവം നിങ്ങള്‍ക്ക് തന്ന താലന്തുകള്‍ ( പാട്ട്,ഭാവന ,ചെറുകഥ,പ്രാര്‍ത്ഥനാ വിഷയങ്ങള്‍ സഭാ വാര്‍ത്തകള്‍ ...) ഈപേജിൽ ഷെയര്‍ ചെയ്യാവുന്നതാണ് .

10/01/2026

NEW INDIA CHURCH OF GOD GOLDEN JUBILEE CONVENTION 2026

സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിന്റെ അമ്മ മേരി ആന്റണി പുത്തൻപുരയ്ക്കൽ നിത്യതയിലേക്ക് യാത്രയായി...കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു...
07/01/2026

സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിന്റെ അമ്മ മേരി ആന്റണി പുത്തൻപുരയ്ക്കൽ നിത്യതയിലേക്ക് യാത്രയായി...
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സിയോൺ കുടുംബത്തിന്റെ.ആദരാഞ്ജലികൾ 🙏

https://youtu.be/KURapLJIvbQ
28/12/2025

https://youtu.be/KURapLJIvbQ

കിഴക്ക് സൂര്യൻ ഉദിച്ചല്ലോ/Kizhakkusooryan/Kizhakkusooryan · DaleemaSanjaryAssociated Performer: DaleemaComposer: Violin JacobLyricist: Roy KanjirathanamProdu...

25/12/2025

Gloria - Varavaay | Christmas Song | Mohanlal | Jerry Amaldev | Prabha Varma | Aashirvad Cinemas

ഓസ്ട്രേലിയയിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മെൽബൺ : പിറവം ഓണക്കൂർ സ്വദേശി മോളയിൽ ശ്രീ ചാണ്ടിയുടെയും ശ്രീമ...
21/12/2025

ഓസ്ട്രേലിയയിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മെൽബൺ : പിറവം ഓണക്കൂർ സ്വദേശി മോളയിൽ ശ്രീ ചാണ്ടിയുടെയും ശ്രീമതി
മറിയാമ്മ ചാണ്ടിയുടെയും മകൻ ശ്രീ സുനിൽമോനെയാണ് (52 വയസ്സ്) ഡിസംബർ 17 ബുധനാഴ്ച്ച വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസമായി ഹോട്ടലിൽ താമസിക്കുകയായിരുന്ന ശ്രീ സുനിൽമോൻ
മുറി ഒഴിഞ്ഞ് പുറത്തിറങ്ങി കാറിൽ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷം മുൻപ് ഓസ്ട്രേലിയയിൽ എത്തിയ ശ്രീ സുനിൽ മോൻ ഷോപ്പിങ് മാളിൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

സിസ്റ്റർ ഡോ. അനു കെന്നത്ത് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭ നടത്തുന്ന ഫാമിലി സെമിനാറിൽ ദൈവവചനത്തിൽ നിന്നും പ...
15/12/2025

സിസ്റ്റർ ഡോ. അനു കെന്നത്ത് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭ നടത്തുന്ന ഫാമിലി സെമിനാറിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭ ഡിസംബർ 15 തിങ്കളാഴ്ച്ച കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ഹാൾ ഓഫ് ഹോപ്പിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്ന ഫാമിലി സെമിനാറിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു ഈ സെമിനാറിന് നേതൃത്വം നൽകും. കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ ഫാമിലി സെമിനാറിലേക്ക് കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

സ്വിറ്റ്‌സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരണമടഞ്ഞു.സൂറിച്ച് : സൂറിച്ചിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്...
13/12/2025

സ്വിറ്റ്‌സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരണമടഞ്ഞു.

സൂറിച്ച് : സൂറിച്ചിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹന അപകടത്തിൽ സൂറിക്ക് നിവാസികളായ പാറത്തലക്കൽ ശ്രീ ജോൺസൺന്റെയും ശ്രീമതി ജെസി ജോൺസൺന്റെയും മകൾ അനീന ജോൺസൺനാണ് (26 വയസ്സ്) മരണമടഞ്ഞത്.

​സൂറിച്ച് ലിമ്മത്ത് ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവെ ഡിസംബർ 11 വ്യാഴാഴ്ചയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. യാത്രാ മധ്യേ എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനീന ജോൺസനെ ഉടൻ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം പിന്നീട് നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

25/11/2025

'ഛത്തീസ്‌ഗഡിൽ പോലീസും അധികാരികളും ചേർന്ന് മൂന്ന് പാസ്റ്റർമാരുടെ വീടുകൾ ജെ സി ബി ഉപയോഗിച്ച് രാത്രിയിൽ ഇടിച്ച് നിരത്തി'

മലന്ദ്രഗഡ് : ഛത്തീസ്‌ഗഡ് സംസ്ഥാനത്തെ അമ്പിയാപ്പൂരിലെ എംസീവീ ജില്ലയിലെ മലന്ദ്രഗഡ് എന്ന സ്ഥലത്തെ വന പ്രദേശത്ത് പോലീസും അധികാരികളും ചേർന്ന് ഇക്കഴിഞ്ഞ ദിവസം രാത്രി 1 മണിക്ക് ജെ സി ബി ഉപോയോഗിച്ച് അനധികൃത നിർമ്മാണ പ്രവർത്തനം എന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ആവാസ് റോജനയുടെ ഭാഗമായി പണിഞ്ഞ ഇന്ത്യ പെന്തകോസ്ത് ദൈവസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് പാസ്റ്റർമാരുടെ വീടുകളും അതിനോട് ചേർന്ന് ഉണ്ടായിരുന്ന ചോയ്സ് സെന്ററും ഇടിച്ച് കളഞ്ഞു. ഇവിടെ സ്ഥിതി ചെയ്ത് മറ്റ് മതസ്ഥരുടെ വീടുകൾ ഇടിച്ച് കളയാതെ പോലീസും അധികാരികളും ചേർന്ന് ക്രിസ്ത്യാനികളുടെ വീടുകൾ മാത്രം തെരഞ്ഞ് പിടിച്ച് രാത്രിയുടെ മറവിൽ ഇടിച്ച് കളയുകയായിരുന്നു. കർത്തൃദാസന്മാർക്കും അവരുടെ കുടുംബങ്ങൾക്കും അവരുടെ വീടുകളിൽ നിന്നും ഒന്നും തന്നെ എടുക്കുവാൻ പോലീസും അധികാരികളും സാവകാശം പോലും അനുവദിച്ചില്ല.

(വീഡിയോ / വാർത്ത കടപ്പാട് : പാസ്റ്റർ റോബിൻ സേവ്യർ)

22/11/2025

Enthathishayame | എന്തതിശയമേ ദൈവത്തിന്‍ | Christian Devotional Song

14/11/2025

കുശവൻ്റെ കയ്യിലെ മൺപാത്രം പോൽ

കുവൈറ്റിൽ എത്തിച്ചേർന്ന പാസ്റ്റർ തോമസ് മാമ്മന് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉഷ്മളമായ സ്വീകരണം നൽകി.കുവൈറ്റ്‌ ...
11/11/2025

കുവൈറ്റിൽ എത്തിച്ചേർന്ന പാസ്റ്റർ തോമസ് മാമ്മന് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉഷ്മളമായ സ്വീകരണം നൽകി.
കുവൈറ്റ്‌ സിറ്റി : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, സീനിയർ ശുശ്രൂഷകനും, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ വാർഷിക കൺവെൻഷൻ 2025 ന്റെ മുഖ്യ പ്രഭാഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ തോമസ് മാമ്മന് നവംബർ 11 ചൊവ്വാഴ്ച്ച രാവിലെ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ സഭയിലെ അംഗങ്ങൾ ചേർന്ന് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉഷ്മളമായ സ്വീകരണം നൽകി.
ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ വാർഷിക കൺവെൻഷൻ 2025 നവംബർ 11 ചൊവ്വാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ അഹ്‌മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിൽ വച്ച് നടക്കും.
അഹ്‌മദി : ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ വാർഷിക കൺവെൻഷൻ 2025 നവംബർ 11 ചൊവ്വാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ അഹ്‌മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6.30 മണി മുതൽ 8.45 മണി വരെ നടക്കും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും സീനിയർ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ തോമസ് മാമ്മൻ ഈ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനായിരിക്കും.
"സ്വർഗ്ഗീയമായ നമ്മുടെ പാർപ്പിടം മീതെ ധരിക്കുക " (2 കൊരി. 5 : 2) എന്നതാണ് ഈ കൺവെൻഷന്റെ മുഖ്യ വിഷയം.
പ്രയ്‌സ് & വർഷിപ്പ് ലീഡർ പ്രിയ കർത്തൃദാസൻ പാസ്റ്റർ സീലാസ് ദേവസ്യ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ ക്വയറിനൊപ്പം ഗാന ശുശ്രൂക്ക് നേതൃത്വം നൽകും.
ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബ്ലെസ്സൻ ജോയ് ഈ ദിവസങ്ങളിലെ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 97459502 / 99897132 / 65567327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

മതം മാറ്റക്കാരനാക്കി, ക്രിക്കറ്റ് ക്ലബില്‍ നിന്ന് പുറത്താക്കി'; ഒടുവില്‍ അച്ഛനെ ചേര്‍ത്ത് പിടിച്ച്‌ ജെമീമ. ഇന്ത്യൻ വനിതാ...
01/11/2025

മതം മാറ്റക്കാരനാക്കി, ക്രിക്കറ്റ് ക്ലബില്‍ നിന്ന് പുറത്താക്കി'; ഒടുവില്‍ അച്ഛനെ ചേര്‍ത്ത് പിടിച്ച്‌ ജെമീമ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ.ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. വനിതാ ലോകകപ്പില്‍ പരാജയം എന്തെന്നറിയാത്ത കരുത്തരായ ആസ്ത്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്ബത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തില്‍ 14 ബൗണ്ടറികളോടെ 127 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
എന്നാല്‍ മത്സര ശേഷമുള്ള ജെമീമയുടെ വാക്കുകള്‍ ഇന്ന് സോഷ്യല്‍ മീഡയയില്‍ ചർച്ചയായിരിക്കുകയാണ്. വിജയത്തിന് ശേഷം പിതാവിനെ കെട്ടിപ്പിടിച്ച്‌ ജെമീമ പൊട്ടിക്കരഞ്ഞു. ടൂർണമെന്റിലുടനീളമുണ്ടായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ജമീമ തുറന്ന് പറഞ്ഞു.
'പ്രയാസകരമായ ഈ സമയങ്ങളില്‍ വിശ്വാസമാണ് കരുത്ത് നല്‍കിയത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളില്‍ ബൈബിളില്‍ നിന്നുള്ള വചനങ്ങള്‍ ആവർത്തിച്ച്‌ പറ‍ഞ്ഞു. കളിക്കുമ്ബോള്‍ ഞാനൊറ്റക്കായിരുന്നില്ല. യേശു എന്നോടൊപ്പമുണ്ടായിരുന്നു. അവനാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഈ ടൂറിലുടനീളം ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠയുണ്ടായി. തളർന്നുപോയപ്പോള്‍ സഹതാരങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി. പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി' എന്ന് നിറ കണ്ണുകളോടെ ജെമീമ പറഞ്ഞു.
കഴിഞ്ഞ വർഷമായിരുന്നു ജെമീമയുടെ മുംബൈ ജിംഖാന ക്ലബ് അംഗത്വം റദ്ദാക്കിയത്. ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ക്ലബ്ബിനെ ഉപയോഗിച്ചു എന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടി. ക്ലബ്ബിൻ്റെ ഭരണഘടന മതപരമായ പ്രവർത്തനങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇവാൻ മതപരമായ പരിപാടികള്‍ നടത്താൻ ക്ലബ്ബ് പരിസരം ഉപയോഗിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ആരോപണം. 2023-ലാണ് ജെമീമയ്ക്ക് ഖാർ ജിംഖാന ക്ലബ്ബില്‍ മൂന്ന് വർഷത്തെ ഓണററി അംഗത്വം ലഭിച്ചത്.
ബ്രദർ മാനുവല്‍ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ നിരവധി പരിപാടികള്‍ക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യല്‍ ഹാള്‍ ബുക്ക് ചെയ്തതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ഈ കാലയളവില്‍ 35 മതപരമായ സമ്മേളനങ്ങള്‍ ഈ ഹാളില്‍വച്ച്‌ നടന്നു. തുടർന്നാണ് 2024 ഒക്ടോബർ 20ന് നടന്ന പൊതുയോഗത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ പ്രമേയം പാസാക്കി ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കിയത്. എന്നാല്‍ ക്ലബിന്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ വ്യക്തമാക്കിയിരുന്നു.
ഈ വാർത്ത പുറത്തുവന്നതോടെ ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ ഹാൻഡിലുകളിലും കടുത്ത സൈബർ ആക്രമണവും ട്രോളിങും ഉണ്ടായി. എന്നാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഇന്നിംഗ്സിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരിഹസിക്കപ്പെടുകയും വിശ്വാസത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട് ജെമീമ. എന്നാല്‍ മുന്‍പ് ട്രോളിയതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞവര്‍ സെഞ്ചറിയുടെ പേരില്‍ ജെമീമയെ വാനോളം പുകഴ്ത്തcricketer Indian Cricket Team
Jemimah Rodrigues Indian cricketer

Address

Kuwait City

Alerts

Be the first to know and let us send you an email when ZION MUSIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share