29/12/2025
കലാ കുവൈറ്റ് സംഘടിപ്പിക്കുന്ന കൊച്ചു സിനിമകളുടെ വലിയ ഉത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ - രോഹിണി, ശരീഫ് ഈസ എന്നിവർ ജൂറി അംഗങ്ങൾ.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് 8-മത് മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനുവരി 16ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയയിൽ. പ്രശസ്ത സിനിമാതാരവും, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രോഹിണി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാന്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനും സ്റ്റേജ് ആർട്ടിസ്റ്റുമായ ശരീഫ് ഈസ എന്നിവരാണ് ജൂറി അംഗങ്ങൾ.
പൂർണ്ണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കുക. ഇംഗ്ലീഷ് ഉൾപ്പടെ എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമകൾ ഈ മത്സരത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാവുന്നതാണ്. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് മെയിൽ ആക്ടർ, ബെസ്റ്റ് ഫീമെയിൽ ആക്ടർ തുടങ്ങി 11 വിഭാഗങ്ങളിലായാണ് അവാർഡുകൾ പ്രഖ്യാപിക്കുക.