12/08/2025
ന്യൂസിലാൻഡിലും ആസ്ട്രേലിയയിലുമുള്ള മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക് …
SLF സാഹിത്യ പുരസ്കാരം 2025 : രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31, 2025.
കേരളത്തിൽ നിന്നുള്ള നിരവധി പ്രിയപ്പെട്ട എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ദക്ഷിണാർദ്ധത്തിലെ (Southern Hemisphere) ആദ്യ മലയാള സാഹിത്യോത്സവത്തിനു 2025 നവംബർ 29നു മെൽബൺ വേദിയാവുകയാണ്.
സമത ആസ്ട്രേലിയ - ഡിസി ബുക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമത ലിറ്റററി ഫെസ്റ്റിവൽ മെൽബൺ 2025 ന്റെ ഭാഗമായി നടത്തുന്ന സാഹിത്യപുരസ്കാരത്തിന്റെ അവാർഡ് നിർണ്ണയത്തിനായി ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളിൽ നിന്നും കഥ, കവിത, യാത്രാവിവരണം, നോവൽ എന്നിവ ക്ഷണിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.
സാഹിത്യമത്സരം നിബന്ധനകൾ:
1. ആസ്ട്രേലിയ – ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ രചനകൾ മാത്രമാണ് പരിഗണിക്കുന്നത്.
2. പ്രായ പരിധിയില്ല.
3. മത്സരവിഭാഗങ്ങൾ - നോവൽ, കഥ, കവിത, യാത്രാവിവരണം.
4. ഒരു വിഭാഗത്തിൽ ഒരാൾ ഒരു രചന മാത്രമാണ് അയക്കേണ്ടത്. എന്നാൽ ഒരാൾക്ക് പല വിഭാഗങ്ങളിലായി രചനകൾ അയക്കാവുന്നതാണ്.
5. മലയാളത്തിലുള്ള മൗലിക രചനകൾ മാത്രമാണ് പരിഗണിക്കുന്നത്, വിവർത്തനങ്ങൾ, അനുകരണങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല.
6. മുൻപ് ആനുകാലികങ്ങളിലോ / സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിച്ചവ പരിഗണിക്കുന്നതല്ല.
7. പി ഡി എഫ് കോപ്പി [email protected] എന്ന ഈമെയിലിലേക്കാണ് അയക്കേണ്ടത്.
8. രചയിതാവിന്റെ പേര് / വിലാസം / ഇ മെയിൽ ഐഡി / ഫോൺ നമ്പർ എന്നിവ മറ്റൊരു പേജിൽ വേണം അയക്കാൻ. രചയിതാവിൻ്റെ പേര് വെളിപ്പെടുന്ന യാതൊരു സൂചനയും രചനയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
9. ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖയും (വിസ/പാസ്പോർട്ട് കോപ്പി) അയക്കേണ്ടതാണ്.
10. രചനകൾ അയക്കേണ്ട അവസാന തീയതി 31st ഒക്ടോബർ 2025.
11. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. അതിന്മേൽ യാതൊരു വിധ തർക്കങ്ങളും അനുവദിക്കുന്നതല്ല.
12. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന രചനകൾ സ്വീകരിക്കുന്നതല്ല.