
11/06/2025
Bolt launched in Auckland.. uber നു ഒരു വെല്ലുവിളി ആകുമോ ???
ബോൾട്ട് എന്നത് ഒരു റൈഡ്-ഹെയിലിംഗ് സേവനവും മൊബിലിറ്റി കമ്പനിയുമാണ്, ഓക്ലാൻഡിൽ കമ്പനിയുടേ ആദ്യത്തെ സേവനം . റൈഡ്-ഹെയിലിംഗ്, കാർ-ഷെയറിംഗ്, ഭക്ഷ്യവിതരണ സേവനങ്ങൾ എന്നിവയാണ് ബോൾട്ട് നൽകുന്നത്. വെല്ലിംഗ്ടൺ, ക്രൈസ്റ്റ്‌ചർച്ച് പോലുള്ള മറ്റ് നഗരങ്ങളിലേക്കും അധികം വൈകാതെ ബോൾട്ടിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പറയുന്നു . ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യാത്രകൾ ബുക്ക് ചെയ്യാനും, സമീപത്തെ ഡ്രൈവർമാരെ കണ്ടെത്താനും, വാഹനം തിരഞ്ഞെടുക്കാനും സാധിക്കും . ബോൾട്ടിന് ഒരു അടിയന്തരസേവനവിശേഷതയും ഉണ്ട് – യാത്രക്കിടെ അപകടം സംഭവിച്ചാൽ, യാത്രക്കാരൻ ബട്ടൺ അമർത്തിയാൽ ബോൾട്ട് അടിയന്തരസേവനങ്ങളുമായി ബന്ധപ്പെടുന്നതാണ്.