Z4 Media

Z4 Media PHOTO GALLERY Welcome to Z4 Media. Online Promotion for Movies and all Entertainments. Contact [email protected]

കുറച്ചു തക്കാളി തൈകൾ ഞാൻ നട്ടിരുന്നു ഇപ്പോ ഈ ഫോട്ടോ യിൽ കാണുന്നതുപോലെ ഓരോ ദിവസവം ഒന്നോ രണ്ടോ ചുവട് തക്കാളി തൈകൾ ഇത് പോലെ...
19/11/2025

കുറച്ചു തക്കാളി തൈകൾ ഞാൻ നട്ടിരുന്നു ഇപ്പോ ഈ ഫോട്ടോ യിൽ കാണുന്നതുപോലെ ഓരോ ദിവസവം ഒന്നോ രണ്ടോ ചുവട് തക്കാളി തൈകൾ ഇത് പോലെ വാടിപോക്കുന്നു കാരണം അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ പ്ലീസ് 🙏🙏

കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള കാഴ്ച : എഴുപതാം വയസ്സിൽ വീണ്ടും പ്രവാസ ലോകത്തേക്ക് ,  അതും  45 വർഷത്തെ പ്രവാസജീവിതം അവസ...
19/11/2025

കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള കാഴ്ച :
എഴുപതാം വയസ്സിൽ വീണ്ടും പ്രവാസ ലോകത്തേക്ക് , അതും 45 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് ഏതാനും മാസങ്ങൾക്കിപ്പുറം .

ഈ ജീവിതം ഒരു പാഠമാണ് ആർക്ക് ?

1. പ്രവാസികളുടെ മക്കൾക്ക് :

കവലകളിലും ക്ലബ്ബുകളിലും തീയറ്ററുകളിലും നിങ്ങളുടെ ഒരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ട സമയം ആവശ്യത്തിൽ അധികം അനാവശ്യമായി ചെലവഴിക്കുമ്പോൾ ഒന്നോർക്കുക പ്രവാസലോകത്ത് നിങ്ങളെ സംരക്ഷിക്കുന്ന ആ കൈകൾ തളർന്നുകൊണ്ടിരിക്കുകയാണ് , അവരുടെ പ്രവാസജീവിതം എപ്പോ അവസാനിക്കണം എന്ന് തീരുമാനിക്കേണ്ടവർ നിങ്ങളാണ് , അതുകൊണ്ട് ജീവിതത്തെ കുറച്ച് കൂടി നേരത്തെ ഒരല്പം കൂടി ഗൗരവത്തോടെ കാണാൻ ശ്രമിക്കുക . നിങ്ങളെ സംരക്ഷിക്കുന്ന കൈകളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട് എന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം 🙏

2. പ്രവാസികൾക്ക് :

* 80 ശതമാനം നിങ്ങൾ കുടുംബത്തിനും നാടിനും സുഹൃത്തുക്കൾക്കും വേണ്ടി ജീവിക്കുമ്പോൾ 20% നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ ജീവിക്കുക .
നിങ്ങളുടെ വരുമാനം നിലച്ചാൽ മുകളിൽ പറഞ്ഞ 80 ശതമാനത്തിൽ 5% പോലും ബാക്കിയുണ്ടാകണമെന്നില്ല , കാരണം അവർ നിങ്ങളെയല്ല നിങ്ങളുടെ കയ്യിലുള്ള പണത്തെയാണ് സ്നേഹിക്കുന്നത് .

* ആരോഗ്യവും വരുമാനവും ശാശ്വതമല്ല എന്ന് മനസ്സിനെ പഠിപ്പിക്കുക.

* വരുമാനം ഉയരുമ്പോൾ അതിനനുസരിച്ച് കടം വാങ്ങി വീടുവയ്ക്കൽ മത്സരവും വിവാഹമത്സരവും നടത്താൻ തോന്നും എന്നാൽ ഒന്നോർക്കുക വരുമാനം നിലച്ചാൽ മത്സരച്ചുണ്ടാക്കിയ വീട്ടിൽ നിങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞെന്നുവരില്ല .

* നാട്ടിലേക്ക് 25 കിലോ സാധനം എന്ന നേർച്ച ഇനിയെങ്കിലും അവസാനിപ്പിക്കുക . ഒരുപക്ഷേ നിങ്ങളുടെ പ്രവാസ ജീവിതകാലത്ത് ഈ പെട്ടി കെട്ടുന്ന സമ്പാദ്യം കൊണ്ട് രണ്ടു സെൻറ് ഭൂമി വാങ്ങിയാൽ അത് നിങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടായേക്കാം .

* നിങ്ങളുടെ ആരോഗ്യം ആരോഗ്യം ഇല്ലാത്ത കാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുക . എത്രയും വേഗം ജന്മ നാട്ടിൽ ഒരു വരുമാന മാർഗം കണ്ടെത്താൻ ശ്രമിക്കുക

ഇനി ഒരു പ്രവാസിക്കും ഈ ഗതി വരാതിരിക്കട്ടെ

സ്നേഹപൂർവ്വം _ മുകളിൽ കണ്ട പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതിൽ
തോറ്റുപോയ മകൻ 🙏🙏
(c)

ഇതിന്റെ പേര് അറിയോ?
19/11/2025

ഇതിന്റെ പേര് അറിയോ?

കുരുമുളക് ശേഖരിച്ചശേഷം തിരി ഇങ്ങന റോഡിൽ കൊണ്ട് കളയുന്നതിന്റെ ഗുട്ടൻസ് ഇത്‌ വരെ മനസിലായിട്ടില്ല . ചിലർ പറയുന്നു മറ്റുള്ള ...
19/11/2025

കുരുമുളക് ശേഖരിച്ചശേഷം തിരി ഇങ്ങന റോഡിൽ കൊണ്ട് കളയുന്നതിന്റെ ഗുട്ടൻസ് ഇത്‌ വരെ മനസിലായിട്ടില്ല . ചിലർ പറയുന്നു മറ്റുള്ള ആളുകൾ അതിൽ ചവിട്ടി നടന്നാൽ അടുത്ത വർഷം കൂടുതൽ കായ്‌ഫലം ഉണ്ടാകും എന്ന് . ഒരു ലോജിക്കും ഇല്ലാത്ത ഒരു കാര്യം ആണ് മറ്റുള്ളവർ ചവിട്ടിയാൽ കൂടുതൽ ഉണ്ടാകും എന്ന് പറയുന്നത് . ഇത്‌ പോലെ നമ്മുടെ നാട്ടിൽ കുറെ അധികം അന്ധവിശ്വാസങ്ങൾ ഇപ്പൊഴും ഉണ്ട് 🤭🤭

അറിയാമോ 😂😂
19/11/2025

അറിയാമോ 😂😂

ഈ പഴത്തിന്റെ പേരറിയാവുന്നവർ ഉണ്ടെങ്കിൽ പറയണെ
19/11/2025

ഈ പഴത്തിന്റെ പേരറിയാവുന്നവർ ഉണ്ടെങ്കിൽ പറയണെ

ഫാം ഹൌസിൽ നിന്ന് ഇന്നലെ വാങ്ങിയതാ.. എന്ത് ഫ്രൂട്സ് ആണോ ആവോ... ഒരെണ്ണം അമ്പഴങ്ങ ആണോന്ന് വിചാരിച്ചു ഒരെണ്ണം തിന്നു നോക്കി....
19/11/2025

ഫാം ഹൌസിൽ നിന്ന് ഇന്നലെ വാങ്ങിയതാ.. എന്ത് ഫ്രൂട്സ് ആണോ ആവോ... ഒരെണ്ണം അമ്പഴങ്ങ ആണോന്ന് വിചാരിച്ചു ഒരെണ്ണം തിന്നു നോക്കി.. ഉൾവശം കണ്ടാൽ അത്തിപ്പഴം പോലെ ഉണ്ട് പക്ഷേ അല്ല ഒരു നല്ല പുളി കലർന്ന മധുരം... നല്ല ടേസ്റ്റ്.. കിവി പോലെ അല്ല... മറ്റേതു plum പോലെ ഉണ്ട്.. എന്നാൽ വ്യത്യാസം ഉണ്ട് ☺️🤔🤔

ടീച്ചറായ സ്വന്തം ഭാര്യയെ... തമിഴന്മാർക്കിട്ട്കൊടുത്ത ഭർത്താവിനെ കുറിച്ച് നിങ്ങൾക്കറിയുമോ... പുറത്തു എവിടെയും അല്ല  നമ്മു...
19/11/2025

ടീച്ചറായ സ്വന്തം ഭാര്യയെ... തമിഴന്മാർക്കിട്ട്കൊടുത്ത ഭർത്താവിനെ കുറിച്ച് നിങ്ങൾക്കറിയുമോ... പുറത്തു എവിടെയും അല്ല നമ്മുടെ കേരളത്തിലാണ് കണ്ണൂർ ജില്ലയിലാണ്

മേരി ടീച്ചർ കൊലപാതക കേസ്
കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ കരിക്കോട്ടക്കരിയിലാണ് മേരി ടീച്ചറും ഭർത്താവ് സാബുവും പിന്നെ അവരുടെ രണ്ട് പെൺമക്കളും ജീവിച്ചു വന്നത്.

കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സാമ്പത്തികമായിട്ട് യാതൊരു കുഴപ്പവും ഇല്ലാതെയാണ് അവരുടെ കുടുംബം മുന്നോട്ടു പോയിട്ടുണ്ടായിരുന്നത്. മേരി ടീച്ചർ സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപികയാണ്, നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട ടീച്ചറാണ്. അങ്ങനെ ജൂലൈ 29, 2018 പുലർച്ചെ 1:02 AM ആയിട്ടുണ്ടാവും. ടീച്ചറുടെ ഹസ്ബൻഡ് ആയിട്ടുള്ള സാബു വല്ലാതെ പേടിച്ച് വിറങ്ങലിച്ച് നിലവിളിച്ചുകൊണ്ട് അയൽവക്കത്തുള്ള വീട്ടിലേക്ക് ഓടിപ്പോവുകയാണ്. തൊണ്ടയിടറി നിലവിളിച്ചുകൊണ്ട് അയാൾ അവിടെയുള്ള നാട്ടുകാരോടായി പറഞ്ഞു, "എന്റെ ഭാര്യ ജീവൻ അവസാനിപ്പിച്ചിരിക്കുന്നു" എന്ന്.
നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. സാബുവിന്റെ നിലവിളി കേട്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു വന്ന നാട്ടുകാർ അവൻ പറയുന്നത് കേട്ട് വല്ലാതെ അങ്ങ് ഷോക്കായിപ്പോയി.

എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർ സാബുവിനോട് ചോദിച്ചപ്പോൾ അയാൾ വീടിന് മുറ്റത്തുള്ള ആ ഒരു കിണർ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു, "എന്റെ ഭാര്യ അതിനകത്തുണ്ട്" എന്ന്. ഇത് കേട്ട നാട്ടുകാർ എല്ലാവരും ഓടിയിട്ട് കിണറിനരികിൽ എത്തി. കിണറിനുള്ളിലേക്ക് നോക്കിയ സമയത്ത്, ആ ഒരു കിണറിന്റെ മുക്കാൽ ഭാഗം വെള്ളമുണ്ട്. ആ ഒരു വെള്ളത്തിൽ മേരി ടീച്ചർ ഇങ്ങനെ പൊങ്ങിക്കിടക്കുകയാണ്, മരിച്ചു കിടക്കുകയാണ്.

ആ ഒരു കിണറിനകത്തായിട്ട് ഒരു ഇരുമ്പിന്റെ ഏണിയുണ്ട്. അത് മാത്രമല്ല, ആ ഒരു കിണറിന്റെ ഉള്ളിലേക്ക് പോയിട്ടുള്ള മോട്ടോറിന്റെ ആ ഒരു പൈപ്പിന്റെ ഭാഗങ്ങളെല്ലാം തന്നെ മുറിച്ച അവസ്ഥയിലാണ് ഉള്ളത്. മേരി ടീച്ചറിന്റെ ചെരുപ്പ് ഈ പറയുന്ന കിണറിന് വെളിയിലായിട്ട് അഴിച്ചുവെച്ചിട്ടുമുണ്ട്. ഭാര്യ ജീവൻ അവസാനിപ്പിച്ചു എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്ന ഭർത്താവിനെ സത്യത്തിൽ അവിടെയുള്ള നാട്ടുകാർ എല്ലാവരും ആശ്വസിപ്പിക്കേണ്ടതാണ്. പക്ഷേ, അവരെല്ലാവരും ആ ഒരു കിണറിനരികിൽ കണ്ട കാഴ്ചകൾ, ആ ഒരു കിണറിനകത്ത് ഇതുപോലെ ഒരു ഏണി ഉണ്ടായിട്ടും എങ്ങനെയാണ് അതിൽ ചാടിയിട്ട് ആത്മഹത്യ ചെയ്യുന്നതെന്ന്, അവിടെയുള്ള ആ ഒരു കാഴ്ച കണ്ടപ്പോൾ എല്ലാ നാട്ടുകാർക്കും സംശയം തോന്നിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സാബുവിനെ ആ നിമിഷം സംശയിക്കുകയാണ് ചെയ്തത്, ആശ്വസിപ്പിക്കുകയല്ല.
യഥാർത്ഥത്തിൽ ആ ദിവസം രാത്രി മേരി ടീച്ചർക്ക് എന്താണ് സംഭവിച്ചത്? മേരി ടീച്ചറിന്റെ ഭർത്താവായിട്ടുള്ള സാബു മേരി ടീച്ചറിനെ കൊലപ്പെടുത്തിയതാണോ? കേരളത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട മേരി ടീച്ചർ കൊലപാതക കേസിനെക്കുറിച്ചാണ് നമ്മൾ ഇന്ന് നോക്കാനായി പോകുന്നത്.

അങ്ങനെ സംഭവം അറിഞ്ഞ് ആ ഗ്രാമത്തിലുള്ള എല്ലാവരും മേരി ടീച്ചറിന്റെ വീട്ടിലേക്ക് ഓടി വന്നു. അവരെല്ലാവരും കിണറിനകത്തെ ആ ദയനീയമായിട്ടുള്ള കാഴ്ച കാണുകയും ചെയ്തു. അവിടെ ഓടിക്കൂടിയതിൽ ഒരാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ പോലീസുകാരും ആ വീട്ടിലേക്ക് എത്തിച്ചേർന്നു. സംഭവസ്ഥലത്തെത്തിയ പോലീസുകാർ ആ ഒരു കിണറിന് ചുറ്റും നന്നായിട്ടൊന്ന് നിരീക്ഷിച്ചു. മേരി ടീച്ചറിന്റെ ചെരുപ്പ് ഈ പറയുന്ന കിണറിന് വെളിയിലാണ് ഉള്ളത്. അതുപോലെതന്നെ, ഞാൻ മുമ്പ് പറഞ്ഞതുപോലെ കിണറിനകത്ത് ഒരു ഇരുമ്പിന്റെ ഏണിയുണ്ട്. അതുകൂടാതെ ആ ഒരു കിണറിലേക്ക് ഇറക്കിയിട്ടിരിക്കുന്ന മോട്ടോറിന്റെ പൈപ്പ് എല്ലാം തന്നെ കട്ട് ചെയ്ത അവസ്ഥയിലാണ് ഉള്ളത്.
എന്തായാലും പെട്ടെന്ന് തന്നെ മേരി ടീച്ചറിന്റെ ശരീരം റിക്കവർ ചെയ്ത് ഓട്ടോപ്സി ചെയ്യാനായിട്ട് അയച്ചു കൊടുത്തു. അതിനുശേഷം ഫോറൻസിക് ടീമിനെയും ഡോഗ് സ്ക്വാഡിനെയും ആ ഒരു വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടമായിട്ട് പോലീസുകാർ ആദ്യം ചോദ്യം ചെയ്തത് മേരി ടീച്ചറിന്റെ ഭർത്താവായിട്ടുള്ള സാബുവിനെ തന്നെയാണ്. "കിണറിനുള്ളിൽ ഇരുമ്പിന്റെ ഏണി എങ്ങനെ വന്നു? കിണറിനുള്ളിലേക്ക് പോയിട്ടുള്ള ഓസ് ആരാണ് മുറിച്ചിട്ടത്? അത് മാത്രമല്ല, ആ ദിവസം രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?"

ഇതാണ് പോലീസുകാർ സാബുവിനോട് ചോദിച്ചത്.
പോലീസുകാരുടെ ചോദ്യത്തിന് സാബു പറഞ്ഞ മറുപടി കരിങ്കൽ ക്വാറിയിൽ നിന്നും കല്ലുകൾ വണ്ടിയിൽ കൊണ്ടുപോകുന്ന ജോലിയാണ് സാബുവിന്റേത്. സാബുവിന് സ്വന്തമായിട്ട് ജീപ്പുണ്ട്. ആ ദിവസം തന്റെ ജോലിയെല്ലാം കഴിഞ്ഞ് ജീപ്പുമെടുത്തിട്ടാണ് സാബു തന്റെ വീട്ടിലേക്ക് വരുന്നത്. ഇങ്ങനെ ജീപ്പുമായിട്ട് വീട്ടിലേക്ക് വരുന്ന സമയത്ത് രാവിലെ വീട്ടിൽ നിന്നും നേരാക്കാനായിട്ട് കൊണ്ടുപോയ ഫ്രിഡ്ജ് നേരാക്കിയത് തിരിച്ചെടുത്ത് വന്നിട്ടുമുണ്ടായിരുന്നു ആ ഒരു ജീപ്പിൽ. നേരാക്കിയ ഫ്രിഡ്ജുമായിട്ട് വീട്ടിലെത്തിയ ശേഷം ആ ഒരു വണ്ടിയിൽ നിന്നും ഫ്രിഡ്ജ് താഴേക്ക് ഇറക്കാൻ വേണ്ടിയിട്ട് മേരി ടീച്ചറെ സാബു വിളിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ തന്റെ രണ്ട് പെൺകുട്ടികളെ പഠിപ്പിക്കുകയായിരുന്ന മേരി ടീച്ചർ സാബുവിന്റെ വിളി കേട്ട് ഫ്രിഡ്ജ് ഇറക്കാനായിട്ട് വീടിനുള്ളിൽ നിന്നും വെളിയിലേക്ക് വരികയും ഈ പറയുന്ന ഫ്രിഡ്ജ് ഇറക്കിവെക്കുകയും ചെയ്തു.
അതിനുശേഷം സാബു പോയി കുളിച്ചു, ഭക്ഷണം എല്ലാം കഴിച്ചു, ഉറങ്ങാനായിട്ട് കിടന്നു. കുറച്ചൊന്ന് ഉറങ്ങിയ ശേഷം യൂറിൻ പോകാനായിട്ട് വീടിന്റെ ബാക്ക് ഭാഗത്തേക്ക് വന്നപ്പോഴാണ് വീടിന്റെ പുറകിലത്തെ വാതിൽ തുറന്നിരിക്കുന്നത് സാബു ശ്രദ്ധിക്കുന്നത്. അങ്ങനെ "എന്താണ് ഈ സമയത്ത് വാതിൽ തുറന്നിരിക്കുന്നത്?" എന്ന് വിചാരിച്ച് വാതിൽ തുറന്ന് വെളിയിലേക്ക് പോയി നോക്കുമ്പോഴാണ് മേരി ടീച്ചറിന്റെ ചെരുപ്പ് കിണറിന് വെളിയിൽ ഇട്ടിരിക്കുന്നത് അയാൾ കാണുന്നത്. ഉടൻ തന്നെ കിണറിനരികിലേക്ക് പോയിട്ട് ഉള്ളിലേക്ക് നോക്കിയ സമയത്ത് മേരി ടീച്ചർ ആ ഒരു വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന കാഴ്ചയാണ് സാബു കണ്ടത്. ഇതാണ് സാബു പോലീസിനോട് പറഞ്ഞുകൊടുത്തത്.
ഇരുമ്പിന്റെ ഏണി എന്തുകൊണ്ട് കിണറിനുള്ളിൽ വന്നു എന്ന് ചോദിച്ചപ്പോൾ, ഒരുപക്ഷേ കിണറിനകത്തേക്ക് ഇറങ്ങാനായിട്ട് ഉപയോഗിച്ചിട്ടുണ്ടാവാം എന്നാണ് സാബു പറയുന്നത്. അതുകൂടാതെ മോട്ടോറിന്റെ ആ ഒരു ഓസ് എല്ലാം തന്നെ എന്തുകൊണ്ടാണ് പൊട്ടിയിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് ഓൾറെഡി മുമ്പേ പൊട്ടിയതാണ്. ഇപ്പോഴല്ല, ഒരുപാട് മാസങ്ങൾക്ക് മുമ്പേ പൊട്ടിയതാണെന്നും അയാൾ പറഞ്ഞു. സാബു പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ പോലീസുകാർക്ക് ഒരു കാര്യം ഉറപ്പായി. ഇയാൾ പറയുന്ന കാര്യങ്ങളെല്ലാം തന്നെ നുണയാണ്. ആ ദിവസം രാത്രി മറ്റെന്തോ ആണ് സംഭവിച്ചിരിക്കുന്നത്.

എന്തായാലും കൃത്യമായ തെളിവുകൾ ലഭിക്കട്ടെ എന്ന് വിചാരിച്ച് പോലീസുകാർ അടുത്തതായിട്ട് ചോദ്യം ചെയ്തത് അവിടെയുള്ള ആ വീടിന് പരിസരത്തുള്ള ചില നാട്ടുകാരെയാണ്. "മേരി ടീച്ചറിന്റെ ഭർത്താവായിട്ടുള്ള സാബു പൊതുവെ ആളെങ്ങനെയാണ്? ഈ ഒരു സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?" എന്നാണ് പോലീസുകാർ ചോദിച്ചത്. ഈ ഒരു ചോദ്യത്തിന് നാട്ടുകാർ പറഞ്ഞ മറുപടി അവർക്കെല്ലാവർക്കും സംശയം സാബുവിനെയാണ് എന്നാണ്. കാരണം സാബു അത്ര നല്ല വ്യക്തിയൊന്നുമല്ല എന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. അതുകൂടാതെ ഇയാൾക്ക് ഒരു ക്രിമിനൽ ക്യാരക്ടറുണ്ട്.
മേരി ടീച്ചറുടേത് ഒരു കൊലപാതകം തന്നെയാണ് എന്നുള്ള നിഗമനത്തിലേക്ക് എത്താനായിട്ട് പോലീസുകാർക്കും നാട്ടുകാർക്കും ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. അതിലെ പ്രധാന കാരണം എന്ന് പറയുന്നത്, ഈ പറയുന്ന കിണറിൽ മുക്കാൽ ഭാഗത്തോളം വെള്ളമുണ്ട്. അതുകൊണ്ടുതന്നെ ഒരാൾ അതിലേക്ക് ജീവൻ അവസാനിപ്പിക്കാനായിട്ട് എടുത്തു ചാടിയെങ്കിലും ആ ഒരു വെള്ളത്തിനുള്ളിലേക്ക് താഴ്ന്നു പോകുന്ന സമയത്ത് സ്വാഭാവികമായിട്ടും രക്ഷപ്പെടാനുള്ള ഒരു ടെൻഡൻസി കാണിക്കും. വെള്ളത്തിലേക്ക് താഴ്ന്നുപോകാതെ അരികെ പിടിച്ചുനിൽക്കാനുള്ള പടവുകളും ആ ഒരു കിണറിന് ചുറ്റുമുണ്ട്. പിന്നെ ഈ പറയുന്ന ഇരുമ്പിന്റെ ഏണി, ഒരാൾ കിണറിൽ ചാടി ജീവൻ അവസാനിപ്പിക്കാനായിട്ട് ശ്രമിക്കുമ്പോൾ ഏണി വെച്ചിട്ട് ഉള്ളിലേക്ക് ഇറങ്ങാനൊന്നും ശ്രമിക്കില്ല.

അത് എല്ലാവർക്കും ഉറപ്പുള്ള ഒരു കാര്യമാണ്.
പിന്നെ സാബു പറഞ്ഞ ആ ഒരു കാര്യം, ആ ഒരു കിണറിനുള്ളിലേക്ക് പോയിട്ടുള്ള ഓസ് കുറച്ചു മാസങ്ങൾക്ക് മുന്നേ പൊട്ടിപ്പോയതാണ് എന്ന്. എന്നാൽ യഥാർത്ഥത്തിൽ ആ ഒരു പൊട്ടിപ്പോയ ഭാഗത്തിന്റെ അറ്റത്തുള്ള ഭാഗം കണ്ടുകഴിഞ്ഞാൽ അത് ആരോ അറുത്തതാണ്. ആ ദിവസം തന്നെ അറുത്തതാണ് എന്നാണ് തോന്നുക. അതുകൊണ്ടുതന്നെ ഫോറൻസിക് ടീം ആ ഒരു മുറിഞ്ഞ ഭാഗത്തിന്റെ ചെറിയ പോർഷൻ എല്ലാം തന്നെ കളക്ട് ചെയ്ത് കൊണ്ടുപോയിട്ടുണ്ടായിരുന്നു, ഇത് എപ്പോൾ ചെയ്തതാണ് എന്ന് അറിയാൻ വേണ്ടിയിട്ട്.
സോ അധികം വൈകാതെ തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മുങ്ങിമരണം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പക്ഷേ, മേരി ടീച്ചറിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചില അടയാളങ്ങളുണ്ട്, ചില പോറലുകളുണ്ട്. ഇനി ഫോറൻസിക് ടീമിന്റെ റിസൾട്ട് വന്നപ്പോഴോ സാബു പറഞ്ഞ മാസങ്ങൾക്ക് മുന്നേ പൊട്ടിപ്പോയതാണ് എന്ന് പറഞ്ഞ ആ ഒരു ഓസിന്റെ ഭാഗമില്ലേ, അത് ആ ദിവസം തന്നെ മുറിച്ചു മാറ്റിയതാണ് എന്നുള്ള റിസൾട്ടാണ് ഫോറൻസിക് ടീമിന് ലഭിച്ചത്.

സാബു പറഞ്ഞതിലെ നുണ തെളിവ് സഹിതം തെളിയിക്കപ്പെട്ടതുകൊണ്ട് തന്നെ പോലീസുകാർ സാബുവിനെ അറസ്റ്റ് ചെയ്ത് നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നിട്ട് ചോദ്യം ചെയ്തു, "നീ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ തെറ്റാണ്. ഇങ്ങനെയൊന്നും ഒരിക്കലും ടെക്നിക്കലി നടക്കില്ല. അത് മാത്രമല്ല, നീ ഇത്തരത്തിൽ ഓസ് പൊട്ടിപ്പോയത് മാസങ്ങൾക്ക് മുമ്പാണ് എന്ന് പറഞ്ഞയെല്ലാം നുണയാണ്. ആ ദിവസം രാത്രി തന്നെയാണ് നീ ഇത് മുറിച്ചു മാറ്റിയിരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറ" എന്ന് പോലീസുകാർ പോലീസുകാരുടെ രീതിയിൽ ചോദ്യം ചെയ്തു.
കുറേയൊക്കെ നുണ പറഞ്ഞ് സാബു വീണ്ടും വീണ്ടും പിടിച്ചുനിൽക്കാനായിട്ട് ശ്രമിച്ചു എങ്കിലും അവസാനം അയാൾക്ക് എന്താണ് അന്ന് രാത്രി സംഭവിച്ചത് എന്നുള്ള സത്യം പറയേണ്ടി വന്നു. സാബു പോലീസുകാരോട് ഏറ്റുപറഞ്ഞ കാര്യങ്ങൾ ഇതാണ്. സാബുവിന് പൊതുവെ മേരി ടീച്ചറിനെ അത്രയ്ക്ക് ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇഷ്ടമല്ല എങ്കിലും മേരി ടീച്ചറിന്റെ സ്വത്തുകളെല്ലാം തന്നെ സാബുവിന് വേണം. എന്തായാലും ജീവിതത്തിലുടനീളം തരം കിട്ടുമ്പോൾ എല്ലാം തന്നെ സാബു മേരി ടീച്ചറിനെ മാനസികമായിട്ടും ശാരീരികമായിട്ടും ഉപദ്രവിച്ചു വന്നു. തന്റെ രണ്ട് പെൺമക്കൾക്ക് വേണ്ടി മാത്രമാണ് മേരി ടീച്ചർ ജീവിച്ചു വന്നത്.
ഭർത്താവായ സാബുവിൽ നിന്നും ദേഹോപദ്രവം നിരന്തരം നേരിടേണ്ടി വന്നു എങ്കിലും മേരി ടീച്ചർ ഇത് മറ്റാരോടും പറഞ്ഞില്ല. ദിവസങ്ങൾ അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് സാബു അത് തീരുമാനിക്കുന്നത്, മേരി ടീച്ചറെ കൊലപ്പെടുത്താൻ. അതിന്റെ കാരണം എന്ന് പറയുന്നത് സാബുവിന് മേരി ടീച്ചറെ ഇഷ്ടമല്ല. രണ്ടാമത്തെ കാരണം മേരി ടീച്ചറിന്റെ സ്വത്തെല്ലാം തന്നെ കൈക്കലാക്കണം.
കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് വണ്ടിയിൽ കൊണ്ടുപോകുന്ന ജോലിയാണ് സാബു ചെയ്തിട്ടുണ്ടായിരുന്നത് എന്ന് പറഞ്ഞില്ലേ? ഈ ജോലിക്കിടയിൽ സാബു രണ്ടുപേരെ പരിചയപ്പെടുകയാണ്, രണ്ട് തമിഴന്മാരെ. സാബു വളരെ പെട്ടെന്ന് തന്നെ ഈ തമിഴന്മാരുമായിട്ട് അടുക്കുന്നു. ഇവരുടെ സ്വഭാവം എന്താണെന്ന് ചെറുതായിട്ടൊന്ന് മനസ്സിലാക്കിവെക്കുന്നു. ഇവരുമായിട്ട് കൂടുതൽ അടുത്തപ്പോഴാണ് സാബുവിന് ഒരു കാര്യം മനസ്സിലായത്, ഇവർക്കും ക്രിമിനൽ സ്വഭാവമുണ്ട് എന്ന്. അങ്ങനെ ഇവരോട് സാബു തന്റെ ആവശ്യം പറയുകയാണ്, "തന്റെ ഭാര്യയെ കൊലപ്പെടുത്തണം. കൊലപ്പെടുത്തി കഴിഞ്ഞാൽ 2.5 ലക്ഷം രൂപ നിങ്ങൾക്ക് തരാം" എന്ന്. അയാൾ പറഞ്ഞ ഈ ഒരു കാര്യം യാതൊരു മടിയും കൂടാതെ ആ രണ്ട് തമിഴന്മാരും സമ്മതിച്ചു.
അങ്ങനെ അവർ മൂന്നുപേരും കൂടെ നടത്തിയ ഗൂഢാലോചനയിൽ 28-ാം തീയതി മേരി ടീച്ചറെ ഇല്ലാതാക്കാം എന്നാണ് അവർ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ വീട്ടിലെ ഫ്രിഡ്ജ് നേരാക്കാൻ എന്ന വ്യാജേന സാബു രാവിലെ തന്നെ ഫ്രിഡ്ജ് എടുത്തിട്ട് തന്റെ വണ്ടിയിൽ വെച്ചു. എന്നിട്ട് നേരാക്കാനായിട്ട് കൊണ്ടുപോവുകയാണെന്ന രീതിയിൽ ഫ്രിഡ്ജ് എടുത്ത് നേരെ ടൗണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ശേഷം അവിടെയുള്ള ഒരു റിപ്പയർ ഷോപ്പിൽ ഫ്രിഡ്ജ് നേരാക്കാനായിട്ട് കൊടുത്തിട്ടുമുണ്ടായിരുന്നു. "ആ ദിവസം രാത്രി തന്നെ എനിക്ക് നേരാക്കി കിട്ടണം" എന്ന് സാബു അവിടെയുള്ള കടക്കാരനോട് പറഞ്ഞു വെച്ചു.
തുടർന്ന് സാബു നേരെ പോയത് ആ തമിഴന്മാരുടെ അടുത്തേക്കാണ്. വൈകുന്നേരം വരെ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ഈ കൊലപാതകം നടത്തേണ്ടത് എന്നുള്ള കാര്യങ്ങൾ മൂന്നുപേരും സംസാരിച്ചുകൊണ്ടിരുന്നു. വ്യക്തമായിട്ട് ഒരു പ്ലാൻ തയ്യാറാക്കി. അങ്ങനെ രാത്രിയിൽ റിപ്പയർ ചെയ്തു കഴിഞ്ഞ ഫ്രിഡ്ജ് വണ്ടിയിൽ എടുത്തുവെച്ച് ആ രണ്ട് തമിഴന്മാരും ആ ജീപ്പിന്റെ പുറകിൽ കയറി. മറ്റാർക്കും സംശയം തോന്നാത്ത രീതിയിൽ ആ രണ്ട് തമിഴന്മാരെയും കൊണ്ട് സാബു ജീപ്പിൽ നേരെ വീട്ടിലേക്ക്.
ജീപ്പിൽ വീട്ടിലെത്തിയ ഉടനെ ആ രണ്ട് തമിഴന്മാരോടും വണ്ടിയിൽ നിന്നും ഇറങ്ങാനായി പറഞ്ഞ് വീടിന്റെ മറ്റൊരു ഭാഗത്ത് ഇവരെ ഒളിപ്പിച്ചു നിർത്തി സാബു. അതിനുശേഷം വണ്ടിയിലിരിക്കുന്ന ആ ഒരു ഫ്രിഡ്ജ് ഇറക്കാനായിട്ട് വീടിനുള്ളിൽ ഉണ്ടായിരുന്ന മേരി ടീച്ചറെ, മക്കളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന മേരി ടീച്ചറെ വിളിച്ചു. സാബുവിന്റെ വിളി കേട്ട് മേരി ടീച്ചർ ഫ്രിഡ്ജ് ഇറക്കാനായിട്ട് വീടിനുള്ളിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്നു. ഇവർ ഫ്രിഡ്ജ് ഇറക്കാനായിട്ട് ഭാവിക്കുന്ന ആ ഒരു സമയത്ത് രണ്ട് തമിഴന്മാരും ടീച്ചറിന്റെ പുറകിലൂടെ വന്ന് ടീച്ചറിന്റെ വായ പൊത്തിപ്പിടിച്ചു. തന്റെ മക്കളെ ഈ ഒരു വിവരം അറിയിക്കാനായിട്ട്, തന്നെ എന്തോ ചെയ്യാൻ പോവുകയാണെന്ന രീതിയിൽ വിവരം അറിയിക്കാനായിട്ട് മേരി ടീച്ചർ നിലവിളിക്കാനായിട്ട് ഒരുപാട് ശ്രമിച്ചിട്ടുണ്ടായിരുന്നു ആ സമയത്ത്. പക്ഷേ, മൂന്നുപേരും ചേർന്ന് ടീച്ചറിന്റെ വായ നല്ല രീതിയിൽ പൊത്തിപ്പിടിച്ച് അവരെ കിണറിന്റെ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി.
ഭർത്താവടക്കമുള്ള മൂന്നുപേരിൽ നിന്നും തന്റെ ജീവൻ രക്ഷിക്കാനായിട്ട് മേരി ടീച്ചർ പരമാവധി ശ്രമിച്ചു. പക്ഷേ, അവർ മൂന്നുപേരും ചേർന്ന് മേരി ടീച്ചറിനെ വലിച്ചുകൊണ്ടുവന്ന് ആ ഒരു കിണറിനകത്തേക്ക് ഇട്ടു. നല്ല ഇടിയും മഴയും പെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്. അതുകൂടാതെ ആ വീടിന് തൊട്ടരികിലായിട്ട് ഒരു ചെറിയൊരു ഓട പോലെയുണ്ട്. ആ ഒരു ഓടയിലേക്ക് നല്ല രീതിയിൽ വെള്ളം ശക്തമായിട്ട് വീഴുന്നുമുണ്ട്. ഇതിന്റെയെല്ലാം ശബ്ദം കൊണ്ടുതന്നെ മേരി ടീച്ചറിന്റെ നിലവിളി മറ്റാരും കേട്ടില്ല.
മേരി ടീച്ചർ വെള്ളത്തിനടിയിലേക്ക് താണു പോയോ എന്ന് മൂന്നുപേരും കിണറിനുള്ളിലേക്ക് നോക്കിയ സമയത്താണ്, ടീച്ചർ ആ ഒരു തൂങ്ങി നിൽക്കുന്ന, മോട്ടോറിലേക്ക് തൂങ്ങി നിൽക്കുന്ന ആ ഒരു പൈപ്പിൽ പിടിച്ചു നിൽക്കുന്ന കാഴ്ച അവർ കണ്ടത്. ഉടൻ തന്നെ അവർ മൂന്നുപേരും ആ ഒരു വീട്ടിൽ തന്നെ ഉണ്ടായിരുന്ന ഇരുമ്പിന്റെ ഏണി എടുത്തുകൊണ്ടുവന്ന് മേരി ടീച്ചറിനെ അതിശക്തമായിട്ട് ശരീരത്തിൽ കുത്തിയിട്ട് മുക്കാനായിട്ട് ശ്രമിക്കുകയാണ്. മൂന്നുപേരും ചേർന്ന് പല രീതിയിൽ ആ ഏണി കൊണ്ട് മേരി ടീച്ചറിനെ കുത്തി കുത്തി കുത്തി ആ ഒരു കിണറിനകത്തേക്ക് ആക്കി.
സ്വന്തം ജീവൻ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിൽ മേരി ടീച്ചർ വീണ്ടും വീണ്ടും ആ ഒരു ഓസിലേക്ക് വന്ന് പിടിക്കുകയാണ്. ഇങ്ങനെ പിടിക്കുന്നത് കണ്ടപ്പോഴാണ് അവരിൽ ഒരാൾ വേഗം പോയിട്ട് ആ ഒരു ഓസ് മുകളിലത്തെ ഭാഗത്തുനിന്നും കട്ട് ചെയ്ത് കളഞ്ഞത്. ശേഷം മോട്ടോറിലേക്ക് പോകുന്ന ആ ഒരു ഓസിൽ പിടിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ മേരി ടീച്ചർ ആ ഒരു കിണറിന്റെ ചെറിയ പടവുകൾ പോലെയുള്ള ഭാഗത്ത് ഇങ്ങനെ കൈ ഇങ്ങനെ പിടിച്ചുകൊണ്ട് എങ്ങനെയും മുങ്ങാതിരിക്കാനായിട്ട് ശ്രമിക്കുകയാണ്. ഇത് കണ്ടപ്പോൾ വീണ്ടും അവർ ആ ഇരുമ്പിന്റെ ഏണി കൊണ്ട് ടീച്ചറിനെ നല്ല രീതിയിൽ കുത്തിയിട്ട് വെള്ളത്തിന്റെ അടിയിലേക്ക് ആക്കാനായിട്ട് ശ്രമിച്ചു. മൂന്നുപേരും ചേർന്ന് മാരകമായിട്ട്. ആലോചിച്ചു നോക്കുമ്പോൾ തന്നെ പേടിയാവുന്നു, അല്ലേ? ഇത്രയും വലിയ ക്രൂരതയൊക്കെ എങ്ങനെ ചെയ്യാൻ കഴിയുന്നതാവും?
എന്തായാലും മൂന്നുപേരും ചേർന്ന് ആ ഒരു ഇരുമ്പിന്റെ ഏണി കൊണ്ട് ടീച്ചറിനെ തോളിലും തലയിലും ശരീരത്തൊക്കെ കുത്തിയിട്ട് ഉള്ളിലേക്ക് താഴ്ത്തുകയാണ്. ഇവർ മൂന്നുപേരും എത്രയൊക്കെ ക്രൂരമായിട്ട് ഇങ്ങനെ വെള്ളത്തിനുള്ളിലേക്ക് ടീച്ചറിനെ ആക്കാനായിട്ട് ശ്രമിച്ചു എങ്കിലും, ടീച്ചർ അപ്പോഴെല്ലാം തന്നെ ആ ഒരു കിണറിന്റെ ഓരോരോ ഭാഗത്ത് മാറി മാറി മാറി ഇങ്ങനെ പിടിച്ചുനിൽക്കുകയാണ്, സ്വന്തം ജീവൻ രക്ഷിക്കാനായിട്ട്. അവസാനം ടീച്ചറിന്റെ ഭർത്താവായിട്ടുള്ള സാബു തമിഴന്മാരോട് ആ ഒരു കാര്യം പറഞ്ഞു. "ഇവൾ മരിക്കാതിരുന്നാൽ ഞാൻ മാത്രമല്ല നിങ്ങളും പെടും, അതുകൊണ്ട് കിണറിലേക്ക് ചാടിയിട്ട് അവളെ എങ്ങനെയും കൊലപ്പെടുത്തണ"മെന്ന്. ഇത് കേട്ടപ്പോൾ തമിഴന്മാരിലെ രണ്ടുപേർ ആ ഒരു കിണറിലേക്ക് ചാടുകയും ആ ഒരു കിണറിനകത്ത് വെച്ച് തന്നെ ടീച്ചറിനെ മുക്കി കൊലപ്പെടുത്തുകയും ചെയ്തു.
ടീച്ചർ മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം രണ്ട് തമിഴന്മാരും ആ ഒരു കിണറിന് വെളിയിലേക്ക് കയറി വന്നു. എന്നിട്ട് അവിടെ വെച്ച് തന്നെ അവരുടെ ഡീൽ ക്ലോസ് ചെയ്തു. കൊലപാതകം നടത്താൻ സഹായിച്ചതിന് സാബു ആ തമിഴന്മാർക്ക് 2.5 ലക്ഷം രൂപ കൊടുത്തു. ഈ 2.5 ലക്ഷം രൂപ എന്ന് പറഞ്ഞില്ലേ, ഈ 2.5 ലക്ഷം രൂപ ടീച്ചറിന്റെ പ്രൂഫ് വെച്ച് സാബു പേഴ്സണൽ ലോൺ എടുത്തതാണ്, 3 ലക്ഷം രൂപ. ആ 3 ലക്ഷം രൂപയിൽ 2 ലക്ഷമാണ് ടീച്ചറിനെത്തന്നെ കൊലപ്പെടുത്താനായിട്ട് വന്ന കൊലയാളികൾക്ക് സാബു കൊടുത്തത്.
പണം കയ്യിൽ ലഭിച്ചവർ രണ്ടുപേരും വണ്ടിയിൽ പോകാതെ നടന്നാണ് അവിടെ നിന്നും പോയത്. മേരി ടീച്ചറിനെ കൊലപ്പെടുത്തണം എന്ന ധൃതിയിൽ അവർ ചെയ്ത അബദ്ധങ്ങളാണ് ഈ പറയുന്ന ഓസ് അവിടെ വെച്ച് കട്ട് ചെയ്ത് കളഞ്ഞതും, പിന്നെ ഇവർ ടീച്ചറിനെ കുത്തി വെള്ളത്തിലേക്ക് താഴ്ത്താനായിട്ട് ഉപയോഗിച്ച ആ ഒരു ഇരുമ്പിന്റെ ഏണിയില്ലേ, അത് കിണറിനുള്ളിലേക്ക് തന്നെ ഇട്ടതും.
സ്വന്തം ഭാര്യയെ ഇത്ര ക്രൂരമായിട്ട് കൊലപ്പെടുത്തിയ ശേഷം ആ പുലർച്ചെ തന്നെ അവൻ അഭിനയിക്കാനായി തുടങ്ങി. അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചുകൊണ്ട് അയൽവക്കത്തുള്ള വീട്ടിലേക്കെല്ലാം തന്നെ ഓടിപ്പോയിട്ട് അവരോടെല്ലാവരോടും പറഞ്ഞു, "എന്റെ ഭാര്യ സ്വയം ജീവൻ അവസാനിപ്പിച്ചിരിക്കുന്നു, അവളുടെ ശരീരം കിണറിനകത്തുണ്ട്" എന്നെല്ലാം തന്നെ പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിക്കാനായി ശ്രമിച്ചു. പക്ഷേ, ഈ പറയുന്ന കിണറിനരികിലേക്ക് എത്തിയിട്ട് ആ ഒരു കിണറിനുള്ളിലേക്ക് നോക്കിയ ഒട്ടുമിക്ക കോമൺ സെൻസുള്ള എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലായിട്ടുണ്ടായിരുന്നു, ഇതൊരു സ്വയം ജീവൻ അവസാനിപ്പിക്കലല്ല, മറ്റെന്തോ ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന്.
സാബു പോലീസുകാരോട് തുറന്നു പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ പോലീസുകാരുടെ ഉള്ളുപോലും ഒന്ന് പിടഞ്ഞു. ആ രാത്രിയിൽ ആ ടീച്ചർ എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും, എത്രമാത്രം പേടിച്ചിട്ടുണ്ടാവും? സാബുവിന്റെ കൂടെ കൂട്ടുനിന്ന രണ്ട് തമിഴന്മാരെ പൊക്കാനായിട്ട് പോലീസുകാർ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആ രണ്ടുപേരെയും പോലീസുകാർ അറസ്റ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷയാണ് കുറ്റവാളികൾക്ക് ലഭിച്ചത്. എന്ത് ശിക്ഷ ലഭിച്ചു എന്ന് പറഞ്ഞിട്ടെന്താ കാര്യം, നമ്മുടെ നിയമമല്ലേ? കുറച്ചുവർഷം കഴിഞ്ഞാൽ തീർച്ചയായിട്ടും യാതൊരു കുഴപ്പവുമില്ലാതെ നന്നായി തടിച്ച് കൊഴുത്ത് അവർ വെളിയിലേക്ക് വരും.
സാബുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

സുഹൃത്തുക്കളെ മൂന്ന് മാസം മുൻപ് നാട്ടിൽ നിന്ന് ഗൾഫിലേക്ക് കൊണ്ടുവന്ന തേൻ ആണിത്, അടച്ചു വെച്ചിരുന്ന ബോട്ടിൽ നുരയും പതയും ...
19/11/2025

സുഹൃത്തുക്കളെ മൂന്ന് മാസം മുൻപ് നാട്ടിൽ നിന്ന് ഗൾഫിലേക്ക് കൊണ്ടുവന്ന തേൻ ആണിത്, അടച്ചു വെച്ചിരുന്ന ബോട്ടിൽ നുരയും പതയും വന്ന് എയർ നിറഞ്ഞു ബോട്ടിലിന്റെ മൂടി പൊട്ടിത്തെറിച്ചു. ഇത് നോർമൽ ആണോ? ശുദ്ധമായ തേനിന്നു ഇതുപോലെ വരുമോ? 🙏

കെനിയയിലെ Patrick Kilonzo Mwalua എന്ന വന്യജീവി സംരക്ഷകൻ ഓരോ ദിവസവും 3,000 ഗാലൺ വെള്ളം എത്തിച്ച് വരൾച്ചയിൽ വലയുന്ന വന്യമൃ...
19/11/2025

കെനിയയിലെ Patrick Kilonzo Mwalua എന്ന വന്യജീവി സംരക്ഷകൻ ഓരോ ദിവസവും 3,000 ഗാലൺ വെള്ളം എത്തിച്ച് വരൾച്ചയിൽ വലയുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നു. Tsavo West ദേശീയോദ്യാനത്തിൽ വെള്ളം ഉണങ്ങിപ്പോയ കുളങ്ങൾ വരെ അദ്ദേഹം വാടകയ്ക്കെടുത്ത ടാങ്കർ ഓടിച്ച് മണിക്കൂറുകൾ യാത്ര ചെയ്ത് വെള്ളം എത്തിക്കുന്നു.

---

കെനിയയിലെ Patrick Kilonzo Mwalua എന്ന വന്യജീവി സംരക്ഷകൻ ഓരോ ദിവസവും 3,000 ഗാലൺ വെള്ളം എത്തിച്ച് വരൾച്ചയിൽ വലയുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നു. Tsavo West ദേശീയോദ്യാനത്തിൽ വെള്ളം ഉണങ്ങിപ്പോയ കുളങ്ങൾ വരെ അദ്ദേഹം വാടകയ്ക്കെടുത്ത ടാങ്കർ ഓടിച്ച് മണിക്കൂറുകൾ യാത്ര ചെയ്യുന്നു.ക്ഷകൻ ഓരോ ദിവസവും 3,000 ഗാലൺ വെള്ളം എത്തിച്ച് വരൾച്ചയിൽ വലയുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നു. Tsavo West ദേശീയോദ്യാനത്തിൽ വെള്ളം ഉണങ്ങിപ്പോയ കുളങ്ങൾ വരെ അദ്ദേഹം വാടകയ്ക്കെടുത്ത ടാങ്കർ ഓടിച്ച് മണിക്കൂറുകൾ യാത്ര ചെയ്യുന്നു.

വെള്ളത്തിന്റെ ശബ്ദം കേട്ട് ആനകൾ, കാട്ടുപോത്തുകൾ, കുരങ്ങൻ, മാൻ തുടങ്ങി പല മൃഗങ്ങളും കാത്തുനിൽക്കും. കാരണം അവർക്കറിയാം ജീവൻ രക്ഷിക്കുന്ന വെള്ളം എത്തുകയാണ്.

2016ൽ ശക്തമായ വരൾച്ച കാണുന്നതിനൊപ്പം കാലാവസ്ഥാ മാറ്റം കെനിയയിലെ വന്യജീവികളെ എങ്ങനെ തകർക്കുന്നു എന്ന് പാട്രിക് നേരിൽ കണ്ടു. മൃഗങ്ങൾ ദാഹത്തിൽ മരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പ്രവർത്തിക്കേണ്ടതാണെന്ന് തീരുമാനം എടുത്തു. അതാണ് അദ്ദേഹം ആരംഭിച്ച Tsavo Volunteers എന്ന സംരക്ഷണ പദ്ധതി.

ലോകമെമ്പാടുമുള്ള സഹായങ്ങളിലൂടെയാണ് ഇന്ന് അദ്ദേഹം ഈ ദൗത്യവും അതിന്റെ വ്യാപ്തിയും തുടർന്നു കൊണ്ടിരിക്കുന്നത്. ഒറ്റ മനുഷ്യൻ ചെയ്യുന്ന കരുണ എത്ര ജീവന്മാരെ രക്ഷിക്കാം എന്ന് കാണിക്കുന്ന ഏറ്റവും മനോഹരമായ ഉദാഹരണമാണിത്.

🌍❤️🐘
നമ്മൾ ചെയ്യാവുന്ന ചെറിയ സഹായങ്ങളും പ്രകൃതിക്കു വലിയ ശ്വാസമാണ്.

മലപ്പുറം: ഹണി ട്രാപ്പ് ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ഇടക്കര പോലീസ് അറസ്റ്റ് ചെയ്തു. അ...
19/11/2025

മലപ്പുറം: ഹണി ട്രാപ്പ് ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ഇടക്കര പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ യുവതിയും ഇവരുടെ ഭർത്താവും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
​📝 പ്രധാന വിവരങ്ങൾ
​സംഭവം: മലപ്പുറം ചുങ്കത്തറയിൽ പ്രവാസിയായിരുന്ന രതീഷ് എന്ന യുവാവാണ് ഹണി ട്രാപ്പ് ഭീഷണിയിൽ ജീവനൊടുക്കിയത്.
​ആത്മഹത്യ: ജൂൺ 11-നാണ് രതീഷിനെ പള്ളിക്കുഞ്ഞിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
​അറസ്റ്റിലായവർ: അയൽവാസികളായ സിന്ധു, ഇവരുടെ ഭർത്താവ് ശ്രീരാജ്, സുഹൃത്ത് മഹേഷ്, സിന്ധുവിന്റെ ബന്ധുവായ പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
​🔍 കേസിന്റെ വിശദാംശങ്ങൾ
​ഹണി ട്രാപ്പ്: രതീഷിന്റെ മരണത്തിൽ പോലീസ് കേസെടുത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഹണി ട്രാപ്പിനിരയായെന്ന സൂചന ലഭിച്ചത്.
​പണമിടപാട്: രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു. ഈ പണം രതീഷ് തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
​ആസൂത്രണം: പണം തിരിച്ചു നൽകാതിരിക്കാനും കൂടുതൽ പണം തട്ടിയെടുക്കാനുമായി സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്നാണ് ഹണി ട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. ഇതിനായി മഹേഷിന്റെയും പ്രവീണിന്റെയും സഹായം തേടി.
​ക്രൂരകൃത്യം: സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ രതീഷ് നാട്ടിലെത്തിയ സമയത്താണ് സംഭവം. പണം തിരികെ നൽകാമെന്ന് പറഞ്ഞ് സിന്ധു രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് പ്രതികൾ രതീഷിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും അവശനാക്കി നഗ്ന വീഡിയോ പകർത്തിയെടുക്കുകയും ചെയ്തു.
​ഭീഷണി: വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. രതീഷ് വഴങ്ങാതായപ്പോൾ പ്രതികൾ അദ്ദേഹത്തിന്റെ ഭാര്യക്ക് വീഡിയോ അയച്ചുകൊടുത്തു. മറ്റുള്ളവർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രതീഷ് കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.
​തെളിവുകൾ: രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
​⚖️ വകുപ്പുകൾ
​പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ (Abetment to su***de), ഗൂഢാലോചന (Conspiracy), ദേഹോപദ്രവം ഏൽപ്പിക്കൽ (Causing hurt), പിടിച്ചുപറി (Extortion) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
​നീതിക്കായുള്ള നിലവിളി: രതീഷിന്റെ അമ്മ "എന്റെ കുഞ്ഞ് പോയ ഇടത്തോളം കാലം എനിക്ക് നീതി കിട്ടണം" എന്ന് വികാരാധീനയായി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ ഡോർ ഉണ്ടാക്കാൻ വർക്ക് ചാർജ് മാത്രം 5000 രൂപ വാങ്ങി.. ശരിക്കുള്ള കൂലി തന്നെയാണോ സുഹൃത്തുക്കളെ...👍
19/11/2025

ഈ ഡോർ ഉണ്ടാക്കാൻ വർക്ക് ചാർജ് മാത്രം 5000 രൂപ വാങ്ങി.. ശരിക്കുള്ള കൂലി തന്നെയാണോ സുഹൃത്തുക്കളെ...👍

Address

Muscat

Alerts

Be the first to know and let us send you an email when Z4 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share