Valiyakath Shihab

Valiyakath Shihab പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ✅

🙏🙏  #ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളത്. പത്താം തിയ്യതി കാവ്യയുടെ കിഡ്നി മാറ്റിവെക്കൽ സർജറി നടക്കണമെങ്കിൽ ഇനിയും പത്...
05/07/2025

🙏🙏 #ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളത്. പത്താം തിയ്യതി കാവ്യയുടെ കിഡ്നി മാറ്റിവെക്കൽ സർജറി നടക്കണമെങ്കിൽ ഇനിയും പത്ത് ലക്ഷം രൂപകൂടി കണ്ടെത്തണം..തൃശൂർ വെള്ളാങ്കല്ലൂർ പഞ്ചായത്ത്‌ വള്ളിവട്ടം സ്വദേശിയായ 23 വയസ്സുള്ള കാവ്യ പുല്ലൂറ്റ് KKTM കോളേജിലെ B.A പഠനത്തിന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ M.A പഠിക്കാൻ ചേർന്ന് ഒരാഴ്ച്ച പിന്നിടുമ്പോളാണ് കിഡ്നി രോഗം തിരിച്ചറിയുന്നത്.പഠിച്ച് ടീച്ചർ ആകണമെന്ന് സ്വപ്നം കണ്ടിരുന്ന കാവ്യയുടെ ജീവിതം പിന്നീട് ഇതുവരെ വേദനകൾ നിറഞ്ഞതായിരുന്നു. ആഴ്ചയിലെ 3 ഡയാലിസിസ് മുന്നോട്ട് പോകുമ്പോൾ ഹാർട്ടിനും തകരാർ ഉണ്ട്. 35 ലക്ഷം രൂപയാണ് ഈ പാവത്തിന് ജീവിതത്തിലേക്ക് തിരികെ വരാൻ കണ്ടെത്തേണ്ടത്.. അതിൽ ഇനിയും കണ്ടെത്തേണ്ടത് 10 ലക്ഷം രൂപ കൂടിയാണ്. ഈ വരുന്ന പത്താം തിയ്യതിയാണ് സർജറി ഡേറ്റ്.നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ അയച്ചു നൽകിയും ഈ വിഡിയോ മറ്റുള്ളവരിലേക്ക് എത്തിച്ചു നൽകിയും കൂടെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു..
Google pay 9207121663
8593845935
04/07/2025
Name : Kavya M R
Ac No :40713111000380
IFSC : KLGB0040713
Kerala Gramin Bank
Br: Vallivattom

ഒരിടവേളക്ക് ശേഷം വീണ്ടും കൊലപാതകം....എന്തോന്ന് നമ്മുടെ നാടു ഇങ്ങനെ 😌😌..എന്ത് തെറ്റായിരിക്കും ഈ മോൾ ചെയ്തിട്ടുണ്ടാവുക....
04/07/2025

ഒരിടവേളക്ക് ശേഷം വീണ്ടും കൊലപാതകം....

എന്തോന്ന് നമ്മുടെ നാടു ഇങ്ങനെ 😌😌..

എന്ത് തെറ്റായിരിക്കും ഈ മോൾ ചെയ്തിട്ടുണ്ടാവുക....

കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്തഒരു സർക്കാർ ഡോക്ടറുടെ ജിവിതവുംഔദ്യോഗിക ജീവിതവും ഒട്ടുമേ ...
30/06/2025

കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത
ഒരു സർക്കാർ ഡോക്ടറുടെ ജിവിതവും
ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല.

ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ
ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല.

അത് ഉറപ്പള്ളത് കൊണ്ടാണ്
പൊതുജനങ്ങളുടെ മുന്നിൽ
ഞാൻ ഇത് എഴുതുന്നത്.

ഇന്നുവരെ ഒരു സ്കാനിങ് സെന്ററിൽ നിന്നോ സ്വകാര്യ ലാബിൽ നിന്നോ ഒരു രൂപ കമ്മീഷൻ വാങ്ങിയിട്ടില്ല.

കണ്ണൂർ മെഡിക്കൽ കോളേജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കൽ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്.
ട്രാൻസ്ഫർ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല.

ലോഡ്ജുകളിലും വാടക വീടുകളിലും ക്വാർട്ടേഴ്സുകളിലും ഒറ്റയ്ക്ക് പാചകം ചെയത് വളരെ പരിമിതമായ സാഹചര്യങ്ങൾ സഹിച്ചാണ് 1997 മുതൽ ജോലി ചെയ്തത് വരുന്നത്

തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോൾ രാവിലെ നാലു മണിയുടെ ബസ്.... ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങൾ എന്നെ കാത്തുനിൽപ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകൾ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാൻ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ.

ഈ 56 വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്തേക്കാം.

മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലത്.

ഡിപ്പാർട്മെന്റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല.
പിരിച്ച് വിട്ടോട്ടെ

ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്ക്കേണ്ടി വന്നത്.

സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്

മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്.

Haris chirackal
തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവി.

#ബിഗ് സല്യൂട്ട് ❤️

സാറെ നിങ്ങൾക്ക് #നല്ലത് #വരട്ടെ 🙏🙏🙏

കടപ്പാട്......

ഇരുപത്തഞ്ച് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ രണ്ടായിരമാണ്ടിൽ മലപ്പുറം ജില്ലയിലെ മങ്കടക്കടുത്തുള്ള രാമപുരത്തെ ആമിന എന്ന സ്ത്...
26/06/2025

ഇരുപത്തഞ്ച് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ രണ്ടായിരമാണ്ടിൽ മലപ്പുറം ജില്ലയിലെ മങ്കടക്കടുത്തുള്ള രാമപുരത്തെ ആമിന എന്ന സ്ത്രീയുടെ ഒരു സ്വർണമാല നഷ്ടപ്പെട്ടിരുന്നു. ക്വാറിയിൽ അലക്കാൻ പോയ സമയത്താണ് നാലര പവന്റെ മാല നഷ്ടപ്പെട്ടത്. കുറെയേറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. അന്ന് പവന് മൂവായിരം രൂപയായിരുന്നു. പതിനയ്യായിരത്തിലേറെ രൂപ വിലയുള്ള പൊന്ന് നഷ്ടപ്പെട്ടതിന് അവർ എത്രത്തോളം തീ തിന്നിട്ടുണ്ടാവും. ആ കാലം കടന്നുപോയി, ക്വാറിയിലൂടെ പിന്നെയും ഒരുപാട് വെള്ളമൊഴുകി, കുറെ പാറ പൊടിഞ്ഞു... ആമിനയുടെ വീട്ടിലെ കുട്ടികളൊക്കെ വളർന്ന് യുവതീ യുവാക്കളായി.
ഇന്നലെ അതായത് 2025 ജൂൺ 20-ാം തീയതി പ്രദേശത്ത് പണിക്ക് വന്ന തൊഴിലുറപ്പ് തൊഴിലാളികൾ ക്വാറിയിൽ പോയി കൈയും കാലും കഴുകിയതാണ്. ഒരു ചെറിയ തിളക്കം കണ്ട് അവർ നോക്കുമ്പോഴുണ്ട് അവിടെയൊരു സ്വര്‍ണമാല കിടക്കുന്നു. രണ്ടര പതിറ്റാണ്ട് മുൻപ് മാല പോയത് വലിയ സംഭവവും ചർച്ചയുമൊക്കെ ആയിരുന്നതു കൊണ്ട് അവർ കിട്ടിയ മാലയുമായി ആദ്യം തന്നെ ഓടിപ്പോയത് ആമിനയുടെ വീട്ടിലേക്ക്. ആ മാല ആമിന തിരിച്ചറിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ സ്വീകരിച്ചു. ഇപ്പോൾ സ്വർണം പവന് വില 73840. നാലര പവന് 332280 രൂപ.
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ
ദൈവകാരുണ്യത്തെക്കുറിച്ച് നിരാശപ്പെടാതിരിക്കുക. അല്ലാഹു നൽകാൻ ഉദ്ദേശിച്ചത് നൽകുക തന്നെ ചെയ്യും. അല്ലാഹു തടഞ്ഞുവെച്ച ഒരു അരിമണി പോലും നൽകാൻ ലോകം മുഴുവൻ ശ്രമിച്ചാലും സാധിക്കുകയുമില്ല.
ആകാശ ഭൂമികൾ സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്ന, മറഞ്ഞിരിക്കുന്നതും തെളിഞ്ഞിരിക്കുന്നതുമായ എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനാണ് സർവ്വസ്തുതിയും

ഇന്ന് ഞാൻ നാളെ നീ.. ബഹുമാനിക്കാം ആദരിക്കാം  #വാർധക്യത്തെ ..👍
24/06/2025

ഇന്ന് ഞാൻ നാളെ നീ.. ബഹുമാനിക്കാം ആദരിക്കാം #വാർധക്യത്തെ ..👍

🚨🚨  #വേഗം ഷെയർ ചെയ്യൂ 🚨🚨വടകരയില്‍ നിന്ന് 13 വയസുകാരനെ കാണാതായി ; റാദിന്‍ ഹംദാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട...
22/06/2025

🚨🚨 #വേഗം ഷെയർ ചെയ്യൂ 🚨🚨വടകരയില്‍ നിന്ന് 13 വയസുകാരനെ കാണാതായി ; റാദിന്‍ ഹംദാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 7034006085 ,9961336757

21/06/2025

ഇന്ന് ചൊവ്വൂരില്‍ ഓവര്‍സ്പീഡില്‍ നിയന്ത്രണം വിട്ടുണ്ടായ സ്വകാര്യ ബസ്സ് അപകടം 😭

20/06/2025

ഞാൻ ടോൾ തരില്ല.. നിങ്ങൾ #എന്റെ പേരിൽ കേസ് എടുത്തോ... എന്ത് തോന്നിവാസവും #കാണിക്കാമെന്നോ💪✊

19/06/2025

മലയാളിയുടെ ഖബറടക്കത്തിനിടെ വിങ്ങിപ്പൊട്ടി സ്പോൺസർ. റിയാദിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ച ഹൗസ് ഡ്രൈവറായ പറവൂർ സ്വദേശി സിയാദിനെ ചേർത്തു പിടിക്കുകയാണ് സ്പോൺസർ. ഇനി തന്റെ മരണം വരെ കുടുംബത്തിന് സിയാദിന്റെ ശമ്പളം നൽകുമെന്നാണ്. ഖബറിലേക്കിറങ്ങി സിയാദിനെ മണ്ണോട് ചേർത്തു വെച്ചതും സ്പോൺസർ തന്നെ. കാണാം സ്നേഹത്തിന്റെ കഥ

#പ്രവാസി

തൊടുപുഴ സ്വദേശിയും, മാഞ്ഞാലിയിൽ താമസക്കാരനുമായ സിയാദ്..ഏഴ് വർഷമായി റിയാദിൽ സൗദി പൗരന്റെ വീട്ടിലെ ഡ്രൈവർ ആയിരുന്നു..കഴിഞ്...
19/06/2025

തൊടുപുഴ സ്വദേശിയും, മാഞ്ഞാലിയിൽ താമസക്കാരനുമായ സിയാദ്..

ഏഴ് വർഷമായി റിയാദിൽ സൗദി പൗരന്റെ വീട്ടിലെ ഡ്രൈവർ ആയിരുന്നു..

കഴിഞ്ഞ വെള്ളിയാഴ്ച എസിയുടെ കമ്പ്രസർ പൊട്ടിത്തെറിച്ചു സിയാദിനു ഗുരുതരമായി പൊള്ളലേറ്റു..

ഞായറാഴ്ച ഉച്ചയോടെ സിയാദ് മരണപ്പെട്ടു..

സ്പോൺസറായ സൗദിയുടെ ആഗ്രഹവുംകൂടി കാരണമായി റിയാദിൽ തന്നെ ഖബറടക്കി..

തന്റെ വീട്ടിൽത്തന്നെ അദ്ദേഹം അനുശോചന ചടങ്ങുകൾ നടത്തി..

തന്റെ വീടിന് മുന്നിൽ സിയാദിനെ അനുസ്മരിക്കുന്ന ബോർഡും സ്ഥാപിച്ചു..

ശേഷം അദ്ദേഹം പറഞ്ഞു..

"എന്റെ മകനെപ്പോലെ അല്ല, മകൻ തന്നെയായിരുന്നു സിയാദ്..

എന്റെ മകൻ നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന പ്രയാസമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്..

സിയാദിന്റെ വീട്ടുകാർക്ക് അവരുടെ മകന് പകരമാവില്ലെങ്കിലും, ഞാൻ ജീവിച്ചിരിക്കുന്ന കാലംവരെ അവന് നൽകിയിരുന്ന ശമ്പളം നൽകും..

അങ്ങനെയെങ്കിലും അവൻ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് അവരെ അറിയിക്കട്ടെ.." ❤️

എത്ര നല്ലവനായിരിക്കും ആ സൗദി..

അദ്ദേഹം ഇത്രത്തോളം സ്നേഹിക്കണമെങ്കിൽ എത്ര നന്മയുള്ള ആളായിരുന്നിരിക്കും സിയാദ്..

നാഥൻ രണ്ടുപേർക്കും അവരുടെ നന്മകൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ❤️ ആമീൻ..

19/06/2025

ഈ വീഡിയോ കാണുന്ന എല്ലാവരും പറ്റുന്ന സഹായം പ്ലീസ് ചെയ്യണേ 🙏ഈ ജീവൻ #രക്ഷിക്കണേ

19/06/2025

15km ഉള്ളിൽ ഒരു റെസ്റ്റിംഗ് ഏരിയ പണിയാൻ #ഉത്തരവ് #കൊടുക്കണം

Address

Ad Dawha

Website

Alerts

Be the first to know and let us send you an email when Valiyakath Shihab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share