
21/07/2025
പ്രമുഖ വ്യവസായിയും ഖത്തർ ഫാമിലി ഫുഡ് സെന്റർ ഉടമയുമായ ഹൈസൺ ഹൈദർ ഹാജി നിര്യാതനായി
ദോഹ: ഖത്തറിലെ ആദ്യകാല വ്യാപാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹൈസൺ ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. തൃശ്ശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ അദ്ദേഹം ആദ്യ കാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകൻ ആണ്. 48വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഫാമിലി ഫുഡ് സെന്റർ സ്ഥാപിക്കുന്നത്. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു.
#ഖത്തർ #പ്രവാസി #മരണം