
25/03/2025
ഒരുമിച്ചു ഒരു ക്രിക്കറ്റ് ക്യാമ്പിൽ പങ്കെടുക്കുമ്പോൾ അവിടെ കളിക്കാൻ വന്ന ഒരു പത്തു വയസ്സുകാരൻ ചെക്കനെ കാണുന്നു. അവിടെ നിന്നും പഠിച്ചെടുത്ത പലതും പഠിക്കാതെ തന്നെ അവനിൽ സ്വതസിദ്ധമായി ഉണ്ടെന്നു മനസ്സിലാക്കി അവന്റെ വീട്ടുകാരെ വന്നു കാണുന്നു. അവനു നല്ല ഒരു കളിക്കാരൻ ആവാനുള്ള ആവതുണ്ടെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. എന്നിട്ടു കോച്ചായ വിജയൻ മാഷോട് പോയി ഓനെ കുറിച്ച് പറയുന്നു, ചെറിയ ചെക്കനാണ്, പക്ഷെ നല്ല ടാലന്റ് ഉണ്ട്, കൊണ്ടുവരട്ടെ എന്നുചോദിച്ചു സമ്മതം വാങ്ങുന്നു. എന്നിട്ടു ഏതാണ്ട് മൂന്നുവർഷത്തോളം സ്വന്തം വണ്ടിയിൽ അവനെ പരിശീലനത്തിനു കൊണ്ടുപോകുന്നു. മീഡിയം പേസ് എറിഞ്ഞുകൊണ്ടിരുന്ന അവനോട് ഇടംകൈ കൊണ്ട് ലെഗ്സ്പിൻ എറിഞ്ഞാൽ നന്നായിരിക്കുമെന്നു പറഞ്ഞു അവനെ അതിലേക്കു കുത്തിതിരിച്ചുവിടുന്നു.
എന്നിട്ടും ഈ ചങ്ങായി മൈക്കിനു മുന്നിൽ വന്നുനിന്നു പറയുകയാണ്, ഞാൻ അങ്ങനെ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. ആദ്യകാലത്തു അങ്ങനെ ഒരു ഇടപെടൽ നടത്തി എന്നതല്ലാതെ, അവന്റെ പിന്നാലെ നടക്കുകയോ, അങ്ങനെ ഒന്നും ചെയ്തിട്ടില്ല. എല്ലാം ഓന്റെ കഴിവാണ്.
എന്നാൽ വിഘ്‌നേഷിനോട് ആരാണ് ക്രിക്കറ്റിലേക്കു വഴിനടത്തിയത് എന്നുചോദിച്ചാൽ അതിനു ഒരുത്തരമേ ഉള്ളൂ - ഷെരിഫ് ചേട്ടൻ ❤
എല്ലാം ചെയ്യുകയും എന്നാൽ അതിന്റെയൊന്നും കർതൃത്വം ഏറ്റെടുക്കാതെ മാറിനിൽക്കുകയും ചെയ്യുന്ന വല്ലാത്ത ജാതി മനുഷ്യൻ ❤