28/11/2022
-കളിയെഴുത്ത്-
കളിയെന്നത് കേവലമൊരു കളിയാണെന്നും കയ്യാങ്കളിയല്ലെന്നും ഓർമ്മപ്പെടുത്തുന്ന, ഏതൊയൊരു ആദിമ ഗോത്ര പശ്ചാത്തലിയിലെ സംഘനൃത്തം പോലെ അതീവഹ്രുദ്യമയ കളിയഴക് ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം കണ്ണുകൾക്ക് പ്രദാനം ചെയ്യുന്നതായിരുന്നു കാമറോണുകളും സെർബിയൻസും തമ്മിൽ അരങ്ങേറിയ മത്സരം.
കൈയ്യേറ്റങ്ങളില്ല, വിളയാട്ടങ്ങളില്ല, മസിൽ പെരുപ്പിക്കലുകളില്ല. മധ്യ ആഫ്രിക്കൻ ഫുട്ബാളിന്റെ വശ്യതയും യൂറോപ്യൻ കാൽപ്പന്തുകളിയുടെ സൗകുമാര്യതയും മുഖാമുഖം നിന്നപ്പോഴത് ഒരു ലോകൈക മത്സരമെന്നതിനുപരി വൻകരകളുടെ ഹൃദയമിടിപ്പായി പരുവപ്പെട്ടതിന് മറ്റുകാരണങ്ങൾ തിരയേണ്ടതില്ല.
4-1-2-3 എന്ന കാമറൂൺ യോദ്ധനിരക്ക് പകരമായി 3-4-3 എന്നതായിരുന്നു സെർബിയൻ കവടിപ്പലകയിലെ ആൾക്കവടി നിരക്കൽ.
ഒരുകൂട്ടർ പിഴവ് വീഴാത്ത പ്രതിരോധത്തിനും മുന്നേറ്റത്തിനും ഇടയിൽ എന്തിനുമെതിനുംപോന്ന രണ്ടു തട്ടുകളായി തിരിഞ്ഞപ്പോൾ മധ്യനിരയിൽ കൂടുതൽ കരുത്ത് ആവാഹിച്ച് മുന്നിലും പിന്നിലും മുമ്മൂന്ന് ഇരട്ടക്കുഴൽ തോക്കുകൾ ഉറപ്പിച്ചതായിരുന്നു മറക്കൂട്ടരുടെ നിരനിരക്കൽ രീതിയെന്ന് സാരം
29 ആം മിനിറ്റിൽ കാമറൂണിന്റെ കാസ്റ്റലേറ്റോയിലൂടെ പിറന്ന ആദ്യ ഗോളിന് 46 ആം മിനിറ്റിൽ പാവോലോവിച്ചിലൂടെയാണ് മറുചേരി സമം പിടിച്ചത്. തൊട്ടുപിന്നാലെ, കളിയുടെ 48 ആം നിമിഷത്തിൽ മിലിക്കോവിച്ചും 53 ആം മിനിറ്റിൽ മിട്രോവിച്ചും സെർബിയക്കായി ഗോളുകൾ നേടി തങ്ങളുടെ ഭാഗം നിറഞ്ഞാടി
എന്നാൽ ഇതോടെ എല്ലാമൊടുങിയെന്നും കളിയുടെ രസമുകുളങ്ങളെല്ലാം കൊഴിയുന്നുവെന്നും കരുതിയവർക്ക് തെറ്റി. കൃത്യം 10 മിനിറ്റുകൾകൊണ്ട് പോരാട്ടത്തിന് കാർക്കശ്യം ഏറ്റിയ കാമറൂൺ 63 ആം മിനിറ്റിൽ അബൂബക്കറിന്റെ ഷോട്ടിലൂടെ തങ്ങൾ തോൽക്കാനൊരുക്കമല്ലെന്ന് പ്രഖ്യാപിച്ചു.
നിമിഷങ്ങളുടെ വ്യത്യാസത്തിൽ കാമറൂൺ ജഴ്സിയണിഞ്ഞ ചൗപോ മോട്ടിങ് തൊടുത്ത അമ്പ് ഒരിക്കൽകൂടി ഗോൾവലയത്തിൽ വീണ് പിടഞ്ഞു. ആരാധക സഹസ്രങ്ങളെ ആഹ്ലാദത്തിന്റെ ആനമുട്ടിയിലേക്ക് എടുത്തുയർത്തി സ്‌കോർ ബോർഡിൽ ഇതുപക്ഷവും മൂന്നേ മൂന്നെന്ന് മുഖാമുഖം നിന്നു. പക്ഷെയപ്പോഴും അവരിരുപക്ഷവും മത്സരാർത്ഥികൾ മാത്രമായി അനുഭവപ്പെട്ടുകൊണ്ടിരുന്നു.
കാമറൂൺ തങ്ങളുടെ ഗോളി ആൻട്രി
ഒനാന ഇല്ലാതെയാണ് കളിക്കിറങ്ങിയതെന്നതും പകരമെത്തിയ ഡേവിസ് ഇപ്പ്രസി താനൊരു ഏവനോടും പോന്ന വല സൂക്ഷിപ്പുകാരൻ തന്നെയാണെന്നും കൂടി എഴുതിയൊപ്പിട്ട കളികൂടിയായിരുന്നു ദോഹക്ക് സമ്മാനിച്ചത്.
അതെ, മുഷ്ടികളും ചേഷ്ടകളും പരിക്കുകൾ തീർക്കുന്ന കളിയുദ്ധത്തിലെ കൊലകൊമ്പന്മാർ കൺതുറന്നു കാണട്ടെ, കളിപറമ്പിലെ പകയും
പുകയുമില്ലത കാമറൂൺ സെർബിയൻ തേരോട്ടങ്ങൾ. ⚽️⚽️⚽️ X ⚽️⚽️⚽️
പ്രദീപ് മേനോൻ
-Topics Today