Qatar Malayalees

Qatar Malayalees ഖത്തറിലെ വാർത്തകൾക്കും ജോലി ഒഴിവുകൾക്കും മലയാളികൾക്കായി ഒരിടം ❤️
(1)

രാജ്യാന്തര  ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി
31/08/2026

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി

സെപ്റ്റംബർ മാസത്തെ ഇന്ധന നിരക്കുകൾ: * പ്രീമിയം പെട്രോൾ: ഒരു ലിറ്ററിന് QR 2 * സൂപ്പർ പെട്രോൾ: ഒരു ലിറ്ററിന് QR 2.10 * ഡീസ...
31/08/2026

സെപ്റ്റംബർ മാസത്തെ ഇന്ധന നിരക്കുകൾ:
* പ്രീമിയം പെട്രോൾ: ഒരു ലിറ്ററിന് QR 2
* സൂപ്പർ പെട്രോൾ: ഒരു ലിറ്ററിന് QR 2.10
* ഡീസൽ: ഒരു ലിറ്ററിന് QR 2.05

കേന്ദ്രത്തിൽ വെച്ച് വൈദ്യ, കോസ്മെറ്റിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണനടപടി. പബ്ലിക് പ്രൊസ...
31/08/2026

കേന്ദ്രത്തിൽ വെച്ച് വൈദ്യ, കോസ്മെറ്റിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണനടപടി. പബ്ലിക് പ്രൊസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പരിശോധനയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളും വൈദ്യശാസ്ത്ര വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ക്ലിനിക്കുകളുടെയും അവിടെ ജോലിയെടുക്കുന്ന ഡോക്ടർമാരുടെയും ലൈസൻസ് പരിശോധിച്ച ശേഷം മാത്രം ഇത്തരം സേവനങ്ങൾ തേടണമെന്ന് ആഭ്യന്തര മന്ത്രാലയവും പബ്ലിക് ഹെൽത്ത് മന്ത്രാലയവും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഓൺലൈൻ വോട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഖത്തർ മലയാളികളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ശിവപ്രിയക്ക് വേണ്ടിയുള്ള കാമ്പെയ്ൻ ...
31/08/2026

ഓൺലൈൻ വോട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഖത്തർ മലയാളികളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ശിവപ്രിയക്ക് വേണ്ടിയുള്ള കാമ്പെയ്ൻ സജീവമായിരുന്നു. ഏറെ അഭിമാനത്തോടെ ശിവപ്രിയ കിരീടം ഏറ്റുവാങ്ങിയത് മുതൽ വലിയ അഭിനന്ദന പ്രവാഹമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. വ്യക്തികളും സംഘടനകളും കലാ സാംസ്കാരിക കൂട്ടായ്മകളുമൊക്കെ അഭിനന്ദനവുമായി രംഗത്തെത്തിയത് ഈ ഗായികയുടെ പൊതുജന സ്വീകാര്യതയുടെ കൃത്യമായ അടയാളപ്പെടുത്തലാണ്. ദോഹയിൽ താമസക്കാരാണ് ശിവപ്രിയയും കുടുംബവും.

എഴുതി തയ്യാറാക്കിയ രേഖകൾക്ക് പുറമെ ടെക്സ്റ്റ് സന്ദേശങ്ങൾ, കടക്കാരന്റെ സമ്മതപത്രം, സാക്ഷിമൊഴികൾ, ബാങ്ക് വഴിയുള്ള പണമിടപാട...
31/08/2026

എഴുതി തയ്യാറാക്കിയ രേഖകൾക്ക് പുറമെ ടെക്സ്റ്റ് സന്ദേശങ്ങൾ, കടക്കാരന്റെ സമ്മതപത്രം, സാക്ഷിമൊഴികൾ, ബാങ്ക് വഴിയുള്ള പണമിടപാടുകൾ എന്നിവയും നിയമപരമായ തെളിവുകളായി ഉപയോഗിക്കാം.

സംഭാഷണങ്ങളോ ഇലക്ട്രോണിക് സന്ദേശങ്ങളോ തെളിവായി സ്വീകരിക്കാമെങ്കിലും, അവ കടക്കാരന്റേതാണെന്ന് സ്ഥിരീകരിക്കാനും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചില സാങ്കേതിക-നിയമ വ്യവസ്ഥകൾ ബാധകമാണ്.

കടം നൽകുമ്പോൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. മതിയായ രേഖകളോ തെളിവുകളോ ഇല്ലെങ്കിൽ കടം തെളിയിക്കുന്നത് സങ്കീർണ്ണമാകുകയും തുക തിരിച്ചുപിടിക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യാം.

പ്രമുഖ അഭിഭാഷകൻ ഖാലിദ് മൊഹമ്മദ് അൽ-ഹർമി ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ച നിയമവസ്തുതകളുടെ സംക്ഷിപ്ത രൂപം.

ജനഹൃദയം നെഞ്ചിലേറ്റിയ ഖത്തർപൂരം സീസൺ 3 ജനുവരി 29 ന് ! 💥മനസ്സിൽ ഇരമ്പുന്ന പൂരാവേശവും, കാതുകളിൽ അലയടിക്കുന്ന ചെണ്ടമേളവും, ...
30/08/2026

ജനഹൃദയം നെഞ്ചിലേറ്റിയ ഖത്തർപൂരം സീസൺ 3 ജനുവരി 29 ന് ! 💥

മനസ്സിൽ ഇരമ്പുന്ന പൂരാവേശവും, കാതുകളിൽ അലയടിക്കുന്ന ചെണ്ടമേളവും, പ്രിയപ്പെട്ട കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി Qatar Pooram Season 3 ഒരുങ്ങുന്നു. 🥁🎶

കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കാൻ ഒരു മഹാ സംഗമം! ✨

✨ ഒരുമയുടെ ഉത്സവം
🎶 കലയും സംഗീതവും നിറയുന്ന വേദി
🇶🇦 ഖത്തറിലെ പ്രവാസി മലയാളികളുടെ സ്വന്തം പൂരം!

Get Ready to feel the vibe again! 🔥

📅 Date: 29th January 2027
📍 Venue: Revealing Soon!

Organized by QATAR MALAYALEES

* Grand Musical & Cultural Night 🎶
* Unforgettable Family Gathering ❤️
* Pure Festival Vibes 🥁

കുട്ടികളെ ചൂടിൽ നിന്ന് സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.കുട്ടികൾ വെള്ളം കു...
29/08/2026

കുട്ടികളെ ചൂടിൽ നിന്ന് സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുട്ടികൾ വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നുവെന്നും, നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നുണ്ടെന്നും കുടുംബങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ബോധവൽക്കരണ കാമ്പെയ്ൻ താഴെ പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു:
- സ്കൂൾ ബസുകൾക്കായി കാത്തുനിൽക്കുന്ന കുട്ടികൾ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.
- തണലുള്ള സ്ഥലങ്ങളിൽ നിൽക്കുക.
- ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക.
ഈ ലളിതമായ മുൻകരുതലുകൾ സ്കൂൾതുടക്കം സുരക്ഷിതവും ഊർജ്ജസ്വലവുമാക്കാനും ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. "ചൂട് മാറും... സുരക്ഷ നിലനിൽക്കും" (Heat fades... Safety stays) എന്നതാണ് ഈ കാമ്പെയ്ന്റെ സന്ദേശം.

ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് ...
28/08/2026

ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് രണ്ടാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഡിജിഎം സൂരജ് , ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

8 വിജയികൾക്ക് 3,000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ ക്യാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി JETOUR T1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്.

ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കാൻ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങൾ ഗ്രാൻഡ് മാള് / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോൺ ഫുഡ്, ഗാര്മെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ്, മൊബൈൽ, ഹോം അപ്ലയൻസ്, ടോയ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത പ്രൊഡക്ടുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് മി ലോയൽറ്റി കാർഡിൽ അംഗമാകുന്നവർക്ക് അധിക പോയിന്റുകളും സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

ഈ മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് സെപ്റ്റംബർ 24നു നടക്കും. വിജയികളായവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം ഈ പ്രൊമോഷന്റെ ഭാഗമാവാൻ എല്ലാ ഉപഭോക്താക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും ഗ്രാൻഡ് മാനേജ്മെന്റ് അറിയിച്ചു.

സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ്  ഖത്തറിലെ  ഷഹാനിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.സഫാരി  ഗ്രൂപ്പ് ഓഫ്  ക...
28/08/2026

സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ് ഖത്തറിലെ ഷഹാനിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, മുഖ്യാതിഥി ഷഹാനിയ ഡയറക്ടർ ഓഫ് ഹെൽത്ത് ഇൻസ്പെക്ഷന്സ് മിസ്റ്റർ മുബാറക് അൽ ഹജ്‌രി,സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ ശ്രീ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ജനറൽ മാനേജർ– (പബ്ലിക് റിലേഷൻസ്) മിസ്റ്റർ തമർ എൽ സെയിദ്, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സഫാരി മാനേജ്‌മന്റ് പ്രതിനിധികളും, ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 24 മണിക്കൂറും ഷഹാനിയയിലെ ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുമെന്ന് സഫാരി ഗ്രൂപ്പ് അറിയിച്ചു. കൂടാതെ
വിസിറ്റ് ആന്റ് വിൻ പ്രമോഷനിലൂടെ യാതൊരുവിധ പർച്ചേസും കൂടാതെ തന്നെ സഫാരി ഔട്ട്ലെറ്റ് സന്ദർശിക്കുന്ന ആർക്കും യാതൊരുവിധ പർച്ചേസും കൂടാതെ സൗജന്യമായി ലഭിക്കുന്ന കൂപ്പണിലൂടെ 2 ഷെവർലെ കാപ്റ്റിവ 2025 മോഡൽ കാറുകൾ സമ്മാനമായി ലഭിക്കുന്നതിനുള്ള അവസരമാണ് സഫാരി ഒരുക്കിയിരിക്കുന്നത് . 2026 ഓഗസ്റ്റ് 3 മുതൽ നവംബർ 4 വരെ നീണ്ടുനിൽക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 സെപ്റ്റംബർ 17-ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് നവംബർ 5-ന് ഷഹാനിയയിലെ പുതിയ ഔട്‌ലെറ്റിലും വച്ച് നടക്കുന്നതാണ്.

Address

Doha
Doha

Alerts

Be the first to know and let us send you an email when Qatar Malayalees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Qatar Malayalees:

Shortcuts

Share