AP Luxe

AP Luxe Little smiles, big joy ✨👶

Where happy kids grow & shine
(1)

ജീവിതത്തിൽ പല ബന്ധങ്ങളും നമ്മൾ തിരഞ്ഞെടുക്കുന്നതാണ്…പക്ഷേ സഹോദരബന്ധം ദൈവം നമുക്ക് സമ്മാനിക്കുന്നതാണ്.അതുകൊണ്ടുതന്നെ…ഈ ബന...
17/08/2026

ജീവിതത്തിൽ പല ബന്ധങ്ങളും നമ്മൾ തിരഞ്ഞെടുക്കുന്നതാണ്…
പക്ഷേ സഹോദരബന്ധം ദൈവം നമുക്ക് സമ്മാനിക്കുന്നതാണ്.
അതുകൊണ്ടുതന്നെ…
ഈ ബന്ധത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല.

കാലം കടന്നുപോകുമ്പോൾ അവർ വളരും, ദൂരങ്ങളിലാകും… പക്ഷേ ബാല്യത്തിൽ ഒരുമിച്ച് പങ്കിട്ട ആ സ്നേഹത്തിന് ഒരിക്കലും പ്രായമാകില്ല. ❤️

അഞ്ച് ദിവസം മുമ്പാണ് എന്റെ gallbladder surgery കഴിഞ്ഞത്. ദൈവത്തിന്റെ കൃപ കൊണ്ട് എല്ലാം നന്നായി നടന്നു. ഇപ്പോൾ പതുക്കെ സു...
16/08/2026

അഞ്ച് ദിവസം മുമ്പാണ് എന്റെ gallbladder surgery കഴിഞ്ഞത്. ദൈവത്തിന്റെ കൃപ കൊണ്ട് എല്ലാം നന്നായി നടന്നു. ഇപ്പോൾ പതുക്കെ സുഖം പ്രാപിച്ചു വരുന്നു. 🙏

ഈ ചിത്രത്തിലുള്ളത് എന്റെ gallbladder-ൽ ഉണ്ടായിരുന്ന stones ആണ്.

Gallstones അഥവാ പിത്താശയക്കല്ലുകൾ ചിലരിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കണമെന്നില്ല. എനിക്കും വലിയ വേദനയൊന്നും ഇല്ലായിരുന്നു. എന്നാൽ ചിലർക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വയറിന്റെ വലതുഭാഗത്ത് വേദന, പുറകിലേക്കോ തോളിലേക്കോ വേദന, ഛർദ്ദി തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാൻ intermittent fasting ചെയ്തിരുന്നു. അതും gallstones ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന കാരണങ്ങളിൽ ഒന്നാകാം എന്ന് പിന്നീട് മനസ്സിലാക്കി.

എനിക്ക് പറയാനുള്ളത് ഒരു ചെറിയ കാര്യം മാത്രം… ❤️

ശരീരം തരുന്ന warning signs ഒരിക്കലും അവഗണിക്കരുത്. “ഗ്യാസ് ആയിരിക്കും” എന്ന് കരുതി വേദന തുടർന്നുകൊണ്ടിരിക്കുമ്പോൾ അത് നീട്ടിവയ്ക്കാതെ, ആവശ്യമായ പരിശോധനകൾ നടത്തുകയും സമയത്ത് ചികിത്സ തേടുകയും ചെയ്യുക.

നമ്മുടെ ആരോഗ്യം നമുക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. അത് നഷ്ടപ്പെട്ടതിന് ശേഷം തിരികെ നേടുന്നതിനേക്കാൾ, ഉള്ളപ്പോൾ തന്നെ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ലത്. ❤️

ദൈവത്തിന്റെ കൃപയ്ക്ക് നന്ദി… 🙏

Five days ago, I underwent gallbladder surgery. By God’s grace, everything went well, and I’m slowly recovering now.

The stones in this picture were removed from my gallbladder. And I thought of sharing this with you all.

Gallstones can sometimes cause no symptoms at all. But for some people, they can cause pain on the right side of the abdomen, especially after eating, pain that may spread to the back or shoulder, nausea, or vomiting.

As part of my weight-loss journey, I had been doing intermittent fasting. I later learned that rapid weight loss and certain changes in eating patterns can increase the risk of developing gallstones.

My small advice to everyone ❤️

Please don’t ignore repeated or unusual pain thinking, “It’s probably just gas.” If something doesn’t feel right, get it checked and seek medical advice at the right time.

Our health is one of the greatest blessings we have. It is always better to take care of it while we have it, rather than trying to regain it after losing it. ❤️

Thankful to God for bringing me through this safely. 🙏
Now, slowly recovering and looking forward to getting back to normal.



ജീവിതം മനോഹരമാകുന്നത് എല്ലാം നമ്മുടെ ഇഷ്ടം പോലെ നടക്കുമ്പോഴല്ല…നടക്കാത്തതിലും ഒരു അർത്ഥമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്.സു...
15/08/2026

ജീവിതം മനോഹരമാകുന്നത് എല്ലാം നമ്മുടെ ഇഷ്ടം പോലെ നടക്കുമ്പോഴല്ല…
നടക്കാത്തതിലും ഒരു അർത്ഥമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്.
സുപ്രഭാതം ❤️🌅
Good morning 🥰



നമ്മുടെ അലമാരയിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രമായിരിക്കാം മറ്റൊരാളുടെ സ്വപ്നം…നമ്മുടെ മേശയിൽ ബാക്കിയായ ഭക്ഷണമായിരിക്കാം...
14/08/2026

നമ്മുടെ അലമാരയിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രമായിരിക്കാം മറ്റൊരാളുടെ സ്വപ്നം…
നമ്മുടെ മേശയിൽ ബാക്കിയായ ഭക്ഷണമായിരിക്കാം മറ്റൊരാളുടെ ഇന്നത്തെ ആശ്വാസം…

“എനിക്ക് അധികം” എന്ന് തോന്നുന്നിടത്ത്,
“അവന് ആവശ്യം” എന്ന് കാണാൻ കഴിയുന്ന മനസ്സാണ് യഥാർത്ഥ മനുഷ്യത്തം. 🤍


കഴിഞ്ഞ കുറച്ച് ദിവസങ്ങൾ… എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. 💔ഈ മാസം എനിക്ക് ഒരു emergency surg...
08/08/2026

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ… എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. 💔

ഈ മാസം എനിക്ക് ഒരു emergency surgery scheduled ആയിരുന്നു. അതിനിടയിലാണ് ഞങ്ങൾ അറിഞ്ഞത് — ഞാൻ മൂന്നാമതും pregnant ആണെന്ന്.

ആ വാർത്ത അറിഞ്ഞപ്പോൾ ഒരു നിമിഷം മനസ്സ് സന്തോഷിച്ചു… ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരു കുഞ്ഞ് കൂടി വരുന്നു എന്ന സന്തോഷം. പക്ഷേ ആ സന്തോഷത്തിനൊപ്പം തന്നെ വലിയൊരു ഭയവും മനസ്സിൽ നിറഞ്ഞു.

ഈ സമയത്ത് ഒരു കുഞ്ഞിനെ carry ചെയ്യാൻ എന്റെ ശരീരം തയ്യാറായിരുന്നില്ല. Doctors-നെ കണ്ടപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണെന്ന് മനസ്സിലായി.

വിശദമായ medical evaluation-ന് ശേഷം, എന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് doctors ഞങ്ങളോട് വളരെ ബുദ്ധിമുട്ടേറിയ ഒരു medical decision എടുക്കാൻ advised ചെയ്തു.

ആ നിമിഷം ഞാനും husband ഉം പൂർണ്ണമായും തകർന്നുപോയി… 💔

ഒരു വശത്ത് ഞങ്ങളിലേക്ക് വരാനിരുന്ന ഒരു കുഞ്ഞിന്റെ പ്രതീക്ഷ…
മറുവശത്ത്, ഞങ്ങളെ ആശ്രയിച്ച് വളരുന്ന എന്റെ രണ്ട് കുഞ്ഞുങ്ങൾ…

ഒരുപാട് കരഞ്ഞു… ഒരുപാട് ആലോചിച്ചു…
എന്താണ് ശരി? എന്താണ് തെറ്റ്?
എന്ന് മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു.

അത് ഞങ്ങൾ ആഗ്രഹിച്ച ഒരു തീരുമാനം ആയിരുന്നില്ല…
പക്ഷേ എന്റെ ആരോഗ്യവും, എന്റെ രണ്ട് കുഞ്ഞുങ്ങളേയും മുന്നിൽ കണ്ടുകൊണ്ട് എടുക്കേണ്ടിവന്ന ഒരു തീരുമാനമായിരുന്നു.

ചില തീരുമാനങ്ങൾ സന്തോഷത്തോടെ എടുക്കുന്നതല്ല…
സാഹചര്യങ്ങൾ നമ്മളെക്കൊണ്ട് എടുപ്പിക്കുന്നതാണ്. 💔

ഇന്നും ഒരുപാട് ചോദ്യങ്ങളും വേദനയും എന്റെ മനസ്സിലുണ്ട്.
ചില രാത്രികളിൽ കണ്ണടയ്ക്കുമ്പോൾ എല്ലാം വീണ്ടും ഓർമ്മ വരും…

പക്ഷേ ഒരു അമ്മയായി എനിക്ക് ജീവിച്ചിരിക്കേണ്ടതുണ്ട്.
എന്റെ രണ്ട് കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ വേണം. ❤️

ഒരാളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് പുറത്തുനിന്ന് നോക്കി ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല.

ചില വേദനകൾ പറയാൻ കഴിയില്ല…
ചില തീരുമാനങ്ങൾ വിശദീകരിക്കാൻ കഴിയില്ല…
ചില കണ്ണുനീർ നമ്മളും ദൈവവും മാത്രം അറിയുന്നതാണ്. 🤍

ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ മനസ്സിലാക്കുകയും, വിധിക്കാതെ കൂടെ നിൽക്കുകയും ചെയ്ത നല്ല മനസുകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി. ❤️

ഹോസ്പിറ്റൽ തിരക്കുകൾ കാരണം 2 ദിവസം കാണാൻ പറ്റിയില്ല...അപ്പോ എല്ലാവർക്കും സുഖമല്ലേ? സന്തോഷമായിരിക്കട്ടെ ഈ ദിവസം! 💫
22/07/2026

ഹോസ്പിറ്റൽ തിരക്കുകൾ കാരണം 2 ദിവസം കാണാൻ പറ്റിയില്ല...
അപ്പോ എല്ലാവർക്കും സുഖമല്ലേ? സന്തോഷമായിരിക്കട്ടെ ഈ ദിവസം! 💫

Address

Doha

Alerts

Be the first to know and let us send you an email when AP Luxe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share