18/09/2025
മഅദിൻ ബ്രില്ല്യൻസ് അക്കാദമി മീലാദ് സമ്മേളനം ഇന്ന് തുടങ്ങും
18-09-2025
പുലാമന്തോൾ വാർത്ത
പെരിന്തൽമണ്ണ : ആനമങ്ങാട് മഅദിൻ ബ്രില്ല്യൻസ് അക്കാദമി മീലാദ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും രാവിലെ ആറുമണിക്ക് പ്രമുഖ സാദാത്തീങ്ങളുടെയും പണ്ഡിതൻമാരുടെയും നേതൃത്വത്തിൽ ഗ്രാൻഡ് മൗലിദ് നടക്കും . എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഫിനാൻസ് സെക്രട്ടറി സയ്യിദ് മുർതളാ ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
വൈകുന്നേരം നാലുമണിക്ക് ആനമങ്ങാട് ടൗണിൽ നിന്നും മീലാദ് സ്നേഹ റാലി നടക്കും. അബൂബക്കർ ബാഖവി സയ്യിദ് നിസാമുദ്ധീൻ തങ്ങൾ ഷൗക്കത്തലി സഖാഫി
ആലിപ്പറമ്പ്
സർക്കിൾ കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ് , എസ് എസ് എഫ് , നേതാക്കൾ റാലിക്ക് നേതൃത്വം നൽകും.
വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മഅ്ദിൻ ബ്രില്ല്യൻസ് അക്കാദമി ക്യാമ്പസ് ആർട്സ് ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുസ്തഫ
താഴെക്കോട് ഉൽഘാടനം നിർവഹിക്കും.
സിറാജ് അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ മുസ്തഫ പി എറക്കൽ മുഖ്യാതിഥിയാകും .
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ കെ എസ് തങ്ങൾ, ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ്, പെരിന്തൽമണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആനന്ദൻ ജി എച്ച് എസ് എസ് പിടിഎ പ്രസിഡൻ്റ് സൈദ് ആലിക്കൽ എന്നിവർ സംബന്ധിക്കും. ഡിഫൈനിങ് ദി പാത് എന്ന പ്രമേയത്തിൽ വെള്ളി, ശനി,ഞായർ എന്നീ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്.
സെപ്റ്റംബർ 22 ന് വൈകുന്നേരം നടക്കുന്ന മീലാദ് കോൺഫ്രൻസിൽ റാഫി അഹ്സനി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതൻമാർ സമ്മേളനത്തെ അഭിസംബോധനം ചെയ്യും.
*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*
https://chat.whatsapp.com/GttNbfvoF6B4jg6sX1ftRa?mode=ac_t
ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻
https://t.me/pulamantholevartha
=================
®️ പുലാമന്തോൾ വാർത്ത