Ullas Antony

Ullas Antony ഒരു പാവം പാലാക്കാരൻ പ്രവാസി . പ്പോ ജിദ്ദയിൽ.. കൂട്ടുപ്രതി കുട്ടനാട്ടുക്കാരി..

ഇത് എന്റെ ജീവിതമാണ് .ജീവിതത്തില് ഞാന് സഞ്ചരിച്ച വഴികള് ,ഞാന് കണ്ട ജീവിതങ്ങള് ,പ്രവാസികളുടെ സ്വപ്നങ്ങള് , പ്രവാസി വാര്ത്തകള് ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള് ,എന്റെ ജീവിതത്തില് വഴിത്തിരിവുകള് .അതില് പ്രധാനവും ഈ മണല്തീരത്തില് എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന് നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില് തളിര്ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസിക

ളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല് ഇതിലെ ചില സംഭവങ്ങള് നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില് അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള് ഇവിടെ പകര്ത്തുകയല്ല .പകരം നമ്മള് പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം ..

20/08/2025
08/08/2025

വീണ്ടും പീഡനങ്ങൾ തുടരുന്നു ....

ബജ്‌രംഗിയുടെ അടിത്തറ ഇളക്കേണ്ടത് ഇങ്ങനെ ...

പണ്ടൊക്കെ തല്ലുന്നവനെ പത്ത് തിരിച്ചു തല്ലണം എന്ന ചിന്തയായിരുന്നു. നാഷണൽ ഹൈവേയിൽ സഭ നടത്തിയ ഒരുപിക്കറ്റിങ്ങിൽ ആർ എസ് എസ്കാ രെ ചീത്തപറഞ്ഞതു ലേശം കൂടിപ്പോയ ഒരു കൗമാരം എനിക്കുണ്ട്. ബി ജെ പി ജയിക്കാതിരിക്കാൻ മുട്ടുകുത്തിനിന്നു പ്രാർത്ഥിച്ച ദിനങ്ങൾ എനിക്ക് ഓര്മ വരുന്നു. എങ്കിലും ബി ജെ പി ജയിച്ചു.

എന്നാൽ വിശുദ്ധരായ സഭയിലെ ഗുരുക്കന്മാർ എന്റെ കാഴ്ചപ്പാടിനെ ബൈബിളിലേക്കു തിരിക്കുകയായിരുന്നു. പീഡനമേറ്റ കൊളോസിയത്തിന്റെ മുറ്റത്തുകൂടെ പാപ്പാ ഉലാത്തുന്ന ചരിത്രം എന്നെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും മറ്റു പലയിടത്തും അത് സംഭവിച്ചെങ്കിലും എന്തുകൊണ്ട് അതിപ്പോൾ അതെ വേഗത്തിൽ ഇന്ത്യയിൽ സംഭവിക്കുന്നില്ല എന്ന ചിന്ത എന്നെ അലട്ടുന്നു.

കര്തതാവിന്റെ പേരിലാണ് പലരും പ്രതികരിക്കുന്നതെങ്കിലും അവർക്കാർക്കും കര്തതാവിനോട് യാതൊരു ബന്ധവും ഇല്ലെന്നും പലരും കര്തതാവിന്റെ ശത്രുക്കൾ ആണ് എന്നതും എന്നെ അലട്ടുന്നു. ലോകത്തിന്റെ മക്കൾ സഭയിലെ പിതാക്കന്മാരെ സമ്മർദ്ദത്തിലാക്കുന്നു എന്നതുകൊണ്ടും എല്ലാവരും അങ്ങനെയല്ല ചിന്തിക്കുന്നത് എന്ന് സ്നേഹമുള്ള പിതാക്കന്മാരും വൈദീകരും അറിയണം എന്നുള്ളതുകൊണ്ടുമാണ് ഞാൻ ഇതെഴുതുന്നത്.

എന്തുകൊണ്ട് ആദിമ നൂറ്റാണ്ടിലെ സഭയുടെ ശക്തി പ്രകടമാകുന്നില്ല എന്ന ചോദ്യത്തിൽ എനിക്ക് ലഭിക്കുന്ന ഉത്തരം എന്നെ വിഷമിപ്പിക്കാറുണ്ട്. സഭയിൽ ഞാൻ കണ്ട പല പ്രകടനങ്ങളിലും സഭയുടെ ശക്തി ഞാൻ കണ്ടെങ്കിലും അതെനിക്ക് ആവേശം തന്നെ ആണെങ്കിലും എന്റെ ആദിമ സഭയുടെ ചൈതന്യം ഞാൻ കണ്ടില്ല. പല പ്രകടനങ്ങളും വിശ്വാസികളുടെ സംഘാടനമായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്കാശ്വാസം തോന്നി. അത് പറഞ്ഞയാൾ ആ ഉത്തരവിദിത്വം പിതാക്കന്മാരിൽ നിന്ന് എടുത്ത് മാറ്റുകയായിരുന്നു.

മാത്രമല്ല സഭയിൽ പിതാക്കന്മാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ട്രീയ മണ്ടത്തരങ്ങളെ ഞാൻ ഒരിക്കലും ആ രീതിയിൽ എടുക്കാറില്ല . കാരണം എന്റെ സഭയിലെ പിതാക്കന്മാർ രാഷ്ട്രീയ പാടവത്തോടെ ജനിച്ചവരല്ല എന്ന് എനിക്ക് മറ്റാരേക്കാളും നന്നായി അറിയാം. സമ്മർദ്ദങ്ങൾക്ക് വഴങ്ങി അവർ അങ്ങനെ അഭിനയിച്ചാലും സെമിനാരിയിൽ പോയ ആ പഞ്ച പാവങ്ങൾക്ക് എത്ര വളർന്നാലും പരിമിതിയുണ്ടാകും.

എന്നാൽ ഒരു കാര്യത്തിൽ എനിക്ക് പരാതിയില്ലെങ്കിലും വലിയ സങ്കടം തോന്നാറുണ്ട്. ബജ്‌രംഗി ദളുകാരന്റെ അടിത്തറ ഇളക്കാനുള്ള ആത്മീയ ശക്തി എന്റെ സഭ നേതൃത്വത്തിനുണ്ടെന്നു അറിയാവുന്നതു എനിക്കും ഒന്നാം ക്‌ളാസ്സിലെ കുട്ടികൾക്കും മാത്രമാണോ ? ആദിമ സഭയിൽ പീഡനങ്ങൾ ഉണ്ടായപ്പോഴെല്ലാം വിശ്വാസികൾ പ്രാർത്ഥിച്ചു എന്ന് വ്യക്തമായി പറഞ്ഞിരിക്കെ പീഡനങ്ങൾ ഉണ്ടാകുമ്പോൾ പ്രാർത്ഥനയുടെ ശക്തിയേക്കാളേറെ പ്രകടനങ്ങളുടെ ശക്തിയെക്കുറിച്ചുള്ള വാർത്ത സഭാ മക്കളിൽ പകരുന്നിടത്താണ് എന്തോ കൈമോശം വന്നു എന്ന ചിന്ത എന്നെ അലട്ടുന്നത്. പ്രാര്ഥിച്ചിട്ടുണ്ടാകാം. പ്രാര്ഥിക്കുന്നുണ്ട് എന്നറിയാം. എന്നാൽ അപ്പസ്തോല പ്രവർത്തനങ്ങളിലെ വിശ്വാസികളുടെ പ്രാർത്ഥന പലകുറി ഒന്ന് വായിച്ചു നോക്കിയ ശേഷം വിശ്വാസികൾ ഒരു വിചിന്തനം നടക്കട്ടെ ....

പത്രോസ് ആ നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ ജയിലറകളെ ഭേദിച്ച നേതാവായതു വിശ്വാസികളുടെ പ്രാർത്ഥനകൊണ്ടായിരുന്നു എന്ന് ബൈബിളിൽ എഴുതി വച്ചിരിക്കുന്നത് വെറുതെയല്ല. പണ്ട് സഭാശുശ്രൂഷകരുടെ കൈവെപ്പിലൂടെ പകരുന്ന അധികാരത്തെക്കുറിച്ചു വളരെ ബോധ്യങ്ങൾ നൽകുന്ന ഒരു ക്‌ളാസിൽ പങ്കെടുത്തശേഷം പതിഞ്ഞ ശബ്ദത്തിൽ ഒരു യുവാവ് ഒരു ചോദ്യം ചോദിച്ചു. കൈവെപ്പിലൂടെ പദവി മാത്രമേ കൈമാറുകയുള്ളൂ .. പ്രാർത്ഥന കൈമാറില്ലെ ? ശക്തി കൈമാറില്ലെ ? അതിനുള്ള മറുപടി എന്തായിരുന്നെന്നോ ? അപ്പസ്തോലന്മാർക്കു വേണ്ടി മിഷനറിമാർക്കുവേണ്ടി, മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി ആദിമസഭയിൽ ആരാണ് ഏറ്റവും കൂടുതൽ പ്രാർഥിച്ചത് ? അപ്പസ്തോലന്മാരോ വിശ്വാസികളോ ?

പതിനായരങ്ങളുടെ പ്രകടനം ആവേശം തന്നെയാണ്. എന്നാൽ പതിനായിരങ്ങൾ സർക്കാരിനുനേരെ കൈചൂണ്ടുന്ന വാർത്ത വിശ്വാസികൾ അറിയുന്നതുപോലെ ലക്ഷങ്ങൾ സ്വർഗത്തിലേക്ക് കൈ ഉയർത്തുന്ന വാർത്തയും പറന്നാൽ മാത്രമാണ് ആദിമസഭയുടെ ഊർജ്ജം നമുക്ക് ലഭിക്കുകയുള്ളൂ എന്ന് ഞാൻ നേരത്തെ പറഞ്ഞ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അറിയാം. അല്ലെങ്കിൽ ഏട്ടിലെ പശു ഏട്ടിലെ പശു എന്ന് കുട്ടികൾ വിളിച്ചു പറയും. പ്രകടനങ്ങളിൽ പങ്കെടുത്ത പതിനായിരങ്ങൾ ഉത്തരേന്ത്യയിലെ മിഷനറിമാർക്കുവേണ്ടി ഒരു ദിവസം പത്തുമിനിറ്റ് മുട്ടിൽ നിന്നാൽ അവിടെ എന്ത് സംഭവിക്കും എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ സഭയ്ക്കുവേണ്ടി നിങ്ങൾ ഇനി സംസാരിക്കാൻ പോലും ധൈര്യപ്പെടരുത്. കാരണം നിങ്ങൾ ക്രിസ്ത്യാനിയെ അല്ല. എന്തെന്നോ ? മിഷൻ തുടങ്ങുന്നതുതന്നെ മിഷനറിമാർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ എന്ന ക്രിസ്തുവിന്റെ കല്പനയിലൂടെയാണ്. ( മത്തായി 9 / 37 - 38 )

അതിനാൽ ഭാരതത്തിൽ സഭയ്ക്ക് നേരെ ഒരു കരം ഉയർന്നാൽ സ്വർഗത്തിലേക്ക് ആയിരം കരം ഉയരണം എന്ന് പറയുന്ന ആവേശം നൽകുന്ന സർക്കുലറുകൾക്കായി ലേഖനങ്ങൾക്കായി ഷോർട്സുകൾക്കായി കാത്തിരിക്കുന്നു . അപ്പോൾ മാർപ്പാപ്പ മാത്രമല്ല മെത്രാന്മാരും വൈദീകരും കന്യാസ്ത്രീകളും ഭാരതത്തിന്റെ കൊളോസിയങ്ങളിലൂടെ ശുദ്ധവായു നുകർന്ന് നടക്കുന്നത് നമ്മുടെ തലമുറകൾ കാണും. ബജ്രാങ്കദാൽലുകാരും അവരുടെ മക്കളും സുവിശേഷം പറയുന്നത് നമ്മൾ കാണും. ഇതല്ലേ ക്രിസ്ത്യാനിയുടെ യഥാർത്ഥ പ്രതികരണം.

സ്വാതന്ത്ര്യമുള്ള കേരളത്തിൽ ആരാധിക്കാൻ പ്രചോദനമാകാതെ സ്വാതന്ത്ര്യമില്ലാത്തിടത്തു ആരാധന സ്വാതന്ത്ര്യം ലഭിക്കുവാൻ സമരം ചെയ്യുന്നതിൽ എന്തുകാര്യം. ഉത്തരവാദിത്വമുണ്ടായിരിക്കെ ഏറ്റവും പ്രാധ്യാന്യത്തോടെ ഒന്നാം സ്ഥാനം നൽകി ആരാധനയ്ക്കു പ്രചോദനം നല്കാത്തവരും ആരാധനയെ തടയുന്നവരും തമ്മിൽ എന്താണ് വ്യത്യാസം ? അതിനാൽ നമുക്ക് പരസ്പരം ആരാധിക്കാൻ പ്രേരിപ്പിക്കാം. നമ്മൾ പറഞ്ഞാൽ ആരൊക്കെ ശ്രവിക്കുമോ അവരോടൊക്കെ നമുക്ക് സ്വർഗത്തിലേക്ക് കരങ്ങൾ ഉയർത്താൻ പറയാം. ജപമാലകൾ ചൊല്ലാൻ പറയാം. ശത്രുക്കളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാൻ പറയാം. ഇതാണ് ക്രിസ്ത്യാനിയുടെ യുദ്ധമുറ. അതിന്റെ മുൻപിൽ തകർന്നു വീഴാത്ത ജറീക്കോ കൊട്ടകളില്ല.

ഈ പ്രകടനങ്ങൾ എനിക്ക് ആവേശം തന്നെയാണ് നൽകുന്നത്. പ്രകടനങ്ങളിൽ പങ്കെടുത്തവർ പ്രാർത്ഥിക്കാൻ തുടങ്ങിയാൽ സ്വർഗ്ഗത്തിന്റെ ഒരു സൈന്യം ഭൂമിയിൽ ഇറങ്ങിയതുപോലാകും എന്ന വിചാരമാണ് അതിന്റെ കാരണം. പ്രകടനത്തിൽ പങ്കെടുത്തവരെ അറിയാമെങ്കിൽ ഈ കുറിപ്പ് അവർക്കു നൽകുക.

നമുക്ക് അഗ്നിയിറക്കാം, കുരിശിൽ നിന്ന് ഇറങ്ങിച്ചെന്നു ശക്തി പ്രകടമാക്കും എന്നൊക്കെ പറയുന്നവരുടെ ഇടയിൽ ക്രിസ്തുവിന്റെ ഹൃദയമുള്ളവരാകാം. സ്നേഹത്തിന്റെ, ക്ഷമയുടെ, പ്രാർത്ഥനയുടെ യുദ്ധമുറ പുറത്തെടുക്കാം

ജോസഫ് ദാസൻ

08/08/2025

🙏പ്രഭാത പ്രാർത്ഥന..🙏

ഞാൻ സകല മർത്യരുടെയും ദൈവമായ കർത്താവാണ്..എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ..(ജറെമിയാ 32/27)

സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ.. ഈ പ്രഭാതത്തിലും പ്രാർത്ഥനയുടെ കൂപ്പു കരങ്ങളോടെ തിരുസന്നിധി തേടിയണയുമ്പോൾ അനുനിമിഷം അങ്ങു ഞങ്ങളിലേക്ക് ചൊരിയുന്ന സ്നേഹത്തിനും സകല ആശ്വാസങ്ങൾക്കും നന്ദി പറയുന്നു.. ഞങ്ങളുടെ ജീവിതത്തിൽ സ്വയം വരുത്തി വച്ച അനർത്ഥങ്ങളല്ലേ ഇനി ആരു രക്ഷിക്കാനാണ് എന്നു തോന്നിപ്പിക്കുന്ന നിസ്സഹായതയുടെ ചില പരീക്ഷണങ്ങളിൽ.. ഞങ്ങളെക്കാൾ കഴിവും സ്വാധീനവും അനുഭവ പരിചയവുമുള്ളവരിൽ നിന്ന് ഞങ്ങൾ എങ്ങനെ തെരഞ്ഞെടുക്കപ്പെടും എന്നു തോന്നിപ്പിക്കുന്ന ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ പലപ്പോഴും ഞങ്ങളുടെ കുറവുകളെ നിറവുകളാക്കുന്ന അവിടുത്തെ സാനിധ്യാനുഭവത്തെ ഞങ്ങൾ അവഗണിച്ചു കളയുന്നു.. കർത്താവേ.. അവിടുത്തെ കൃപയാൽ ഞങ്ങളെ ധൈര്യപ്പെടുത്തണമേ.. ഞങ്ങളുടെ അസാധ്യതകളിൽ.. ദു:ഖ നിരാശകളിൽ അവിടുത്തെ ആശ്വാസവും ശക്തിയുടെ സാനിധ്യവും ഞങ്ങളിൽ നിറയ്ക്കണമേ.. അവിടുത്തെ രക്ഷയിലും സമാധാന സമൃദ്ധിയിലും ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹമണിയിക്കുകയും ചെയ്യണമേ..

🙏പരിശുദ്ധ പരമ ദിവ്യകാരുണ്യ സ്നേഹമേ.. ഞങ്ങളിൽ നിറയണമേ.. ആമേൻ 🙏

07/08/2025

മാർ ഇവാനിയോസ് കോളേജിന്റെ കഥ

Address

Jeddah

Telephone

+966534582214

Website

Alerts

Be the first to know and let us send you an email when Ullas Antony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ullas Antony:

Share