
31/07/2025
ഇത് ഫരീദ് ഐക്കരപ്പടി
സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷണൽ സെക്രട്ടറിമാരിൽ ഒരാൾ.
മക്കയിലെ സമസ്ത പ്രവർത്തകരുടെ ഇടയിൽ എല്ലാമെല്ലാമായി പ്രവർത്തികുന്ന വ്യക്തി.
ഇപ്രാവശ്യത്തെ മക്ക വിഖായ ഹജ്ജ് സമിതി ചീഫ് കോർഡിനേറ്റർ.
വർഷങ്ങളായി വിഖായ പ്രവർത്തനത്തിലേക്ക് എത്തുന്നവർക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം പ്രവർത്തനത്തിലൂടെ മാതൃകയാണ്. ബഹുമാനപ്പെട്ട മർഹൂം സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങളുടെ പേരിൽ ഇപ്രാവശ്യം ആരംഭിച്ച പ്രഥമ സയ്യിദുൽ വിഖായ പുരസ്കാരത്തിന് അർഹനായ വ്യക്തി കൂടിയാണ്.
കഴിഞ്ഞ കാലങ്ങളിൽ വിഖായ നാഷണൽ ചെയർമാനായും , മക്ക സെൻട്രൽ കമ്മറ്റി സെക്രട്ടറിയായും നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മക്കയിലെ സജീവസാന്നിധ്യമായ സയ്യിദ് മാനു തങ്ങളുടെ സുഹൃത്തും സംഘടനാ രംഗത്തെ വഴികാട്ടിയുമായിരുന്ന ഇദ്ദേഹത്തിന് തന്നെ ഇപ്രാവശ്യത്തെ വിഖായ പുരസ്കാരം ലഭിച്ചത് ചരിത്രം അറിയുന്നവർക്കും, സമസ്തയുടെയും വിഖായയുടെയും പ്രവർത്തകർക്കും ,സയ്യിദ് കുടുംബത്തിനും അതിയായ സന്തോഷം നൽകിയകാര്യമാണ്.
SIC മക്ക വിഖായ ഹജ്ജ് സെൽ 2025
SIC MAKKAH VIQAYA