Media Be On - Beats Of News

Media Be On - Beats Of News റിയാദിന്റെ വാർത്തകളും വിശേഷങ്ങളും പൊലിമ നഷ്ടപ്പെടാതെ പ്രേക്ഷകരിൽ എത്തിക്കാൻ മീഡിയ ബി. ഓൺ

റിസയുടെ പത്താമത് ലഹരിവിരുദ്ധ പ്രതിജ്ഞാ അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും അണിനിരന്നു അന്താരാഷ്ട്ര എൻ ജ...
04/07/2025

റിസയുടെ പത്താമത് ലഹരിവിരുദ്ധ പ്രതിജ്ഞാ അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും അണിനിരന്നു

അന്താരാഷ്ട്ര എൻ ജി ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ 'റിസ' യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പ്രതിജ്ഞാ കാമ്പയിനിൽ വിവിധരാജ്യങ്ങളിലെ ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, കേരളം, തമിഴ്നാട്, കർണാടകം, ഒഡീഷ എന്നീസംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപ നങ്ങൾ എന്നിവിടങ്ങളിൽ നിന്നുമായി അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, മറാഠി, തമിഴ്, അറബിക്, ഉർദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്. ചൈനീസ് എന്നിങ്ങനെ പന്ത്രണ്ട് ഭാഷ കളിൽ റിസയുടെ പ്രതിജ്ഞ വാചകം തയാറാക്കിയിരുന്നു.

സൗദിയിൽ, റിയാദിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ പ്രിൻസിപ്പൾമാരായ മീരാ റഹ്മാൻ, (ഐഐഎസ്ആർ) മുസ്തഫ (അലിഫ്സ്കൂൾ), സംഗീത (ടൂൺസ്), ഷബാന പർവീൺ (മോഡേൺ മിഡിൽഈസ്റ്റ്), ആസിമസലീം (യാര) ജിദ്ദ, ജുബൈൽ, ബുറൈദ, ദമ്മാംഎന്നിവിടങ്ങളിൽ യഥാക്രമം പ്രിൻസിപ്പൾമാരായ ഇമ്രാൻ (ഐഐഎസ് ജെ), നിഷ മധു (ഐഐഎസ് ജുബൈൽ), ലോറൻസ് വര്ഗീസ് (ഐഐഎസ് ബി) നൗഫൽ പാലക്കോത്ത് (അൽമുന) എന്നിവർ നേതൃത്വം നൽകി.

യു എ ഈ യിൽ ഷാർജയിലെ ഇന്ത്യാഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. മഞ്ജു റെജി, വൈസ്-പ്രിൻസിപ്പൾ ഷിഫാന മുഹീസ്, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസി പ്പൾ ഡോ. നസ്രീൻ ബാനു, വൈസ്-പ്രിൻസിപ്പൾ ജാഫർ ഷെരീഫ് എന്നിവരും, പേസ് ഇന്റർ നാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ മുഹ്സിൻ കട്ടായത്ത്, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൾ ഡോ. വിശാൽ ഖത്തറിയ എന്നിവരും നേതൃത്വം നല്കി. പേസ് ഗ്രൂപ്പ് സ്‌കൂൾ ഓപ്പറേൻസ് മാനേജരും റിസാ കോഡിനേറ്ററുമായ അഡ്വ. അസീഫ് മുഹമ്മദ് യു എ ഇ-യിലെ പരിപാടികൾ ഏകോപിപ്പിച്ചു.

കേരളത്തിൽ, കോഴിക്കോട് പന്നിയങ്കര മലബാർ സെൻട്രൽ സ്‌കൂളിൽ ചെയർമാൻ പി കെ മുഹമ്മദ്, പ്രിൻസിപ്പൾ അബ്ദുൽ റഹ്‌മാൻ വൈസ് പ്രിൻസിപ്പൾ ഹസീന എന്നിവരും തിരുവനന്തപുരം അൽറിഫ പബ്ലിക് സ്‌കൂളിൽ പ്രിൻസിപ്പൾ ഷിഹാബുദീൻ, വൈസ് പ്രിൻസിപ്പൽ ആതിര, മാനേജർ എ അബ്ദുൽസലാം എന്നിവരും,മലപ്പുറം മഞ്ചേരി ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിൽ എസ് പി അശ്വതി കുന്നോത്ത് മുഖ്യാഅതിഥി യായ ചടങ്ങിൽ പ്രിൻസിപ്പൾ ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്റ്റി ഉസ്മാൻ, ഇസ്മായിൽ, സുബാഷ് പുളിക്കൽ, ധന്യ അരുൺ, സുരേഷ് തിരുവാലി എന്നിവർ സംഘടകരായി.

കർണാടകയിൽ, കല്ലപ്പു സയ്യിദ് മദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബാംഗ്ലൂറിലെ ഗ്രേസ് ഇന്റർനാഷണൽ സ്‌കൂൾ/കോളേജ്, നന്ദഗുഡി ശ്രീ. ജ്ഞാനജ്യോതി സ്കൂൾ എന്നിവിടങ്ങളിൽ യഥാക്രമം പ്രിൻസിപ്പൾമാരായ നസീമ ബാനു, രേഷ്മ ഖാനം, എ ഡി പവൻ കുമാർ, കോർഡിനേറ്റർമാരായ നയന മെഹർ, ആർബിൻ, കവിത എന്നിവരുടെ നേതൃത്വത്തിൽ കന്നട ഭാഷയിലും, ഒഡിഷയിൽ, കട്ടക്കിലെ മുഗുരിയ ഗവ. യു പി സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഒസാമയുടെ നേതൃത്വത്തിൽ ഒഡീസി ഭാഷയിലും, തമിഴ്നാട് തേനിയിലെ തിരവിയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പ്രിൻസിപ്പൽ ഡോ. ആനന്ദ് ബാബു കോർഡിനേറ്റർമാരായ ഡോ. ടി. രാജീത, മുത്തുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ തമിഴിലും പ്രതിജ്ഞ നടന്നു.

ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻ്റ് ഡോ. എ വി ഭരതൻ, റിസാ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി. യു. നായർ, ഐ ഐ എസ് ആർ പ്രിൻസിപ്പാൾ മീരാ റഹ്മാൻ, യു എൻ. വോളണ്ടിയർ ഡോ. റുക്സാന എന്നിവരുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളിൽ നിന്നുമുള്ള റിസാ കോർഡിനേറ്റർമാർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു

വലിയ പെരുന്നാളിന് റിയാദിൽ എൻ, ആർ. കെ. ഫോറം ബിരിയാണി ചലഞ്ച് റിയാദ്: തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയില...
26/05/2025

വലിയ പെരുന്നാളിന് റിയാദിൽ എൻ, ആർ. കെ. ഫോറം ബിരിയാണി ചലഞ്ച്

റിയാദ്: തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയിലിൽ കഴിയുന്ന നിർധനരായ പ്രവാസികളുടെ മോചനത്തിനായാണ് റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ പൊതു വേദിയായ റിയാദ് എൻ. ആർ. കെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.

ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എൻ. ആർ. കെ. ഫോറം ട്രഷറർ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മുസ്തഫ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും, ജോ. ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, സാലി പുറായിൽ, സുധീർ കുമ്മിൾ, മധു ബാലുശ്ശേരി, രഘുനാഥ്‌ പറശ്ശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂർ കൊയിലാണ്ടി, അബ്ദു റഹ്‌മാൻ ഫറോക്ക്, സലാം പെരുമ്പാവൂർ, ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു.

അഹ്‌മദ്‌ കോയ സിറ്റിഫ്‌ളവർ, നാസർ നെസ്റ്റോ, ബഷീർ പാരഗൺ, സലിം മദീന, മുഷ്താഖ് അൽ റയാൻ, സൂരജ് പാണയിൽ, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അഷ്‌റഫ് വേങ്ങാട്, കെപിഎം സാദിഖ്, സെബിൻ ഇക്‌ബാൽ, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, രാഘനാഥ്‌ പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഉസ്മാനലി പാലത്തിങ്ങൽ, വി. കെ. മുഹമ്മദ്, മുജീബ് ഉപ്പട, സലാം ടി വി എസ്, സലിം അർത്തിയിൽ, ഹാരിസ് തലാപ്പിൽ, ജോസഫ് അതിരുങ്കൽ, വിക്രം ലാൽ, സുൾഫിക്കർ, സുഭാഷ്, സിദ്ദിഖ് കല്ലു പറമ്പൻ എന്നിവർ രക്ഷാധികാരികൾ ആയും എൻ. ആർ കെ യുടെ ഭാരവാഹികൾ തന്നെ പ്രധാന ഭാരവാഹികൾ ആയും ആണ് സംഘാടക സമിതി രൂപീകരിച്ചത്.

ഫോട്ടോ: എൻ ആർ കെ ഫോറം ട്രഷറർ കുഞ്ഞി കുമ്പള ബിരിയാണി ചലഞ്ച് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.

26/05/2025

അഞ്ച് വയസ്സിനുള്ളിൽ എങ്ങനെ ആധാറിൽ എൻറോൾ ചെയ്യാം ?.

"റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 2025-27 വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റിയും, 6 യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു"റിയാദ്: ...
24/05/2025

"റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 2025-27 വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റിയും, 6 യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു"

റിയാദ്: 2025-2027 വർഷത്തേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി ഭരണ സമിതിയും, 6 യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു.

സെൻട്രൽ കമ്മിറ്റി ഭരണസാരഥികളായി അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറൽ സെക്രട്ടറി), മുഹമ്മദ് സുൽഫീക്കർ (ട്രഷറർ) എന്നിവരെ
തിരഞ്ഞെടുത്തു.

നൗഷാദ് അലി പി. , അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി എന്നിവർ വൈസ് പ്രസിഡന്റ്മരായും, അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി,, റഷീദ് വടക്കൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര ,ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുള്ള, ,ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസൽ കുനിയിൽ, അറഫാത്ത് കോട്ടയം, നിസാർ, മുജീബ് ഒതായി, അബ്ദുറഹ്മാൻ മദീനി ആലുവ, മാസിൻ അസീസിയ, ഫിറോസ് മലാസ് എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

ഇസ്‌ലാഹി സെന്റർ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആറ് യൂണിറ്റുകളിലെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഫൈസൽ കുനിയിൽ, ഹനീഫ് മാസ്റ്റർ, നിസാർ കെ, (ബത്ഹ), അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ (ശുമൈസി), സുബൈർ കെ.എം, മാസിൻ, ഫായിസ് (അസീസിയ), അബ്ദുനാസർ മണ്ണാർക്കാട്, അബുദുറസാഖ് എടക്കര, നിസാർ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയൻ, ഫിറോസ്, റംസി മാളിയേക്കൽ (മലാസ്), അബ്ദുറഹ്മാൻ മദീനി ആലുവ, എൻജിനീയർ താരിഖ് ഖാലിദ്, ഷംസീർ ചെറുവാടി (നോർത്ത് റിയാദ്) എന്നിവരെ വിവിധ യൂണിറ്റുകളിലെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരായി തെരഞ്ഞെടുത്തു

ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലും, അതാത് യൂണിറ്റുകളിൽ നടന്ന യൂണിറ്റ് സംഗമ വേദിയിലുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2027 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.

അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, നൗഷാദ് അലി പി. , അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷൻ സമിതി.

1983 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ & ഗൈഡൻസ് സൊസൈറ്റിയുടെ അനുമതിയോടെയും, റിയാദിലെ വിവിധ ഗവൺമെൻറ് ഫൗണ്ടേഷനുകളുടെ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്.

പ്രവാസികൾക്കായി നോർക്ക-സൗജന്യ സംരംഭകത്വ പരിശീലനം (ഓണ്‍ലൈന്‍) മെയ് 22ന്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.പ്രവാസികൾക്കും തിരി...
11/05/2025

പ്രവാസികൾക്കായി നോർക്ക-സൗജന്യ സംരംഭകത്വ പരിശീലനം (ഓണ്‍ലൈന്‍) മെയ് 22ന്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ (ഇന്ത്യന്‍ സമയം) നടക്കും. താല്‍പര്യമുളളവര്‍ക്ക് ഇ-മെയിൽ/ ഫോൺ മുഖാന്തിരം 2025 മെയ് 15 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ [email protected] ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.

പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം.

സുലൈമാൻ വിഴിഞ്ഞം Riyas Wandoor Binyamin Bilru

സ്ത്രീ ശാക്തീകരണം സ്ത്രീയുടെ അവകാശമാണ്; WMF ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു.റിയാദ്: സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്...
11/05/2025

സ്ത്രീ ശാക്തീകരണം സ്ത്രീയുടെ അവകാശമാണ്; WMF ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു.

റിയാദ്: സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും അതിനുത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം
പഹൽഗാം ഭീകരാക്രമണത്തിന് നമ്മുടെ ഇന്ത്യൻ സേന മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂർ. അവിടെ ശ്രദ്ധേയമായത് കേണൽ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടർ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമാണെന്നും സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും ആനി ലിബു അഭിപ്രായപ്പെട്ടു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസിനെ പോലുള്ളവരുടെ മനോധൈര്യത്തിൻ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടെന്നും അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒരു സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് അവൾക്ക് മുന്നേറാൻ സാധിക്കുക എന്നത് നാം നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട പരിഗണന അല്ല അവളുടെ അവകാശമാണെന്നും ആനി ലിബു പറഞ്ഞു.
ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയതായിരുന്നു വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു.

റിയാദിലെ എക്സിറ്റ് 18ൽ ഷാലിഹത് അൽ അമാക്കിൻ ഇസ്തിറായിൽ നടന്ന സ്വീകരണ ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഡോ. ആനി ലിബു നിർവ്വഹിച്ചു. റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു. WMF ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, സൗദി നാഷണൽ കമ്മറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ വൈസ് പ്രസിഡന്റ് നിസാർ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി ഷംനാദ് കുളത്തൂപ്പുഴ, അലി ആലുവ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, സനു മാവേലിക്കര, നസീർ ഹംസകുഞ്ഞ്,
റിയാദ് കൗൺസിൽ വനിത ഫോറം പ്രസിഡന്റ് സബ്രിൻ ഷംനാസ്, കോർഡിനേറ്റർ കാർത്തിക സനീഷ്, ജോയിന്റ് സെക്രട്ടറി മിനുജ മുഹമ്മദ്, സലീന ജയിംസ് തുടങ്ങിയവർ ആശംസ കളർപ്പിച്ച് സംസാരിച്ചു. സജിൻ നിഷാൻ അവതാരകാനായിരുന്നു.
തങ്കച്ചൻ വർഗീസിന്റെ നേതൃത്വത്തിൽ ഗാനമേളയും വിമൻസ് വിങ്ങ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിയാദ് കൗൺസിൽ ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും വനിതാ ഫോറം സെക്രട്ടറി അഞ്ജു അനിയൻ നന്ദിയും പറഞ്ഞു. റിയാദ് കൗൺസിൽ നിർവ്വാഹക സമിതി അംഗങ്ങൾ ചടങ്ങിന്ന് നേതൃത്വം നൽകി.

എട്ടാമത് ഇൻ്റർ കേളി ഫുട്ബോൾ ; ഫാൽക്കൺ അൽഖർജ്  ജേഴ്സി പ്രകാശനം ചെയ്തു.റിയാദ് : എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ്  ...
30/04/2025

എട്ടാമത് ഇൻ്റർ കേളി ഫുട്ബോൾ ; ഫാൽക്കൺ അൽഖർജ് ജേഴ്സി പ്രകാശനം ചെയ്തു.

റിയാദ് : എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ് 2025 മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി 'വസന്തം 2025' ൻ്റെ ഭാഗമായി ന്യൂ സനയ്യയിലെ അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് ആരംഭിക്കും. കേളിയുടെ 8 ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലർച്ചവരെ നീണ്ടു നിൽക്കും. ബത്ത ബ്ലാസ്റ്റേഴ്‌സ്, റെഡ് സ്റ്റാർ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്സ് റൗദ, ഫാൽക്കൻ അൽ ഖർജ്, റെഡ് വാരിയേഴ്‌സ് മലാസ്, ഡീസെർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് ബോയ്സ് സുലൈ എന്നീ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും. കളിയുടെ ഫിക്ചർ 29ന് പ്രകാശനം ചെയ്തു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മസരങ്ങൾ നടക്കുക. കളിയുടെ വിജയത്തിനായി കേളി വോളണ്ടിയർ ക്യാംപ്റ്റൻ ഗഫൂർ ആനമങ്ങാടിൻ്റെ നേതൃത്വത്തിൽ 101 അംഗ വോളണ്ടിയർ ടീമിന് രൂപം നൽകിയതായും കേളി സ്പോർട്സ് കമ്മറ്റി കൺവീനർ ഹസ്സൻ പുന്നയൂരും ചെയർമാൻ ജവാദ് പരിയാട്ടും അറിയിച്ചു.
മത്സരത്തിൻ്റെ ഭാഗമായി ഫാൽക്കൺ അൽഖർജ് ജേഴ്സി പ്രകാശനം ചെയ്തു. അൽഖർജിലെ അലിയാ ഗ്രൗണ്ടിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ്‌ കൊട്ടാരത്തിൽ
ടീം ക്യാപ്റ്റൻ ശറഫുദ്ധീൻ, വൈസ് ക്യാപ്റ്റൻ ലുക്മാൻ എന്നിവർക്ക് കൈമാറികൊണ്ട് നിർവഹിച്ചു.
കേന്ദ്ര സ്പോർസ് കമ്മിറ്റി അംഗം ഗോപാലൻ, ടീം അംഗങ്ങളായ നൗഷാദ്, അജേഷ്, സമദ്, ഷിഹാബ് മമ്പാട്, അബ്ദുൾകലാം എന്നിവരും ഏരിയ രക്ഷധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു

മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികമാഘോഷിച്ചുറിയാദ് : റിയാദിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ മാസ്റ്റേഴ്സ് റിയാദ് പതിമൂന്ന...
30/04/2025

മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികമാഘോഷിച്ചു

റിയാദ് : റിയാദിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികം ആഘോഷിച്ചു.
ശനിയാഴ്ച ഹാരയിലെ ചാറ്റ്ഖർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് ക്ലബ്‌ ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ്‌ ഖാൻ പരിപാടിയിലെ മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ കെ.സി.എ ട്രഷറർ സീ.ആർ. കുമാർ, സാനു മാവേലിക്കാരെ, പ്രിൻസ് തോമസ്, സലാം ഇടുക്കി, ഖലീൽ, റിയാസ് വണ്ടൂർ, റിയാദിലെ വിവിധ ക്ലബ് പ്രതിനിധികളായ രാജേഷ് (റെഡ് വാരിയർസ്), ബിനീഷ് (റോക്‌സ്റ്റർസ്), ഷഫീക് (യൂത്ത് ഇന്ത്യ) എന്നിവർ ആശംസളർപ്പിച്ച് സംസാരിച്ചു.

ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹിക ജീവ കാരുണ്യ രംഗത്തും സജീവമായി ഇടപെടുന്ന റിയാദ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ആശംസകളർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കാശ്മീരിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തിയാരംഭിച്ച പരിപാടി ലഹരിക്കെതിരിൽ കളിയിടങ്ങൾ സജീവമാക്കണമെന്ന സന്ദേശം ഉയർത്തിപിടിച്ചു.

മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്‌ മാനേജർ അമീർ മധൂർ അവതരിപ്പിച്ചു. കൂടാതെ ടീമിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും നടത്തി.
അർബുദ രോഗം ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മാസ്റ്റേഴ്സ് ടീമംഗം സതീഷ് വയനാടിനെ പരിപാടിയിൽ അനുസ്മരിക്കുകയും അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.
മാസ്റ്റേഴ്സ് ടീമിന് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ അംഗങ്ങളെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. പുതിയ സീസണിലേക്കുള്ള കമ്മിറ്റിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
പരിപാടിയിൽ അമീർ മധുർ സ്വാഗതവും അബ്ദുൽകരീം നന്ദിയും പറഞ്ഞു.
Masters CC Riyadh

കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്റര്‍ നടത്തിയ ഖുര്‍ആന്‍ മുസാബഖ വിജയികളെ പ്രഖ്യാപിച്ചുറിയാദ്: ഇക്കഴിഞ്ഞ റമദാന്‍ മാസത്തി...
28/04/2025

കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്റര്‍ നടത്തിയ ഖുര്‍ആന്‍ മുസാബഖ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഇക്കഴിഞ്ഞ റമദാന്‍ മാസത്തില്‍ കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്ററും ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ മുസാബഖ റമദാന്‍ മെഗാ ഓൺലൈൻ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ഖുര്‍ആനിലെ 19-മത് അധ്യായമായ സുറത്തു മര്‍യമായിരുന്നു മുസാബഖയുടെ സിലബസ്. അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യാവലി.

ഇന്ത്യൻ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ ആമുഖ പ്രഭാക്ഷണം നടത്തി, നാട്ടിൽ നിന്നും മക്കയിൽ എത്തിയ അതിഥി ബാബു സേഠ് (വൈ. പ്രസിഡണ്ട്, കെ.എന്‍.എം. കേരള) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടർന്ന് മത്സരത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം മത്സരാര്‍ത്ഥികളില്‍ നുറു ശതമാനം മാര്‍ക്ക് നേടിയ 62 പേരില്‍ നിന്ന് ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു. നാഷണൽ കമ്മിറ്റി യുടെ ജന.സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി വിജയികളുടെ പ്രഖ്യാപനം നടത്തി. മുസാബഖ കോർഡിനേറ്റർ മുജീബ് അലി തൊടികപുലം, മൊയ്‌ദീൻ കീഴിശ്ശേരി, ലബീബ് ആലപ്പുഴ, അബ്ദുള്ള തൊടിക എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

റുഖിയ ഷംല, റിയാദ്, മുഹമ്മദ്‌ ഹാഫിദ്. എം. എം, റിയാദ് (ഒന്നാം സമ്മാനം) ജസീന സുൽഫിക്കർ റിയാദ് (രണ്ടാം സമ്മാനം) ഷാഹിന കെ. ജിദ്ദ (മൂന്നാം സമ്മാനം) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍. റാഷിദ്‌ റിയാദ്, സറീന പുതിയഗം ഖോബാർ, ബഷീർ നൂറുകണ്ടന്‍ റിയാദ് എന്നിവര്‍ പ്രോത്സാഹന സമ്മാന വിജയികളായി.

റിയാദ് അല്‍ദുറ ഇസ്തിറാഹയില്‍ വെച്ച്, കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഒരുക്കിയ പ്രത്യേക ഈദ് മീറ്റ് പ്രോഗ്രാമില്‍ വെച്ച് ഫൗണ്ടേഷന്‍ ഒഫീഷ്യലുകളായ ശൈഖ് ഇബ്രാഹീം നാസര്‍ അല്‍ സര്‍ഹാന്‍ (ഡയറക്ടര്‍, കിംഗ് ഖാലിദ് ഇസ്ലാമിക് സെന്റര്‍ ദഅ്‌വ വിഭാഗം), ശൈഖ് ഫാരിസ് അല്‍ഹര്‍ബി എന്നിവര്‍ മുസാബഖയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മുജീബ് അലി (മുസാബഖ കണ്‍ട്രോളര്‍), മുഹമ്മദ് സുല്‍ഫിക്കര്‍ (നാഷണല്‍ കമ്മിറ്റി ട്രഷറര്‍), അഡ്വ. അബ്ദുല്‍ ജലീല്‍, നൗഷാദ് കോഴിക്കോട് എന്നിവര്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി. Riyadh Indian Islahi Center

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപ്പതാം വാർഷിക സമാപന സമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം റിയാദ്: നാല് പതിറ്റാണ്ടായി റിയാദ...
16/04/2025

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപ്പതാം വാർഷിക സമാപന സമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം

റിയാദ്: നാല് പതിറ്റാണ്ടായി റിയാദിൽ സൗദി മതകാര്യ വകുപ്പിന്റെയും, ദഅ്‌വ & അവയർനസ് സൊസൈറ്റുകളുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കഴിഞ്ഞ ഒരു വർഷമായി തുടർന്ന് വന്നിരുന്ന നാല്പതാം വാർഷിക പ്രോഗ്രാമുകളുടെ സമാപന സമ്മേളനത്തിന് റിയാദിൽ പ്രൗഢോജ്വല സമാപനം

നാൽപ്പതിന്റെ നിറവിൽ നവോത്ഥാനത്തിന്റെ പുതിയ കാലത്തേക്ക് എന്ന ശീർഷകത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

വൈകിട്ട് 7:00 മണിക്ക് നടന്ന സമാപന സമ്മേളന ഉദ്ഘാടനം ദഅ്‌വ&അവൈർനസ് സൊസൈറ്റി ഡയറക്ടർ ശൈഖ് ഡോ. അബ്ദുല്ല ബിൻ ഉമർ അൽമർശദ് നിർവഹിച്ചു.

വിശുദ്ധ ഖുർആനും, പ്രവാചകചര്യയും ജീവിതത്തിലുടനീളം പുലർത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും, സാമൂഹികമായ പരിവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുവാൻ ഇസ്ലാഹി സെന്ററുകൾക്ക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി

നാൽപതാം വാർഷിക സംഘാടകസമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതം പറഞ്ഞു. ഇസ്ലാഹി സെൻറർ പ്രസിഡണ്ട് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ അൻസാർ നന്മണ്ട, ഐ.എസ്.എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നിർവഹിച്ചു. ദഅ്‌വ & അവൈർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി ശൈഖ് മാഹിർ ബിൻഅബ്ദുല്ല അൽഹമാമി മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു. ഹാഫിള് ഫർഹാൻ ഇസ്ലാഹി ഖിറാഅത്ത് നിർവഹിച്ചു.

ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ വിജയികൾക്കുള്ള രണ്ടര ലക്ഷം രൂപയുടെ സമ്മാന വിതരണവും,
KNM വിദ്യാഭ്യാസ ബോർഡ് സൗദിഅറേബ്യയിൽ നടത്തിയ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷയിൽ റിയാദ് സലഫി മദ്റസ - ബത്ഹയിൽ നിന്നും പരീക്ഷ എഴുതിയ കുട്ടികളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ആദരവും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമാപന സമ്മേളനത്തിൽ നൽകി.

കെ.എൻ.എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയിൽ ആയിരങ്ങൾ സമാപന സമ്മേളനത്തിൽ പങ്കാളികളായി

രാവിലെ 8:00 മണിക്ക് ആരംഭിച്ച പ്രോഗ്രാം രാത്രി 10:30 വരെ നീണ്ടുനിന്നു. രാവിലെ നടന്ന വളണ്ടിയർ മീറ്റിൽ വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര സ്വാഗതവും, സംഘാടകസമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ പ്രവർത്തനങ്ങളും വിശദീകരിച്ചു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ നന്ദി പറഞ്ഞു.

ഉച്ചക്ക് 2:00 മുതൽ നാലു വേദികളിലായി ശ്രദ്ധേയമായ വ്യത്യസ്തമായ പ്രോഗ്രാമുകൾ അരങ്ങേറി.

വേദി 1ൽ റിയാദ് സലഫി മദ്റസ ഒരുക്കിയ "മുക്തി- ലഹരി മരണത്തിൻറെ വ്യാപാരി" ലഹരി വിരുദ്ധ എക്സിബിഷൻ കുട്ടികളുടെ അവതരണ മികവിനാലും, സംഘാടന മികവു കൊണ്ടും, പ്രവാസികൾക്ക് പുതിയകാലത്തെ സാഹചര്യങ്ങളെ പരിചയപ്പെടുത്തുന്നതിലും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രവാസി രക്ഷിതാക്കളുടെ ഇടപെടലുകളുടെ അനിവാര്യതയെ അടയാളപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. റിയാദ് സലഫി മദ്റസ മാനേജ്മെൻറ് കമ്മിറ്റിയും പതിനേഴ് അധ്യാപകരും മുപ്പത്തിയഞ്ചു കുട്ടികളും എക്സിബിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശാരീരിക-മാനസിക ആരോഗ്യത്തിലും, ആത്മീയതയിലും, ലഹരി വരുത്തുന്ന അപകടങ്ങളെ തിരിച്ചറിയുവാനും പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും എക്സിബിഷൻ പ്രമേയത്തിനും അതോടൊപ്പം സംഘടിപ്പിച്ച ലഹരി വിരുദ്ധ പാനൽ ഡിസ്കഷനും കഴിഞ്ഞു.

വൈകിട്ട് അഞ്ചുമണിക്ക് വേദി നാലിൽ നടന്ന പാനൽ ഡിസ്കഷനിൽ ഡോക്ടർ അബ്ദുൽ അസീസ്, ഖുദ്റത്തുള്ള നദവി, ഉസാമ മുഹമ്മദ്, നസറുദ്ദീൻ വി.ജെ, അഡ്വക്കറ്റ് അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം ബുസ്താനി, സാജിദ് കൊച്ചി എന്നിവർ പാനൽ ഡിസ്കഷൻ നിയന്ത്രിച്ചു.

ഐ.എസ്.എം നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സൗദിതല ഉദ്ഘാടനം സമാപന സമ്മേളനത്തിൽ ഡോ. അബ്ദുൽ അസീസ്, നൗഷാദ് അലി പി. എന്നിവർ നിർവഹിച്ചു

ഉച്ചക്ക് രണ്ടു മുതൽ വേദി രണ്ടിൽ നടന്ന "പ്രപഞ്ചം - വിവരണാതീതമായ അത്ഭുതം" DOME ലൈവ് ഷോ പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നവ്യാനുഭവമായി. പ്രപഞ്ച ഉല്പത്തിയും, പ്രപഞ്ചത്തിന്റെ സഞ്ചാരവും, വിവരണാതീതമായ പ്രപഞ്ചത്തിന്റെ സൗന്ദര്യവും കാഴ്ചനുഭവമായി.

വേദി മൂന്നിൽ ഉച്ചക്ക് രണ്ടു മുതൽ കുട്ടികൾക്കായി വിങ്സ് എന്ന പേരിൽ പ്രത്യേക പ്രോഗ്രാം നടന്നു. വ്യത്യസ്ത ഗെയിമുകളും, "കുട്ടിവര" എന്ന പേരിൽ പ്രത്യേക മത്സരവും നടന്നു.

റിയാദിലെ ഹൈക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹയിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അംഗങ്ങളായ നൂറോളം പ്രവർത്തകർ നേതൃത്വം നൽകി. Riyadh Indian Islahi Center

സൗദിയുടെ ചരിത്രത്തിലെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാ സാംസ്കാരിക വേദിറിയാദ് : സൗദിയിലെ ഏറ്റവും വലിയ രക്തദാന...
16/04/2025

സൗദിയുടെ ചരിത്രത്തിലെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാ സാംസ്കാരിക വേദി

റിയാദ് : സൗദിയിലെ ഏറ്റവും വലിയ രക്തദാനം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ചരിത്രം കുറിച്ചു.കേളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാനത്തിൽ 1428 പേർ പങ്കാളികളായി. കേളി സിൽവർ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി അഞ്ച് കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദൂര പ്രദേശങ്ങളിൽ ഉള്ളവരെകൂടി ക്യാമ്പിന്റെ ഭാഗമാക്കുക, കൂടുതൽ രക്തം ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് ഹജ്ജിന് എത്തുന്നവരെ അടിയന്തിര ഘട്ടത്തിൽ സഹായിക്കുന്നതിനുള്ള മുൻകരുതലായാണ് സംഘടിപ്പിച്ചു വരുന്നത്, കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്.

മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, പലസ്തീൻ, സുഡാൻ, ജോർദ്ദാൻ എന്നീ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തിൽ പങ്കാളികളായി.
രാവിലെ 9 മണിക്ക് ആരംഭിച്ച റിയാദിലെ ക്യാമ്പ് വൈകിട്ട് ഏഴുമണിക്കാണ് അവസാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള 56 സ്റ്റാഫുകൾക്ക് പുറമെ രജിസ്ട്രേഷൻ വിഭാഗത്തിൽ കേളിയിയുടെ 22 മെമ്പർമാരും വളണ്ടിയർമാരായി 90 പേരും പ്രവർത്തിച്ചു. റിയാദിലെ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. 1700 ന് പുറത്ത് ആളുകൾ എത്തിച്ചേർന്ന ക്യാമ്പിൽ 1456 പേർ രജിസ്റ്റർ ചെയ്തു. മുന്നൂറോളം പേരുടെ രക്തം വിവിധ കാരണങ്ങളാൽ ശേഖരിക്കാൻ കഴിഞ്ഞില്ല. 1139 പേരുടെ രക്തം ശേഖരിച്ചു.

അൽഖർജ് എരിയയിൽ നടത്തിയ ക്യാമ്പിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ പ്രസിഡണ്ട് ഷബി അബ്ദുൾ സലാം, ആക്ടിംഗ് സെക്രട്ടറി റാഷിദ് അലി എന്നിവർ നേതൃത്വം നൽകി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ചുമണി വരെ നീണ്ടു നിന്നു. ഒരേസമയം ആറുപേരുടെ രക്തം ശേഖരിക്കാവുന്ന മൊബൈൽ യൂണിറ്റായിരുന്നു അൽഖർജിൽ എത്തിയിരുന്നത്. 146 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ നിന്നും 103 പേരുടെ രക്തം സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ 9 അംഗങ്ങളും കേളിയുടെ 22 പേർ വോളണ്ടിയർമാരായും പ്രവർത്തിച്ചു. അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോഡിനേറ്റർ അബ്ദുള്ള മെഡിക്കൽ ടീമിനെ നയിച്ചു.
ദവാത്മിയിൽ സമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് യൂണിറ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, രാജേഷ്, മുജീബ്, ബിനു ജീവകാരുണ്യ കമ്മറ്റി ചെയർമാൻ റാഫി എന്നിവർ നേതൃത്വം നൽകി. രാവിലെ 9 മണിമുതൽ മൂന്നുമണിവരെ നീണ്ട് നിന്ന ക്യാമ്പിൽ 100ൽ പരം രക്തദാതാക്കളെത്തി. 70 പേരുടെ രക്തം സ്വീകരിച്ചു. ദവാത്മി ജനറൽ ആശുപത്രിയിലെ 9 അംഗ ടീമിനെ പിആർഓ മലാഹി നയിച്ചു.

അൽക്കുവയ്യ യൂണിറ്റിൽ നടന്ന ക്യാമ്പിന് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി അനീഷ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി. അൽഖുവയ്യ ജനറൽ ആശുപത്രിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു ക്യാമ്പ് എന്നതരത്തിൽ ആദ്യമായി സംഘടിപ്പിക്കുന്നത് കൊണ്ടുതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ആശുപത്രി അധികൃതർക്ക് സാധിച്ചില്ല. ഉച്ചക്ക് മൂന്ന് മണിയോടെ ആരംഭിച്ച ക്യാമ്പ് രാത്രി പത്തു മണി വരെ നീണ്ടു നിന്നെങ്കിലും 32 യൂണിറ്റ് രക്തം മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്. ആവശ്യത്തിനുള്ള ബ്ലഡ് ബാഗ് കരുതാതിരിുന്നതിനാൽ 100കണക്കിന് രക്തദാതാക്കൾക്ക് തിരിച്ചു പോകേണ്ടി വന്നു,
മജ്‌മയിൽ സംഘടിപ്പിച്ച ക്യാമ്പ് കിങ് ഖാലിദ് ആശുപത്രിയുടെയും നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൻ്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. കേളി മജ്മ യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ, സെക്രട്ടറി പ്രതീഷ് ട്രഷറർ രാധാകൃഷ്ണൻ കുടുംബ വേദി അംഗം ശരണ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 12 അംഗ മെഡിക്കൽ ടീമിനെ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ്, സാല റഷീദി എന്നിവർ നയിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് 2.30 ന് അവസാനിപ്പിച്ചു. 119 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 70 പേരുടെ രക്തം സ്വീകരിച്ചു.
റിയാദിൽ നടന്ന സമാപന ചടങ്ങിന് കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. റിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയരക്ടർ ഖാലിദ് സൗബി, സെൻട്രൽ ഡയർക്ടർ അബ്ദുൾ ലത്തീഫ് അൽ ഹാരിസി, സൂപ്പർ വൈസർ മുഹമ്മദ് ബത്ത അൽ അനസ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ലുലു മലാസ് മാർക്കറ്റിംഗ് മാനേജർ ഖാലിദ് ഹംദാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും റീജണൽ ഡയറക്ടറിൽ നിന്നും കേളി സെക്രട്ടറിയും പ്രസിഡണ്ടും ചേർന്ന് ഏറ്റു വാങ്ങി. ലുലുവിനും ബ്ലഡ് ബാങ്കിനും മികച്ച സേവനം കാഴ്ചവച്ച സ്റ്റാഫിനും, വിവിധ മേഖലകളിൽ ക്യാമ്പിന് നേതൃത്വം നൽകിയ ആശുപത്രികൾക്കും കേളിയുടെ മെമന്റോ വിതരണം ചെയ്തു. റിയാദ് സിറ്റിയിൽ നിന്നും മാറി വിദൂര ദേശങ്ങളിലും രക്തദാനം നടത്താൻ തുടക്കം കുറിച്ച കേളിക്ക് റീജനൽ ഡയറക്ടർ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ചടങ്ങിന് സംഘാടക സമിതി ആക്ടിംഗ് കൺവീനർ നാസർ പൊന്നാനി നന്ദി പറഞ്ഞു.

മാസ്റ്റേഴ്സ് കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് വെള്ളിയാഴ്ച ആരംഭിക്കും.റിയാദ് : മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌  എല്ലാ വർഷവ...
16/04/2025

മാസ്റ്റേഴ്സ് കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് വെള്ളിയാഴ്ച ആരംഭിക്കും.

റിയാദ് : മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ എല്ലാ വർഷവും നടത്തി വരുന്ന സതീഷ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ പത്താം എഡിഷൻ മത്സരങ്ങൾക്ക്‌ വെള്ളിയാഴ്ച തുടക്കമാകും. ടൂർണ്ണമെന്റിന്റെ പത്താം വാർഷികത്തിൽ 'കായിക മത്സരങ്ങൾ കൊണ്ട് ലഹരിയെ തടയുക' എന്ന പ്രമേയവുമായി ലഹരിക്കെതിരെയുള്ള ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

റിയാദിലെ പ്രഗത്ഭരായ 16 ടീമുകളാണ് മത്സര രംഗത്തുള്ളത്. ആദ്യ ദിവസം 4 ഗ്രൗണ്ടുകളിലായി 8 മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഹാട്രിക് ക്രിക്കറ്റ് ക്ലബ് റോക്ക്സ്റ്റാർസിനെ നേരിടും.
ടൂർണമെന്റിന്റെ പൂർണ്ണമായ ഫിക്സ്ചർ കഴിഞ്ഞ ദിവസം അൽനൂർ ഓഡിറ്റോറിയത്തിൽ വെച്ച് റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് മാനേജരുമായ ഷാബിൻ ജോർജ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളും മാസ്റ്റേഴ്സ് ക്ലബ് ക്യാപ്റ്റൻ അബ്ദുൽ കരീം, ട്രഷറർ അമീർ മധൂർ, പി.ആർ.ഒ. ജോർജ് തൃശ്ശൂർ, ക്ലബ് അംഗങ്ങളായ സജാദ്, രാഹുൽ, സുൽത്താൻ, സജിത്, ഖൈസ്, സൈദ്, സുധീഷ്, ജിലിൻ മാത്യു, ആസിഫ്, അർഷാദ്, പ്രമോദ്, റഹ്മാൻ, ജാക്സൺ, അജാസ് എന്നിവരും പങ്കെടുത്തു.
മൂന്ന് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങൾ റിയാദ് എക്സിറ് 18ലെ കെ.സി.എ, എം.സി.എ ഗ്രൗണ്ടുകളിലാണ് നടക്കുക.

മെയ്‌ 9ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ ടൂർണമെന്റിനു സമാപ്തിയാകും. മുഴുവൻ മത്സരങ്ങളിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാർക്കും വിജയികൾക്കും നൽകുന്ന ട്രോഫികൾ നാട്ടിൽ നിന്നും എത്തിച്ചതാണെന്ന് സംഘാടകർ അറിയിച്ചു.
സുലൈമാൻ വിഴിഞ്ഞം Safeer Ali Riyas Wandoor Binyamin Bilru

Address

Riyadh
Riyadh

Website

Alerts

Be the first to know and let us send you an email when Media Be On - Beats Of News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share