02/08/2026
ഇത്തവണത്തെ ആദ്യ ഓണസദ്യ ലുലുവിന്റെ വക ആയിരുന്നു അതും സ്നേഹം വാരിവിതറി നമ്മുടെ സ്വന്തം ഷെഫ് പിള്ള തയ്യാറാക്കിയത്. ആരവത്തിന്റെ സംഘാടകരായ ഞങ്ങളേയും, ഇവന്റ് ടൈറ്റിൽ ലോഞ്ചിനെത്തിയ അൻസിബയേയും ലുലു ഒരുക്കിയ പ്രൈവറ്റ് ഓണസദ്യക്ക് ക്ഷണിച്ചിരുന്നു. റിയാദിലെ ബിസിനസ് മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ രുചികരമായ സദ്യ കഴിക്കാനും ഷെഫ് പിള്ളയെ പരിചയപ്പെടാനും സാധിച്ചത് വളരെയധികം സന്തോഷം നൽകി. സദ്യ സ്വാദിഷ്ടമായിരുന്നു.. ഇത്തവണ ഓണത്തിന് ലുലുവിന്റെ സദ്യ ഒരുക്കുന്നതും ഷെഫ് പിള്ളയും സൗദിയിലെ വിവിധ ലുലു ഔട്ട്ലറ്റുകളിൽ നിന്നുള്ള നാനൂറിൽ പരം ഷെഫുമാരും ചേർന്നാണ്. ആ സദ്യ കഴിച്ച് നമുക്കിത്തവണ ഓണം ആഘോഷിക്കാം.. ഞങ്ങളെ ഇതിലേക്ക് ക്ഷണിച്ചതിനും സദ്യ നൽകിയതിനും ലുലു സൗദി മാർക്കറ്റിംഗ് മാനേജർ sachin ന് സ്നേഹം❤️.
Chef Suresh Pillai