
01/07/2025
ഇന്ന് മൈക്ക് കൊണ്ട് മാധ്യമപ്രവർത്തകൻ മോഹൻലാലിന്റെ മുഖത്ത് കുത്തിയ പ്രവർത്തി അങ്ങേയറ്റം മോശമായ കാര്യമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..!!!
പക്ഷേ, ഈ ഒരു സംഭവത്തിൽ മോഹൻലാൽ പ്രതികരിച്ച രീതി കണ്ടപ്പോൾ അദ്ദേഹത്തോട് വളരെയധികം റെസ്‌പെക്ട് തോന്നി.“ എന്താണ് മോനെ ഇതൊക്കെ കണ്ണിലേക്ക്“ എന്നൊരു ചോദ്യം മാത്രം വളരെ കൂൾ ആയി ചോദിച്ചു മുഖവും തടവി അദ്ദേഹം കാറിൽ കയറി പോയി. തമാശ രൂപേണ ”അവനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്“ എന്നൊരു കമന്റും..!!
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ക്ഷമ കൈവിടാതെ നിൽക്കുന്ന പുള്ളിയുടെ സ്വഭാവവും, തന്നെ ഏറ്റവും വെറുപ്പിച്ചിട്ടും മാന്യത കൈവിടാതെ പെരുമാറുന്ന ശീലവും കണ്ടു പഠിക്കേണ്ടതാണ്.പഠിക്കാൻ എളുപ്പം കഴിയുന്ന സ്വഭാവമല്ല എന്നറിയാം...!
മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കിൽ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്....!!
Respect ലാലേട്ടാ...❤️