10/08/2026
കാരി ബാഗിന് 30 രൂപ അധികം ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം
ഗുരുഗ്രാമിലെ ഒരു പ്രമുഖ റീട്ടെയിൽ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങിയ ഉപഭോക്താവിൽ നിന്ന് മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ സംഭവത്തിൽ ഉപഭോക്തൃ കമ്മീഷന്റെ നടപടി. 30 രൂപ തിരികെ നൽകുന്നതിനൊപ്പം 15,000 രൂപ നഷ്ടപരിഹാരവും 11,000 രൂപ നിയമപോരാട്ട ചെലവും, ആകെ 26,000 രൂപ നൽകാൻ ഗുരുഗ്രാം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 2025 ഓഗസ്റ്റ് 11-ലെ Neelam Jindal v. More Retail Pvt. Ltd. കേസിലും സമാനമായ നിയമവ്യവസ്ഥകൾ കോടതി പരിഗണിച്ചിട്ടുണ്ട്.
Sale of Goods Act, 1930-ലെ Section 36(5) പ്രകാരം, സാധനങ്ങൾ വാങ്ങുന്നയാൾക്ക് കൈമാറാൻ അവയെ ആവശ്യമായ രീതിയിൽ പാക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നതിനുള്ള ചെലവ്, മറ്റൊരു ധാരണയില്ലെങ്കിൽ, വിൽപ്പനക്കാരനാണ് വഹിക്കേണ്ടതെന്ന് ഉപഭോക്തൃ കമ്മീഷനുകൾ വ്യക്തമാക്കിയിട്ടുണ്ട്. കാരി ബാഗ് സാധനങ്ങൾ കൈമാറുന്നതിനാവശ്യമായ പാക്കേജിങ്ങിന്റെ ഭാഗമാണെങ്കിൽ അതിന്റെ ചെലവ് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ആകാമെന്നും വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ചെറിയ തുകകളുടെ ഈടാക്കൽ വ്യാപകമാകുന്നത് കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ഗുരുഗ്രാം ജില്ലാ കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്.
A consumer commission in Gurugram has ordered a retailer to pay ₹26,000 to a customer after charging ₹30 for three carry bags. The amount includes a refund of ₹30, ₹15,000 compensation for mental harassment and ₹11,000 towards litigation expenses. Consumer commissions have relied on Section 36(5) of the Sale of Goods Act, 1930, regarding the seller’s responsibility for expenses needed to put goods into a deliverable state.