10/13/2025
കോട്ടയം ജില്ലയിലെ പുണ്യ പുരാതനമായ റിലീസിങ് സെന്റേഴ്സ് ആണ് കോട്ടയവും , ചങ്ങനാശ്ശേരിയും . ഇപ്പോൾ ഈരാറ്റുപേട്ട , പാലാ , പള്ളിക്കത്തോട് , കുമരകം , വൈക്കം , നീണ്ടുർ -കല്ലറ , ഏറ്റുമാനൂർ , മുണ്ടക്കയം തുടങ്ങി ഒടുവിൽ കറുകച്ചാൽ വരെ എത്തി നിൽക്കുന്നു .
ഇക്കൂട്ടത്തിൽ ഏറ്റവും മോശം റിലീസ് സെന്റര് ഏതാണ് എന്നുള്ള മത്സരം വെച്ചാൽ ഒന്നാം സ്ഥാനം ചങ്ങനാശ്ശേരിയും കോട്ടയവും തമ്മിലായിരിക്കും .
ചങ്ങനാശ്ശേരിയിൽ KGA മാൾ വരുമ്പോഴേക്കും കോട്ടയം മിക്കവാറും ഒറ്റയ്ക്ക് കപ്പ് അടിക്കും . കൂട്ടത്തിൽ ഏറ്റവും കൂറ റിലീസിംഗ് തിയേറ്റർ ഏതെന്നു ചോദിച്ചാൽ രണ്ടു സ്ഥലത്തെയും തീയേറ്ററുകൾ തമ്മിൽ മത്സരമായിരിക്കും . ഒരുപക്ഷെ കേരളത്തിലെ തന്നെ പ്രീമിയം റിലീസിംഗ് തീയേറ്ററുകളിൽ ഏറ്റവും OUTDATED സ്ക്രീൻസ് കോട്ടയത്ത് തന്നെ ആയിരിക്കും
അഭിലാഷ് :
കോട്ടയം കാരുടെ വികാരമായ തിയേറ്റർ എന്ന് വിളിപ്പേരുള്ള തിയേറ്റർ
പക്ഷെ വികാരം കിട്ടണം എങ്കിൽ ഏതെങ്കിലും FDFS നു HOUSEFULL ആയി ടിക്കറ്റ് എടുത്തു കയറിയവർ കാറി കൂവണം .......
അല്ലാതെ ഉള്ള തിയേറ്റർ എക്സ്പീരിയൻസ് മഹാ ശോകം .
OUTDATED ആയ SPECS ഉം മറ്റും ....( 4K ആണെന്നാണ് പറയുന്നത് ..കണ്ടിട്ട് തോന്നിയിട്ടില്ല..XENON അല്ലെ സ്വാഭാവികം )
എല്ലാവർഷവും പെയിന്റ് അടിച്ചു നാട്ടുകാരെ പറ്റിക്കുന്നത് മാത്രം കാണാം .
ആനന്ദ്
ആകെയുള്ള ആശ്വാസം 2K ലേസർ പ്രോജെക്ഷൻ ആണ് . സൗണ്ട് ആവട്ടെ ഇപ്പോഴും 5.1 ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ . കോട്ടയം ടൗണിലെ ഐകോണിക് തിയേറ്റർ ആണെന്ന് ഓർക്കണം .
ആശാ പണ്ടുമുതലേ ഒരു മിനി തിയേറ്റർ ആണ് . ഇക്കാലത്തു ചെറിയ സ്ക്രീൻ പോലും 2K XENON എങ്കിലും ആക്കുന്ന കാലഘട്ടത്തിൽ ഇന്നും വെറും HD കൊണ്ടാണ് അവിടെ പ്രവർത്തിക്കുന്നത് .
ധന്യ രമ്യ അനുപമ ...മൂന്ന് എണ്ണത്തെ പറ്റി സംസാരിക്കാൻ പോലും താല്പര്യം ഇല്ല . പണ്ടത്തെ ബി ക്ലാസ് , സി ക്ലാസ് തീയേറ്ററിനെ ഓർമ്മിപ്പിക്കും . വന്നിട്ട് 12 കൊല്ലം മാത്രമേ ആയിട്ടുള്ളു എങ്കിലും . കിടികം ആക്കാൻ സ്കോപ്പ് ഉണ്ടായിട്ടും ഇമ്മാതിരി കൂറ MAINTANANCE നു ധന്യ രമ്യ ക്കാരെ നമിക്കണം .
ഇതാണ് കോട്ടയം ടൗണിലെ അവസ്ഥ .
പണ്ടൊക്കെ പുതിയ സിനിമ വരുമ്പോൾ കോട്ടയം ജില്ലയുടെ പല ഭാഗങ്ങൾ ഉള്ളവർ കോട്ടയം ടൗണിലെ മേല്പറഞ്ഞ തീയേറ്ററുകളിലോട്ടു വന്നുകൊണ്ടിരുന്നവർ . എന്നാൽ ഇന്ന് വാല്യൂ ഫോർ മണി ആഗ്രഹിക്കുന്ന കോട്ടയം നിവാസികൾ നഗരം വിട്ടു ഏറ്റുമാനൂർ കല്ലറ പള്ളിക്കത്തോട് കുമരകം പോലുള്ള ഗ്രാമങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും എക്സ്ട്രാ ക്യാഷ് മുടക്കി പോകേണ്ട ഗതികേട് ആണ് .
ജോയ് മാളും ലുലു മാളും വന്നപ്പോഴെങ്ങിലും ശാപമോക്ഷം ലഭിക്കുമെന്നു കരുതി . നടന്നില്ല . കേരളത്തിൽ അങ്ങോളം ഇങ്ങോളം തീയേറ്ററുകൾ തുറക്കുന്ന കോട്ടയംകാരനായ ലിസ്റ്റിൻ സ്റ്റീഫൻ പോലും തിരിഞ്ഞു നോക്കുന്നില്ല .
4K ഡോൾബി അറ്റ്മോസ് ലേസർ പ്രോജെക്ഷൻ ഇല്ലാത്ത കേരളത്തിലെ ഏക പ്രധാന നഗരങ്ങളിൽ ഒന്നാണ് ഇന്ന് കോട്ടയം
ഇനി പറയാൻ ഉള്ളത് കോട്ടയം ചെങ്ങനാശ്ശേരി റിലീസിംഗ് സെന്റര് അടക്കി ഭരിക്കുന്ന സെൻട്രൽ ഗ്രൂപ്പിലെ ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അവരോടാണ് .
നിങ്ങൾ നിർമാതാക്കൾ , തിയേറ്റർ ഉടമകൾ , വിതരണക്കാർ എന്നി നിലകളിൽ കഴിഞ്ഞ 5 പതിറ്റാണ്ടോളം സജീവമായി നിൽക്കുന്ന ആൾക്കാരാണ് . അടുത്തെങ്ങും നല്ല റിലീസിംഗ് സെന്റര് ഇല്ലാത്തതു കൊണ്ട് മാത്രം പഴകിയ സെറ്റപ്പ് ഉപയോഗിച്ച് ഇന്നും നിങ്ങൾ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .
പാലായിലെ പുത്തേട്ട് പോലൊരു തിയേറ്റർ കോംപ്ലക്സ് വന്നാൽ മഹാറാണി -യുവറാണിയുടെ അവസ്ഥയാകും നിങ്ങൾക്കും . സൊ ,രണ്ടിടത്തുമായി നിങ്ങള്ക്ക് ആറോളം സ്ക്രീൻ ഉണ്ട് അതിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഓരോ സെന്ററിലും വെച്ച് 4K RGB ലേസർ പ്രൊജക്ഷനും മിൾട്ടി ചാനൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം വെച്ച് കഴിഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും . ലെഗസി യുടെ പേരിൽ മാത്രം നിങ്ങളെ കഷ്ടപ്പെട്ട് ഇഷ്ടപെട്ടുന്ന ധാരാളം പേര് ഇന്നും ഉള്ളതാണ് നിങ്ങളുടെ ഇപ്പോഴത്തെ ശക്തി . അവരുടെ വികാരങ്ങളെ ഒന്ന് ബഹുമാനിച്ചാൽ ഒന്നും വരാൻ പോകുന്നില്ല .
കറുകച്ചാലിൽ കോട്ടയത്തെ ഏറ്റവും വലിയ സ്ക്രീൻ അഞ്ചാനീ സിനിമാസിൽ തുറന്നു . അവിടുത്തെ രണ്ടാമത്തെ സ്ക്രീൻ പോലും ഏകദേശം അഭിലാഷിന്റെ സ്‌ക്രീനിന്റെ അടുത്ത് വലുപ്പമുണ്ട് .
പുറകെ കറുകച്ചാലിൽ തന്നെ മാജിക് ഫ്രെയിംസ് ന്റെ multiplex ഉം , അടുത്ത വര്ഷം ആദ്യത്തോടെ മല്ലപ്പള്ളിയിൽ അഞ്ചാനീ യുടെ മൂന്നാമത്തെ മൾട്ടി പ്ലെക്സും ഉം വരും .
എല്ലാ കാലവും വികാരം വെച്ച് ജീവിക്കാൻ പറ്റില്ല കേട്ടോ .
എന്ന് സിനിമ കാണാൻ കോട്ടയം അവഗണിച്ചു കുമാരകവും ഏറ്റുമാനൂരും കല്ലറയും ഒക്കെ പോകുന്ന ഒരു സിനിമാസ്നേഹി.
Credit : Nandagopan Sreenivasan