12/29/2025
സനിയ്ക്ക് പൊങ്കാല അമ്മയ്ക്കൊരു വീടും
വലത്ത് കാണുന്ന പോസ്റ്റർ ഗംഭീരവും😀
ഷെഡിൽ കുഞ്ഞ് മകളുമായി താമസിക്കുന്ന പ്രായമായ ഈ അമ്മയുടെ ദയനീയ കാഴ്ച്ച നിങ്ങളിലേക്കെത്തിച്ച ദിവസം
അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനമാണെന്ന് ഞാൻ ശ്രദ്ധിച്ചില്ല ആ ദിവസത്തെ വീഡിയോ രാഷ്ട്രീയപരമായി കണ്ട് പലരും വിളിച്ച് വീഡിയോ Delete ചെയ്യാൻ ആവിശ്യപെട്ടു ചീത്ത വരെ പറഞ്ഞ ചിലരുണ്ട് ( മുൻപും പലരുടേയും കണ്ണീർ കാഴ്ച്ചകൾ നിങ്ങളിലേക്കെത്തിച്ചിട്ടുണ്ട് ആ ദിവസം മാത്രം എന്തോ ചിലർക്ക് ഒരു പ്രത്യേകത )
കഴിഞ്ഞ ദിവസം ഒരാൾ വിളിച്ച് ഈ പോസ്റ്റർ അയക്കുമ്പോഴാണ് ഇങ്ങനൊരു പ്രോഗ്രാം നടക്കുന്ന കാര്യം പോലും ഞാനറിയുന്നത് എന്നോട് വീഡിയോ Delete ചെയ്യാൻ ആവിശ്യപ്പെട്ടവർ തന്നെ Poster Share ചെയ്യുന്നൂ 😄എന്തായാലും സനി കൊളുത്തിയ ചെറു വെളിച്ചം വലിയ പ്രകാശമാകട്ടെ
ആ വീഡിയോ ഇല്ലായിരുന്നെങ്കിൽ അമ്മയുടെ അവസ്ഥ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയേനേ😢
ഇന്നിതാ പാലക്കാടുള്ള ഒരു ട്രസ്റ്റ് അമ്മയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നതിൽ സന്തോഷം❤️ ഇനിയെങ്കിലും ജനപ്രതിനിഥികൾ നിങ്ങളുടെ വാർഡിലെ ബുദ്ധിമുട്ടുള്ള കുടുംബങ്ങളുടെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക 🙏