Myna TV

Myna TV Mynaa T.V is a General Entertainment Channel (GEC) situated at Thycaud, Trivandrum. Based in Trivandrum, Kerala.

MYNA T.V, the General Entertainment Channel in Malayalam is stepping foot in the media world with the mission of delivering vibrant, youthful, value - oriented television for the entire family, which is endearing, enriching and entertaining. Within a short span, MYNA T.V has proven it's record of viewership through innovative programmes with new concepts,vision and perspective. MYNA T.V is the subsidiary of ISHTI MEDIA (PVT) LTD.

വണ്ണം കുറക്കാൻ കഷ്ട്ടപെടുന്നവരുടെ പോലെ വണ്ണം വെക്കാനും കഷ്ട്ടപെടുന്നവർക്കായി കുറച്ചു അറിവുകൾഒരു പിടി കറുത്ത എള്ളും ഒരു പ...
18/08/2019

വണ്ണം കുറക്കാൻ കഷ്ട്ടപെടുന്നവരുടെ പോലെ വണ്ണം വെക്കാനും കഷ്ട്ടപെടുന്നവർക്കായി കുറച്ചു അറിവുകൾ
ഒരു പിടി കറുത്ത എള്ളും ഒരു പിടി ഈന്ത പഴവും കൂടി എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇതിനു പുറമെ നാഴി പശുവിൻ പാലും കാച്ചി കുടിക്കുക.

ഒരു സവാള ഉള്ളിയും അത്രയും തന്നെ ചക്കരയും ചേർത്ത് ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം കഴിക്കുക.41 ദിവസം ഇങ്ങനെ തുടർച്ചയായി കഴിക്കുക.

12 ഗ്രാം കറുത്ത എള്ള് എടുത്ത് വറുത്ത എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുക. പുറമെ ഒരു ഗ്ലാസ്‌ പശുവിൻ പാലും കുടിക്കുക. 41 ദിവസം ഇങ്ങനെ തുടർച്ചയായി ചെയ്യുക. ബാദം പരിപ്പ് ഏഴണം അരച്ച് പാലിൽ ചേർത്ത് തുടർച്ചയായി ദിവസവും കഴിക്കുക. കയ്പ്പക്ക ഇടിച്ചു പിഴിഞ്ഞ് നീര് 30 മില്ലി ദിവസവും രാവിലെ കഴിക്കുക

അര ലിറ്റർ തേനിൽ കാൽ കിലോ ഈന്തപ്പഴമിട്ടു വെയിലത്തു വെച്ച് വറ്റിക്കുക തേൻ മുഴുവൻ ഈന്തപ്പഴത്തിൽ പിടിച്ചതിനുശേഷം ഒരു ഭരണിയിൽ ആക്കി സൂക്ഷിക്കുക ദിവസം രാവിലെയും വൈകുന്നേരവും നാലു ഈന്തപ്പഴം വീതം കഴിച് ഒരു ഗ്ലാസ്‌ പാലും കുടിക്കുക

26/07/2019
മഹാരാഷ്ട്രയിലെ അഹ്മദനഗറിൽ ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ശനി ശിങ്ണാപുർ. വാതിൽ ഇല്ലാത്ത വീടുകൾ, കടകൾക്കുപോലും വാതിലോ പൂട്ടോ ഇല...
24/07/2019

മഹാരാഷ്ട്രയിലെ അഹ്മദനഗറിൽ ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ശനി ശിങ്ണാപുർ. വാതിൽ ഇല്ലാത്ത വീടുകൾ, കടകൾക്കുപോലും വാതിലോ പൂട്ടോ ഇല്ല. എന്നിട്ടും ഇവിടെയുള്ള ആളുകൾക്ക് ഒരു കുഴപ്പവും ഇല്ല. മാത്രമല്ല ഇന്നേവരെ ഒരു കുറ്റകൃത്യം പോലും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശനി ഭഗവാൻ തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെയെന്ന് ഇന്നാട്ടുകാർ വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ ദിവസവും നാല്പത്തിനായിരത്തോളം വിശ്വാസികളാണ് ഇവിടുത്തെ പ്രസിദ്ധമായ ശനി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്.

കഥയനുസരിച്ചു, ഏകദേശം300 വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു പ്രളയത്തിന്റെ അവസാനം അവിടുത്തെ നദിക്കരയിൽ ഒരു കല്ല് ഒഴുകിയെത്തി. ഒന്നര മീറ്റർ നീളമുള്ള ആ പരന്ന കല്ലിൽ ഗ്രാമവാസികൾ ഒരു കമ്പ് കൊണ്ട് സ്പർശിച്ചു, അതിൽ നിന്ന് രക്തം ഒഴുകി. അന്നേദിവസം രാത്രി ഗ്രാമ മുഖ്യന്റെ സ്വപ്നത്തിൽ ശനിദേവൻ പ്രത്യക്ഷപ്പെട്ടു. അത് തന്റെ ബിംബമാണെന്നും അത് മേൽക്കൂര ഇല്ലാത്ത തുറന്ന ഒരു സ്ഥലത്തു സ്ഥാപിക്കണമെന്നും പറഞ്ഞു, പകരമായി ഗ്രാമത്തെ മുഴുവൻ സംരക്ഷിച്ചുകൊള്ളാമെന്നും ശനിദേവൻ ഉറപ്പുനൽകി.

അവർ അത് അനുസരിച്ചു. ഗ്രാമത്തിലെ മുഴുവൻ വാതിലുകളും പൂട്ടുകളും ഗ്രാമവാസികൾ അഴിച്ചുമാറ്റി. അന്നുമുതൽ ഇന്നുവരെ അവിടെയുള്ള ഒരു വീട്ടിലും വാതിലും പൂട്ടും ഇല്ല.

2011ൽ രാജ്യത്തെ ആദ്യത്തെ"പൂട്ടില്ലാത്ത" ബാങ്ക് ശാഖ ആ ഗ്രാമത്തിൽ യൂക്കോ ബാങ്ക് തുറന്നു.

2015 ൽ ആണ് അവിടുത്തെ ആദ്യത്തെ പോലീസ് സ്റ്റേഷൻ തുറന്നത്. പക്ഷെ ഇന്നേവരെ ഒരു പരാതികളും ഇവിടെ ലഭിച്ചിട്ടില്ല.

ഒരിക്കൽ ഒരു ഗ്രാമവാസി തന്റെ വീടിനു വാതിൽ പാളി വെച്ചു പക്ഷെ അടുത്ത ദിവസം അദ്ദേഹത്തിന്റെ കാർ അപകടത്തിപ്പെട്ടു!

ഇതൊക്കെകൂടിയായപ്പോൾ നാട്ടുകാരുടെ വിശ്വാസം കൂടി!

എന്തൊക്കെയാണെങ്കിലും ഇന്നും അന്നാട്ടിലെ ഒരു വീടിനും കടയ്ക്കും സ്കൂളിനും എന്തിനേറെ ബാങ്കിന് പോലും പൂട്ട് ഇല്ല.

നവാബ് പൂജയോട് പറഞ്ഞത്നടി പൂജയും ബോളിവുഡ് താരം നവാബ് ഷായും വിവാഹിതരായതോടെ ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡയയില്‍ സജീവമാകുകയ...
21/07/2019

നവാബ് പൂജയോട് പറഞ്ഞത്

നടി പൂജയും ബോളിവുഡ് താരം നവാബ് ഷായും വിവാഹിതരായതോടെ ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡയയില്‍ സജീവമാകുകയാണ്.

നവാബ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ ' എനിയ്ക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ഏഞ്ചല്‍സിലെ വിമാനത്താവളത്തില്‍ വച്ച് ഞാന്‍ പൂജയെ കണ്ടു. പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിയ്ക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു. ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.

എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിയ്ക്ക് ചേരുന്ന പങ്കാളി എന്നു തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു. നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ചു സമയമേ ഉള്ളൂ, എന്നെ വിവാഹം കഴിക്കാമോ എന്ന്.

അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും നവാബ് പറയുന്നു.

അമിതമായി തലമുടി കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!അമിതമായ മുടി കൊഴിച്ചില്‍ നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിന്റെ ക...
19/07/2019

അമിതമായി തലമുടി കൊഴിയുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

അമിതമായ മുടി കൊഴിച്ചില്‍ നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ ഇതൊക്കെയാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്. ഹെയർ ഡ്രയർ അമിതമായി ഉപയോ​ഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്. മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം എന്നാം പറയപ്പെടുന്നു. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുടി കൊഴിച്ചിലുണ്ടാകാന്‍ കാരണമാകുന്നത്.

ഉറുമ്പിന്റെ കുറുമ്പുകൾ . ലോകത്ത് ഏതാണ്ട് 12000 ഉറുമ്പ് വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്...
18/07/2019

ഉറുമ്പിന്റെ കുറുമ്പുകൾ .

ലോകത്ത് ഏതാണ്ട് 12000 ഉറുമ്പ് വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ. കൂട്ടമായി താമസിക്കുന്ന ഉറുമ്പുകൾ സാമൂഹികജീവിതം നയിക്കുന്ന ഷട്പദങ്ങൾ ആണ്. ഒരു വൻകര ഒഴികെ ബാക്കി എല്ലാ വൻകരകളി ലും ഉറുമ്പുകൾ ഉണ്ട്. ഉറുമ്പുകൾ ഇല്ലാത്ത ഒരേയൊരു വൻകര അന്റാർട്ടിക്കയാണ്.

ഉറുമ്പുകളുടെ ജീവിതം വളരെ രസമാണ്. അവിടെ റാണിയും തൊഴിലാളികളും ശത്രുക്കളെ നേരിടാനായി പട്ടാളക്കാരും ഒക്കെയുണ്ട്. ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? ഉറുമ്പുകൾക്ക് അവരുടെ ശരീര ഭാരത്തിന്റെ 50 മടങ്ങ് വരെ ഭാരം ഉയർത്താൻ കഴിയും.

നമ്മളെപ്പോലെy ഉറുമ്പുകൾക്ക് ചെവികൾ ഒന്നുമില്ല. ഭൂമിയിൽ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ലൂടെയാണ് അവർ എല്ലാം മനസ്സിലാക്കുന്നത്. ഉറുമ്പ് കടിക്കുമ്പോൾ നമുക്കൊക്കെ ചെറുതായി ഒരു നീറ്റൽ ഉണ്ടാകാറില്ലേ. അതിനു കാരണം ഉറുമ്പ് നമ്മുടെ ശരീരത്തിലേക്കു കടത്തിവിടുന്ന ഫോർമിക് ആസിഡ് ആണ്.

ഉറുമ്പുകൾ ക്കിടയിലും കള്ളന്മാർ ഉണ്ട് ! ചില ഉറുമ്പുകൾ മറ്റ് വർഗ്ഗത്തിൽപെട്ട, ഉറുമ്പുകളുടെ മുട്ടകളും മറ്റും മോഷ്ടിക്കും. എന്തിനെന്നോ? മുട്ട വിരിഞ്ഞുവരുന്ന ഉറുമ്പുകളെ അടിമകൾ ആക്കാൻ.

അന്ന് ദിലീപിന് നൽകിയത് 1000 രൂപ, തുറന്നുപറഞ്ഞ് സുരേഷ് കുമാർ !സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി സഹ സംവിധായകനാവുകയും പിന്...
17/07/2019

അന്ന് ദിലീപിന് നൽകിയത് 1000 രൂപ, തുറന്നുപറഞ്ഞ് സുരേഷ് കുമാർ !

സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി സഹ സംവിധായകനാവുകയും പിന്നീട് ചെറിയ വേഷങ്ങളിൽ എത്തി മലയാളത്തിലെ സൂപ്പർ താര നിരയിലേക്ക് ഉയർന്ന നടനാണ് ദിലീപ്. ദിലീപുമൊത്തുള്ള സൗഹൃദം ആരംഭിച്ചതിന്റെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ നിർമ്മാതാവ് ജി സുരേഷ് കുമാർ

ദിലീപ് ആദ്യമായി കമലിന്റെ സഹ‌സംവിധായകാനാകുന്നത് ഞാൻ നിർമ്മിച്ച വിഷ്ണുലോകം എന്ന മോഹൻലാൽ സിനിമയിലാണ് സിനിമയിൽ അസിസ്റ്റന്റ്സ് കൂടുതലായതിനാൽ ആദ്യം കമൽ ദിലീപിനെ ഉൾക്കൊള്ളിച്ചിരുന്നില്ല. അങ്ങനെയാണ് ബന്ധുകൂടിയായ അനിക്കുട്ടൻ ദിലീപിനെയുംകൊണ്ട് എന്റെ അടുത്ത് എത്തുന്നത്.

ഞാൻ സമ്മതിച്ചാൽ നിർത്താം എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ആ പയ്യനിൽ എന്തോ തെളിച്ചം ഞാൻ കണ്ടു. നിന്നോട്ടെ എന്ന് ഞാൻ പറഞ്ഞു. സിനിമയിൽ ദിലീപിന് ആദ്യത്തെ ശമ്പളം നൽകുന്നതും ഞാനാണ് 1000 രൂപ. ദിലീപ് ഒരു പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ടപ്പോൾ സങ്കടം തോന്നി എന്നും അത്തരം ഒരു മണ്ടത്തരം ദിലീപ് കാട്ടില്ലെന്നാണ് തന്റെ പൂർണ വിശ്വാസം എന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ്‌കുമാർ പറഞ്ഞു.

കഴുത്തു വേദന കൈകാൽ തരിപ്പ് നടുവേദന തുടങ്ങിയവയോട്  ഇനി വിട പറയാംനമ്മളിൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൈകാൽ തര...
16/07/2019

കഴുത്തു വേദന കൈകാൽ തരിപ്പ് നടുവേദന തുടങ്ങിയവയോട് ഇനി വിട പറയാം

നമ്മളിൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൈകാൽ തരിപ്പ് കിതപ്പ് നടുവേദന കഴുത്ത് വേദന തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങൾ എങ്ങനെ ഇതിൽ നിന്നും ആരോഗ്യവാൻ ആകാം എന്നാണ് താഴെ പറയുന്നത്

ഇതിന് ആവശ്യമായ ചേരുവകൾ:

വെളുത്തുള്ളി 500 ഗ്രാം
കരിക്കിൻ വെള്ളം ആവശ്യത്തിന്
ശുദ്ധമായ തേൻ 200 ഗ്രാം

ഇത് എങ്ങനെ ഉപയോഗപ്രദമാക്കാം എന്നാണ് താഴെ പറയുന്നത് ഇതിനുവേണ്ടി ആദ്യം വെളുത്തുള്ളി 500 ഗ്രാം എടുത്ത് ഇത് ഒരു പാത്രത്തിൽ ഇട്ടശേഷം അതിലേക്ക് വെളുത്തുള്ളി മുങ്ങുന്നതുവരെ കരിക്കിൻവെള്ളം ഒഴിക്കുക. ശേഷം ആ വെള്ളം വറ്റുന്നതുവരെ വെളുത്തുള്ളി പുഴുങ്ങി എടുക്കുക. ശേഷം അത് ഒരു മിക്സിലേക്ക് മാറ്റി ഇതിലേക്ക് 200 ഗ്രാം തേൻ ഒഴിച്ച് നല്ല പോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

ഇങ്ങനെ അരച്ചെടുത്ത മിശ്രിതം ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് മുമ്പ് ഒരു ടീസ്പൂൺ വീതം കഴിക്കുക. ഈ വിധം തുടർച്ചയായി രണ്ടുതവണ ചെയ്ത് കഴിയുമ്പോഴേക്കും നമ്മുടെ എല്ലാവിധ ശരീര വേദനകൾക്കും ആശ്വാസം ഉണ്ടാകുന്നതാണ്.

ആ മലയാളം ഡയലോഗ് പറയാന്‍ ഞാന്‍ ബുദ്ധിമുട്ടി': വിജയ് സേതുപതിവിജയ് സേതുപതിക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് കേരളം. ഇപ്പോഴി...
15/07/2019

ആ മലയാളം ഡയലോഗ് പറയാന്‍ ഞാന്‍ ബുദ്ധിമുട്ടി': വിജയ് സേതുപതി

വിജയ് സേതുപതിക്ക് വലിയ ആരാധകവൃന്ദമുള്ള സ്ഥലമാണ് കേരളം. ഇപ്പോഴിതാ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പമെത്തിയ 'മാര്‍ക്കോണി മത്തായി'യാണ് ആ സിനിമ. മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി. 'മാര്‍ക്കോണി മത്തായി'യില്‍ പറയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ സംഭാഷണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം.. അങ്ങനെ നീളമുള്ള ഒരു ഡയലോഗ് ഉണ്ടായിരുന്നു. അത് അല്‍പം വിഷമിപ്പിച്ചു. മറ്റ് ഡയലോഗുകളെല്ലാം തമിഴില്‍ തന്നെയാണ്', വിജയ് സേതുപതി പറയുന്നു.

'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായി തന്നെയാണ് താരം എത്തുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹത്തിലാണ് താനെന്നും എന്നിട്ട് അഭിനയിക്കുന്ന ഒരു മലയാളചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 'ഒരിക്കല്‍ ഞാന്‍ നന്നായി മലയാളം പറഞ്ഞ് അഭിനയിക്കും' മലയാളികളുടെ പ്രിയ താരം പറഞ്ഞ് അവസാനിപ്പിക്കുന്നു.

താരനകറ്റാൻ പൊടിക്കൈകൾ. ഓറഞ്ച് തൊലി നാരങ്ങാനീരും ചേർത്ത് അരച്ചെടുക്കുക . മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അര മണിക...
14/07/2019

താരനകറ്റാൻ പൊടിക്കൈകൾ.

ഓറഞ്ച് തൊലി നാരങ്ങാനീരും ചേർത്ത് അരച്ചെടുക്കുക . മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനകം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകികളയുക . താരൻ ശല്യം കുറയും. ആര്യവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയുക താരൻ അകലും.

നല്ല പുളിയുള്ള തൈര് ഒരു പാത്രത്തിൽ എടുത്ത് ഒന്ന് രണ്ട് ദിവസം വയ്ക്കുക നല്ലരീതിയിൽ പുളിച്ചതിനു ശേഷം മുടിയിൽ മാസ്ക് പോലെ തേച്ചുപിടിപ്പിക്കുക . ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് താരൻ അകറ്റാൻ നല്ല മാർഗമാണ്. ആര്യവേപ്പിനെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് താരൻ അകറ്റാൻ നല്ലതാണ്.

സ്റ്റൈലൻ ലുക്കിൽ പുതിയ ജിക്സര്‍ 155 ഇന്ത്യൻ വിപണിയിൽസ്റ്റൈലൻ ലുക്കിൽ പുതിയ ജിക്സര്‍ 155യെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് സുസ...
14/07/2019

സ്റ്റൈലൻ ലുക്കിൽ പുതിയ ജിക്സര്‍ 155 ഇന്ത്യൻ വിപണിയിൽ

സ്റ്റൈലൻ ലുക്കിൽ പുതിയ ജിക്സര്‍ 155യെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് സുസുക്കി. മുന്‍മോഡലിനെ അപേക്ഷിച്ച് രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ പ്രകടമാണ്. ഒക്ടഗണല്‍ എല്‍ഇഡി ഹെഡ് ലാംപ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക് ലൈറ്റോടു കൂടിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന മാറ്റങ്ങൾ.

15 എംഎം വീതിയും 5 എംഎം ഉയരവും കൂടിയപ്പോൾ നീളം 30 എംഎം കുറയുകയും വീല്‍ബേസ് 5 എംഎം വർദ്ധിക്കുകയും ചെയ്തു. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് ബൈക്കിനു നിരത്തിൽ കരുത്തും, 5 സ്പീഡ് ഗിയര്‍ ബോക്സ കുതിപ്പും നൽകുന്നു.

1 ലക്ഷം രൂപയാണ് പുതിയ ജിക്സറിന് ഡൽഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാവും.

വെള്ളമില്ല, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കമ്പനി5000 ടെക്കികളും 12ഓളം കമ്പനികളടക്കം ഓള്‍ഡ് ...
12/07/2019

വെള്ളമില്ല, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കമ്പനി

5000 ടെക്കികളും 12ഓളം കമ്പനികളടക്കം ഓള്‍ഡ് മഹാബലിപുരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒ എം ആര്‍ എന്ന കമ്പനി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലിപ്പോള്‍ കടുത്ത വരക്ല്ച്ചയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അത്യാവശ്യ ഓഫീസ് ഉപയോഗങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം കമ്പനി ജീവനക്കാര്‍ക്ക് മുന്നില്‍ വെച്ചത്.

ഇതു പോലെ മറ്റ് കമ്പനികളും ഇത്പോലുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ട് വരുകയാണ്. ഭൂമിയിലെ ജലവിദാനം വളരെ താഴ്ന്ന നിലയിലാണിപ്പോള്‍ ചെന്നൈയിലെ അവസ്ഥ. കമ്പനികളിലൊക്കെ ജല സംരക്ഷണത്തെ പറ്റിയുള്ള ബോധവത്കരണ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വരള്‍ച്ച അതിരൂക്ഷമായ ചെന്നൈയില്‍ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളോളമായി.

മുമ്പുണ്ടായ വന്‍ പ്രളയത്തിന് ശേഷം ഉണ്ടായ ജല സംരക്ഷണത്തിലുണ്ടായ വീഴ്ച്ചയാണ് സ്ഥിതി ഇത്രക്ക് മോശമാക്കിയത്. ചില കമ്പനികള്‍ കുടിവെള്ളം വീടുകളില്‍ നിന്ന് തന്നെ കൊണ്ടു വരണമെന്ന നിയമങ്ങളൊക്കെ നിര്‍ദ്ദേശിച്ചിട്ടുണ്ടിപ്പോള്‍.

Address

MYNA T. V, ISHTI MEDIA (PVT) LTD. , TENRA17, P. T COLLAGE Road, THYCAUD. P. O, TRIVANDRUM

695014

Alerts

Be the first to know and let us send you an email when Myna TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Myna TV:

  • Want your business to be the top-listed Media Company?

Share