09/16/2017
ഒരു ദേശം, ഒരു താരം, ഒരേ ഒരു... സുവർണ്ണപുരുഷൻ.
പൂർണമായും ഇരിങ്ങാലക്കുടയിൽ ചിത്രീകരിച്ച്, മോഹൻലാൽ ഫാൻസിന്റെ കഥ പറയുന്ന സുവർണ്ണപുരുഷന്റെ (www.facebook.com/SuvarnaPurushan) ഷൂട്ടിംഗ് ആരംഭിച്ചു. പുതുമുഖ സംവിധായകൻ സുനിൽ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച്, JL ഫിലിംസിന്റെ (www.facebook.com/TheJLFilms) ബാനറിൽ, ലിറ്റി ജോർജ് & ജീസ് ലാസർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ലാലേട്ടൻ ഫാൻസ് ആയി വരുന്ന ഇതിവൃത്തത്തിൽ നിന്നുകൊണ്ട്, നർമത്തിലൂടെ, ചില സാമൂഹ്യവിഷയങ്ങളിൽ ഉള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പ് സിനിമ ചർച്ച ചെയ്യുന്നു.
ഇന്നസെന്റ്, ശ്രീജിത് രവി, സുനിൽ സുഗത, മനു, കലാഭവൻ ജോഷി, കലിംഗ ശശി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ,യഹിയ കാദർ, ബിജു കൊടുങ്ങല്ലൂർ, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, ലെന, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരെ കൂടാതെ 60 ളം പുതുമുഖങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ടാവും.
മലയാള സിനിമയുടെ മുൻ നിരയിലേക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടു നീതു എസ് കടന്നു വരുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. പ്രൊഡക്ഷൻ കോണ്ട്രോളർ ഷിന്റോ ഇരിങ്ങാലക്കുട, എഡിറ്റിംഗ് വിഷ്ണു വേണുഗോപാൽ, ഗാനരചന കലാഭവൻ മണികണ്ഠൻ, ആർട്ട് സുനിൽ ലാവണ്യ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്ഷൻ രതീഷ് ഷൊർണ്ണൂർ, അസ്സോസിയേറ്റ് ഡയറക്ടേർസ് ലിജീഷ് മുല്ലേഴത്ത്, കൃഷ്ണപ്രസാദ് ജയൻ, അസ്സോസിയേറ്റ് ക്യാമറ നിധിൻ രാധാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ഫിജോ ജോസഫ്, പി ർ ഒ ചെയ്യുന്നത് എ എസ് ദിനേശ്, സ്റ്റിൽസ് ഗിരിശങ്കർ, അസിസ്റ്റന്റ് സ്റ്റിൽസ് രോഹിത്ത് പ്രകാശ്, ക്രീയേറ്റീവ് ടീം അതുൽ ആർ, ശരത് പദ്മനാഭൻ, ഡാനിൽ ഡേവിസ്,സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മ്യൂസിക് ദേജാവു, പബ്ലിസിറ്റി കോർഡിനേറ്റർ മാഗസിൻ മീഡിയ, നമ്മുടെ ഇരിങ്ങാലക്കുട & ഇരിങ്ങാലക്കുട ഓൺലൈൻ.