08/16/2026
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ; പ്രയർലൈൻ 17 ന് തിങ്കളാഴ്ച ആരംഭിക്കും
ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 26 - മത് വാർഷിക കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു.
പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ആഗസ്റ്റ് 17 ന് തിങ്കളാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 8 മുതൽ 9 വരെ നടത്തപ്പെടും.
സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 617-829-6186 എന്ന നമ്പരിലൂടെ പ്രവേശിക്കാവുന്നതാണ്. റീജിയനിൽ ഉൾപ്പെട്ട സഭകളിൽ നിന്നുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും.
സൗത്ത് ഫ്ളോറിഡയിലുള്ള ഐ.പി സി സഭയിൽ വെച്ചാണ് സെപ്റ്റംബർ 4 മുതൽ 6 വരെ സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ നടത്തപ്പെടുന്നത്. അനുഗ്രഹീത പ്രാസംഗികരും ഉണർവ് പ്രഭാഷകരുമായ റവ. ഡോ. വിൽസൻ വർക്കി, റവ.ഡോ. തോംസൺ കെ.മാത്യൂ എന്നിവർ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും.
റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) പാസ്റ്റർ ജോയി ഏബ്രഹാം, ജിം ജോൺ ( ജനറൽ കൗൺസിൽ) എന്നിവർ പ്രവർത്തിക്കുന്നു.
വാർത്ത: രാജു പൊന്നോലിൽ (മീഡിയ കോർഡിനേറ്റർ)