Path finder

Path finder PATH FINDER

what's happening around? we will inform the right side of politics, truth, and justice

keep support

രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്....ശ൪മിളയുടെ ശബ്ദം വിറച്ചു..അപ്പുറത്ത് സംസാരമൊന്നുമില...
01/07/2025

രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്....

ശ൪മിളയുടെ ശബ്ദം വിറച്ചു..

അപ്പുറത്ത് സംസാരമൊന്നുമില്ല.

അവനെന്താ പറഞ്ഞത്...?

ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു.

നാളെ വരുന്നുണ്ടെന്ന്...

ഇതെന്താ ഇത്ര പെട്ടെന്ന്..?

അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ വിളിച്ചത്.. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലൈറ്റിൽ കയറും.

ഇനി ജോലി വിട്ടിട്ടാണോ വരുന്നത്..? ഇപ്പോഴേ വിട്ടാലെങ്ങനെയാ..
നിങ്ങൾക്കൊരു വീട് എടുക്കണ്ടേ..? കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും പറഞ്ഞതാ ഞാനവനോട്..

അമ്മ ഓരോന്ന് പതം പറയാനും പരിഭവിക്കാനും തുടങ്ങി. ശ൪മിളക്ക് അടുക്കളയിൽ നിൽപ്പുറക്കാതായി. പതിനാറ് വ൪ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇരുപത്തിരണ്ട് വർഷമായി രവിയേട്ടൻ റിയാദിലാണ്.. കടം കേറിക്കിടന്ന വീട് ഒരു കരക്കടുപ്പിച്ചു. അനിയനെ പഠിപ്പിച്ചു. പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു. അച്ഛന് സുഖമില്ലാതെ കിടപ്പിലായിട്ട് ഏഴെട്ട് വർഷത്തോളം ചികിത്സ നീണ്ടുപോയി. പിന്നീടാണ് മരണപ്പെട്ടത്. വിവാഹിതയായിപ്പോയ സഹോദരിക്കും സഹായങ്ങളൊരുപാട് ചെയ്തു. പക്ഷേ ആ൪ക്കും തൃപ്തിയില്ല. രവിയേട്ടന്റെ കൈയിലൊന്നും തന്നെ ബാക്കിയില്ല.

ഈ വീട് കുടുംബവീടായി കരുതി അനിയന് കൊടുക്കാനാണ് അമ്മയുടെ തീരുമാനം. വീണ്ടും വീട് വെക്കാനാണ് എല്ലാവരും ഉപദേശിച്ചത്. കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അതുകേട്ട് തള൪ന്നിരുന്ന രവിയേട്ടന്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായത തന്നെയും തള൪ത്തിക്കളഞ്ഞിരുന്നു.

പക്ഷേ അതിനേക്കാളേറെ ശ൪മിളയെ ആകുലപ്പെടുത്തിയത് ഫോൺ വിളിച്ചപ്പോഴുള്ള അയാളുടെ കനത്ത മൌനമാണ്. പലതിനും മുക്കിയും മൂളിയുമാണ് ഉത്തരം പറഞ്ഞത്.. വല്ല അസുഖവുമുണ്ടോ.. തന്നോട് പറയാഞ്ഞതാണോ...
ഇനി തന്നെക്കുറിച്ച് ആരെങ്കിലും വല്ല വേണ്ടാതീനവും പറഞ്ഞുകൊടുത്തോ ആവോ.. ശ൪മിളയുടെ ചിന്തകൾ ആവഴിക്കുപോയി. നാട്ടിൽത്തന്നെയുള്ള ഒരു പരിചയക്കാരൻ പപ്പേട്ടൻ കുറച്ചായി കാണുമ്പോൾ വഷളത്തരത്തോടെ ചിരിക്കുന്നു. മുമ്പ് വന്നപ്പോൾ രവിയേട്ടനോട് കുറച്ച് കാശ് ചോദിച്ചിരുന്നു. അമ്മയാണ് അത് മുടക്കിയത്.

അവനെന്തിനാ കാശ്.. അവന്റെ മകനുവരെ ഉദ്യോഗമായി..

അമ്മ തടസ്സം പറഞ്ഞു. അതിനുശേഷം തന്നെ കാണുമ്പോൾ ഒരു വല്ലാത്ത പെരുമാറ്റമാണ് അയാൾക്ക്.. ഈയിടെ ആരുമില്ലാത്തനേരം അയാൾ പെട്ടെന്ന് കയറിവന്നു. അമ്മ സഹോദരിയുടെ വീട്ടിൽ പോകുന്നത് കണ്ടിട്ടായിരിക്കണം അയാൾ കള്ളനെപ്പോലെ പതുങ്ങിവന്നത്. കുട്ടികൾ സ്കൂളിൽനിന്ന് വരുമ്പോഴേക്കും വല്ലതും കഴിക്കാൻ കൊടുക്കാനുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു താൻ.

ചിന്തകൾ അത്രത്തോളം എത്തിയപ്പോഴേക്കും ശർമിള ആകെ വെട്ടിവിയർത്തു.

കുട്ടികളുടെ ആഹാരം കഴിച്ച പ്ലേറ്റുകൾ അടുക്കിയെടുത്ത് വ൪ക്ക് ഏരിയയിലേക് നടക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി. സ്വന്തം വീട്ടിലും അങ്ങോട്ട് സഹായിക്കുക എന്നല്ലാതെ ഇങ്ങോട്ട് യാതൊന്നുംതന്നെ കിട്ടാനില്ല. ജോലി വിട്ടിട്ടാണ് രവിയേട്ടൻ വരുന്നതെങ്കിൽ അവരുടെ പ്രതികരണവും ദുസ്സഹമായിരിക്കും.

രാത്രി കിടന്നിട്ട് അവൾക്കുറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ എഴുന്നേറ്റ് ജനാല തുറന്നിട്ടു. ആകാശത്ത് ചന്ദ്രൻ ഉദിച്ചുനിൽക്കുന്നു. തണുത്ത കാറ്റ് വീശുന്നു. മാളു ഉറങ്ങുന്നതും നോക്കി ശ൪മിള അങ്ങനെ നിന്നു. പണ്ടൊക്കെ രവിയേട്ടൻ ലീവിന് വരുന്നു എന്ന് കേൾക്കുമ്പോൾ എന്തൊരു ആഹ്ലാദമായിരുന്നു. ആ ദിവസങ്ങളൊക്കെ ശർമിളയുടെ മനസ്സിലേക്ക് ഓടിയെത്തി. ആ കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിരുന്നാലും വേദനിപ്പിച്ചാലും അതൊക്കെ രവിയേട്ടന്റെ മുഖം കാണുമ്പോൾ മറന്നുപോകും. ഒന്നര വർഷമൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോയത് എന്ന് ചിന്തിക്കും. അച്ഛൻ വരുന്നു എന്ന് കേട്ടാൽ കുട്ടികളും വലിയ ആഹ്ലാദത്തിമ൪പ്പിൽ ആയിരിക്കും. ഇന്നെന്തോ അമ്മയുടെ മുഖം മ്ലാനമായത്
കണ്ടതുകൊണ്ടായിരിക്കണം അവരുടെ മുഖത്തും വലിയ തെളിച്ചം ഒന്നും കണ്ടില്ല. പോരാത്തതിന് അച്ഛമ്മയുടെ പരാതിയും പരിഭവവും ഒക്കെ അവർക്കും മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. മാളു പത്തിലും അക്കു എട്ടിലും എത്തിയല്ലോ.

രാവിലെ കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ വേണ്ടുന്നതൊക്കെ തയ്യാറാക്കുന്ന തിരക്കിലിടയ്ക്കാണ് സഹോദരിയും ഭർത്താവും മക്കളും കയറിവന്നത്.

ഇതെന്താ ഇവർക്ക് ഇന്ന് സ്കൂളില്ലേ..?

ശർമിള ചോദിച്ചു. അവരുടെ ആരുടെയും മുഖത്ത് വലിയ തെളിച്ചമൊന്നും കണ്ടില്ല.

ഇന്ന് ഇവിടെ എത്തിക്കോളണം എന്നല്ലേ ഓർഡർ..

ആരുടെ...?

ശർമിളക്ക് ഒന്നും മനസ്സിലായില്ല.

നിന്നെ രവി വിളിച്ചിരുന്നോ...?

അമ്മ ചോദിക്കുന്നത് കേട്ടു. അപ്പോഴാണ് അവൾക്ക് കാര്യങ്ങൾ മനസ്സിലായത്. രവിയേട്ടൻ എല്ലാവരെയും വിളിച്ചു പറഞ്ഞിരിക്കുന്നു ഇന്ന് വരുന്ന കാര്യം. സാധാരണ ഇങ്ങനെയൊന്നും പതിവില്ലാത്തത് ആണല്ലോ... എന്തുപറ്റി എന്ന ആകുലതയോടെ ശർമിള വീണ്ടും അടുക്കളയിൽ കയറി. കുട്ടികൾ കുളിക്കുകയും യൂണിഫോം ധരിക്കുകയും പോകാൻ ഒരുങ്ങുകയും ചെയ്യുകയാണ്. അപ്പോഴാണ് അമ്മാവനും അമ്മായിയും ഇളയമ്മയും ഒക്കെ കയറിവന്നത്.

ഇതെന്താ പതിവില്ലാതെ എല്ലാവരും കൂടി...?

വീണ്ടും ശർമ്മളക്ക് ആധിയായി.

രവി എത്ര മണിക്കാണ് എത്തുക എന്ന് ചോദിച്ചുകൊണ്ട് അയൽവക്കത്തുനിന്ന് ശ്രീധരേട്ടനും കൂടി കയറിവന്നതോടുകൂടി ശർമിളക്ക് ഒരു കാര്യം വ്യക്തമായി, ഇന്നിവിടെ എന്തോ നടക്കാൻ പോകുന്നുണ്ട്. അത് എന്താണെന്ന് അവൾക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അവളുടെ ഹൃദയം പെരുമ്പറ മുഴക്കി.

കുട്ടികളുടെ മുഖത്ത് ഇന്ന് ഞങ്ങൾ സ്കൂളിൽ പോകണോ എന്നൊരു ചോദ്യം അമ്മയുടെ നേർക്ക് ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവരുടെ മുഖത്ത് നോക്കാനാവാതെ അവൾ വേഗം കുട്ടികൾക്ക് ഉച്ചയ്ക്ക് കഴിക്കേണ്ട ആഹാരം ഒക്കെ പാത്രത്തിലാക്കി എടുത്ത് ബാഗിൽ വെച്ചു.

തന്നെ വിചാരണ ചെയ്യാനാണ് രവിയേട്ടൻ വരുന്നതെങ്കിൽ തന്റെ മക്കൾ അതൊന്നും അറിയാതിരിക്കുന്നതും കാണാതിരിക്കുന്നതുമാണ് നല്ലത്. ശർമിള അങ്ങനെ ചിന്തിച്ചു. ഇവരെല്ലാവരും തന്റെമേൽ ചാടിവീഴും. തന്റെ മക്കൾ അതൊക്കെ കണ്ട് വല്ലാതെ പൊട്ടിക്കരഞ്ഞു എന്ന് വരും. അത് വേണ്ട... അവർ സ്കൂളിൽ പോയിക്കോട്ടെ.. അവൾ തീരുമാനിച്ചു.

വന്നവർക്കൊക്കെ ചായ ഉണ്ടാക്കിക്കൊടുക്കാതെ നീ ഇത് എന്തോർത്തു നിൽക്കുകയാ...?

അമ്മയുടെ ശബ്ദമുയർന്നു.

താനൊന്ന് കുളിച്ചത് പോലുമില്ലല്ലോ... അവൾക്ക് ഇനിയൊന്നിനും സമയമില്ല എന്ന് അപ്പോഴാണ് ഓ൪മ്മവന്നത്.
ഒരു ഗ്ലാസ് തണുത്തവെള്ളം എടുത്തു കുടിച്ചുകൊണ്ട് ശർമിള വന്നവർക്കൊക്കെ പ്രാതൽ ഒരുക്കാൻ തുടങ്ങി. രവിയേട്ടൻ വന്നയുടനെ തന്നോട് ദേഷ്യപ്പെടും ഒരുങ്ങി നിൽക്കാത്തതുകൊണ്ട്.
ഇന്നിപ്പോൾ അങ്ങനെ ആയിരിക്കുമോ എന്ന് പറയാനും പറ്റില്ല.

അമ്മ വന്നവരോടൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് പപ്പേട്ടൻ കയറിവരുന്നത് കണ്ടത്. അതോടെ ശർമിളയുടെ കാലിന്നടിയിൽനിന്നും ഒരു പെരുപ്പ് ദേഹത്തിലേക്ക് കയറിവന്നു. താൻ തളർന്ന് നിലത്ത് വീണുപോകുമെന്ന് അവൾക്ക് തോന്നി. അയാൾക്ക് മുഖം കൊടുക്കാതിരിക്കാൻ ശർമിള ഇറയത്തേക്ക് പോകാതിരുന്നു. കുട്ടികളുടെ കൈയ്യിൽ ചായയും പലഹാരവുമൊക്കെ വന്നവർക്കൊക്കെ കൊടുത്തയച്ചു. കുറച്ചുപേ൪ ഡൈനിങ് ടേബിളിനുചുറ്റുമിരുന്നു. മറ്റുള്ളവ൪ ഇറയത്താണുള്ളത്. എല്ലാവരുടെ മുഖത്തും ഒരു നീരസം പടർന്നിരിക്കുന്നു. എല്ലാവരും എന്തൊക്കെയോ അടഞ്ഞ ശബ്ദത്തിൽ കുശുകുശുക്കുന്നുണ്ട്. സമയം നോക്കുമ്പോൾ ശർമ്മിളയ്ക്ക് പിന്നെയും വേവലാതിയായി. രവിയേട്ടൻ എത്താറായിരിക്കുന്നു.

പെട്ടെന്ന് ശർമിളക്ക് തോന്നി, ഒന്ന് കുളിച്ച് അമ്പലത്തിൽ പോയിവരാം. രവിയേട്ടൻ വരുന്ന ദിവസങ്ങളിലൊക്കെ തന്റെ ശീലം അതാണ്. ഇവിടെ ഇരിക്കുന്നവ൪ക്കൊക്കെ എന്താണ് തന്നെക്കൊണ്ട് പറയാനുള്ളത് എന്നുവെച്ചാൽ പറഞ്ഞുതീർക്കട്ടെ. ഇനിയഥവാ രവിയേട്ടൻ വരുമ്പോൾ തന്നെ കണ്ടില്ലെങ്കിലും എല്ലാവരും തമ്മിൽ എന്തൊക്കെയോ സംസാരിക്കാനുണ്ടാകുമല്ലോ. അവർ തമ്മിലൊക്കെ സംസാരിച്ചു കഴിയുമ്പോഴേക്കും തിരിച്ചെത്താം.

ശർമിള കുളിച്ചൊരുങ്ങി. കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ച് വേഗം അമ്പലത്തിലേക്ക് നടന്നു.

അവൻ വരാറാകുമ്പോൾ നീ ഇതെവിടെ പോവുകയാ...?

അമ്മയുടെ പിറുപിറുക്കൽ പിറകിൽനിന്നു കേട്ടിട്ടും ശർമിള തിരിഞ്ഞുനോക്കിയില്ല.

ക്ഷേത്രത്തിൽ പോയി നന്നായി ഒന്ന് പ്രാർത്ഥിച്ചു .മനമുരുകി കരഞ്ഞു. മനസ്സിലെ സങ്കടങ്ങളൊക്കെ തീർന്നപ്പോൾ അവൾ തിരിഞ്ഞുനടന്നു. കുളക്കരയിലൂടെ നടന്നപ്പോൾ അവൾ ഒരു നിമിഷം നിന്നു. ക്ഷേത്രത്തിലെ ഒരു കീഴ്ശാന്തിക്കാരൻ കയറിപ്പോകുന്നു. മറ്റാരും അടുത്തില്ല.. എടുത്തുചാടിയാലോ..ഒരു നിമിഷം അവൾ ചിന്തിച്ചു.. തന്റെ മക്കളുടെ മുഖം ഓർമ്മ വന്നപ്പോൾ അവളുടെ കാലുകൾ മുന്നോട്ടേക്കുതന്നെ നടന്നു. തന്റെ വീട്ടിലേക്ക് പോയാലോ... എങ്ങനെ ജീവിക്കും... അതിന് തനിക്കൊരു വീടുണ്ടോ... അവിടെയും താൻ അന്യയാണല്ലോ... രവിയേട്ടൻ തന്നെ ഇന്ന് അവിടെനിന്ന് ഇറക്കിവിടാൻ സാധ്യതയുണ്ടോ... ജീവിതം വഴിമുട്ടിയതുപോലെ ശർമിളക്ക് തോന്നി.

വീട്ടിലേക്ക് പോകുന്തോറും അവളുടെ കാലുകൾക്ക് സ്പീഡ് കുറഞ്ഞുവന്നു. മുറ്റത്തുതന്നെ പപ്പേട്ടൻ നിൽക്കുന്നുണ്ടാവും. അയാളുടെ വഷളത്തം നിറഞ്ഞ ചിരിയും നോട്ടവും കാണാൻ വയ്യ. പെട്ടെന്നാണ് രവിയേട്ടന്റെ കാർ വന്നുനിന്നത്.

ഗേറ്റിൽനിന്നുതന്നെ അവളെ അയാൾ കണ്ടു.
പാവം വാടിത്തളർന്നു നിൽക്കുകയാണ്.. മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാം അവൾ അത്രയേറെ ആകാംക്ഷയിലും പരിഭ്രമത്തിലുമാണ്. തന്റെ പെട്ടെന്നുള്ള വരവാണ് ആ വിഷമത്തിന് കാരണമെന്ന് അയാൾക്കറിയാം. പക്ഷേ അയാൾ തൽക്കാലത്തേക്ക് ഗൗരവം നടിച്ചു.

അകത്തേക്ക് കയറിക്കൊണ്ട് അയാൾ എല്ലാവരോടും കുശലാന്വേഷണം നടത്തി. രാവിലെ വന്നപ്പോൾ മുഖം കറുപ്പിച്ചുനിന്ന ബന്ധുക്കളൊക്കെ അയാളോട് വളരെ പ്രസാദാത്മകമായിത്തന്നെ പെരുമാറി.

എന്തിനാണ് എല്ലാവരോടും ഇത്ര അത്യാവശ്യമായി വരാൻ നീ പറഞ്ഞത്...?

അമ്മയാണ് തുടക്കമിട്ടത്.
പറയാം എന്ന് പറഞ്ഞ് രവി അകത്തേക്കുപോയി കുളിച്ചൊരുങ്ങി വന്നു. അപ്പോഴേക്കും ശർമിള ചായ ഉണ്ടാക്കിക്കൊണ്ടുവന്നു. ചായ ഒരുകവിൾ കുടിച്ച് കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് രവി സോഫയിലേക്ക് ഇരുന്നു. എന്നിട്ട് പറഞ്ഞു:

ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ രണ്ടുമൂന്ന് സിസിടിവി ക്യാമറ വാങ്ങി ഇവിടെയൊക്കെ ഫിറ്റ് ചെയ്തിട്ടാണ് പോയത്. എല്ലാ പ്രാവശ്യവും വന്നാൽ നിങ്ങൾക്ക് ശർമ്മിളയെക്കുറിച്ച് ഒരുപാട് ആവലാതിയും കുറ്റങ്ങളും പറയാൻകാണും. ഇതൊക്കെ സത്യമാണ് എന്നായിരുന്നു ഇതുവരെയും എന്റെ ധാരണ. എങ്കിലും ഇതിന്റെ നിജസ്ഥിതി അറിയണമെന്ന് എനിക്ക് തോന്നി. ആധുനിക കാലഘട്ടത്ത് എന്തൊക്കെയോ ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ ഞാനെന്തിനാണ് അവയൊക്കെ ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്ന് എനിക്കും തോന്നി. അവിടെയുള്ള കൂട്ടുകാരുടെ വീട്ടിലൊക്കെ ഇത്തരം സൗകര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. എനിക്ക് അവിടെനിന്ന് നോക്കിയാൽ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എന്റെ മൊബൈലിൽ കാണാൻ കഴിയും. അങ്ങനെ ആറുമാസമായി ഞാൻ എല്ലാം കാണുകയായിരുന്നു....

പെട്ടെന്നാണ് എല്ലാവരുടെയും മുഖം മ്ലാനമായത്. പപ്പേട്ടന്റെ മുഖം കുനിഞ്ഞു. അയാൾ പെട്ടെന്ന് പിറകിലേക്ക് മാറിനിന്നു.

പെട്ടെന്ന് ഒരു അടി നടക്കാനുള്ള സാധ്യതയുണ്ട് എന്ന് ശർമിളക്ക് തോന്നി. രവിയേട്ടൻ അങ്ങനെ ക്ഷോഭിച്ച് അധികം കണ്ടിട്ടില്ല. പക്ഷേ ഇന്ന് അതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ആറുമാസമായി ഇവിടെ പലതും നടന്നിട്ടുണ്ട്... എല്ലാം തനിക്കുനേരെ നടന്ന അതിക്രമങ്ങൾ ആയിരുന്നു... എല്ലാം രവിയേട്ടൻ കണ്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ശർമിളയുടെ നെഞ്ചിനകത്ത് ഒരു തണുപ്പ് വീണു. അവൾ ദീർഘശ്വാസം കഴിച്ചു. രവി എഴുന്നേറ്റ് അവളുടെ നേർക്ക് നടന്നുവന്നു. എല്ലാവരും നോക്കിനിൽക്കെ അവൾ അമ്പലത്തിൽനിന്നും കൊണ്ടുവെച്ച പ്രസാദം എടുത്ത് ആ ഹരിചന്ദനം അവളുടെ നെറ്റിയിൽ തൊട്ടു. അയാളും ഒപ്പം അത് നെറ്റിയിൽ ചാർത്തി. എന്നിട്ട് അവളെ ചേർത്തുപിടിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

ഇവളെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.. ഇവൾ എന്റെ ഭാഗ്യദേവതയാണ്...
ഇത്രയേറെ പ്രയാസങ്ങൾ ഇവിടെനിന്നും നേരിട്ടിട്ടും എനിക്കും എന്റെ മക്കൾക്കുംവേണ്ടി എല്ലാം സഹിച്ച് ജീവിച്ചുതീ൪ക്കുകയാണല്ലോ എന്നോർത്തപ്പോൾ എനിക്ക് ഒരു ആത്മനിന്ദ തോന്നി. അതുകൊണ്ടാണ് ഞാൻ മതിയാക്കിപ്പോന്നത്... ഇനി എല്ലാ കാര്യങ്ങളും ഞാൻ ഇവിടെ നിന്നുകൊണ്ട് ചെയ്യാം. നാട്ടിൽ ഞാനൊരു ജോലി ശരിയാക്കിയിട്ടുണ്ട്... ഞാൻ ഇനി മടങ്ങിപ്പോകുന്നില്ല.

കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് തനിക്കെതിരെ അണിനിരന്ന ഓരോ പ്രതികളും തലതാഴ്ത്തി പെട്ടെന്നുതന്നെ ഇറങ്ങിപ്പോകുന്നതുകണ്ട് ശ൪മിളക്ക് ഉള്ളിൽ ചിരിപൊട്ടി. ആദ്യം ധൃതിയിൽ ഗേറ്റ് കടന്നത് പപ്പേട്ടനായിരുന്നു. പക്ഷേ അയാളുടെ കവിളത്ത് ഒരു അടി പൊട്ടണമായിരുന്നു എന്നും അവൾക്ക് തോന്നി. രവി അവളുടെ ചെവിയിൽ പതിയെ പറഞ്ഞു:

അന്ന് അയാളുടെ കരണത്ത് താൻതന്നെ ഒന്ന് പൊട്ടിച്ചതാണല്ലോ... അതുമതി...

അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.

✍ ഭാഗ്യലക്ഷ്മി. കെ. സി.

കഥ ഇഷ്ടമായെങ്കിൽ ലൈക്ക്, കമന്റ് ചെയ്യണേ ❤️🙏

12/27/2024
ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്...
12/21/2024

ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു.....

ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.

സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം സ്നേഹം കൊണ്ട് വരുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് പുച്ഛമായിരുന്നു.....

സെക്സ് ചെയ്ത് കഴിയുമ്പോൾ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാത്തവനെ കുറിച്ച് പറയുമ്പോ ഒരുവൾക്ക് വെറുപ്പായിരുന്നു.

അവൾക്ക് വേണ്ടത് തുറന്നുപറഞ്ഞപ്പോൾ എവിടെനിന്നും കിട്ടി, വല്ലവന്റേം ഒപ്പം പോയോ എന്ന് ചോദിച്ച പാർട്ണറേ കുറിച്ച് പറഞ്ഞപ്പോൾ അവൾ അങ്ങേയറ്റം നിർവികാരയായി മാറിയിരുന്നു.

എന്ത് പറഞ്ഞാലും സ്നേഹിച്ചാലും എന്തൊക്കെ കൊടുത്താലും ഭർത്താവുമായി സഹകരിക്കാതെ നമസ്കാരം മാത്രമായി കഴിയുന്ന ഭാര്യയെ കുറിച്ച് പറയുമ്പോൾ ഒരുവന്റെ വേദനയും ഞങ്ങൾ കണ്ടു.

ഒരു ചെറിയ പെണ്ണ് പറഞ്ഞത്, ഭർത്താവ് പറഞ്ഞത്രേ അയാൾക്ക് എല്ലാം കഴിയുന്നതാണ് സെക്സ് എന്ന്.....!!

കിടക്കാൻ വരുമ്പോൾ മൊബൈൽ യൂസ് ചെയ്ത് ഒരുവനെ മൈൻഡ് ആക്കാത്ത ഭാര്യയെ കുറിച്ച് പറയുമ്പോൾ അയാൾക്ക് സങ്കടമായിരുന്നു.

മൊബൈലിനെ സ്നേഹിക്കുന്ന ഭർത്താവിനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് ദേഷ്യമായിരുന്നു.

ഷെഡിയിൽ പച്ചമുളക് തേച്ച് വെച്ച ഭാര്യയെ കുറിച്ച് ഒരുവൻ പറയുമ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി.

രാവിലെ മുതൽ രാത്രി വരെ സ്നേഹത്തോടെ നിന്നിട്ട് അത്താഴം കഴിഞ്ഞശേഷം ദേഷ്യവും അക്രമവും കാണിക്കുന്ന ഭർത്താവിന്റെ വിചിത്ര സ്വഭാവത്തെ കുറിച്ചവൾ പറഞ്ഞ് പൊട്ടിക്കരഞ്ഞു.....എന്തുകൊണ്ടാകും അങ്ങനെ, എനിക്ക് വേറെ ഒരാളോട് പറയാനാകുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു,

നിങ്ങളുടെ ലൈംഗിക ജീവിതമൊക്കെ സംതൃപ്തമാണോ?

ഏയ്‌, എത്രയോ നാളായി.

അതെന്താ അങ്ങനെ?

അയാൾ തിരിഞ്ഞു കിടന്നുറങ്ങുകയായിരുന്നു പതിവ്.

താൻ ചോദിക്കാറില്ലേ?

ഇപ്പോഴില്ല,ഇടയ്ക്ക് ഞാൻ ചോദിച്ചു എന്താ ഇങ്ങനെ? ശല്യം കിടക്കാനും സമ്മതിക്കില്ലേ എന്നായിരുന്നു ഉത്തരം.ഇത്രേം ക്രൂരമായി പെരുമാറുമ്പോൾ അതൊക്കെ എങ്ങനെ തോന്നാനാണ്.....

ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്,അദ്ദേഹവുമായുള്ള sexual relation എങ്ങനെയാണ്?

അദ്ദേഹത്തിന് ഓക്കേ ആണ്, എനിക്ക് അത് എന്തെന്നുപോലും അറിയില്ല,അന്നൊക്കെ അയാൾ രണ്ട് മിനിറ്റ് എന്തൊക്കെയോ കാട്ടിക്കൂട്ടും .....

താൻ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇത് വരെ കിട്ടിയില്ലേ?

എന്താ?

ഹോസ്പിറ്റലിൽ കാണിക്കൂ.അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്, അത് മറയ്ക്കാനാണ് രാത്രി ഇങ്ങനെ ബീഹെവ് ചെയ്യുന്നത്.

ഫാ. ഡിസൂസ തരകൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഒരു ബോധവത്കരണ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ കുറെ മനുഷ്യരുമായി സംസാരിക്കാനിടയായതാണ്.കുറച്ചേറേപ്പേരുടെ ജീവിതം തകരുന്നത് ലൈംഗികസംബന്ധമായാണ് എന്ന് മനസ്സിലായി.

അന്ന്.കോട്ടയത്തുള്ള ഡോക്ടർ സുഹൃത്തുമായുള്ള സംസാരത്തിനിടയിൽ എനിക്ക് പരിചയമുള്ള സ്ത്രീകളുടെ ഇത്തരം അനുഭവങ്ങൾ പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു.

ഈ അടുത്ത് ഒരു പുരുഷനും ഭാര്യയും കൂടി എന്നെ കാണാൻ വന്നിരുന്നു. എനിക്ക് ഭാര്യയെ കുറിച്ച് ചില സംശയങ്ങൾ ചോദിക്കാനുണ്ട് ഡോക്ടർ. ഭാര്യ പറഞ്ഞു, ഞാൻ പുറത്തിരിക്കാം. അവൾ പുറത്തേക്ക് പോയി. അയാൾ പറഞ്ഞു തുടങ്ങി,

മൂന്നാലുമാസമായി അവളെ തൊടുമ്പോൾ ഒരു പാറയെ തൊട്ടത് പോലെയാണ് ഡോക്ടർ. ഞാൻ തൊടുമ്പോൾ ആദ്യമൊക്കെ കണ്ണുനീർ ഒഴുകും. പിന്നെയതും ഇല്ലാതായി. ഇപ്പോൾ ശവം മാതിരി കിടക്കും. എനിക്കവളെ തിരികെ വേണമെന്നുണ്ട്, ഈ പ്രശ്നം കൊണ്ട് അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല, ഭാര്യയുടെ ഊഴമായപ്പോൾ അവൾ ഭർത്താവിനെ കുറിച്ച് മോശമായി ഒന്നും പറയുന്നില്ല. അത്രേം സ്നേഹമുള്ള ഒരാൾ,ഇതേ പറയാനുള്ളൂ. ലൈംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് അതിനോട് ഒരു മരവിപ്പാണ് ഡോക്ടർ, അദ്ദേഹത്തിന് വേണ്ടി സഹിക്കുന്നു. ഫലം യൂറിനറി ഇൻഫെക്ഷൻ ആണ് എന്നും.

കുറെ നാളായോ,

ഹ്മ്മ്, മൂന്ന് മാസമായി കാണും. അല്ലല്ല, നാലര മാസം പുള്ളിയുടെ ഉപ്പ മരിച്ച ആ സമയം മുതൽ.

അതുവരെ ഓക്കേ ആയിരുന്നോ?

ആയിരുന്നു. എനിക്കിപ്പോ അയാളെ ഇക്കാര്യത്തിൽ മാത്രം പേടിയാണ്. അദേഹത്തിന്റെ ഉപ്പ മരിച്ച സങ്കടത്തിലിരുന്ന എന്നെ ബലമായി..... അവർ പൊട്ടിക്കരഞ്ഞു.

കാര്യം മനസ്സിലായപ്പോൾ അയാളോടും അത് പറഞ്ഞു. നല്ല ടെൻഷൻ ആയിരുന്നു, അത് കുറയ്ക്കാൻ വേണ്ടി..... അയാൾ വിക്കി

Sexual relation എന്നത് രണ്ട് മനുഷ്യർ തമ്മിലുള്ള മനസ്സിലാക്കലും പ്രണയവും ഒക്കെയാണ്. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു emotional support ആണ്, സ്നേഹവും കരുതലും പ്രണയവും ഒക്കെയാണ്. അത് കൊടുക്കാതെ എന്തൊക്കെ മല മറിച്ചാലും ഉപ്പില്ലാത്ത കറികൾ കൂട്ടുന്നത് പോലെയാകും. എന്നാൽ ഒന്നും മല മറിച്ചില്ലെങ്കിലും സ്നേഹത്തോടെ ഒരു hug ഒരു വാക്ക് ഒക്കെ പറഞ്ഞാലും ജീവിതാവസാനം അവർ അതിൽ തൂങ്ങി ജീവിച്ചോളും.അവർ മനോഹരമായ ഒരു ഓർഗാസം അനുഭവിച്ചതിന് തുല്യമാകും അത്.സ്നേഹമില്ലെങ്കിൽ സമാധാനവും സന്തോഷവും ഉണ്ടാകില്ല. അവിടെ നല്ല sexual relation ഉണ്ടാകില്ല.

പുരുഷന്മാരിൽ പലർക്കും അതൊന്നും ആവശ്യമില്ല, അവരുടെ അനാട്ടമി അങ്ങനെയാണ്, കുറ്റം പറയാനാവില്ല.അവർക്ക് comfort ആയ സ്ഥലങ്ങളിൽ, ഏത് സമയത്തും അവർക്കത് സാധിക്കുന്നു.
പ്രണയമൊന്നും വേണമെന്നുമില്ല.
അപൂർവ്വം ചില സ്ത്രീകളും അങ്ങനെയാണ്.

ഭൂരിഭാഗം സ്ത്രീകൾക്കും സ്നേഹവും പ്രണയവും വേണം, സമയം വേണം, comfort ആകണം.ഇതൊക്കെയും അംഗീകരിക്കുന്ന പങ്കാളിയും ആകണം.

സത്യത്തിൽ ഒരു പെണ്ണിനെ സ്നേഹവും പ്രണയവും കൊണ്ട് മൂടി, അവളുടെ താല്പര്യത്തിന് മുൻ‌തൂക്കം നൽകി, അവളുടെ comfort ന് പ്രാധാന്യം നൽകി അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പങ്കാളി അവളുടെ ഭാഗ്യമാണ്..... അങ്ങനെയുള്ളവന് മാത്രമേ സന്തോഷവും സമാധാനവും പങ്കാളിയുടെ മനസ്സും പ്രണയവുമൊക്കെ നേടുവാൻ കഴിയൂ എന്നതുറപ്പാണ്.അവൾ എപ്പോഴെങ്കിലും സങ്കടപ്പെടുന്നത്, പരാജയപ്പെടുന്നത് നിങ്ങളുടെ ആസ്സാന്നിധ്യത്തിൽ മാത്രമാകും,അതോർക്കുമ്പോൾ മാത്രമാകും.....

ആദ്യം മനസ്സിനെ കാമിക്കൂ
അതിന് ശേഷമാണ് ശരീരത്തെ കാമിക്കേണ്ടത്..... മനസ്സില്ലെങ്കിൽ അവിടൊരു മരവിപ്പാണ്.....!!ആ വെറുപ്പ് പിന്നെ അവളെ ശവമാക്കും, നിങ്ങൾ തൊടുമ്പോൾ മാത്രം അവൾ മരണപ്പെടും,.....!!

ജീവിതത്തിന്റെ പ്രണയത്തിന്റെ താളം സ്നേഹത്തിൽ,ക്ഷമയിൽ, പരിഗണനയിൽ നിറഞ്ഞിരിക്കുന്നു,അത് കണ്ടെത്തുന്നവരുടെ ലൈഫ് മനോഹരമാണ്.

//ഒന്നും സഹിക്കപ്പെടേണ്ടതല്ല
തിരുത്തപ്പെടേണ്ടതാണ് എന്നോർമ്മിക്കുക.

✍️സഫി അലി താഹ.🕊️🍀🖤
©️life magazine article abudhabi

ലൈഫ് എന്ന മാഗസിന് വേണ്ടി എഴുതിയ വലിയൊരു ലേഖനത്തിന്റെ ചുരുക്കിയ ഭാഗമാണ് ഇത്, ഇതും long ആണ്. ക്ഷമിക്കുക 🤗

അധരവ്യായാമം മതിയോ?സ്വത്വം വിഷയമാകുമ്പോള്‍ അധരവ്യായാമം മതിയോ?റഹ്മത്തുല്ലാഹ് സഖാഫി എളമരംമള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ ...
12/19/2024

അധരവ്യായാമം മതിയോ?

സ്വത്വം വിഷയമാകുമ്പോള്‍ അധരവ്യായാമം മതിയോ?

റഹ്മത്തുല്ലാഹ് സഖാഫി എളമരം

മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ എന്ന പേരില്‍ ഏഴ് തരം വ്യായാമങ്ങള്‍ ഉള്‍ച്ചേര്‍ത്ത് കൊണ്ടോട്ടി തുറക്കലിലുള്ള ഒരു മുന്‍ സൈനികന്‍ 2012ല്‍ ആരംഭിച്ച ആരോഗ്യ സംരക്ഷണ പരിപാടി ഇന്ന് വിവാദമായിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ച് ശേഷം ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഒടുവില്‍ എന്‍ ഐ എ അന്വേഷണം വരുന്നു എന്ന വാര്‍ത്തയിലാണ് വിവാദം എത്തിനില്‍ക്കുന്നത്. അതിന്റെ സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്. ഇതിന് പിന്നില്‍ ഏതെങ്കിലും നിരോധിത സംഘടനകളാണോ? ഇത് സ്ഥാപിച്ചവരുടെ കൈകളില്‍ നിന്ന് മറ്റേതെങ്കിലും മൂവ്മെന്റുകള്‍ ഇതിനെ ഹൈജാക്ക് ചെയ്തോ തുടങ്ങിയ ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.
സത്യത്തില്‍ കേരളീയ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് വ്യായാമം ഒരു നല്ല പരിഹാരമാണ്. മെക്-7 എന്ന ഈ വ്യായാമ മുറകള്‍ അതിനുതകുന്ന ഒരു വ്യായാമക്രമമാണ് എന്നാണ് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. ആ നിലക്ക് നോക്കുന്‌പോള്‍ ഇത് എതിര്‍ക്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. എന്നാല്‍ ഒരാള്‍ ചിട്ടപ്പെടുത്തിയ ഒരു എക്സര്‍സൈസ് തന്റെ ശാരീരികാവസ്ഥയെ കുറിച്ച് ഒരു പരിശോധനയും നടത്താതെ ചാടിക്കയറി പ്രാക്ടീസ് ചെയ്യുന്നത് അപകടകരമാണെന്ന അഭിപ്രായം പല വിദഗ്ധര്‍ക്കും ഉണ്ട്.
ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ നന്നായി പഠിച്ച് വേണം ഏതൊരാളും വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാന്‍. ഏതാനും മാസങ്ങളായി മെക്-7നുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഒരു പരിശോധനയുമില്ലാതെ ജനങ്ങള്‍ വ്യായാമത്തിനിറങ്ങുകയാണ്. വ്യായാമത്തിന് സ്വീകരിച്ചു വരുന്ന യോഗ, ഫുട്ബോള്‍, ജിം തുടങ്ങിയവയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ മരണപ്പെടുന്നവരുടെ വാര്‍ത്തകള്‍ കൂടിവരികയാണല്ലോ. ഓരോ ശരീരത്തിനും ഇണങ്ങുന്നതായിരിക്കണം ശീലമാക്കുന്ന എക്സര്‍സൈസുകള്‍. മറിച്ചായാല്‍ അത് വിപരീത ഫലമായിരിക്കും നല്‍കുക.
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ വെച്ച്, പെട്ടെന്ന് പ്രചാരം നേടിയ മെക്-7നെ കുറിച്ച് ചില ആശങ്കകള്‍ ഉന്നയിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങുന്നത്. 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഒരു വ്യായാമം എന്നതിലുപരി ഇതിന് യൂനിറ്റ്, ഏരിയാ കമ്മിറ്റികള്‍ വരുന്നു. അതും ഒരു പ്രശ്നമാക്കേണ്ട വിഷയമല്ല. എന്നാല്‍ ചില കമ്മിറ്റികള്‍ ഇതിന്റെ സ്ഥാപകര്‍ പോലും ഉദ്ദേശിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി.
ഏത് കാര്യവും സ്ത്രീസൗഹൃദ രീതിയിലാകണമെന്ന് ചിന്തിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സ്ത്രീകള്‍ക്കായി ബസുകളില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്്‌ലെറ്റുകളും വിശ്രമ സ്ഥലങ്ങളും സജ്ജീകരിക്കുന്നതുമെല്ലാം അവരുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ മെക്-7ന്റെ ഭാഗമായി സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം നിര്‍ത്തി എക്സര്‍സൈസ് ചെയ്യിക്കുന്ന വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ കുടുംബ സംഗമങ്ങളും ഉല്ലാസ യാത്രകളും ആരംഭിച്ചു. ചിലയിടങ്ങളില്‍ നിന്ന് നിങ്ങള്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ച് പരസ്പരം സലാം പറയുക തുടങ്ങിയ മതോപദേശങ്ങളും കേള്‍ക്കാനിടയായി. സ്വാഭാവികമായും മെക്-7 പദ്ധതിയെ ആരോ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നു.
പാരമ്പര്യ മുസ്ലിം വിശ്വാസികള്‍ സ്ത്രീകളെ ഇത്തരം പൊതുവേദികളിലെ പ്രദര്‍ശന വസ്തുക്കളാക്കുന്നതിനെതിരെ ശക്തമായ നിലപാട് നേരത്തേയുള്ളവരാണ്. എന്നാല്‍ മുജാഹിദ് വിഭാഗത്തിലെ പണ്ഡിതന്മാര്‍ പോലും അവരുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ ഇതിനെതിരെ ആഞ്ഞടിച്ചു. നവംബര്‍ 29ന് മുജാഹിദ് നേതാവ് കെ വി അബ്ദുല്ലത്തീഫ് മൗലവി തന്റെ ജുമുഅ പ്രസംഗത്തില്‍ പറഞ്ഞത്, സ്ത്രീകളുടെ ഈ തുള്ളലും ചാട്ടവും പൈശാചികമാണെന്നാണ്.
ഇ കെ വിഭാഗം സുന്നി നേതാവ് ബശീര്‍ ഫൈസി ദേശമംഗലവും ഈ പ്രവണതക്കെതിരെ ജാഗ്രത വേണമെന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദലി കിനാലൂരും മെക്-7ന്റെ പേരില്‍ നടക്കുന്ന പുതിയ നീക്കങ്ങളില്‍ ചില സാംസ്‌കാരിക വെല്ലുവിളികള്‍ ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഏതൊരു സംരംഭത്തെയും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്ന ഇക്കാലത്ത് ഈ വിമര്‍ശനങ്ങളെല്ലാം സ്വാഭാവികമാണ്. സംഘാടകര്‍, തങ്ങളുടെ നിര്‍ദേശമില്ലാതെ ഏതെങ്കിലും പ്രാദേശിക കമ്മിറ്റികള്‍ അനുചിതമായത് വല്ലതും ഇതിനോട് കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകുകയും ആശങ്കകള്‍ ഉന്നയിച്ചവര്‍ക്ക് കൃത്യമായ വിശദീകരണം കൊടുക്കുകയും ചെയ്താല്‍ തീരാവുന്നതായിരുന്നു ഈ പ്രശ്നങ്ങള്‍.
ആരാണ് വിവാദം കത്തിച്ചത്
മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വന്നതോടെ സമുദായത്തിനകത്തെ ചില 'സ്ത്രീ സ്വതന്ത്രവാദികള്‍' തേനീച്ച കൂട്ടം കണക്കെ ഇളകിവന്നു. ജമാഅത്തെ ഇസ്ലാമി പശ്ചാത്തലമുള്ളവരായിരുന്നു അവരില്‍ കൂടുതലും. ഇതോടെ മെക്-7നെ മറയാക്കി മുസ്ലിം സ്ത്രീകളെ തെരുവിലിറക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വ്യക്തമായി. സോഷ്യല്‍ മീഡിയകളില്‍ പ്രശ്നം ആളിക്കത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. അതില്‍ ചില മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തകള്‍ ചമയ്ച്ചു. അതില്‍ ഭീകരതയും തീവ്രവാദവും കടന്നുവന്നു. ഇതോടെ വാര്‍ത്തകള്‍ക്ക് ദേശീയ മാനം വന്നു. പോപുലര്‍ ഫ്രണ്ട് പുനരുദയം ചെയ്യുകയാണെന്ന് വരെ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചു.
ഇതോടെ എന്‍ ഐ എ അന്വേഷണം വരുന്നെന്ന പ്രചാരണമായി. പിന്നെ മുസ്ലിംകള്‍ ഇരകളും മറ്റു ചിലര്‍ വേട്ടക്കാരുമെന്നായി. നോക്കണേ, ഒരു വ്യായാമ പരിപാടിയെ 'വെടക്കാക്കി തനിക്കാക്കാനുള്ള' ചിലരുടെ കുത്സിത ശ്രമങ്ങള്‍ കാര്യങ്ങള്‍ എവിടെയാണ് കൊണ്ടെത്തിച്ചത്! ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്്‌ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സ്ത്രീകളെ വെച്ച് പരസ്യ കവാത്ത് കളിപ്പിച്ചവര്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ്. ഏതായാലും ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനിടയില്‍ സാംസ്‌കാരിക സ്വത്വം കളഞ്ഞുകുളിക്കാതിരിക്കാനും കുടുംബ ഭദ്രത തകരാതിരിക്കാനും സമുദായം ജാഗ്രത കാട്ടണം. സാംസ്‌കാരികാധിനിവേശത്തിനെതിരെ സമുദായത്തെ ബോധവത്കരിക്കുന്നവരെ കുരിശില്‍ തറക്കേണ്ട ആവശ്യമില്ല
(സിറാജ് -2024 ഡിസം 19)

12/16/2024

വ്യായാമ കൂട്ടായ്മ മെക്ക് സെവൻ വിവാദത്തിൽ നിലപാട് ആവർത്തിച്ച് സമസ്ത എ.പി വിഭാഗം, പരിശോധിക്കേണ്ട വിഷയമാണെന്ന് SYS സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൾ ഹക്കിം അസ്ഹരി..

സ്കൂൾ വിടുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്തിട്ടുള്ള എല്ലാവരും -ആണും പെണ്ണും ഇത് വായിക്കണം. പ്രത്യേകിച്ച് എല്ലാ ബസ് തൊഴിലാളി...
12/14/2024

സ്കൂൾ വിടുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്തിട്ടുള്ള എല്ലാവരും -ആണും പെണ്ണും ഇത് വായിക്കണം. പ്രത്യേകിച്ച് എല്ലാ ബസ് തൊഴിലാളികളും.
'അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ?'
(കഥയല്ല, കാര്യമാണ്! )
തീർച്ചയായും വായിക്കണം
- - - - - - - - - - - - - - - - - - - - - -
ഞാൻ ബസ് കയറിയത്.
ഭാഗ്യത്തിന് സീറ്റ് കിട്ടി.
സ്ത്രീകളുടെ സംവരണ സീറ്റിന് പുറകിലുള്ള വിന്റോ സൈഡിലുള്ള സീറ്റാണ് ലഭിച്ചത്.
എനിക്കിഷ്ടവും വിന്റോ സൈഡിലിരിക്കാനാണ്.
അവിടെയാവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാല്ലോ.കാഴ്ചകളും കാണാം.
കണ്ണും തുറന്നിരുന്ന് സ്വപ്നവും കാണാം!

വെറുതെ ചുറ്റുപാടുമൊന്ന് നോക്കി. പരിചയമുള്ള ആരെങ്കിലുമുണ്ടോ?
എന്റെ സീറ്റിന് നേരെ എതിർഭാഗത്ത് അറ്റത്ത് ഇരിക്കുന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്.

എവിടെയോ കണ്ടു മറന്ന മുഖം.
കുറേ ശ്രമിച്ചു നോക്കി.
ഓർത്തെടുക്കാനാവുന്നില്ല.

ബസ്സ് നടുവണ്ണൂരിലെത്തിയപ്പോൾ നിറയേ സ്ക്കൂൾ കുട്ടികൾ കയറി.

പുറകിലും മുമ്പിലുമുള്ള ഡോറുകളിലെ 'കിളി'ത്തൊഴിലാളികൾ ഉന്തിയും തളളിയും വഴക്ക് പറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റിക്കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സമുണ്ടാക്കുന്നുണ്ട്.

കൺസഷൻ പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ശത്രുക്കളോടെന്ന പോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്.

പുറത്ത് കൂടെയിട്ട ബാഗ് ഊരിയെടുത്ത് ഒറ്റക്കയ്യിൽ തൂക്കിപ്പിടിച്ച്, മുകളിലുള്ള കമ്പിയിൽ തൂങ്ങിപ്പിടിക്കാനെത്താത്തതുമൂലം മറ്റേക്കൈ കൊണ്ട് ഏതെങ്കിലും സീറ്റിൽ പിടിച്ചുറപ്പിച്ച് സുരക്ഷിതരാവാനുള്ള വെപ്രാളത്തിലാണ് ഓരോ കുട്ടിയും.

"കുറച്ച് പുറകോട്ട് നിൽക്കാനല്ലേ പറഞ്ഞത്... പറഞ്ഞാൽ കേൾക്കില്ല ഒറ്റയെണ്ണവും... സഞ്ചിയും തൂക്കി ഇറങ്ങിക്കോളും..."

കണ്ടക്ടറുടെ ശകാരങ്ങളെ കേട്ടതായിപ്പോലും ഭാവിക്കാതെ നിൽപ്പ് ഉറപ്പിക്കുന്നതിന് വെപ്രാളപ്പെടുന്ന കുട്ടികളുടെ തത്രപ്പാടുകൾ കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കവേ ആ സ്ത്രീയെ ഒരിക്കൽക്കൂടി നോക്കിപ്പോയി.

നല്ല മുഖപരിചയം, എവിടെ വച്ചായിരിക്കും മുമ്പ് ഞാനവരെ കണ്ടത്?

ഓർമ്മകളിൽ അവരെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്.

തന്റെ സീറ്റിനു മുമ്പിൽ പിടിച്ച് യാത്ര ചെയ്തു കൊണ്ടിരുന്ന മെലിഞ്ഞ് നീണ്ട ഒരു പെൺകുട്ടിക്കുവേണ്ടി അവർ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു!

പെൺകുട്ടി 'വേണ്ട... വേണ്ട... ഞാൻ നിന്നോളാം' എന്ന് പറയുന്നുണ്ട്. അതു വകവെക്കാതെ ആ സ്ത്രീ സീറ്റിൽ നിന്നുമെഴുന്നേറ്റ്, ആ കുട്ടിയെ അവിടെ പിടിച്ചിരുത്തി, മുകളിലത്തെ കമ്പിയിൽ പിടിച്ചു തൂങ്ങി അവർ അതിനടുത്തായി നിന്നു.

എനിക്കത് വലിയ കൗതുകമായി.

സ്കൂൾ കുട്ടികളെ എഴുന്നേൽപ്പിച്ച് പലരും ആ സീറ്റിലിരിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ ഏതെങ്കിലുമൊരു യാത്രക്കാരനോ യാത്രക്കാരിയോ സ്ക്കൂൾ കുട്ടികൾക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്!

പ്രായമായവരെന്നോ സുഹൃത്തെന്നോ പരിഗണിക്കാതെ വെപ്രാളപ്പെട്ട് പലരും സീറ്റ് പിടിച്ചടക്കുന്നതിന് ഒരു പാട് തവണ സാക്ഷിയായിട്ടുമുണ്ട്!

' ടിക്കറ്റ് ... ടിക്കറ്റ്...'

എന്ന് വിളിച്ചു പറഞ്ഞ്, കുട്ടികളേയെല്ലാം മുന്നോട്ട് അടുപ്പിച്ചു നിർത്തി, അതിനിടയിലൂടെ തിങ്ങി ഞെരുങ്ങി കണ്ടക്ടർ ആ സ്ത്രീക്ക് അടുത്തെത്തി.

പെട്ടന്നാണയാൾ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കാണുന്നത്!

" അമ്പത് പൈസേം കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നോ? എഴുന്നേൽക്കെടീ... ഇതാണ് ഇതിറ്റുങ്ങളെ കയറ്റണ്ടാന്ന് പറേന്നത്... അഹങ്കാരികള്..."

പിന്നേയും അയാൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു.

പേടിച്ചരണ്ട കണ്ണുകളോടെ ആ പെൺകുട്ടി പതുക്കെ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി..

"മോളവിടെത്തന്നെയിരുന്നോ "

അവര് അവളെപ്പിടിച്ച് ആ സീറ്റിൽത്തന്നെയിരുത്തി.

"ഞാനാണവൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്. സ്കൂൾ കുട്ടികൾക്കെന്താ സീറ്റിലിരിക്കാൻ പാടില്ലേ?"

"പാസ്സ്കാര് നിന്നാ മതി. ഫുൾ ടിക്കറ്റ് കാര് ഇരിക്കട്ടെ. നിങ്ങൾക്ക് സീറ്റ് വേണ്ടെങ്കില് നിന്നോളൂ.. അവിടെ വേറെയാരെങ്കിലും ഇരിക്കും... "

കണ്ടക്ടറുടെ മറുപടിയിൽ ഒരു മാതിരി അശ്ലീലം നിറഞ്ഞ പരിഹാസം തുളുമ്പുന്നുണ്ടായിരുന്നു.

" അവൾ അവിടെത്തന്നെയിരിക്കും !"

ഒരു വെല്ലുവിളിയെന്നോണം നിശ്ചയദാർഡ്യത്തോടേയാണ് ആ സ്ത്രീ സംസാരിക്കുന്നത്.

"കണ്ടക്ടറേ നിങ്ങൾക്ക് എന്റെ അനുജന്റെ വയസ്സേയുള്ളൂ... അതു കൊണ്ട് ഞാൻ അനുജാ എന്ന് തന്നെ വിളിക്കട്ടെ.

അതിരാവിലെ വേണ്ടത്ര പ്രാതൽ പോലും കഴിക്കാതെ ട്യൂഷൻ ക്ലാസ്സിലേക്ക് വീട്ടിൽ നിന്നും ഓടിത്തുടങ്ങിയവരായിരിക്കും ഇവർ. സ്ക്കൂളിൽ നിന്നും കിട്ടിയ ഉച്ചഭക്ഷണമായിരിക്കും കാര്യമായി ഇവരിന്ന് കഴിച്ചിട്ടുണ്ടാവുക! അനുജൻ ഇവരുടെ കണ്ണുകളിലേക്കും മുഖത്തേക്കുമൊന്നു നോക്കൂ.. ക്ഷീണിച്ചിരിക്കുന്ന ഈ കുട്ടികളേയല്ലേ നമ്മൾ സീറ്റുകളിൽ ഇരുത്തേണ്ടത്? അവരല്ലേ ഇരിക്കേണ്ടവർ? "

ഞാൻ മാത്രമല്ല ബസ്സിലുള്ള എല്ലാവരുമിപ്പോൾ അവരേയാണ് ശ്രദ്ധിക്കുന്നത്.

" അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ? മാസമുറ?"

ചോദ്യം കേട്ട ആൺകുട്ടികളിൽ ചിലർ ചിരിച്ചു. മറ്റുള്ളവർ സ്തബ്ധരായി. കണ്ടക്ടർ ഒന്നും മിണ്ടുന്നില്ല.

"എന്നാൽ അങ്ങിനെയൊന്നുണ്ട്. ഈ നിൽക്കുന്നവരിലധികവും മെൻസസ് ആയിത്തുടങ്ങിയ കുട്ടികളായിരിക്കും.

മെൻസസ് പിരിയഡ് അടുക്കുമ്പോൾ ശരീരത്തിൽ വിവിധങ്ങളായ ഹോർമോൺ വ്യതിയാനങ്ങളും മറ്റും നടക്കും. ചിലർക്ക് സഹിക്കാൻ കഴിയാത്ത വയറുവേദനയുണ്ടാവും. ചിലർക്ക് തല ചുറ്റൽ, ക്ഷീണം... ഈ നിൽക്കുന്നവരിൽ ചിലരെങ്കിലും അങ്ങിനെയുള്ള വേദന കടിച്ചമർത്തുന്നവരായിരിക്കും. ശരിക്കും അവരീവേദനയൊന്നും സഹിക്കുന്നത് അവർക്കു വേണ്ടിയല്ല കേട്ടോ. അടുത്ത തലമുറയ്ക്കായാണ്!

അവരല്ലേ ഇരിക്കേണ്ടത്?

നമ്മൾ അവർക്കായി സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുകയല്ലേ വേണ്ടത്? അത് നമ്മൾ പൊതു സമൂഹത്തിന്റെ കടമയല്ലേ?"

കൂടുതലായി കേൾക്കാൻ നിൽക്കാതെ കണ്ടക്ടർ

' ടിക്കറ്റ്... ടിക്കറ്റ്.. ' എന്ന് പറഞ്ഞ് മുമ്പോട്ട് നടന്നു തുടങ്ങി.

അവരുടെ പുറകിലത്തെ സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് മറ്റൊരു പെൺകുട്ടിയോട് 'മോളേ ദാ ഇവിടെയിരുന്നോ' എന്ന് പറഞ്ഞ് സീറ്റ് ഒഴിഞ്ഞു കൊടുത്തു. മടിച്ച് മടിച്ച് നിന്ന അവളെ അയാൾ നിർബ്ബന്ധിച്ച് സീറ്റിലിരുത്തി.

ആ സീറ്റിന് അപ്പുറത്തിരുന്നയാളും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ എഴുന്നേറ്റു തുടങ്ങിയപ്പോൾത്തന്നെ എന്റെ അടുത്തിരിക്കുന്നയാളും എഴുന്നേൽക്കുന്നുണ്ടായിരുന്നു.

ഞാൻ മുകളിലത്തെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോഴും ആലോചിച്ചു കൊണ്ടിരുന്നത് ആ സ്ത്രീയെ മുമ്പ് എവിടെ വച്ചായിരുന്നൂ കണ്ടത് എന്ന് തന്നെയായിരുന്നു.

എവിടെ വച്ചായിരിക്കും?


അക്ഷരങ്ങളുടെ മനസ്സിനു നന്ദി

12/13/2024

Address

Rochester, NY
8790864

Alerts

Be the first to know and let us send you an email when Path finder posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category