Gospel Voice News USA

മറിയാമ്മ യോഹന്നാൻ കർത്താവിൽ നിദ്രപ്രാപിച്ചു.ന്യൂയോർക്ക്: റോക്ക്ലാൻഡ് ഐപിസി സഭാംഗം യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) ഭാര്യ...
07/22/2025

മറിയാമ്മ യോഹന്നാൻ
കർത്താവിൽ നിദ്രപ്രാപിച്ചു.

ന്യൂയോർക്ക്: റോക്ക്ലാൻഡ് ഐപിസി സഭാംഗം യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി -76) ന്യൂയോർക്കിൽ കർത്താവിൽ
നിദ്രപ്രാപിച്ചു.

മക്കൾ: എബി, ഡെബി
മരുമക്കൾ: സാന്ദ്ര, എബി
കൊച്ചു മക്കൾ: ഗ്രാന്റ്, കെയ്റ്റ്, വില്യം, അലീസ, ഒലീവിയ, ക്രിസ്റ്റൻ

പൊതുദർശനം 25 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയിൽ (85 Marion Street, Nyack, Ny) വെച്ച് നടത്തപ്പെടും. സംസ്കാര ശുശ്രൂഷ 26 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും തുടർന്ന് സംസ്കാരം സ്പ്രിങ് വാലിയിലുള്ള ബ്രിക് ചർച്ച് സെമിത്തേരിയിലും നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

2027 ൽ  നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ടെക്സസ് ഓസ്റ്റിനിൽ; പാസ്റ്റർ ഏബ്രഹാം തോമസ് നാഷണൽ പ്രസിഡന്റ്ഹൂസ്...
07/14/2025

2027 ൽ നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ടെക്സസ് ഓസ്റ്റിനിൽ; പാസ്റ്റർ ഏബ്രഹാം തോമസ് നാഷണൽ പ്രസിഡന്റ്

ഹൂസ്റ്റൺ: മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ആത്മീയ സംഗമത്തിന്റെ 30 -ാംമത് വാർഷിക കോൺഫറൻസിന് (പേൾ ആനിവേഴ്സറി) ഓസ്റ്റിൻ ടെക്സാസ് വേദിയാകുന്നു.

2027ൽ നടക്കുന്ന ആത്മീയ സംഗമത്തിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

30 -ാംമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ എബ്രഹാം തോമസ് , വൈസ് പ്രസിഡണ്ടായി പാസ്റ്റർ എബി തോമസ് , സെക്രട്ടറി ഫിന്നി ഫിലിപ്പ് , ട്രഷറർ അജി ഇടുകുള, ഇംഗ്ലീഷ് കോർഡിനേറ്റർ ജെറെമി മാത്യു എന്നിവരെയും മറ്റ് സബ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽഡാളസ്: ശാരോൻ ഫെലോഷിപ്...
07/13/2025

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽ

ഡാളസ്: ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 20 - മത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽ നടക്കും.

ഡാളസ് മെസ്ക്വിറ്റ് ശാരോൻ ഇവന്റ് സെന്ററിൽ നടന്ന 19മത് കോൺഫറൻസിൽ 2027 കോൺഫറൻസ് ചിക്കാഗോയിൽ നടത്തുവാൻ തീരുമാനിച്ചു.

ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ എം ജി ജോൺസൻ കൺവീനർ ആയി തിരഞ്ഞെടുത്തു.

ജോയിന്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് കാൻസസ് സിറ്റി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ ഡോ. മാണി വർഗീസ് ആണ്.

ഒക്കലഹോമ ശാരോൻ സഭയിൽ നിന്നുള്ള പാസ്റ്റർ തേജസ് പി തോമസാണ് സെക്രട്ടറി.

ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള്ള ബ്രദർ ജിംസ് മേടമന ട്രഷററും ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള് പാസ്റ്റർ ഫിന്നി വറുഗീസ് ജോയിന്റ് ട്രഷററായും സ്ഥാനമേറ്റു.

ഒനിയാന്റാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ എബിൻ അലക്സ്‌ മീഡിയ കോർഡിനേറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോർഡിനേറ്റർ ബ്രദർ സാം മാത്യു മെസ്ക്വിറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗമാണ്.

2026 നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ഡെൻവർ കോളറഡോയിൽന്യൂയോർക്ക് :29 -ാംമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ്...
07/12/2025

2026 നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ഡെൻവർ കോളറഡോയിൽ

ന്യൂയോർക്ക് :29 -ാംമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിന്റെ 2026 ലെ നേതൃത്വത്തെ തിരഞ്ഞെടുത്തു. 2026 ജൂലൈ 9 മുതൽ 12 വരെ ഡെൻവർ കോളറഡോയിൽ വച്ച് കോൺഫറൻസ് നടത്തപ്പെടും.

ദേശീയ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ ബെൻസൺ എബ്രഹാം, വൈസ് പ്രസിഡണ്ടായി പാസ്റ്റർ സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ. ഷിബു സാമുവൽ, ട്രഷറർ പാസ്റ്റർ ജെയിംസ് എബ്രഹാം, ഇംഗ്ലീഷ് കോഡിനേറ്റർ പാസ്റ്റർ ഡാർവിൻ വിൽസൺ എന്നിവരെയും മറ്റ് സബ് കമ്മിറ്റി അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്

ഫിലാദൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളിൽഫിലദെൽഫിയ : എബനേസർ ചർച്ച് ഓഫ് ഗോ...
07/09/2025

ഫിലാദൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ്
കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും
ആഗസ്റ്റ് 29, 30 തീയതികളിൽ

ഫിലദെൽഫിയ : എബനേസർ ചർച്ച് ഓഫ് ഗോഡ് കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തപ്പെടും. 30 ശനിയാഴ്ച രാവിലെ ജൂബിലി സമ്മേളനം നടക്കും. സീനിയർ പാസ്റ്റർ രഞ്ജൻ പി. ചെറിയാൻ്റെ നേതൃത്വത്തിൽ ജൂബിലി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചാരിറ്റി, സുവനീർ, പബ്ളിസിറ്റി, പബ്ളിക് റിലേഷൻസ്, ഫെലോഷിപ്പ് തുടങ്ങിയ സബ്കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.

വെൽഷ് റോഡിലുള്ള സഭാ ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ചർച്ച് ഓഫ് ഗോഡ് ടെന്നസി സ്റ്റേറ്റ് ഓവർസീയർ റവ. ഡോ. ടിം ഹിൽ, പെൻസിൽവാനിയ സ്റ്റേറ്റ് ഓവർസീയർ റവ. ഷേ ഹ്യൂസ് എന്നിവർ മുഖ്യ പ്രസംഗകരായി എത്തിച്ചേരും. ആത്മീയ ഗാനശുശ്രൂഷക്ക് സുവിശേഷകൻ ബ്ലസൻ മേമന നേതൃത്വം നൽകും. സഭയുടെ ആരംഭകാല പ്രവർത്തകരെ സമ്മേളനത്തിൽ വച്ച് ആദരിക്കും.

എഴുപതുകളുടെ ആരംഭത്തിൽ മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാൻ തുടങ്ങിയ കാലത്ത്, ഫിലാദൽഫിയ പട്ടണത്തിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ 816 -ാംനമ്പർ.അപ്പാർട്ട്മെന്റിൽ 1975 നവംബർ 2 ന് ഞായറാഴ്ച പാസ്റ്റർ വർഗീസ് മത്തായിയുടെ നേതൃത്വത്തിൽ എട്ടു വിശ്വാസികൾ ഒരുമിച്ച് പങ്കെടുത്ത് പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ്, ഇന്ന് ഫിലാദൽഫിയയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ് സഭകളിൽ ഒന്നായി വളർന്നു കഴിഞ്ഞ എബനേസർ ചർച്ച് ഓഫ് ഗോഡ് ദൈവസഭ.

1976 ഡിസംബർ 26 ന് പാസ്റ്റർ ബേബി ഡാനിയേൽ സഭാ ശുശ്രൂഷകനായി ചാർജ്ജെടുക്കുകയും തുടർന്ന് 39 വർഷക്കാലം സഭയുടെ സീനിയർ ശുശ്രൂഷകനായി സുദീർഘമായ സേവനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ആരാധന നടന്നതിനു ശേഷം 1986 ൽ റൂസ്‌വെൽറ്റിലുള്ള 258 - 60 നമ്പർ കെട്ടിടം സ്വന്തമായി സഭയുടെ പേരിൽ വാങ്ങുവാൻ ഇടയായി.

1997 സഭാ വളർച്ചയിലെ ഒരു നിർണായക ഘട്ടമായിരുന്നു . പുതുതായി കടന്നുവരുന്ന വിശ്വാസികളെ ഉൾക്കൊള്ളാൻ പഴയ കെട്ടിടം പോരാതെ വരികയാൽ സൗകര്യപ്രദമായ മറ്റൊരു ആരാധനാലയം വെൽഷ് റോഡിൽ വാങ്ങിച്ചു. 2015 ഡിസംബർ മാസം മുതൽ പാസ്റ്റർ രഞ്ജൻ പി. ചെറിയാൻ സഭാ ശുശ്രൂഷയിൽ ആയിരിക്കുന്നു. 120 കുടുംബങ്ങളിൽ നിന്നുമായി മുന്നൂറിലധികം വിശ്വാസികൾ ഇപ്പോൾ ആരാധനയിൽ സംബന്ധിച്ചുവരുന്നു. ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

പാസ്റ്റർ രഞ്ജൻ പി ചെറിയാൻ
713 - 409 - 5184,

ഫിന്നി ഫിലിപ്പ് (സെക്രട്ടറി)
215-432 -5062,

ഷിജിൻ വർഗീസ് (ട്രഷറാർ)
215 - 435 - 2176

www.ebenezerphila.org

വാർത്ത: ബാബുക്കുട്ടി ജോർജ്
(മീഡിയ കോർഡിനേറ്റർ)

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാനഡ ഒരുങ്ങി- നിബു വെള്ളവന്താനം(നാഷണൽ മീഡിയ കോർഡിനേറ്റർ)കാ...
07/08/2025

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ :
ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാനഡ ഒരുങ്ങി

- നിബു വെള്ളവന്താനം
(നാഷണൽ മീഡിയ കോർഡിനേറ്റർ)

കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും.

"ഇതാ! അവിടുന്ന് വാതിൽക്കൽ" എന്നുള്ളതാണ് കോൺഫറൻസ് ചിന്താവിഷയം.

വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങൾ സമ്മാനിക്കാൻ പാസ്റ്റർമാരായ കെ ജെ തോമസ്, പി.ടി തോമസ്, നിരൂപ് അൽഫോൺസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ, സിസ്റ്റർ ഷൈനി തോമസ് തുടങ്ങിയവരെ കൂടാതെ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മറ്റ് നിരവധി അനുഗ്രഹീത ദൈവദാസന്മാർ സമ്മേളനത്തിലുടനീളം വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.

കാനഡയിൽ വച്ച് ആദ്യമായി നടത്തപ്പെടുന്ന കോൺഫ്രൻസ് ചരിത്രമുഹൂർത്തമാക്കുവാനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടന്നുവരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കുവാനും
നാഷണൽ - ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇംഗ്ലീഷിലും കൂടാതെ ആദ്യമായി നടത്തപ്പെടുന്ന ഹിന്ദി സെക്ഷനുകളിലും അവിസ്മരണീയമായ മാധുര്യമേറുന്ന ആത്മീയ ഗാനങ്ങൾ ആലപിക്കാൻ
ബ്രദർ ഷെൽഡൻ ബംഗാരയുടെ നേത്യത്വത്തിൽ മികച്ച ഗായക സംഘം സംഗീത ശുശ്രൂഷകൾക്കായി എത്തിച്ചേരും.

നാഷണൽ ക്വയർ ലീഡേഴ്‌സായ ലിജോ മാത്യു, ജോൺസ് ഉമ്മൻ എന്നിവരുടെ നേതൃതത്തിൽ സ്റ്റെഫിൻ, ഫിജോ, ജിനു, റെനി, സനീഷ്, ബിനോ, അനു എന്നിവർ ഗാന ശുശ്രുഷകൾക്കു നേതൃതം നൽകുകയും സോണി വർഗീസിന്റെ നേതൃതത്തിലുള്ള
സംഗീതജ്ഞർ ഗാന ശുശ്രൂഷയിൽ സഹായിക്കുന്നതുമായിരിക്കും.

മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളിലേക്ക് കൈ പിടിച്ചുയർത്തുവാൻ ഉതകുന്ന ശുശ്രൂഷകളുമാണ് പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐപിസി സഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കും.

അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ആൽബെർട്ടയിൽ, ഗാംഭീര്യമുള്ള റോക്കി പാറക്കെട്ടുകൾ മുതൽ ബാൻസ് നാഷണൽ പാർക്ക്, ജാസ്പർ, ലേക്ക് ലൂയിസ് എന്നി പ്രദേശങ്ങളുടെ ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ വരെ ആസ്വദിക്കുവാൻ കഴിയുന്ന സ്ഥലത്താണ് കോൺഫ്രൻസ് നടത്തപ്പെടുന്നത് എന്നുള്ളത് പ്രത്യേകതയാണ്.

ഐപിസി ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം സമ്മേളനത്തിൽ നിർവഹിക്കും. ചീഫ് എഡിറ്റർ രാജൻ ആര്യപള്ളിൽ അധ്യക്ഷത വഹിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് വിവിധ യോഗങ്ങൾ ഉണ്ടായിരിക്കും. പ്രാദേശികമായി ക്രമീകരിക്കുന്ന പരസ്യയോഗങ്ങളും ട്രാക്‌ട് വിതരണവും ഈ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്.

അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ ഈ കൂടി വരവ് ഭാരതത്തിന് വെളിയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഐപിസി സമ്മേളനം കൂടിയാണ്.

ദൈവസ്‌നേഹത്തിന്റെയും സത്യസുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവ ജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട്, രണ്ട് പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ കോൺഫറൻസ് അനുഗ്രഹമായിതീരും എന്നുള്ള പ്രതീക്ഷയിലാണ് സംഘാടകർ.

വാർത്ത: നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ

പാസ്റ്റർ എം.എസ്. മത്തായിന്യൂയോർക്കിൽ അന്തരിച്ചുന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള ഇന്ത്യൻ അസംബ്ലിസ് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്...
06/28/2025

പാസ്റ്റർ എം.എസ്. മത്തായി
ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള ഇന്ത്യൻ അസംബ്ലിസ് ഓഫ് ഗോഡിന്റെ സ്ഥാപക ശുശ്രൂഷകനും പുനലൂർ ബെഥേൽ ബൈബിൾ കോളേജിലെ അധ്യാപകനുമായിരുന്ന
പാസ്റ്റർ എം.എസ്. മത്തായി
ന്യൂയോർക്കിൽ അന്തരിച്ചു.
മലയാളം ഡിസ്ട്രിക്റ്റ് എ.ജി.യിൽ നിരവധി സഭകൾ സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ മേഴ്സി. സംസ്ക്കാരം പിന്നീട്

ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. ജെ. മാത്യു നിത്യതയിൽടെന്നസ്സി: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സ...
06/17/2025

ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. ജെ. മാത്യു നിത്യതയിൽ

ടെന്നസ്സി: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ. ജെ. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു. ചാറ്റനൂഗ Tyner Church of God സഭയുടെ സ്ഥാപക ശുശ്രൂഷക നായിരുന്നു. മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൻ്റെയും (PCNAK), ചർച്ച് ഓഫ് ഗോഡ് കുടുംബ സംഗമത്തിൻ്റേയും നാഷണൽ കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ക്കാരം പിന്നീട്

ബി.സി.പി.എ ലേഖന മത്സരം - എൻട്രികൾ ക്ഷണിക്കുന്നു
06/16/2025

ബി.സി.പി.എ ലേഖന മത്സരം - എൻട്രികൾ ക്ഷണിക്കുന്നു

ഏബ്രഹാം പി. ഏബ്രഹാമിന്റെ മകൻ ലിനോ ഏബ്രഹാം ഡാളസിൽ നിര്യാതനായി. ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം ...
06/13/2025

ഏബ്രഹാം പി. ഏബ്രഹാമിന്റെ മകൻ ലിനോ ഏബ്രഹാം
ഡാളസിൽ നിര്യാതനായി.

ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം - ലീലാമ്മ ഏബ്രഹാമിൻ്റെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് - 43) ഡാളസിൽ വെച്ച് ജൂൺ 11 ബുധനാഴ്ച രാത്രി നിര്യാതനായി.

വൃക്ക സംബന്ധമായ രോഗത്താൽ പരിചരണത്തിൽ ആയിരുന്നുവെങ്കിലും പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്താൽ മരണപ്പെടുകയായിരുന്നു. സ്നേഹ ഏബ്രഹാം ആണ് സഹധർമ്മിണി. ലിജോ ഏബ്രഹാം ഏക സഹോദരനാണ്.

ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 21 ശനിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറൻ്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) ഭൗതിക ശരീരം സംസ്കരിക്കും.

വാർത്ത: സാം മാത്യു ഡാളസ്

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സിൽവർ ജൂബിലി കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായിഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ്...
06/10/2025

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സിൽവർ ജൂബിലി കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ
ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടത്തപ്പെടും.

3 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പ്രഥമ യോഗത്തിൽ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം അധ്യക്ഷത വഹിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഡോക്ടർ തോംസൺ കെ മാത്യു പ്രാരംഭ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഇവാഞ്ചലിസ്റ്റ് കെ ബി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ആത്മീയ ഗാന ശുശ്രൂഷകൾക്ക് എല്ലാ ദിവസവും നേതൃത്വം വഹിക്കും.

4ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന സഹോദരി സമ്മേളനത്തിൽ ലേഡീസ് മിനിസ്ട്രീസ് പ്രസിഡന്റ് സിസ്റ്റർ ബീനാ മത്തായിയും
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടുന്ന യുവജന സമ്മേളനത്തിൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സിബി എബ്രഹാമും അധ്യക്ഷത വഹിക്കും.

വെള്ളിയാഴ്ച വെകിട്ട് 6 മുതൽ 6.30 വരെ ഗാന സദ്ധ്യ ഉണ്ടായിരിക്കും. തുടർന്ന് പാസ്റ്റർ ഏബ്രഹാം തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയർ മുഖ്യ പ്രഭാഷണം നടത്തും.

5 ന് ശനിയാഴ്ച രാവിലെ 10 ന് രജത ജൂബിലി സമ്മേളനം നടത്തപ്പെടും. ഐപിസി രാജ്യാന്തര പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം മുഖ്യ അതിഥിയായി പങ്കെടുക്കും. സുവനീർ പ്രകാശനവും അവാർഡ് ദാനവും ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടും. ശുശ്രൂഷകന്മാർ കൗൺസിൽ അംഗങ്ങൾ, സ്റ്റേറ്റ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിക്കും.

ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന പൊതുയോഗത്തിൽ പാസ്റ്റർ കെ. ജെ കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
റവ.ഡേവിഡ് സ്റ്റുവേഡ് ജൂനിയർ പ്രസംഗിക്കും.

ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയ്ക്ക് പാസ്റ്റർ ജേക്കബ് മാത്യു നേത്യത്വം വഹിക്കും. ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഞായർ രാവിലെ 9 മുതൽ 11 വരെ നടത്തപ്പെടുന്ന യുവജനങ്ങൾക്കായുള്ള ഇംഗ്ലീഷ് ആരാധനക്കും പ്രെയ്സ് ആൻഡ് വർഷിപ്പിനും പാസ്റ്റർ ഫിനോയി ജോൺസൺ നേതൃത്വം നൽകും.

പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ എ.സി ഉമ്മൻ വൈസ് പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി, ബ്രദർ നിബു വെള്ളവന്താനം ജോയിന്റ് സെക്രട്ടറി, ബ്രദർ എബ്രഹാം തോമസ് ട്രഷറർ, പാസ്റ്റർ ജോയി ഏബ്രഹാം, ജിം ജോൺ (കൗൺസിൽ അംഗങ്ങൾ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കോർഡിനേറ്റർ)
എന്നിവരാണ് സൗത്ത് ഈസ്റ്റ് റീജൻ ഭാരവാഹികൾ.

June-10-2025

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന് ന്യൂയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർ...
05/21/2025

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ദേശീയ പ്രാർത്ഥനാ ദിനം ജൂൺ 1 ന്

ന്യൂയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെ മുഴുവൻ ഐ.പി.സി സഭകളും ജൂൺ 1 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാഷണൽ - ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് 20-മത് ദേശീയ കുടുംബ സംഗമം നടത്തപ്പെടുന്നത്.

കോൺഫറൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ്, നാഷണൽ സെക്രട്ടറി ബ്രദർ ഫിന്നി എബ്രഹാം, നാഷണൽ ട്രഷറാർ ബ്രദർ ഏബ്രഹാം മോനീസ് ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ ജോൺ,
നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന്
മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.

വാർത്ത: നിബു വെള്ളവന്താനം
നാഷണൽ മീഡിയ കോർഡിനേറ്റർ

Address

West New York, NJ

Website

Alerts

Be the first to know and let us send you an email when Gospel Voice News USA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gospel Voice News USA:

Share