Nalla Vachanam നല്ല വചനം

Nalla Vachanam നല്ല വചനം Nalla Vachanam
Biblical Messages, fully loaded with Doctrinal Values.

11/13/2025

രക്ഷാനഷ്ടവാദങ്ങൾ (11)
Argument of losing Salvation
ഭൂതം വീണ്ടും കയറിയ അവസ്ഥ
The Re entry of the Demons
EvgESThomas
ചില വേദ ഭാഗങ്ങൾ വായിക്കുമ്പോൾ രക്ഷ ഭദ്രമല്ല മറിച്ചു നഷ്ടപ്പെടും എന്ന് തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട്.എവിടെയാണ് ആ പറയുന്ന സന്ദർഭം,സാഹചര്യം , ആ പറയുന്ന സമയം മുതൽ എന്നേയ്ക്കുവരെ എന്നും പരിശോധിയ്‌ക്കേണ്ടുന്നതും ഉണ്ട്.മനസാന്തരവും രക്ഷയും തമ്മിലുള്ള വ്യത്യാസം അറിയേണ്ടുന്നതുണ്ട്.,മാനസാന്തരം രക്ഷയിലേക്കുള്ള ചവിട്ടുപടിയാണ്‌. മനസാന്തരപ്പെട്ട എല്ലാവരും രക്ഷയിലേക്കു വരണമെന്നില്ല.

"അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”

ദൈവത്തിന്റെ നീതിയ്ക്കായി ഹൃദയത്തിൽ വിശ്വസിയ്ക്കുക എന്നുപറഞ്ഞാൽ ദൈവനീതിയായ വിശുദ്ധിയിലേക്ക് വരുക എന്നാണ്.യഥാർത്ഥമായി രക്ഷിയ്ക്കപ്പെട്ടവർ പുതിയ സൃഷ്ടിതന്നെ.അവർ തെറ്റിലകപ്പെടാവുന്ന ജഢത്തിൽ,ലോകത്തിന്റെ കാഴ്ചകൾ മോഹിപ്പിക്കുന്ന സ്ഥലത്തു,ഉപരിയായി പിശാചിന്റെ സാന്നിധ്യമുള്ള ഈ ഭൂമിയിൽ താമസിക്കുമ്പോൾ തെറ്റില്കപ്പെടാം.എന്നാൽ വിശുദ്ധിയുടെ ആത്മാവ് ആ തെറ്റിൽ തുടരുവാൻ അവനെ അനുവദിക്കുന്നില്ല.അനുദിന മാനസാന്തരം അവനേ ദൈവവുമായുള്ള സാന്നിധ്യത്തിൽനിന്നും മാറ്റുകയില്ല.വിട്ടുപോയ അശുദ്ധി ഊടാടി നടക്കുന്ന ഏഴെണ്ണത്തെ വിളിച്ചു തിരിച്ചുവന്നാൽ അതിനർത്ഥം അവന്റെ രക്ഷ നഷ്ടപ്പെട്ടു എന്നല്ല അവൻ രക്ഷിക്കപ്പെട്ടവൻ അല്ല എന്നാണ്.

"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു."

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

11/11/2025
11/11/2025

പുത്രനായ ക്രിസ്തു 13
The Son of God
മനുഷ്യ പ്രകൃതി
Human Nature
EvgESThomas
ഒരു സമ്പൂർണ മനുഷ്യനുവേണ്ടുന്ന ശരീരം,ആത്മാവ്,ജീവൻ എന്നിവ കർത്താവിനുണ്ടായിരുന്നു.അതെ സമയം തന്നെ സമ്പൂർണ ദൈവവും ആയിരുന്നു.രണ്ടു സ്വഭാവവും തമ്മിൽ ഇടകലർന്നിരുന്നില്ല.പുനരുതഥാന ശേഷവും മാംസവും അസ്ഥിയും ഉണ്ടായിരുന്നു.എന്നാൽ അത് മഹത്വീകരിച്ച ശരീരമായിരുന്നു.
"മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ"
"ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു."
"ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു."
"ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും."
"ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു."
"അവൻ ആത്മാവിൽഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,"
"യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു."

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

11/09/2025

Revelation 45
EvgJohnPThomas
വെളിപ്പാട് പുസ്തകം
നീ കണ്ടത് =വെളിപ്പാട് പുസ്തകം ഒന്നിന്റെ ഉള്ളടക്കം.
ഇപ്പോഴുള്ളത് =വെളിപ്പാട് പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങൾ
മേലാൽ സംഭവിക്കുവാനുള്ളത് =വെളിപ്പാട് പുസ്തകം നാലുമുതലുള്ള അദ്ധ്യായങ്ങൾ

മൃഗം=സിംഹം,കരടി,പുള്ളിപ്പുലി,ഭീകര ജീവി (വെളിപ്പാട് /ദാനിയേൽ പുസ്തകത്തിൽ ദൈവ ദാസന് കൊടുത്ത കാഴ്ചപ്പാട് )
ലോഹങ്ങൾ = സ്വർണം,വെള്ളി,താമ്രം,ഇരുമ്പു,കളിമണ്ണ് ,(ഒരു ലോക രാജാവിന് ദൈവം നൽകിയ കാഴ്ച)
കുഞ്ഞാട്=യേശുക്രിസ്തു
സമുദ്രത്തിൽ നിന്നും കയറുന്ന മൃഗം = ലോകത്തിൽ നിന്നും വരുന്ന നേതാവ് (അന്തിക്രിസ്തു)
ഭൂമിയിൽ ഉള്ള മൃഗം = പ്രവാചകൻ (പൈശാചിക ത്രിത്വ മൂന്നാമൻ)

"അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.
ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.
മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.
വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
ചെവിയുള്ളവൻ കേൾക്കട്ടെ."

"മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.
അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.
അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു.
മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.
അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു."

കർത്താവിൽ പ്രസിദ്ധരായ സുവിശഷകന്മാർ ജോൺ പി തോമസും,ജോൺ സെബാസ്ത്യനും നയിക്കുന്ന വെളിപ്പാട് പുസ്തക പഠനം എപ്പിസോഡ് 45 തുടർന്ന് കേൾക്കുക.
ഈ പഠനം വളരെ പ്രയോജനകരമായതിനാൽ മറ്റു സഹോദരന്മാരിലേക്കും ഷെയർ ചെയ്യുക
വിശദാംശത്തിലേക്കു കടക്കൂ...
YOU CAN CONTACT JOHN SEBASTIAN +91 9495446029

11/06/2025

രക്ഷാനഷ്ടവാദങ്ങൾ (10)
Argument of losing Salvation
പരിശുദ്ധാൽമാവിന് വിരോധമായ പാപം
Sins aginst the HolySpirit
EvgESThomas
പരിശുദ്ധാൽമാവിന് വിരോധമായ പാപം
യേശുക്രിസ്തുവിന്റെ മഹത്വം ഉയർത്തുകയും,യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയെ ഓരോരോ ഹൃദയങ്ങളിൽ
എത്തിക്കുകയും ചെയ്യുകയാണ് പരിശുദ്ധാൽമാവിന്റെ പ്രധാന ദൗത്യം.പരിശുദ്ധാൽമാവിനാൽ കർത്താവു ചെയ്ത "എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും"വന്ന കർത്താവു ഭൂതങ്ങളുടെ തലവനെ കൊണ്ട് അതൊക്കെ ചെയ്യുന്നു എന്ന് പറഞ്ഞ കപട ഭക്തിക്കാരായ പരീശന്മാരോടാണ് കർത്താവു പറയുന്നത് പരിശുദ്ധാൽമാവിന് വിരുദ്ധമായ പാപം എന്ന്.എന്നുവെച്ചാൽ രക്ഷാനാഥനായ കർത്താവിനെ അംഗീകരിക്കുവാനുള്ള പരിശുദ്ധാൽമാവിന്റെ പ്രവർത്തനങ്ങളെ നിരാകരിക്കുകയും അവയ്ക്കു എതിരായി പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് പരിശുദ്ധാൽമാവിന് വിരോധമായ പാപം.ഇത് വിശ്വസിക്കുള്ളതല്ല.
“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.”
അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”
എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാൻ സംഗതിവന്നു."
"പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ് പുത്രൻ തന്നേയോ എന്നു പറഞ്ഞു.
അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു."
"അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല."
"സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു."
"ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല."

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

11/04/2025

പുത്രനായ ക്രിസ്തു 12
The Son of God
മനുഷ്യനായുള്ള വളർച്ച
Human Growth anddevelopment
Evg ESThomas
പാപം ഒഴികെ എല്ലാനിലകളിലും വിചാര വികാരങ്ങൾ ഉള്ള സമ്പൂർണ മനുഷ്യനായിരുന്നു കർത്താവായ യേശുക്രിസ്തു.ആ സമയം തന്നെ സമ്പൂർണനായ ദൈവവും.മാനുഷിക വളർച്ചയുടെ നാൾവഴികൾ വേദപുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ബെത്ലെഹെമിൽ ജനനം,എട്ടാംനാളിൽ പരിച്ഛേദന,ഈജിപ്തിലേക്കുള്ള പ്രയാണം,നസറേത്തിലുള്ള താമസം,പന്ത്രണ്ടാം വയസിൽ ദേവാലയത്തിൽ ജ്ഞാന പ്രഭാവം,മുപ്പതാം വയസിൽ യോഹന്നാൻ സ്നാപകന് കീഴെ സ്നാനം,തന്റെ പരസ്യ ശിശ്രൂഷ,ക്രൂശുമരണം എല്ലാം ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നു.തന്റെ വിശപ്പ്,ദാഹം,സങ്കടം,ദയ,കോപം,കരച്ചിൽ എന്നീ മാനുഷിക സ്വഭാവങ്ങളും ശ്രദ്ധേയമാണ്.

“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു."

"യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു."


"യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു."

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു."

"മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു."

“നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.
(ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)"

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

11/01/2025

Revelation44
EvgJohnPThomas/EvgJohnSebastian
"തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു."
"പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും."
"പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും."
"ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?"
"ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?"
"മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്കു ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും."
"നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും."
കർത്താവിൽ പ്രസിദ്ധരായ സുവിശഷകന്മാർ ജോൺ പി തോമസും,ജോൺ സെബാസ്ത്യനും നയിക്കുന്ന വെളിപ്പാട് പുസ്തക പഠനം എപ്പിസോഡ് 44 തുടർന്ന് കേൾക്കുക.
ഈ പഠനം വളരെ പ്രയോജനകരമായതിനാൽ മറ്റു സഹോദരന്മാരിലേക്കും ഷെയർ ചെയ്യുക
വിശദാംശത്തിലേക്കു കടക്കൂ...
YOU CAN CONTACT JOHN SEBASTIAN +91 9495446029

10/30/2025

രക്ഷാനഷ്ടവാദങ്ങൾ (9)
Argument of losing Salvation
അവസാനത്തോളം സഹിച്ചുനിൽക്കുന്നവന്റെ രക്ഷ
Salvation of those who endure till the end

കൃപയുടെ സുവിശേഷം :-
പെന്തക്കോസ്‌തുനാൾ സഭാസ്ഥാപനം മുതൽ കൃപയുടെ സുവിശേഷം അറിയിച്ചുതുടങ്ങി.
"ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു."

രാജ്യത്തിൻറെ സുവിശേഷം:-
യേശുക്രിസ്തു തന്റെ ഐഹീക ജീവിത കാലം രാജ്യത്തിന്റെ സുവിശേഷം യഹൂദനോട് പ്രസംഗിച്ചു.

"ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ"
"എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു."
"എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും."
"സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും."

എന്നാൽ തന്റെ ക്രൂശീകരണത്തോടു അനുബന്ധിച്ചു യഹൂദന്മാർക്കു തൽക്കാലത്തേക്ക് ഭ്രംശം വരുത്തി കൃപയുടെ സുവിശേഷം അറിയിക്കുവാൻ ശിഷ്യന്മാരെ ചുമതലപ്പെടുത്തി.

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

10/27/2025

പുത്രനായ ക്രിസ്തു 11
The Son of God
ക്രിസ്തു സമ്പൂർണ മനുഷ്യൻ
Perfect Man
EvgESTHOMAS
സ്ത്രീയുടെ സന്തതി :-
"ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും."
അബ്രഹാമിന്റെ മകൻ :-
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
"മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു."
ജനിക്കുകയും നല്കപ്പെടുകയു ചെയ്ത ശിശു.:-
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും."
മഹാപുരോഹിതൻ:-
"ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു."

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

10/25/2025

സഭാചരിത്രം നാളിതുവരെ(9)
സഭയും സഭകളും
Church and Church Divisions
EvgJ C DEV

സഭ ഏകം ,അത് വിശ്വാസികളുടെ കൂട്ടമാണ്.അതിൽ ഒരു വിഭാഗീതയും ഇല്ല.പങ്കിട്ട സുവിശേഷം,യാതൊരു വിധത്തിലും യോചിക്കാത്തവരെ യോചിപ്പിക്കുന്നു.യവനനും യഹൂദനും ഏകോദര സഹോദരന്മാരെ പോലെ സഭയിൽ വസിക്കുന്നു.സ്ത്രീകൾക്കും പ്രാധാന്യം നൽകുന്നു,
എപ്പോഴാണ് ഭിന്നതയുണ്ടാകുന്നത്? അടിസ്ഥാനത്തിൽ നിന്ന് മാറി സഞ്ചരിക്കുമ്പോഴാണ് ഭിന്നതയുണ്ടാക്കുന്നതയുണ്ടാകുന്നത്,

നാളിതുവരെയുള്ള സഭാചരിത്രം പ്രമുഖ സഭാ ചരിത്രകാരൻ സുവിശേഷകൻ ജെ സി ദേവ് നല്ലവചനത്തിൽ വിവരിക്കുന്നു.ഈ സുവർണാവസരം നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തുകയും അനേകർക്ക്‌ ഷെയർ ചെയ്യുകയും ചെയ്യുക ...
തുടർന്ന് കേൾക്കുക....

10/22/2025

രക്ഷാനഷ്ടവാദങ്ങൾ (8)
Argument of losing Salvation
ജീവന്റെ പുസ്തകത്തിൽ നിന്നും പേരുമായ്ക്കൽ
Blotting the name from the Book of Life
EvgESThomas
ജീവ പുസ്തകത്തിൽ രക്ഷിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ ദൈവം രേഖപ്പെടുത്തുന്നു.
ജീവന്റെ പുസ്തകത്തിൽ ലോകത്തു ജനിക്കുന്നവരുടെ എല്ലാം പേരുകൾ രേഖപ്പെടുത്തുന്നു.അവർ മരിക്കുമ്പോൾ ജീവന്റെ പുസ്തകത്തിൽ നിന്നും അവരുടെ പേര് നീക്കം ചെയ്യും.

ജീവപുസ്തകം നീതിമാന്മാരുടെ പേര് എഴുതിയ പുസ്തകം തന്നെയാണ്.
"എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ."മോശ ഇസ്രയേലിനോട് ദൈവം ക്ഷമിക്കണം അല്ല എങ്കിൽ തന്നെ കൊന്നു കളയണം എന്നുപറയുന്നു.അതായത്‌ ജീവന്റെ പുസ്തകത്തിൽ നിന്നും തന്റെ പേര് മായ്കണം എന്ന്.

"ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ."ഈ വേദഭാഗത്തു പറയുന്നത് അവരെ കൊന്നുകളയണം എന്ന് തന്നെയാണ്.
മാത്രമല്ല അവരുടെ പേര് ജീവ പുസ്തകത്തിൽ അഥവാ രക്ഷിക്കപ്പെട്ടവരുടെ പുസ്തകത്തിൽ
എഴുതരുത് എന്നും അപേക്ഷിക്കുന്നു.പഴയ നിയമ ഭക്തന്മാർ പ്രതികാര പ്രാർത്ഥനകൾ നടത്തിയിരുന്നു.എന്നാൽ ഇന്ന് രക്ഷിക്കപ്പെട്ട ഒരു വിശ്വാസി ക്ഷമാശീലനും,ശത്രുക്കൾക്കുവേണ്ടി പ്രാര്ഥിക്കുന്നവനും ആകണം.
"കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല."കുഞ്ഞാടിന്റെ ജീവപുസ്തകം രക്ഷിക്കപ്പെട്ടവരുടെ പുസ്തകം ആണ്.

പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

10/20/2025

പുത്രനായ ക്രിസ്തു 10
The Son of God
ദൈവ സമത്വം മുറുകെപ്പിടിക്കുന്നവൻ
Christ who is equal to God
EvgESThomas
ദൈവം ആരാണോ ആ ദൈവം തന്നെയാണ് കർത്താവായ യേശു ക്രിസ്തു.പിതാവായ ദൈവത്തിന്റെ എല്ലാ ഗുണവിശേഷങ്ങളും യേശുക്രിസ്തുവിലുണ്ട്.
"യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു."
"ഞാനും പിതാവും ഒന്നാകുന്നു.”
"ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?"
"അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു."
"അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു."
"യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു."
"അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
വിചാരിക്കാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും."
"ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ."
"നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും..."
"വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ."
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...

Address

1100 Blackjack Creek Drive
Yukon, OK
73099

Telephone

+14056282152

Website

Alerts

Be the first to know and let us send you an email when Nalla Vachanam നല്ല വചനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category