EKAM Network

EKAM Network A Humble attempt to bring to its viewers a wider knowledge of the updates and news of the EKAM
(1)

06/11/2025
05/11/2025
എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ (83) നിര്യാതനായി. സംസ്കാരം മൂഴിക്കുളം സ...
25/10/2025

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ (83) നിര്യാതനായി. സംസ്കാരം മൂഴിക്കുളം സെൻ്റ് മേരീസ് പള്ളിയിൽ 28/10/2025 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കും.

മാതാപിതാക്കൾ: വർക്കി, താണ്ടമ്മ
സഹോദരങ്ങൾ: ഔസേപ്പ്, ഫാ. പോൾ കട്ടയ്ക്കകത്തുട്ട്, സി. റൊമാന SABS

മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:

അച്ചന്റെ മൃതദേഹം 28-ാം തീയതി (ചൊവ്വാഴ്ച) രാവിലെ 7.30 മുതൽ 8.00 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് 12.00 വരെ മൂഴിക്കുളം കട്ടയ്ക്കകത്തൂട്ട് കുടുംബ വീടായ റോസി ഔസേപ്പിൻ്റെ ഭവനത്തിലും തുടർന്ന് മൂഴിക്കുളം സെൻ്റ് മേരീസ് ഫൊറോനപള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 2 മണിക്ക് വി. കുർബാനയോടുകൂടി മൃതസംസ്കാരം ആരംഭിക്കും

എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന വർഗീസ് അച്ചൻ, ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയാണ് (25/10/2025) നിര്യാതനായത്.

അതിരൂപതയിലെ ഇടപ്പളളി പള്ളിയിൽ സഹവികാരിയായും പാലാരിവട്ടം, പുതിയകാവ്, വെസ്റ്റ് ചേരാനല്ലൂർ, അശോകപുരം, പഴങ്ങനാട്, വെണ്ണല, കാക്കനാട്, വല്ലം, ആമ്പല്ലൂർ, ഫോർട്ട് കൊച്ചി, എടക്കുന്ന്, അകപറമ്പ്, ആയത്തുപടി, കച്ചേരിപടി, പീച്ചാനിക്കാട് എന്നിവിടങ്ങളിൽ വികാരിയായും മേലൂർ പള്ളിയിൽ റസിഡൻ്റ് പ്രീസ്റ്റായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട് . കൂടാതെ തൃക്കാക്കര മൈനർ സെമിനാരിയിൽ അദ്ധ്യാപകനായും അങ്കമാലി സുബോധനയിൽ Spiritual ഡയറക്ടറായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.അച്ചൻറെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

25/10/2025

✝️പ്രിയമുള്ളവരേ,
എറണാകുളം അങ്കമാലി അതിരൂപതാ
ബഹു. വർഗീസ് കട്ടയ്ക്കകത്തുട്ടച്ചൻ അല്പം മുമ്പ്
കർത്താവിൽ നിദ്രപ്രാപിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റ ലിൽ ചികിത്സയി ലായിരുന്നു. ഹൃദയാ ഘാതമായിരുന്നു മരണകാരണം. അച്ചൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.🌹🙏

സ്നേഹമുള്ള അച്ചന്മാരെ, അങ്കമാലി LF ഹോസ്പിറ്റലിന്റെ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന നൈപുണ്ണ്യ ഇന്റർനാഷണലിൽ IELTS, PTE കോഴ്സ...
24/10/2025

സ്നേഹമുള്ള അച്ചന്മാരെ,

അങ്കമാലി LF ഹോസ്പിറ്റലിന്റെ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന നൈപുണ്ണ്യ ഇന്റർനാഷണലിൽ IELTS, PTE കോഴ്സുകൾ ലഭ്യമാണ്.

എല്ലാ തിങ്കളാഴ്ചകളിലും പുതിയ ബാച്ച് ആരംഭിക്കുന്നു.

താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.
Contact number: 9544919155

കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ ഭാഗമായ തൃപ്പൂണിത്തുറ ഫൊറോനാ ട്രഷററും പ്രസാദഗിരി യൂണിറ്റ് പ്രസിഡന്റുമായ ...
23/10/2025

കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ ഭാഗമായ തൃപ്പൂണിത്തുറ ഫൊറോനാ ട്രഷററും പ്രസാദഗിരി യൂണിറ്റ് പ്രസിഡന്റുമായ മിമിൻ മാത്യുവിന്റെ വത്സലമാതാവ് സാറായി മാത്യു (മിനി) (56) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ നാളെ (24/10/2025) ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.

പരേതയുടെ കുടുംബാംഗങ്ങൾക്കു കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ ഹൃദയംഗമമായ അനുശോചനങ്ങൾ അറിയിക്കുന്നു.

എന്ന്,
*കെ.സി.വൈ.എം. അതിരൂപത സമിതിക്ക് വേണ്ടി*
*ജോസഫ് സാജു*
*ജനറൽ സെക്രട്ടറി*
*കെ.സി.വൈ.എം*
*എറണാകുളം-അങ്കമാലി മേജർ അതിരൂപത*
❤️ 🤍 💛 ❤️ 🤍 💛

പടയാട്ടിൽ തോമസ് (82) എറണാകുളം അങ്കമാലി അതിരൂപതാംഗവും മലയാറ്റൂർ വിമലഗിരി പള്ളി വികാരിയുമായ ഫാ. പോൾ പടയാട്ടിയുടെ പിതാവ് )ഇ...
23/10/2025

പടയാട്ടിൽ തോമസ് (82) എറണാകുളം അങ്കമാലി അതിരൂപതാംഗവും മലയാറ്റൂർ വിമലഗിരി പള്ളി വികാരിയുമായ ഫാ. പോൾ പടയാട്ടിയുടെ പിതാവ് )ഇന്ന് രാവിലെ നിര്യാതനായി.

മൃതസംസ്കാരം ശനിയാഴ്ച ( 25-ാം തീയതി) ഉച്ചകഴിഞ്ഞ് 3:30മണിക്ക് അങ്കമാലി സെൻ്റ് ജോർജ് ബസലിക്കാ പള്ളി സിമിത്തേരിയിൽ.

എറണാകുളം അതിരൂപത ബഹു. ജോസഫ് ചക്യത്ത് അച്ചന്റെ സഹോദരൻ വർഗിസ് ചക്യത്തിന്റെ ഭാര്യ റീത്ത നിര്യതയായി. മൃതസംസ്കാരം വെള്ളിയാഴ്ച...
23/10/2025

എറണാകുളം അതിരൂപത ബഹു. ജോസഫ് ചക്യത്ത് അച്ചന്റെ സഹോദരൻ വർഗിസ് ചക്യത്തിന്റെ ഭാര്യ റീത്ത നിര്യതയായി. മൃതസംസ്കാരം വെള്ളിയാഴ്ച 24/10/25 ഉച്ചകഴിഞ്ഞ് 3.00 മണിക്ക് സെന്റ് ജോസഫ് ചർച്ച്, താന്നിപ്പുഴ ഇടവകയിൽ. പരേതയുടെ ആത്മശാന്തിയ്ക്കായ് പ്രാർത്ഥിക്കാം.

Address


Website

Alerts

Be the first to know and let us send you an email when EKAM Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share