MalayalamNews

  • Home
  • MalayalamNews

MalayalamNews Global Malayalam - For the gifted and industrious Non-resident Keralites We shall strive to hand over these values to the next generations.

www.globalmalayalam.com is a unique Malayalam portal that provides news and information on various segments that will be useful for the residents as well as non-residents of Kerala. We are targeting the gifted and industrious millions who have nostalgic feelings towards their motherland. We see this site as a tool to foster our values, culture, treasured family strengths and prosperity. As many of

us are away from Kerala, you have lots of dreams and aspirations. Buying a property, building a dream-home, owning an apartment, managing savings account, arranging family functions and sending a gift or a flower bouquet to your loved ones may be your priorities. As an effective advertisement tool, our portal will definitely serve as your friend in need. We intend our site as a reference site that will help you in guiding on many subjects such as health, education, interior designing, gardening, garment selection, cinema etc. We will be publishing various features on these segments. Experts will help you find answers on your queries on immigration, banking, business, insurance, real estate, etc. We do know that the use of our mother tongue is getting deteriorated day-by-day. There should be something that really links us to the reading and thus developing a love for our language. Hence, we will be sticking on to a simple and direct language. There will be segments to learn the basics of our language. At the same time our portal will be have English sections for business, travel etc
We also plan to publish periodical magazines in print format to cater to the thirst of readers.

06/06/2026

ഒരു മഴ പെയ്താൽ പാലക്കാടിൻ്റെ മുഖം മാറും. പച്ചപ്പ് നിറയും. വെയിലിൻ്റെ കരുവാളിപ്പ് എല്ലാം മറന്നു പ്രസന്നമാകും. #പാലക്കാട്

ഹരിത ഭൂമിക്കായി കൈകോർത്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾവടക്കാങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തങ്...
05/06/2026

ഹരിത ഭൂമിക്കായി കൈകോർത്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

വടക്കാങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തങ്ങൾക്കും വരും തലമുറകൾക്കും ജീവിതം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ പരിപാലിക്കാൻ പ്രതിജ്ഞ ചെയ്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ. വായുവും വെള്ളവും അന്തരീക്ഷവും മലിനമാക്കുന്ന വസ്തുക്കൾ ഉപേക്ഷിക്കുമെന്നും തങ്ങളാലാവും വിധം ചുറ്റുപാടുകളും തങ്ങളുടെ പരിസരങ്ങളും ഹരിതാഭമാക്കുമെന്നും സ്കൂൾ പ്രതിനിധി റിഹാദ് പി.കെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അവർ ഏറ്റുചൊല്ലി. ലോക

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ദ്ധ്യക്ഷത വഹിച്ചു.

സ്കൂളിലെ എക്കോ ക്ലബ്ബിൻറെ സഹകരണത്തോടെ ഓരോ ക്ലാസ് ടീച്ചറുടെയും നേതൃത്വത്തിൽ ഓരോ വൃക്ഷത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. പ്രകൃതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ് നിർമ്മാണം, പോസ്റ്റർ ഡിസൈനിങ് തുടങ്ങിയ സ്കൂൾ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ദിനാചരണ പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ വി .കെ സാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ് മാസ്റ്റർ, സിസിഎ കൺവീനർ റഫീഖ് മാസ്റ്റർ, എക്കോ ക്ലബ് അംഗങ്ങളായ നസ്മി ടീച്ചർ, ജസീന ടീച്ചർ, ഷിനു ടീച്ചർ, ഉഷ ടീച്ചർ, നസ്റിൻ ടീച്ചർ, റാഷിദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ചീഫ് അക്കാഡമിക് കോർഡിനേറ്റർ സൗമ്യ ടീച്ചർ നന്ദി പറഞ്ഞു. ശേഷം നടന്ന വൃക്ഷത്തൈ നടീലിന് തഹ്സീൻ മാസ്റ്റർ, ജിഷ്ണുദാസ് മാസ്റ്റർ, അനന്ദൻ മാസ്റ്റർ, ഫിസിക്കൽ എജുക്കേഷൻ ഹെഡ് അർജുൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി എക്സിബിഷൻ മുഴുവൻ കുട്ടികൾക്കും വേറിട്ട അനുഭവമായി.

ക്യാപ്ഷന്‍: വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ പരിസ്ഥിതി ദിനാചരണം എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതറെഡ് അലർട്ട്06/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്07/06/2026: മലപ്...
05/06/2026

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
റെഡ് അലർട്ട്

06/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

07/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്

മേൽ പറഞ്ഞ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

05/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

07/06/2026: തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ്

08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

09/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

ടൈറ്റൻ വാച്ചസിന് ഗിന്നസ് വേൾഡ് റെക്കോർഡ് കൊച്ചി: സാങ്കേതിക തികവിന്‍റെയും വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയുടെയും കരുത്തിൽ ടൈ...
05/06/2026

ടൈറ്റൻ വാച്ചസിന് ഗിന്നസ് വേൾഡ് റെക്കോർഡ്

കൊച്ചി: സാങ്കേതിക തികവിന്‍റെയും വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയുടെയും കരുത്തിൽ ടൈറ്റൻ വാച്ചസിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്. സമുദ്രത്തിനടിയിലെ കടുത്ത മർദ്ദത്തെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ പ്രൊഡക്റ്റ് ഫോട്ടോഷൂട്ട് വിജയകരമായി പൂർത്തിയാക്കിയാണ് മുൻനിര വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ലിമിറ്റഡ് എഡിഷൻ ടൈറ്റൻ സീറോ അവർ 500 മീറ്റർ പ്രൊഫഷണൽ ഡൈവേഴ്‌സ് ഓട്ടോമാറ്റിക് വാച്ചുകളിലൊന്ന് ഉപയോഗിച്ച് 52.1 മീറ്റർ ആഴത്തിലാണ് ഈ ചരിത്ര നേട്ടം പൂർത്തിയാക്കിയത്.

തായ്‌ലൻഡിലെ ഫൂക്കറ്റിലുള്ള റാച്ച നോയ് ഐലൻഡിലെ സമുദ്രത്തിലാണ് ടൈറ്റൻ ഈ നേട്ടം കൈവരിച്ചത്. അഞ്ച് സർട്ടിഫൈഡ് ടെക്‌നിക്കൽ ഡൈവർമാരടങ്ങുന്ന സംഘമാണ് വാച്ചിന്‍റെ കൃത്യതയും പ്രകടനക്ഷമതയും തെളിയിക്കാനുള്ള ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ 50 മീറ്റർ പിന്നിട്ട്, പരമാവധി 52.1 മീറ്റർ ആഴത്തിൽ വരെ ഡൈവർമാർ എത്തി. സമുദ്രത്തിന്‍റെ യഥാർത്ഥ സാഹചര്യങ്ങളിൽ വെറും 20 മിനിറ്റ് സമയം കൊണ്ടാണ് അത്യാധുനിക ക്യാമറകൾ ഉപയോഗിച്ചുള്ള അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ഡൈവർമാർ പൂർത്തിയാക്കിയത്.

ഇന്ത്യൻ വാച്ച് നിർമ്മാണ മേഖലയ്ക്ക് ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേദികളിൽ പോലും മത്സരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് 'സീറോ അവർ' വാച്ചുകള്‍ നിർമ്മിച്ചിരിക്കുന്നതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ വാച്ചസ് ഡിവിഷൻ സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു. ഐഎസ്ഒ 6425 കംപ്ലയൻസ്, പാഡി വാലിഡേഷൻ എന്നിവ മുതൽ ഇപ്പോൾ ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് വരെ ടൈറ്റൻ കൈവരിച്ച ഓരോ നാഴികക്കല്ലും മികച്ച എഞ്ചിനീയറിംഗ്, നൂതനത്വം, കരകൗശലവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ പിന്നിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'സീറോ അവർ', ടൈറ്റന്‍റെ ഡെഡിക്കേറ്റഡ് പെർഫോമൻസ് സ്പോർട്‌സ് വാച്ച് സബ് ബ്രാൻഡാണ്. ടൈറ്റൻ സീറോ അവർ കളക്ഷനിൽ പന്ത്രണ്ട് വാച്ചുകളാണ് ഉൾപ്പെടുന്നത്. 100 മീറ്റർ മുതൽ 500 മീറ്റർ വരെ ആഴത്തിലുള്ള ജലത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഈ വാച്ചുകളുടെ വില 15,795 രൂപ മുതൽ 77,995 രൂപ വരെയാണ്. ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, ലാർജ് ഫോർമാറ്റ് റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ, പ്രീമിയം വാച്ച് റീട്ടെയിലർമാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് പുറമെ titan.co.in എന്ന വെബ്സൈറ്റിലും ഈ വാച്ചുകൾ ലഭ്യമാണ്. ❤️

പ്രവാസികൾക്കുള്ള കുറഞ്ഞ പെൻഷൻ 5000 രൂപയാക്കണംമലപ്പുറം: പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സമ്പൂർണ ...
05/06/2026

പ്രവാസികൾക്കുള്ള കുറഞ്ഞ പെൻഷൻ 5000 രൂപയാക്കണം

മലപ്പുറം: പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സമ്പൂർണ ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികൾക്കുള്ള കുറഞ്ഞ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി വർദ്ധിപ്പിക്കണമെന്നും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ സലാഹുദ്ദീൻ പ്രവാസികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. സൈദലവി, ജില്ലാ ട്രഷറർ മുഹമ്മദലി മങ്കട, മലപ്പുറം മുനിസിപ്പൽ കൗൺസിലർ ഷിറിൻ ഇർഫാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. മണ്ഡലം കൺവീനർ വി അബുല്ലൈസ് സ്വാഗതവും നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

2026-27 കാലയളവിലേക്കുള്ള ഭാരവാഹികളായി വി അബുലൈസ് (കൺവീനർ),

ലൗലി ലത്തീഫ്, ഷുക്കൂർ പെരിമ്പലം (ജോയിൻ്റ് കൺവീനർമാർ), അബ്ദുലത്തീഫ് പിപി (മലപ്പുറം മുനിസിപ്പാലിറ്റി), എച്ച്എംസി സിദ്ദീഖ് (കോഡൂർ), സിയാവുൽ ഹഖ് (ആനക്കയം), അബ്ദുൽ അസീസ് (പൂക്കോട്ടൂർ), മുഹമ്മദ് മീറാൻ (മൊറയൂർ), അബ്ദുറഹൂഫ് (പുൽപ്പറ്റ) ഇതുവരെ പഞ്ചായത്ത് തല കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ ഇലക്ട്രൽ കോളജിലേക്ക് പിപി അബൂബക്കർ, വി സലീം എന്നിവരെയും തെരഞ്ഞെടുത്തു.

ഫോട്ടോ:

പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പരിസ്ഥിതി ദിനാചരണം കൃഷിഭവന്‍ ഉള്ളൂര്‍...ഇക്കുറി അക്ഷരം കുറിക്കുന്ന കുരുന്നുകള്‍ കൂടി തൈകള്‍ നട്ട് പങ്കെടുത്ത പരിസ്ഥിതി ദ...
05/06/2026

പരിസ്ഥിതി ദിനാചരണം കൃഷിഭവന്‍ ഉള്ളൂര്‍...ഇക്കുറി അക്ഷരം കുറിക്കുന്ന കുരുന്നുകള്‍ കൂടി തൈകള്‍ നട്ട് പങ്കെടുത്ത പരിസ്ഥിതി ദിനാചരണം. വേറിട്ട ഈ കാഴ്ച തിരുവനന്തപുരം ഉള്ളൂര്‍ കൃഷിഭവനില്‍നിന്ന്. കൃഷി ഓഫീസര്‍ സ്വപ്‌ന മധുവിന്റെ നേതൃത്വത്തിലായിരുന്നു തൈനടീല്‍.

ഹിമാലയന്‍ മലനിരകള്‍ കാണാനെത്തുന്നവര്‍ക്ക് താങ്ങാവുന്നത് ഇത്തരം കോവര്‍കഴുതകളാണ്. ഭാരം കയറ്റി എത്ര ഉയരത്തിലേയ്ക്കും അവ നടന...
05/06/2026

ഹിമാലയന്‍ മലനിരകള്‍ കാണാനെത്തുന്നവര്‍ക്ക് താങ്ങാവുന്നത് ഇത്തരം കോവര്‍കഴുതകളാണ്. ഭാരം കയറ്റി എത്ര ഉയരത്തിലേയ്ക്കും അവ നടന്നെത്തും. കൊടുംതണുപ്പിലും കനത്ത മഴയിലും അവര്‍ മടിയില്ലാതെ ജോലി ചെയ്യും.

05/06/2026
സി. മണിലാൽ പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറായി സി. മണി...
05/06/2026

സി. മണിലാൽ പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറായി സി. മണിലാൽ ചുമതലയേറ്റു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസർ, പി ആർഡി റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ, വനിതാ കമ്മിഷനിലും നോർക്കയിലും പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കുംതിരുവനന്തപുരം: ലണ്ടന്‍ മലയാളി ക...
03/06/2026

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ സാബു ശങ്കറിനും (നോവല്‍) 'ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി' (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് സുധാകരന്‍ ചന്തവിളയുടെ 'ഏകാത്മകം' (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.

ഡോ. പോള്‍ മണലില്‍, എം. കെ. ഹരികുമാര്‍, (നോവല്‍), കാരൂര്‍ സോമന്‍ , മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകങ്ങള്‍ തെരെഞ്ഞടുത്തത്. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ സാംസ്‌കാരിക സമ്മേളനം മെയ് 23, 2026 കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ നിയമ സഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാരൂര്‍ സോമന്‍ പുരസ്‌കാര ഫലകവും, ഇരുപത്തയ്യായിരം രൂപയും സുധാകരന്‍ ചന്ദവിളക്ക് സമ്മാനിച്ചു.

തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഓടിറ്റോറിയത്തില്‍ മെയ് 24,2026 ഫില്‍ക്ക പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഫില്‍ക ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര മേളയില്‍ സാബു ശങ്കറിന് പുരസ്‌കാര ഫലകം ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ പുരസ്‌കാര ഫലകവും, സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ഇരുപത്തയ്യായിരം രൂപയും കൈമാറി. ചടങ്ങില്‍ കാരൂര്‍ സോമനെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു.

കാരുരിന്റെ 'കാലം ചുംബിച്ച മാസിഡോണിയ' (ഗ്രീസ് യാത്ര വിവരണം, പ്രഭാത് ബുക്‌സ് ), 'കണ്ടറിയാത്തവര്‍ കൊണ്ടറിയും' (ലേഖനം ആമസോണ്‍), മന്ത്രി സി. പി. ജോണ്‍ പന്ന്യന്‍ രവീന്ദ്രന് (മുന്‍ എം. പി) ക്ക് നല്‍കി പ്രകാശനം ചെയ്തു. കെ. ജെ. ജോസ്‌മോന്‍ (സംസ്ഥാന പ്രസിഡന്റ്, കെ. ഡി. പി) ആശംസയും സ്വാഗതം സാബു ശങ്കര്‍ (ജനറല്‍ സെക്രട്ടറി ഫില്‍ക്ക), നന്ദി കാരൂര്‍ സോമനും അറിയിച്ചു.

Address


Alerts

Be the first to know and let us send you an email when MalayalamNews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalayalamNews:

  • Want your business to be the top-listed Media Company?

Share