13/08/2025
ചുമട്ട് തൊഴിലാളികൾ പോലും അസൂയയോടെ കുട്ടികളെ നോക്കി തുടങ്ങിയ ഈ സാഹചര്യത്തിൽ വൈകിവന്നതാണെങ്കിലും ഈ തീരുമാനം അഭിനന്ദനാർഹം. ഇതുപോലെ മാറ്റങ്ങൾ ആവശ്യമുള്ള ഒട്ടനവധി കാര്യങ്ങൾ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നാൽ കാണാൻ സാധിക്കും. ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
1. സ്കൂൾ വാഹനങ്ങളുടെ സേഫ്റ്റി മുൻകരുതലുകൾ
2. സ്കൂൾ കുട്ടികൾ വാഹനം കാത്തുനിൽക്കുന്നിടത്ത്, ബസ്റ്റോപ്പ് പോലെയുള്ള പൊതുസ്ഥലങ്ങളിലും പുകവലിക്കാർ പുകച്ച് തള്ളി കുട്ടികളെ ഇഞ്ചിഞ്ചായി കൊല്ലുന്നത്…
3. സ്കൂളുകളിൽ മതപരമായി അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ
4. സ്കൂൾ പരിസരങ്ങളിലെ ഷോപ്പുകളിൽ വിൽപന നിരോധിച്ചവ വിൽക്കുന്നത്
5. സ്കൂൾ കെട്ടിടങ്ങളുടെ പഴക്കവും, ഗുണ നിലവാരവും, പരിസരങ്ങളും പരിശോധിക്കൽ
6. ലഹരി ഉൽപ്പന്നങ്ങൾക്കെതിരെ നിരന്തരം ബോധവൽക്കരണം
7. സ്കൂളിലെ ഭക്ഷണം ഉണ്ടാകുന്നതും വിതരണം ചെയുന്നതും ഗുണനിലവാരം, ശുചീകരണം വിലയിരുത്തൽ
8. തുറസ്സായ സ്ഥലത്തുള്ള വിസർജനം ഒഴിവാക്കാൻ ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തൽ
9. പഠന ഭാരം, സമയം എന്നിവ കുറക്കുന്ന രീതിയിൽ സിലബസ് മാറ്റം വരുത്തൽ…
10. റോഡിലൂടെയും പൊതുസ്ഥലത്തും പാലിക്കേണ്ട മര്യാതകൾ, പൊതുമുതൽ നശിപ്പിക്കാതെ സൂക്ഷിക്കുന്നത് ഉൾപ്പെടെ ഒരു പൗരന് സമൂത്തോട് ഉള്ള കടമകൾ , ഒരു പൗരൻ ചെയാൻ പാടില്ലാത്ത കുറ്റകൃത്യങ്ങളും ശിക്ഷയും, ഒരു പൗരന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന രേഖകൾ, യാത്രകളും വാഹനങ്ങളുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ, പൊതു സമൂഹത്തിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ നിയമങ്ങൾ.. തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വിഷയം സിലബസിൽ ഉൾപ്പെടുത്തൽ..
(കടപ്പാട്)