But Y

But Y കൂടുതൽ സമയം സംഖിയാണ്.. ചില സമയം കമ്മി, കൊങ്ങി പട്ടങ്ങളും കിട്ടാറുണ്ട്.. മനുഷ്യൻ സൃഷ്ടിച്ച മതത്തിലോ, ദൈവത്തിലോ വിശ്വാസമില്ല.. വിശ്വാസം പ്രകൃതിയെ മാത്രം..

28/09/2026

കാലൻ കോഴി കൂവിയാൽ പ്രശ്നമാകുമേ..!

27/09/2026

ബാലറ്റ് പേപ്പറിലും തോറ്റാല്‍, അടുത്തത് ഗുസ്തി മത്സരം നടത്തണം

26/09/2026

ബാലറ്റ് പേപ്പറിലും തോറ്റാൽ അടുത്തത് ഇനി എന്ത്?

26/09/2026

പട്ടേൽ പ്രതിമ സന്ദർശിച്ചാൽ സംഘി, ബീഫ് തിന്നില്ലേൽ സംഘി.. എന്തോരം സംഘികളാ..

26/09/2026

അഭിജിത് മോനെ കണ്ടതും, കുട്ടികൾ എണീറ്റ് വണങ്ങി..

26/09/2026

പ്രധാനമന്ത്രിയുടെ ചിത്രമില്ല, മേയർ വേദി വിട്ടു..

25/09/2026

രാഹുൽ ഗാന്ധിയെ എല്ലാ കോൺഗ്രസുകാരും ഒരേപോലെ സപ്പോർട്ട് ചെയ്യണ്ടേ?
ചിലരൊന്നും, ഇങ്ങനെ ഒരു പരുപാടി നടന്നതായി പോലും ഗൗനിക്കുന്നില്ല..!!

24/09/2026

സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രൻ.. കഷ്ടമായി പോയി..

24/09/2026

മുഖ്യമന്ത്രി ലീഗിനെ പേടിച്ചാണ് മലപ്പുറത്തേക്ക് എത്തിയത് പോലും.?

മസാല ദോശ ഓർഡർ ചെയ്താൽ അതിനൊപ്പം ഉഴുന്നുവട കൂടി വരുന്നതുപോലെയാണ്, വോയിസ് കാൾ മാത്രം വേണ്ടവർ റീചാർജ് ചെയ്യുമ്പോൾ കൂടെ ഡാറ്...
23/09/2026

മസാല ദോശ ഓർഡർ ചെയ്താൽ അതിനൊപ്പം ഉഴുന്നുവട കൂടി വരുന്നതുപോലെയാണ്, വോയിസ് കാൾ മാത്രം വേണ്ടവർ റീചാർജ് ചെയ്യുമ്പോൾ കൂടെ ഡാറ്റയും വരുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ചിലർ മൊബൈൽ ഉപയോഗിക്കുന്നത് ഫോൺ വിളിക്കാനും SMS അയക്കാനും മാത്രമാണ്. അവർക്ക് ഡാറ്റ ആവശ്യമില്ലല്ലോ?

പക്ഷേ റീചാർജ് ചെയ്യാൻ പോകുമ്പോൾ…
എന്തായാലും റീചാർജ് ചെയ്യുവല്ലേ, “അൽപ്പം ഡാറ്റ കൂടി എടുത്തോ” എന്ന് പറയും..!

ഡാറ്റ ഉപയോഗിക്കാത്ത ആളാണെങ്കിലും ഡാറ്റ ഉള്ള പ്ലാൻ തന്നെ എടുക്കേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്.

ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള നടപടിയാണ് ഇപ്പോൾ TRAI എടുത്തിരിക്കുന്നത്.

സെപ്റ്റംബർ 22-ന് TRAI Telecom Consumers Protection (Thirteenth Amendment) Regulations, 2026 പുറത്തിറക്കി.

ഇതനുസരിച്ച് ടെലികോം കമ്പനികൾക്ക് ഇനി Voice + SMS മാത്രം ഉള്ള റീചാർജ് പ്ലാനുകൾ കൂടി നൽകേണ്ടി വരും.

അതായത് Jio, Airtel, Vi, BSNL തുടങ്ങിയ കമ്പനികൾ 30 ദിവസമോ അതിൽ കുറവോ validity ഉള്ള Data + Voice + SMS പ്ലാൻ നൽകുന്നുണ്ടെങ്കിൽ, അതേ validity ഉള്ള Voice + SMS-only പ്ലാനും നൽകണം.

ഉദാഹരണത്തിന്…

ഒരു 28 ദിവസത്തെ Data + Calling + SMS പ്ലാൻ ഉണ്ടെങ്കിൽ, അതേ 28 ദിവസത്തേക്ക് Data ഇല്ലാത്ത Calling + SMS പ്ലാനും വേണം.

ഇതുമാത്രമല്ല.

എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന ഒരു Voice + SMS-only പ്ലാനും ഉണ്ടായിരിക്കണം.

അതുപോലെ, ഒരു മാസത്തിൽ കൂടുതലുള്ള validity ഉള്ള റീചാർജ് പ്ലാനുകൾ നൽകുമ്പോഴും, അതിന് സമാനമായ validity ഉള്ള ഒരു Voice + SMS-only option കൂടി നൽകണം.

പക്ഷേ ഇവിടെ മറ്റൊരു വിരോധാഭാസം കൂടിയുണ്ട്.

റീചാർജ് പ്ലാനുകളുടെ വില എത്രയായിരിക്കണം എന്ന് TRAI നേരിട്ട് നിശ്ചയിക്കുന്നില്ല. കമ്പനികൾക്ക് അവരുടെ tariff നിരക്കുകൾ നിശ്ചയിക്കുന്നതിൽ വലിയ സ്വാതന്ത്ര്യമുണ്ട്.

കമ്പനികൾക്കും ലാഭം വേണം, അത് സമ്മതിക്കാം. പക്ഷേ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ, റീചാർജ് നിരക്കുകളിൽ കുറച്ചെങ്കിലും നിയന്ത്രണം ഉണ്ടാകണം എന്ന അഭിപ്രായവും സ്വാഭാവികമാണ്.

അതായത്, ഡാറ്റ വേണ്ടാത്തവർക്ക് Data ഇല്ലാത്ത Voice + SMS-only option നൽകണമെന്ന് TRAI നിർബന്ധിക്കുമ്പോഴും, മൊബൈൽ റീചാർജ് നിരക്കുകൾ എത്രയായിരിക്കണം എന്നത് TRAI നേരിട്ട് തീരുമാനിക്കുന്നില്ല.

പിന്നെ ഈ പുതിയ Voice + SMS-only പ്ലാനുകൾക്ക് Data ഉള്ള പ്ലാനുകളെ അപേക്ഷിച്ച് അതിനനുസരിച്ചുള്ള ഉചിതമായ വിലക്കുറവ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

പക്ഷേ എത്ര രൂപയായിരിക്കണം എന്ന് TRAI ഒരു fixed price പറഞ്ഞിട്ടില്ല.

ഇതിനു മുൻപ് ഇതുപോലെ 2022-ൽ TRAI കുറഞ്ഞത് ഒരു 30 ദിവസത്തെ voucher നൽകണമെന്നും, എല്ലാ മാസവും ഒരേ തീയതിയിൽ renew ചെയ്യാൻ കഴിയുന്ന voucher ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

പക്ഷേ ഇപ്പോഴും 28 ദിവസത്തെ റീചാർജാണ് കൂടുതലും ഒരു മാസം എന്നും പറഞ്ഞു നൽകുന്നത്.

ഇപ്പോൾ Voice + SMS-only option കൂടി നൽകണമെന്ന് പറയുന്നത് പുതിയ Regulation-ന്റെ പ്രധാനപ്പെട്ട ഭാഗമാണ്.

“ഡാറ്റ വേണ്ടാത്തവർക്ക് ഡാറ്റ കൂടി വാങ്ങേണ്ടി വരാത്ത തരത്തിൽ ഒരു option കൊടുക്കണം” എന്നതാണ് സാരം.

ഇത് പ്രത്യേകിച്ച് feature phone ഉപയോഗിക്കുന്നവർ, മൊബൈൽ ഡാറ്റ ഉപയോഗിക്കാത്തവർ, വളരെ കുറച്ച് മാത്രം ഫോൺ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് പ്രയോജനപ്പെടാം.

നിയമം സെപ്റ്റംബർ 22-ന് പുറത്തിറങ്ങിയെങ്കിലും അന്നുതന്നെ പുതിയ പ്ലാനുകൾ വരില്ല.

Official Gazette-ൽ പ്രസിദ്ധീകരിച്ചതിന് 30 ദിവസത്തിന് ശേഷമാണ് Regulation പ്രാബല്യത്തിൽ വരുന്നത്.

അതിന് ശേഷം കമ്പനികൾ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും.

അപ്പോൾ ചുരുക്കി പറഞ്ഞാൽ…

ഡാറ്റ വേണ്ടാത്ത ആളോട് ഇനി “ഡാറ്റയും എടുത്തോ, വെറുതെ കിടക്കട്ടെ” എന്ന് പറയാൻ പറ്റില്ലെന്ന് സാരം..

പക്ഷേ ഇതുകൊണ്ട് റീചാർജ് വില മൊത്തത്തിൽ കുറയും എന്ന് പറയാൻ പറ്റില്ല.

ചോയ്സ് ആണ് കൂടുന്നത്. വില എത്രയാകും എന്നത് വേറെ കാര്യമാണ്.

ആ നോക്കാം.. എന്താകുമെന്ന്..! 😄

Address

Kottayam
686019

Website

Alerts

Be the first to know and let us send you an email when But Y posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share