Pattambi Daily News 2.0

Pattambi Daily News 2.0 പട്ടാമ്പിയിലെ വാർത്തകൾ മലയാളികള്ക്കായി മലയാളം
ടെക്നോളജി ,മലയാളം സിനിമ
ഗാനങ്ങൾ എന്നിവക്കായി ഒരു
വെബ്സൈറ്റ്. Sonymob.in

ഭീഷണിയായി റോഡിലെ കുഴികൾകൂട്ടുപാത: മഴ സജീവമായതോടെ കൂട്ടുപാത റോഡിലുണ്ടായ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു.കൂട്ടുപാത-...
16/07/2025

ഭീഷണിയായി റോഡിലെ കുഴികൾ

കൂട്ടുപാത: മഴ സജീവമായതോടെ കൂട്ടുപാത റോഡിലുണ്ടായ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു.കൂട്ടുപാത- പട്ടാമ്പി റോഡിലാണ് വലിയകുഴി രൂപപ്പെട്ടത്.
ഒട്ടേറെ വാഹനങ്ങൾ പോകുന്ന മേഖലയിലെ പ്രധാന പാതയാണിത്.മഴയിൽ വെള്ളം നിറഞ്ഞ് പരിചയമില്ലാത്തവർ ഈ റോഡിലൂടെവന്നാൽ നേരെ കുഴിയിൽച്ചാടി അപകടമുണ്ടാകുമെന്നുറപ്പ്. കുഴിയിൽച്ചാടാതിരിക്കാൻ വാഹനങ്ങൾ തെറ്റായദിശയിൽ കയറുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
റോഡിൽ ഉടൻതന്നെ താത്കാലി കമായെങ്കിലും കുഴിയടയ്ക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

*>> PATTAMBI DAILY NEWS വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/F77JXAKuyH3BdfCyxSvIRL

പട്ടാമ്പി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്ട്രീം ഹബ്പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്...
16/07/2025

പട്ടാമ്പി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്ട്രീം ഹബ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളം, കുസാറ്റ് എന്നിവയുമായി ചേർന്ന് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് പട്ടാമ്പി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്ട്രീം ഹബ്ബും ക്രിയേറ്റീവ് കോർണറും ഒരുക്കിയത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി ഉൾപ്പെടെ നഗര സാരഥികളും പി.ടി.എ ഭാരവാഹികളും പങ്കെടുത്തു.

സമന്വയ ആർട്സ് ക്ലബ് &ലൈബ്രറി സംഘടിപ്പിച്ച മൺസൂൺ ക്രിക്കറ്റ്‌ ലീഗ് ആവേശ കാഴ്ചയായി.ടീം Wicket wizardz ലീഗിലെ ജേതാക്കളായി. ...
15/07/2025

സമന്വയ ആർട്സ് ക്ലബ് &ലൈബ്രറി സംഘടിപ്പിച്ച മൺസൂൺ ക്രിക്കറ്റ്‌ ലീഗ് ആവേശ കാഴ്ചയായി.
ടീം Wicket wizardz ലീഗിലെ ജേതാക്കളായി. സമന്വയ ബദാം ചുവട് റണ്ണേഴ്സ് up ആയി.
ലീഗിലെ മികച്ച കളിക്കാരനായി ഷമീം മട്ടായയും, മികച്ച ബൗളേർ ആയി ഹേമന്തും, മികച്ച ഫീൽഡർ ആയി ഷിജിന്നും തിരഞ്ഞെടുക്കപ്പെട്ടു.
സുഭാഷ് സ്വാഗതവും, രഞ്ജിത്ത് നന്ദിയും പറഞ്ഞു

ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.പട്ടാമ്പി : എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക...
15/07/2025

ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.

പട്ടാമ്പി : എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. നാലു വർഷ ബിരുദ പ്രോഗ്രാമിനെ കുറിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീന പ്രവണതകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ച പ്രോഗാം പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ഗവ. സംസ്കൃത കോളേജ് കൊമേഴ്സ് വിഭാഗം മുൻ മേധാവി വി.കെ.മുരളീധരൻ ക്ളാസെടുത്തു. അഡ്മിനിസ്ട്രേറ്റർ എസ് എ കരീം തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, ഐ. ക്യു .എ . സി. കോഡിനേറ്റർ ഹസനത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. ദിലീപ്, സ്റ്റാഫ് സെക്രട്ടറി ലിഷ തുടങ്ങിയവർ സംസാരിച്ചു.

അനധികൃത നിർമ്മാണം ബിജെപി  പ്രവർത്തകർ തടഞ്ഞുപട്ടാമ്പി മുനിസ്സിപ്പാലിറ്റിയിലെ വള്ളൂരിൽ മെയിൻ റോഡിന് സമീപം ഉള്ള തോട് കയ്യേറ...
15/07/2025

അനധികൃത നിർമ്മാണം ബിജെപി പ്രവർത്തകർ തടഞ്ഞു

പട്ടാമ്പി മുനിസ്സിപ്പാലിറ്റിയിലെ വള്ളൂരിൽ മെയിൻ റോഡിന് സമീപം ഉള്ള തോട് കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ അനധിക്കൃത കയ്യേറ്റ നിർമ്മാണം മൂന്നാം വാർഡ് കൗൺസിലറും , മണ്ഡലം വൈസ് പ്രസിൻ്റ്മായ എ . സുരേഷിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു. തോടിനെ വഴി തിരിച്ച് വിട്ടുള്ള കൊണ്ടായിരുന്നു നിർമ്മാണ പ്രവർത്തി. നിർമ്മാണ പ്രവർത്തി അറിയാതിരിക്കാൻ വലിയ മറ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവർത്തി മൂലം മഴക്കാലമായതോടെ തോട് ഗതിമാറി ഒഴുകി കാർഷിക പ്രദേശത്തെയും, ഈ അടുത്ത് കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച മേലേ കുളത്തിന് നാശം സംഭവിക്കുകയും ചെയ്തു. ഈ പ്രവർത്തിക്ക് നിർമ്മാണ അനുമതി ലഭിച്ചിട്ടില്ലാ എന്ന് വ്യക്തമായിരികെ അനധികൃത നിർമ്മാണത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

ബാലസഭ ഉദ്ഘാടനം ചെയ്തുമേലെപട്ടാമ്പി : മരുതൂർ എ എം എൽ പി  സ്കൂളിൽ ബാലസഭ ഉദ്ഘാടനം ചെയ്തു.റിട്ട. അദ്ധ്യാപകൻ ശ്രീ. രാമചന്ദ്രൻ...
15/07/2025

ബാലസഭ ഉദ്ഘാടനം ചെയ്തു

മേലെപട്ടാമ്പി : മരുതൂർ എ എം എൽ പി സ്കൂളിൽ ബാലസഭ ഉദ്ഘാടനം ചെയ്തു.റിട്ട. അദ്ധ്യാപകൻ ശ്രീ. രാമചന്ദ്രൻ മാസ്റ്റർ കഥാവതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു.വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിശ്വ വിഖ്യാതമായ മൂക്ക് കുട്ടികൾക്കനുയോജ്യമായ രീതിയിൽ അഭിനയിച്ചവതരിപ്പിച്ചത് വിദ്യാർത്ഥികളിൽ ഉണർവുണ്ടാക്കി.കഥയും, പാട്ടും, അഭിനയവുമായി ബാലാസഭ വേദി നിറഞ്ഞു.ശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.അലിഫ് ടാലെന്റ് ടെസ്റ്റ്‌ സ്കൂൾ തല വിജയികളെ വേദിയിൽ അനുമോദിച്ചു.പി ടി എ പ്രസിഡന്റ് മുനീർ പാലത്തിങ്കൽ, പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, സിദ്ധീഖ് മാസ്റ്റർ, സ്കൂൾ ലീഡർ അനന്യ, സാംസ്കാരിക വകുപ്പ് മന്ത്രി ഫൈസാൻ അമീൻ എന്നിവർ സംസാരിച്ചു.

*>> PATTAMBI DAILY NEWS വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/F77JXAKuyH3BdfCyxSvIRL

കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായിപെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ട...
15/07/2025

കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായി

പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ഗൗതം കൃഷ്ണയും അദ്നാൻ ഷായും മാതൃകയായി.
സ്കൂൾ അസംബ്ലിയിൽ വച്ചാണ് ഇവർ ഉടമസ്ഥയ്ക്ക് ആഭരണം കൈമാറിയത്.
കുട്ടികളുടെ സത്യസന്ധതയെയും സന്മനസ്സിനെയും പ്രധാനധ്യാപിക ശ്രീകല ടീച്ചർ അഭിനന്ദിച്ചു. സീനിയർ അധ്യാപിക പത്മജ, ക്ലാസ് ടീച്ചർ സിന്ധു എന്നിവരും പങ്കെടുത്തു. ഗൗതം കൃഷ്ണയുടെയും അദ്നാൻ ഷായുടെയും സദ് പ്രവൃത്തിയിൽ സന്തുഷ്ടി രേഖപ്പെടുത്തിയ ഉടമ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

മൂക്കുതല ഹൈസ്കൂളിൽ റാഗിംങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി’പ്ലസ് വൺ വിദ്യാർത്ഥി പരിക്കുകളോടെ ആശുപത്രിയിൽമൂക്...
15/07/2025

മൂക്കുതല ഹൈസ്കൂളിൽ റാഗിംങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി’പ്ലസ് വൺ വിദ്യാർത്ഥി പരിക്കുകളോടെ ആശുപത്രിയിൽ

മൂക്കുതല ഹൈസ്‌കൂളിൽ റാഗിംങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ധിച്ചതായി പരാതി. മൂക്കുതല മൂച്ചിക്കടവ് സ്വദേശി പടിഞ്ഞാറയിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നാദിം(16)നാണ് മർദ്ധനമേറ്റത്.പരിക്കേറ്റ നാദിമിനെ വീട്ടുകാർ ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം.സ്കൂൾ വിട്ടിറങ്ങിയ നാദിമിനെ പതിനഞ്ചോളം വരുന്ന പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നെന്നാണ് പരാതി.സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്

*>> PATTAMBI DAILY NEWS വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/F77JXAKuyH3BdfCyxSvIRL

പാലക്കാട് ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടർപാലക്കാട്: മണ്ണാർ...
15/07/2025

പാലക്കാട് ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടർ

പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.
നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ നിപ ബാധിച്ച് മരിച്ചത്.
വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

*>> PATTAMBI DAILY NEWS വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/F77JXAKuyH3BdfCyxSvIRL

വിജ്ഞാനോൽവം നടന്നു.പട്ടാമ്പി : എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള വിജ്ഞാന...
14/07/2025

വിജ്ഞാനോൽവം നടന്നു.

പട്ടാമ്പി : എം ഇ എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള വിജ്ഞാനോൽസവം നടന്നു. ചെയർമാൻ എൻ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷനായി. സെക്രട്ടറി ഹംസ കെ സൈദ്, അഡ്മിനിസ്ട്രേറ്റർ എസ് എ കരീം തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, ഐ. ക്യു .എ . സി. കോഡിനേറ്റർ ഹസനത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. ദിലീപ്, എം ടി എം എ ചെയർപേഴ്സൺ ആരിഫ, സ്റ്റാഫ് സെക്രട്ടറി ലിഷ തുടങ്ങിയവർ സംസാരിച്ചു.

തിരുമിറ്റക്കോട് വയോധികൻ ബ്ലേഡ് കൊണ്ട് സ്വയം കഴുത്തറുത്ത്‌ മരിച്ചുതൃത്താല തിരുമിറ്റക്കോട്‌ ഇരുമ്പകശ്ശേരി ഇങ്ങാപ്പുള്ളിവള...
14/07/2025

തിരുമിറ്റക്കോട് വയോധികൻ ബ്ലേഡ് കൊണ്ട് സ്വയം കഴുത്തറുത്ത്‌ മരിച്ചു

തൃത്താല തിരുമിറ്റക്കോട്‌ ഇരുമ്പകശ്ശേരി ഇങ്ങാപ്പുള്ളിവളപ്പിൽ 62 വയസ്സുകാരൻ അച്ചുതനാണ്‌ സ്വയം കഴുത്തറുത്ത്‌ മരിച്ചത് .ഇന്ന് രാവിലെയാണ് സംഭവം രാവിലെ വീട്ടുകാരുമൊത്ത്‌ ചായകുടി കഴിഞ്ഞ് വീട്ടിലെ പറമ്പിലേക്ക് ഇറങ്ങുകയും കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിന്റെ ഞരമ്പ് മുറിക്കുകയും ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം ,
സംഭവം കണ്ട് വീട്ടുകാർ ഉടനെ തന്നെ അച്യുതനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു ,ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി ,അച്ചുതന്‌ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം .

ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചുവാണിയംകുളത്തു ഓട്ടോയിൽ ലോറി ഇടിച്ചു ഓട്ടോ യാത്രക്കാരിയായ സ്ത്രീ മ...
14/07/2025

ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചു

വാണിയംകുളത്തു ഓട്ടോയിൽ ലോറി ഇടിച്ചു ഓട്ടോ യാത്രക്കാരിയായ സ്ത്രീ മരിച്ചു. മായന്നൂർ പൂളയ്ക്കൽ വീട്ടിൽ പത്മാവതി (64) ആണ് മരിച്ചത്.
ഇന്നലെ അർദ്ധരാത്രി വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ച ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന മക്കളായ പ്രഷീജ, ജിഷ മരുമകൻ അയ്യപ്പദാസ് എന്നിവർക്കു പരിക്കേറ്റു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.

Address

Pattambi
Pattambi

Alerts

Be the first to know and let us send you an email when Pattambi Daily News 2.0 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pattambi Daily News 2.0:

Share