MSix

MSix Filim shortfims ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ അറിയുവാൻ

14/01/2026

“പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം”
ജനുവരി 16-ന്.
“”””””””””””””””””””””
ഉണ്ണിരാജ,സി.എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം “ ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു.
ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ കണ്ണൂർ,നിമിഷ ബിജോ,കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻ,കൃഷ്ണ ബാലുശ്ശേരി,ഷെറിൻ തോമസ്,റീന തുടങ്ങിയവരും അഭിനയിക്കുന്നു.
വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ നാല്പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ
മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഈ കോമഡി റൊമാൻ്റിക് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും അഷ്റഫ് പാലാഴി നിർവ്വഹിക്കുന്നു.
ഗിരീഷ് ആമ്പ്ര,
അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം പകർന്നു. രാജേഷ്,നിഷാദ്,അമല റോസ് ഡൊമിനിക് എന്നിവരാണ് ഗായകർ
പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, ആർട്ട്-വിനയൻ വള്ളിക്കുന്ന്,മേക്കപ്പ്-പ്യാരി ജാൻ പാരിസ് മേക്ക് ഓവർ,
കോസ്റ്റ്യൂം ഡിസൈനർ -രാജൻ തടായിൽ,
അസ്സോസിയേറ്റ് ഡയറക്ടർ-ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി,പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം,പ്രൊഡക്ഷൻ മാനേജർ-രാജീവ് ചേമഞ്ചേരി,വിഷ്ണു
ഒ.കെ,സ്റ്റുഡിയോ-
മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം,
സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്,
ഡിസൈൻസ്‌- സുജിബാൽ,
വിതരണം-മൂവി മാർക്ക്‌ റിലീസ്,പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

04/11/2025
16/10/2025

“പെറ്റ് ഡിറ്റക്ടീവ് “
ഒക്ടോബർ 16-ന്.
“”””’’””””””””””””””””””””

ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രനീഷ് വിജയൻ
സംവിധാനം ചെയ്യുന്ന
പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ “പെറ്റ് ഡിറ്റക്ടീവ് “
ഒക്ടോബർ 16-ന്
ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന “പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.
സംവിധായകൻ പ്രനീഷ് വിജയൻ,ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അദ്രി ജോ,ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു.
എഡിറ്റർ- അഭിനവ് സുന്ദർ നായ്ക്ക്.
കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ ഡിസൈനെർ-ദീനോ ശങ്കർ,ഓഡിയോഗ്രാഫി -വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജയ് വിഷ്ണു,ലൈൻ പ്രൊഡ്യൂസർ-ജിജോ കെ ജോയ്,കോസ്റ്റ്യൂം ഡിസൈനർ-ഗായത്രി കിഷോർ,മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം-മഹേഷ് മാത്യു,വിഎഫ്എക്സ് - 3 ഡോർസ്,കളറിസ്റ്റ് - ശ്രീക് വാര്യർ,ഡിഐ - കളർ പ്ലാനറ്റ്,ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ,സ്റ്റിൽസ്- റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ,ടൈറ്റിൽ ഡിസൈൻ-ട്യൂണി ജോൺ,പി ആർ ഒ-എ എസ് ദിനേശ്.

Address

Kochi
Amballur

Alerts

Be the first to know and let us send you an email when MSix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MSix:

Share