25/03/2026
പൂഞ്ഞാറിലെ UDF കാരോടാണ്. .
നമുക്ക് വേണ്ടി നമുക്ക് ഒന്ന് ജയിക്കേണ്ടേ? ???
പൂഞ്ഞാർ ഒരു UDF നിയോജക മണ്ഡലം ആണ്. പക്ഷേ സാധാരണ UDF മണ്ഡലങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇവിടുത്തെ UDF കാർ . ..അവർക്ക് അവരുടെ ചില നീതി ബോധങ്ങളുണ്ട്, ബോധ്യങ്ങൾ ഉണ്ട്. ..എന്താണെന്നല്ലേ ... ഇതാ കേട്ടോളൂ!!
2016 നിയമസഭ തെരഞ്ഞെടുപ്പിൽ PC ജോർജിനെ, UDF ഉം, LDF ഉം തള്ളിയപ്പോൾ ഒറ്റക്ക് സ്വാതന്ത്രനായി ആരുടേയും പിന്തുണയില്ലാതെ നിന്ന PC ജോർജിനെ അങ്ങ് ഏറ്റെടുത്തു. . രണ്ട് മുന്നണികളെയും വെല്ലുവിളിച്ചു കൊണ്ട് ജോർജിനെ അവരങ്ങു ജയിപ്പിച്ചു. . അങ്ങനെ PC ജോർജ് പൂഞ്ഞാർ ആശാനായി. .
പക്ഷെ അധികാരം കിട്ടിയപ്പോൾ ആശാന് ചില വർഗീയ ബാന്ധവങ്ങളും, ഓഫറുകളും വന്നപ്പോൾ കേരളം കണ്ട ഏറ്റവും വർഗീയ വിഷ പ്രചാരകനായി മാറി ഈ ആശാൻ. .
അങ്ങനെ ആശാൻ “സാത്താൻ” ആയി മാറിയപ്പോൾ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവരങ്ങു തീരുമാനിച്ചു, ഈ വിഷത്തിനെ വെച്ചോണ്ടിരിക്കേണ്ട, തോൽപിച്ചു കളയാം എന്ന്. . അങ്ങനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആ ‘ബോണസ്’ വോട്ടിൽ MLA ആയി. ..
2016 ഇൽ ജോർജിനെ ജയിപ്പിക്കാൻ വോട്ട് ചെയ്തു , 2021 ഇൽ ജോർജിനെ തോൽപ്പിക്കാൻ വോട്ട് ചെയ്തു . ...
അപ്പോൾ യുഡിഫ്കാരാ ... ഇങ്ങനെ ജയിപ്പിക്കാനും, തോൽപിക്കാനും മാത്രം നടന്നാൽ മതിയോ??
നമുക്കും ഒന്ന് ജയിക്കേണ്ടേ. ...
നമ്മുടെ നാടിന് വേണ്ടി. ..
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന UDFകാർക്ക് വേണ്ടി. ...
മരിച്ചു പോയ നമ്മുടെ ഉമ്മൻ ചാണ്ടിക്കും, മാണിസാറിനും വേണ്ടി. ... (മരണം വരെയും മാണിസർ UDF ലായിരുന്നു )
നമ്മൾ ജയിക്കും. ..ഉറപ്പ്. ..
കാരണം നമ്പർ -1
ബിജെപിയുടെ കൂട്ടിൽ കിടക്കുന്ന പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നും, ഒരു 20000 താഴെ വോട്ട് മാത്രം കിട്ടി അതങ്ങു അവസാനിക്കുമെന്നും പൂഞ്ഞാറുകാർക്ക് നന്നായറിയാം. ..
കാരണം നമ്പർ -2
നിലവിലെ MLA ക്ക് കഴിഞ്ഞ പ്രാവശ്യം കിട്ടിയ ആ ‘ബോണസ്’ വോട്ടില്ലേ. . ഏതാണ്ട് പിടിച്ച വോട്ടിൽ പകുതിയോളം വോട്ടുകൾ.. ..അത് ഇങ്ങ് തിരിച്ചെടുക്കുവാണ്. . ഒന്നും തോന്നരുത്. ...
അതിനുമപ്പുറം മറ്റൊന്നുണ്ട് നമ്മൾ ജയിക്കുമെന്ന് പറയാൻ . ..
നമ്മുടെ സ്ഥാനാർഥി ശ്രീ സജി ജോസഫ് (Sebastian MJ) നീതിബോധം ഉള്ളവനാണ്,. നിഷ്പക്ഷനാണ്. ..മികച്ചതാണ്. ..
പക്കാ കോൺഗ്രെസ്സുകാരനാണ്, UDFകാരനാണ്
നമ്മൾ പൂഞ്ഞാറുകാർക്ക് പറ്റിയ ആളാണ്.