Salt March Media

Salt March Media Lives in India

04/10/2026

നിന്നെ ഞാൻ എടുത്തു കൊള്ളാം

"ധൈര്യത്തിനും ഉത്തരവാദിത്തത്തിനും രാജ്യത്തിന്റെ നന്ദി"സ്‌മിത് മച്ഛാറിനെ ആലിംഗനം ചെയ്ത് ദുബൈ കിരീടാവകാശി.https://saltmarc...
03/10/2026

"ധൈര്യത്തിനും ഉത്തരവാദിത്തത്തിനും രാജ്യത്തിന്റെ നന്ദി"
സ്‌മിത് മച്ഛാറിനെ ആലിംഗനം ചെയ്ത് ദുബൈ കിരീടാവകാശി.
https://saltmarchmedia.in/sheikh-hamdan-meets-pilot-smit-machchhar/

പ്രജനി രാജനെ കുടുക്കിയത് അഭിഭാഷകൻ ?----------------------------------------------------അനധികൃത സ്വത്ത് സമ്പാദന കേസിൽ കുട...
03/10/2026

പ്രജനി രാജനെ കുടുക്കിയത് അഭിഭാഷകൻ ?
----------------------------------------------------
അനധികൃത സ്വത്ത് സമ്പാദന കേസിൽ കുടുങ്ങിയ സംസ്ഥാന ജി.എസ്.ടി. ജോയിന്റ് കമ്മീഷണർ പ്രജനി രാജനെതിരെ നിർണ്ണായക രഹസ്യ വിവരം നൽകിയത് അഭിഭാഷകൻ. അധികാരത്തിന്റെ തണലിൽ അസിസ്റ്റന്റ് കമ്മീഷണർ നടത്തിയതായി ആരോപിക്കുന്ന ഇടപാടുകളെപ്പറ്റി പുറം ലോകം അറിഞ്ഞത് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത അഭിഭാഷകൻ വിജിലൻസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ.
കൂടുതൽ വായനയ്ക്ക്:- 👇 https://saltmarchmedia.in/gst-joint-commissioner-prajani-raj/

02/10/2026
ബാൽമർ ലാറി; 34 തസ്തികകൾ------------------------------------------------------------------160 കൊല്ലത്തെ പ്രവർത്തന പാരമ്പര...
26/09/2026

ബാൽമർ ലാറി; 34 തസ്തികകൾ
------------------------------------------------------------------
160 കൊല്ലത്തെ പ്രവർത്തന പാരമ്പര്യമുള്ള കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ബാൽമർ ലാറി കമ്പനി, യൂണിറ്റ് ഹെഡ്, അസിസ്റ്റന്റ് മാനേജർ, ഓഫീസർ, ജൂനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാക്‌സേഷൻ, ഓപ്പറേഷൻസ്, സെയിൽസ്, മാനുഫാക്‌ടറിങ്, ലതർ കെമിക്കൽസ്, സൈബർ സെക്യൂരിറ്റി, അക്കൗന്റസ് ആൻഡ് ഫിനാൻസ്, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം. 34 തസ്തികകളിലായി വിവിധ ഒഴിവുകൾ ഉണ്ട്. ഇവയിൽ 21 മുതൽ 34 വരെയുള്ള ജൂനിയർ ഓഫീസർ തസ്തികകളിൽ ബിരുദ ധാരികളായ തുടക്കക്കാർക്കും അപേക്ഷിക്കാം. ജൂനിയർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായ പരിധി 30 വയസ്സാണ്. യൂണിറ്റ് ഹെഡ്, സീനിയർ ഓഫീസർ തസ്തികക്കാരുടെ പരമാവധി പ്രായ പരിധി 27 മുതൽ 38 വയസ്സുവരെ ഓരോ തസ്തികക്കും വ്യത്യസ്ഥമാണ് (വിശദ വിവരത്തിന് ദയവായി ലിങ്ക് പരിശോധിക്കുക). അപേക്ഷിക്കേണ്ട അവസാന തീയതി 29/09/2026.

Find the latest India Government Jobs 2026 - Sarkari Naukri notofocations, eligibility, exam dates, application links. Updated.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ.-------------------------------------------------------------അഡ്മിനിസ്‌...
25/09/2026

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 ഓഫീസർമാർ.
-------------------------------------------------------------
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ രണ്ട് കാറ്റഗറികൾ ഉണ്ട്. (1). ജനറലിസ്റ്റ് കാറ്റഗറിയിൽ ഒഴിവുകൾ 200, (2). ഹിന്ദി കാറ്റഗറിയിൽ ഒഴിവുകൾ 25. യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ 60% ത്തിൽ കുറയാതെയുള്ള ബിരുദം അഥവാ ബിരുദാനന്തര ബിരുദം. ഹിന്ദി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ ഹിന്ദി ഐച്ഛിക വിഷയവും ഇംഗ്ലീഷ് ഉപഭാഷയുമായി പഠിച്ച് 60% ത്തിൽ കുറയാതെയുള്ള ബിരുദം അഥവാ ബിരുദാനന്തര ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി 28/09/2026. അർഹരായവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
വിശദ വിവരങ്ങൾക്ക് ആദ്യ കമന്റിലെ ലിങ്ക് സന്ദർശിച്ചാലും 👇

Insurance company recruitment 2026 announced for Administrative Officer posts. Chek eligibility, exam pattern, important dates & apply online now. naukri insurance sector jobs India insurance jobs' job

ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ജയിലിൽ അടച്ചു.പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ഭരണകൂടം ജയിലിൽ...
23/09/2026

ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ജയിലിൽ അടച്ചു.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരെ ഭരണകൂടം ജയിലിൽ അടച്ചു. 2023 മുതൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ സഹോദരിമാരായ അലീമ ഖാൻ, ഡോ.അസ്മ ഖാൻ, നൗറീൻ നിയാസി എന്നിവരെയാണ് കഴിഞ്ഞ 20, 21 തീയതികളിലായി മുന്നറിയിപ്പില്ലാതെ പാക് പോലീസ് അറസ്റ് ചെയ്തത്. ലാഹോറിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവറെ ഉൾപ്പെടെയാണ് ഇമ്രാന്റെ അഭിഭാഷകയായ മൂത്ത സഹോദരി അലീമാ ഖാനെ അറസ്റ്റുചെയ്തത്. കാർ ഡ്രൈവറും ജയിലിൽ ആണ്. മറ്റുരണ്ടുപേരെ നൂറോളം വരുന്ന പോലീസ് സംഘം വീട്ടിലേക്ക് ഇരച്ചുകയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകൻ റാണ മുദാസിർ ഉമർ അറിയിച്ചു. സഹോദരിമാരുടെ മക്കളേയും കൊച്ചുമക്കളേയും വീട്ടുജോലിക്കാരെയും കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയതായി അദ്ദേഹം ആരോപിച്ചു. എല്ലാ ഫോണുകളും കൊണ്ടുപോയി. പിന്നീട് മറ്റുള്ളവരെ വിട്ടയച്ചു. അറസ്റ്റു ചെയ്യപ്പെട്ടവർക്ക് നിയമ സഹായം ലഭ്യമാക്കുവാനോ അവരുടെ വസ്ത്രങ്ങൾ എടുക്കുവാനോ പോലീസ് അനുവദിച്ചില്ലെന്ന് അദേഹം ആരോപിച്ചു.
മൂന്നു സഹോദരിമാരും ഇപ്പോൾ ലാഹോറിലെ കോട്ട് ലഖ്‍പത് ജയിലിൽ ആണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും ജനങ്ങളെ സംഘടിപ്പിക്കുന്നു എന്നതാണ് തടവിൽ അടക്കപ്പെട്ട ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. 30 ദിവസത്തെ കരുതൽ തടങ്കൽ ആണെന്ന് പറയുന്നു. അതേസമയം 27 നു നടക്കാനിരിക്കുന്ന ലോങ്ങ് മാർച്ചിനെ നേരിടാനുള്ള സർക്കാർ നടപടിയുടെ ഭാഗമാണിതെന്നും പറയുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രധാനസർക്കാർ മന്ദിരങ്ങൾ ആയിരത്തിൽപരം ഷിപ്പിംഗ് കണ്ടയ്നറുകൾ ഉപയോഗിച്ച് സർക്കാർ മറച്ചുകഴിഞ്ഞു. കൂടുതൽ വായിക്കുവാൻ ആദ്യ കമന്റിലെ ലിങ്ക് സന്ദർശിച്ചാലും.👇

അപ്പോൾ ഗൗരിയമ്മ തച്ചങ്കരിയെ വിളിച്ചു. എന്നിട്ടു ചോദിച്ചു "താൻ വിളിക്കുന്നിടത്തൊക്കെ അവർ വന്നില്ലെങ്കിൽ താൻ അവരെ മൂക്കിൽ ...
21/09/2026

അപ്പോൾ ഗൗരിയമ്മ തച്ചങ്കരിയെ വിളിച്ചു. എന്നിട്ടു ചോദിച്ചു "താൻ വിളിക്കുന്നിടത്തൊക്കെ അവർ വന്നില്ലെങ്കിൽ താൻ അവരെ മൂക്കിൽ കയറ്റുമോ?" എന്ന്. വി.എസ്സ്.അച്യുതാനന്ദനെ 26 തവണ ക്ലിഫ് ഹൗസിൽ പോയി ഞാൻ കണ്ടിട്ടുണ്ട്. വി.എസ്സ്. അച്യുതാനന്ദൻ എത്ര സിമ്പിൾ ആയിരുന്നു. ആദ്ദേഹം യഥാർത്ഥ കമ്മ്യൂണിസ്ററ്കാരൻ ആയിരുന്നു. അതിവിടെ നശിച്ചുപോയി. ഞാൻ ഇടതുപക്ഷമോ വലതു പക്ഷമോ അല്ല. പിണറായി വിജയൻ എന്റെ പോക്കറ്റിൽ ആണെന്നുള്ള രീതിയിൽ ആണ് ടോമിൻ തച്ചങ്കരി എല്ലായിടത്തും സംസാരിച്ചിരുന്നത്. അപ്പോൾ കീഴിലുള്ള പോലീസുകാരെല്ലാം വിറച്ചു നിൽക്കുകയാണ്. കാരണം ഭരിക്കുന്ന ആളുമായിട്ടു ചങ്ങാത്തമല്ലേ?.-- ബോബി കുരുവിള( അഴിയതി വിരുദ്ധ പ്രവർത്തകൻ)
കൂടുതൽ വായിക്കുവാൻ ആദ്യ കമന്റിലെ ലിങ്ക് സന്ദർശിച്ചാലും;-

ചാനൽ മുതലാളി കാട്ടുകള്ളൻ, വാർത്തകൾ വായിക്കുന്നത് വിധേയൻ.----------------------------------------------------------------...
20/09/2026

ചാനൽ മുതലാളി കാട്ടുകള്ളൻ, വാർത്തകൾ വായിക്കുന്നത് വിധേയൻ.
--------------------------------------------------------------------------
നമ്മെ പോലെതന്നെ ഏതൊരു ഇന്ത്യൻ പൗരനും ഉള്ള പൗരാവകാശങ്ങളേ ഇന്ത്യയിൽ മാധ്യമങ്ങൾക്കും ജേർണലിസ്റ്റുകൾക്കും ഉള്ളു. ചിലർ കൊട്ടിഘോഷിക്കുന്നപോലെ ഇന്ത്യൻ ഭരണഘടനയിൽ എങ്ങും തന്നെ ഒരു നാലാം തൂണിനെപ്പറ്റി (Fourth Estate) പരാമർശവുമില്ല. ലെജിസ്ലേറ്റർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു തൂണുകളെ മാത്രമേ ഭരണഘടന അംഗീകരിക്കുന്നുള്ളു. നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് സ്വതന്ത്ര ഇന്ത്യയിൽ മാധ്യമരംഗം ശക്തി പ്രാപിച്ചത്. പ്രസിദ്ധീകരണത്തിന് മുമ്പ് പത്രത്തിന്റെ ഉള്ളടക്കം സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഡൽഹി ചീഫ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള1950 ലെ കോടതി വിധിയിൽ തുടങ്ങുന്നു ആ പോരാട്ട ചരിത്രം. *ബ്രിജ് ഭൂഷൺ Vs സ്റ്റേറ്റ് ഓഫ് ഡൽഹി (S.C.1950), ഈ വിധി 1951-ലെ ഒന്നാം ഭരണഘടനാ ഭേദഗതിക്ക് കാരണമായി. തുടർന്നുള്ള വിധികൾ ഈ പരിരക്ഷ വിപുലീകരിച്ചു: സകാൽ പേപ്പേഴ്സ് Vs യൂണിയൻ ഓഫ് ഇന്ത്യ (1962) കേസിൽ ദിനപത്രങ്ങളുടെ പേജ് എണ്ണത്തിന് പരിധി നിശ്ചയിച്ച സർക്കാർ നയം കോടതി അസാധുവാക്കി.* **നരേഷ് ശ്രീധർ മിരാജ്കർ Vs. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (1966) കേസിൽ തുറന്ന വിചാരണകൾ ഭരണഘടനാപരമായ സ്ഥിരം നടപടിയാണെന്നും, ജനങ്ങൾക്ക് നീതിന്യായ നടപടികൾ അറിയാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു. കള്ളപ്പണക്കാർ മുൻപ് ഭാഗ്യം പരീക്ഷിക്കാനായി പൊയ്ക്കൊണ്ടിരുന്നത് സിനിമയിലും രാഷ്ട്രീയത്തിലുമായിരുന്നു. എന്നാൽ ഇന്ന് അവർക്ക് കൈനനയാതെ മീൻപിടിക്കാനുള്ള കമ്പോളമായി മാധ്യമരംഗം മാറി.. സമൂഹത്തോടും ജനങ്ങളോടും സ്വന്തം മനസ്സാക്ഷിയോടും പോലും യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരും ഉള്ളതെല്ലാം തനിക്കും തന്റെ അച്ചിക്കും മക്കൾക്കും വേണ്ടി മാത്രം എന്ന് കരുതുന്ന ചില അരാജക രാഷ്രീയക്കാരുടെ പിന്തുണകൂടി ഇവർക്ക് നിർലോഭം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ഇനിയും കാട്ടുകള്ളന്മാരും മണൽ കൊള്ളക്കാരും മാധ്യമ മേഖലയിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കും.
കോർപ്പറേറ്റ് മുതലാളിമാരുടെ പാദസേവ ചെയ്യുന്ന ചില പത്രപ്രവർത്തകർ പലപ്പോഴും മാധ്യമ ധർമ്മം മറക്കുന്നു. റിയൽ എസ്റ്റേറ്റ് -വനം-മദ്യം-മണൽ-മയക്കുമരുന്ന്-സ്വർണക്കടത്ത്-നികുതി വെട്ടിപ്പ്-കള്ളപ്പണ മാഫിയകളുടെ ബ്രോക്കർമാരായി ഇവർ പ്രവർത്തിക്കുന്നു. മുൻപേ കടന്നുപോയ പ്രതിഭാ ധനന്മാരുടെ കാലടികൾ പിൻതുടർന്ന് 'ധാർമ്മിക' പത്രപ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന "സ്വപ്ന ജീവികൾക്ക്" ഇവിടെ പിടിച്ചു നിൽക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. മുക്കാൽ ചക്രത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ച്, കാട്ടുകള്ളനായ സ്വന്തം യജമാനനു മുൻപിൽ വിഡ്ഢിവേഷം കെട്ടുന്ന പിതൃശൂന്യ പത്രപ്രവർത്തകർക്കാണ് ഇവിടെ സ്ഥാനം.
ഇന്ത്യയിൽ മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തടയുന്നതിനോ, ഉടമസ്ഥതയും വിപണി വിവരങ്ങളും വെളിപ്പെടുത്തുന്നതിനോ ഉള്ള സമഗ്രമായ മാധ്യമ നിയമങ്ങൾ നിലവിലില്ല. ആ സാഹചര്യത്തിൽ കൊള്ള മുതൽ ഒളിച്ചുവക്കുവാനും മുച്ചീട്ടുകളിക്കാരെപ്പോലെ ഒന്ന് വച്ച് നൂറ് ആക്കുവാനും കരിപുരണ്ട തങ്ങളുടെ പൂർവ്വകാലം വെളുപ്പിക്കുവാനും ക്രിമിനലുകൾ ഈ രംഗത്തേക്ക് ഇനിയും വന്നുകൊണ്ടിരിക്കും. കാട്ട് കള്ളന്മാരുടെ ചാനലുകളിൽ വിധേയന്മാർ 'വാർത്തകൾ' വായിച്ചുകൊണ്ടുമിരിക്കും. കൂടുതൽ വായനയ്ക്ക് ആദ്യകമന്റിലെ ലിങ്ക് സന്ദർശിക്കുക.

Explore the legal evolution of press freedom in India- from colonial censorship laws to landmark Supreme Court rulings shaping Article 19(1) (a) today

Address

Salt March Media India, Mythreyi Building, Kacheri Jn. , Ambalappuzha. P. O, Alappuzha Dist. India-688561
Alappuzha
688001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Salt March Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share