03/09/2026
നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ നീലേശ്വരം, കിഴക്കന്‍ കൊഴുവല്‍ കെ.കെ.ഡി.സി. വായനശാല എന്നിവ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കിഴക്കന്‍ കൊഴുവലില്‍ നടന്ന ക്യാമ്പില്‍ നഗരസഭാ കൗണ്‍സിലര്‍ രാജം മുഖ്യാതിഥിയായി.