Insightpublica

Insightpublica publishing, kindling the unrest! It's more than just Publishing

04/10/2026

✨എഡ്‌ഗർ അലൻ പോയുടെ ഭീതിജനകമായ കഥകളുടെ സമാഹാരമാണ് ദി ബ്ലാക്ക് ക്യാറ്റ് ആൻഡ് ദ അദർ സ്റ്റോറീസ്.

മനുഷ്യ മനസ്സിൻ്റെ ഇരുണ്ട കോണുകളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഈ കഥകൾ കുറ്റബോധം, ഭ്രാന്ത്, ക്രൂരത, അതിഭൗതികത എന്നിവയെ ശക്തമായി ചിത്രീകരിക്കുന്നു. പോയുടെ കഥകൾ വായന അവസാനിച്ചാലും മനസ്സിൽ പതിഞ്ഞുനിൽക്കുകയും ആധുനിക ഭീകരസാഹിത്യത്തിന്റെ അടിസ്ഥാനം എങ്ങനെ രൂപപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.

📖 കറുത്ത പൂച്ചയും മറ്റു നിഗൂഢ കഥകളും
✍ എഡ്‌ഗർ അലൻ പോ

PRICE : 200/-

03/10/2026

✨വിലക്കപ്പെട്ട അറിവിൻ്റെ അതിരുകൾ ലംഘിക്കുമ്പോൾ മനുഷ്യ മനസ്സിന് നേരിടേണ്ടിവരുന്ന ഭീകരഫലങ്ങളെ അന്വേഷിക്കുന്ന ഒരു അതുല്യമായ അതീന്ദ്രിയ ഭീകരകൃതിയാണിത്. ശാസ്ത്രീയ പരീക്ഷണത്തിലൂടെ പുരാതനവും അദ്യശ്യവുമായ ഒരു യാഥാർത്ഥ്യത്തിലേക്കുള്ള വാതിൽ തുറക്കപ്പെടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ തലമുറകളിലൂടെ പടർന്ന് ഭ്രാന്തും നാശവും വിവരണാതീതമായ ഭീതിയും വിതറുന്നു. പൗരാണികതയും മാനസിക ഭീകരതയും വിക്ടോറിയൻ കാലഘട്ടത്തിന്റെ ആശങ്കകളും ചേർത്ത്, വെളിപ്പെടുത്തുന്നതിലല്ല, മനുഷ്യബുദ്ധിക്ക് സഹിക്കാനാവാത്ത സത്യത്തിലാണ് യഥാർത്ഥ ഭയം ഒളിഞ്ഞിരിക്കുന്നതെന്ന് മാച്ചൻ തെളിയിക്കുന്നു. സൂക്ഷ്മവും അസ്വസ്ഥമാക്കുന്നതുമായ ഈ കൃതി ആധുനിക ഹൊറർ സാഹിത്യത്തിൻ്റെ അടിസ്ഥാനം തന്നെയാണ്.

📖 മഹാനായ പാൻദേവൻ
✍ ആർതർ മാക്കൻ

മുഖ വില : 110/-

✨“ചുക്കും ഗെക്കും” “നീലക്കപ്പ്” എന്നീ പ്രശസ്ത കൃതികൾ രചിച്ച പ്രസിദ്ധ സോവിയറ്റ് സാഹിത്യ കാരൻ അർക്കാദി ഗൈദാറിന്റെ മറ്റൊരു ...
03/10/2026

✨“ചുക്കും ഗെക്കും” “നീലക്കപ്പ്” എന്നീ പ്രശസ്ത കൃതികൾ രചിച്ച പ്രസിദ്ധ സോവിയറ്റ് സാഹിത്യ കാരൻ അർക്കാദി ഗൈദാറിന്റെ മറ്റൊരു പ്രസിദ്ധ നോവലാണ് ജീവിത വിദ്യാലയം.

✍ അർക്കാദി ഗൈദാർ
📖 ജീവിത വിദ്യാലയം

മുഖ വില : 370/-
ഓഫർ റേറ്റ് : 222 + Postal Charge

02/10/2026

☠"ചെകുത്താന്റെ അതിഥി" വാൽപർഗിസ് രാത്രിയിലെ ഭീതിജനകമായ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഗോഥിക് കഥയാണ്. മ്യൂണിക്കിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് വഴിതെറ്റിച്ചെത്തുന്ന ഒരു ഇംഗ്ലീഷ് യാത്രക്കാരൻ, ശ്മശാനങ്ങൾ, ചെന്നായ്ക്കളുടെ ഓരിയിടൽ, അതിഭൗതിക രഹസ്യങ്ങൾ എന്നിവ നേരിടേണ്ടി വരുന്നു. ബ്രാം സ്റ്റോക്കറുടെ സവിശേഷ ഭീതിശൈലി നിറഞ്ഞ ഈ കഥ, മരണം, ഇരുട്ട്, അദ്യശ്യശക്തികൾ എന്നിവയുടെ നിഗൂഢ ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു.

📖 ചെകുത്താന്റെ അതിഥി
✍ ബ്രാം സ്റ്റോക്കർ

Price : 250/-

📖ആലപ്പുഴ എസ്.ഡി. കോളേജിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ഇൻസൈറ്റ് പബ്ലിക്കയുടെ സ്റ്റാൾ സന്ദർശിക്കൂ. ലോകസാഹിത്യവും പുതിയ മലയാള...
02/10/2026

📖ആലപ്പുഴ എസ്.ഡി. കോളേജിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ഇൻസൈറ്റ് പബ്ലിക്കയുടെ സ്റ്റാൾ സന്ദർശിക്കൂ. ലോകസാഹിത്യവും പുതിയ മലയാള നോവലുകളും ഡിസ്കൗണ്ടിൽ സ്വന്തമാക്കൂ!

📍 സ്ഥലം: എസ്.ഡി. കോളേജ്, ആലപ്പുഴ
📅 തീയതി: ഒക്ടോബർ 2, 3, 4

01/10/2026

📚 ഇൻസൈറ്റ് മെംബർഷിപ് 2026

₹1,000 അടച്ചാൽ ₹1,500-ന്റെ പുസ്തകം.

പുസ്തകോത്സവത്തോടനുബന്ധിച്ച് ഞങ്ങൾ തുടങ്ങുന്ന അംഗത്വമാണിത്. ഇഷ്ടമുള്ള പുസ്തകങ്ങൾ 30 ദിവസത്തിനുള്ളിൽ തിരഞ്ഞെടുക്കാം.

മെംബർ ആയാൽ ഇനി എന്നും:
🏷️ എല്ലാ വാങ്ങലുകൾക്കും 35–45% കിഴിവ്
⏱️ പ്രീ-ബുക്കിങ്ങിന് 50% കിഴിവ്
🚚 തപാൽ ചെലവ് സൗജന്യം
💻 IWLV ഇ-ബുക്ക് ആക്‌സസ്
🔖 റീഡിങ് ഡയറിയും ബുക്ക്‌മാർക്കും

26 പരമ്പര — ലോക സാഹിത്യം, റഷ്യൻ ക്ലാസിക്കുകൾ, ഷെർലക് ഹോംസ് സമ്പൂർണ്ണം, സോവിയറ്റ് ബാലസാഹിത്യം, സമരചരിത്രം, നവോത്ഥാനം, കവിത, ശാസ്ത്രം.

📖 മുഴുവൻ പട്ടിക:
https://2026.insightpublica.com

ചേരാൻ: പേര്, ഫോൺ നമ്പർ, ജില്ല എന്നിവ 📞 85909 86012-ലേക്ക് അയക്കുക. ബാക്കി ഞങ്ങൾ ചെയ്തുകൊള്ളാം.

ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് · 2003 മുതൽ

✨ഷെർലക് ഹോംസ് സമ്പൂർണ്ണം. ഒൻപത് വാല്യം.നാല് നോവലും അഞ്ച് കഥാസമാഹാരവും — ആർതർ കോനൻ ഡോയൽ എഴുതിയഷെർലക് ഹോംസ് മുഴുവൻ, മലയാളത...
01/10/2026

✨ഷെർലക് ഹോംസ് സമ്പൂർണ്ണം. ഒൻപത് വാല്യം.

നാല് നോവലും അഞ്ച് കഥാസമാഹാരവും — ആർതർ കോനൻ ഡോയൽ എഴുതിയ
ഷെർലക് ഹോംസ് മുഴുവൻ, മലയാളത്തിൽ ഒറ്റ സെറ്റായി.
ഒന്നും വിട്ടുപോയിട്ടില്ല.

ഒൻപതിനും ഒരേ രൂപകല്പന, ഒൻപത് നിറം — ഷെൽഫിൽ അടുക്കി വെച്ചാൽ ഒറ്റ നിര.

വില ₹3,800 · സെറ്റ് ₹1,900 · തപാൽ സൗജന്യം

പട്ടിക കാണാനും ഓർഡർ ചെയ്യാനും: 2026.insightpublica.com
WhatsApp: 85909 86012

ഷെർലക് ഹോംസ് സമ്പൂർണ്ണം. ഒൻപത് വാല്യം.നാല് നോവലും അഞ്ച് കഥാസമാഹാരവും — ആർതർ കോനൻ ഡോയൽ എഴുതിയഷെർലക് ഹോംസ് മുഴുവൻ, മലയാളത്...
01/10/2026

ഷെർലക് ഹോംസ് സമ്പൂർണ്ണം. ഒൻപത് വാല്യം.

നാല് നോവലും അഞ്ച് കഥാസമാഹാരവും — ആർതർ കോനൻ ഡോയൽ എഴുതിയ
ഷെർലക് ഹോംസ് മുഴുവൻ, മലയാളത്തിൽ ഒറ്റ സെറ്റായി.
ഒന്നും വിട്ടുപോയിട്ടില്ല.

ഒൻപതിനും ഒരേ രൂപകല്പന, ഒൻപത് നിറം — ഷെൽഫിൽ അടുക്കി വെച്ചാൽ ഒറ്റ നിര.

വില ₹3,800 · സെറ്റ് ₹1,900 · തപാൽ സൗജന്യം

പട്ടിക കാണാനും ഓർഡർ ചെയ്യാനും: 2026.insightpublica.com
WhatsApp: 85909 86012

30/09/2026

⚡️ശവക്കുഴിയിലിരുന്ന് സ്വന്തം ജീവിതത്തെ പരിഹാസത്തോടെയും ദാർശനികതയോടെയും നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ അസാധാരണമായ ആത്മകഥ. മനുഷ്യന്റെ അഹങ്കാരത്തെയും, കീർത്തിയോടുള്ള അടങ്ങാത്ത ദാഹത്തെയും, പാഴായിപ്പോയ പ്രണയങ്ങളെയും ഒരേസമയം പരിഹസിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന മാന്ത്രികശൈലി. മരണത്തിന് ശേഷം മാത്രം വെളിപ്പെടുത്താൻ കഴിയുന്ന സത്യസന്ധതയോടെ, ആധുനികതയുടെയും ഉത്തരാധുനികതയുടെയും വിത്തുകൾ പാകിയ വിശ്വസാഹിത്യ കൃതി. ജീവിതത്തെയും മരണത്തെയും കുറിച്ച് നിങ്ങൾ ഇതുവരെ കരുതിയിരുന്നതെല്ലാം മാറ്റിമറിക്കാൻ ഈ സ്മരണകൾക്ക് കരുത്തുണ്ട്!

📖 ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
✍ മച്ചാഡോ ഡി അസീസ്

മുഖ വില : 500/-

29/09/2026

📖 കോത്തായി മുക്ക്
✍️ ഡോ. രവീന്ദ്രൻ ചേടമ്പത്ത്

ഓർമ്മകളെയും അനുഭവങ്ങളെയും ചേർത്തുവെച്ച് വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണ് “കോത്തായി മുക്ക്.”.

Price : 220/-

Address

Nadakkavu
Kozhikode
673011

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919400737475

Alerts

Be the first to know and let us send you an email when Insightpublica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insightpublica:

Shortcuts

Share

Category