19/11/2023
കിറ്റക്സും റോബിനും പിന്നെ ഇന്ത്യയിലെ കേരളവും,,,
കിറ്റെക്സ് കമ്പനിയിൽ ജീവനക്കാർക്ക് മൺകൂജയിൽ വെള്ളമില്ലാത്ത പ്രശ്നമെങ്കിൽ, റോബിൻ ബസിൽ യാത്രക്കാർക്ക് ജെഗ്ഗിൽ വെള്ളമില്ലെന്നു കേരളത്തിലെ ഒരു വിഭാഗം ജനക്ഷേമ ഉദ്യോഗസ്ഥ ഭരണ വർഗം,,,
കേരളത്തിൽ ഒരു നവ കേരള പുതു പിറവിക്കായി കോടികൾ മുടക്കി, പെട്രോളും ഡീസലും പിന്നെ ട്രാഫിക്കും സംരക്ഷിക്കാൻ അത്യാടംബര ബസിൽ ഉലകം ചുറ്റി എന്ത് സന്ദേശം ആണ് മലയാളിക്ക് നൽകുന്നത്,,,
കേരളത്തിൽ മാന്യമായി സ്വന്തം ക്യാഷ് മുടക്കി ജീവിക്കുന്ന, തൊഴിൽ കൊടുക്കുന്ന, നട്ടെല്ലും തന്റേടവും ഉള്ള വ്യെവസായികളെ, ബിസിനസ് നടത്തുന്ന മാന്യൻ മാരെ ഇവിടത്തെ ഉദ്യോഗസ്ഥ ഭരണ കൂടം കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ,,,
ലോകത്തിലെ മുഴുവൻ മലയാളി വ്യവസായ ബിസിനസ് നടത്തുന്ന ആളുകളെ കേരളത്തിലേക്ക് ആകർഷിക്കാനും, കോടികൾ കേരളത്തിൽ മുടക്കി നട്ടുച്ചക്ക് നടു റോഡിൽ കിടന്ന് വിലപിക്കാനും അതെല്ലാം ലൈവ് ആയി മാലോകരെ അറിയിച്ചുകൊണ്ട് ഇന്ത്യയിലെ പ്രബുദ്ധ സമൂഹം അധിവസിക്കുന്ന കേരളമെന്ന വ്യെവസായ സൗഹൃദ രാജ്യം,,,
നട്ടെല്ലും, തന്റേടവും, കോടികളും കയ്യിൽ ഉള്ളവർ കേരളത്തിൽ മുതൽ മുടക്കി സാദാ മലയാളി പ്രജകളെ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഒരു നവ കേരളം പടത്തുയർത്തുവാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസിൽ അല്ല ഹെലികോപ്റ്ററിൽ കറങ്ങിയാലും ,,,
മലയാളി ഇനിയും കാത്തിരിക്കും ഒരു പുതു യുഗ നവ കേരളത്തിനായി,,,